മേഘക്കൂട്ടങ്ങളിലെ നക്ഷത്രം 3[ഫെറാരി വിറ്റ ആൽക്കെമിസ്റ്റ്] 103

ചായ കുടിച്ച് കഴിഞ്ഞു ഞങ്ങൾ വീണ്ടും പച്ചത്തുരുത്തിലേക്ക് നീങ്ങി. അങ്ങിങ്ങായി രണ്ടു ജോഡികൾ ഇരിക്കുന്നുണ്ട്.  നേരത്തെ ഞാനിരുന്ന  വാകമരത്തിന്റെ തണലിലായി ഞങ്ങളിരുന്നു. എന്താണ് കാര്യമെന്ന് എനിക്ക് മാത്രം അറിയില്ലായിരുന്നു. ഇവർ ക്‌ളാസിൽ നിന്നു തന്നെ എന്തോ പ്ലാൻ ചെയ്ത് വന്നിരിക്കുകയാണ്.
“ഫൈസലേ, നിന്നോട് ഒരു കാര്യം ചോദിക്കാനുണ്ട്.”
ആതിര പറഞ്ഞു തുടങ്ങി.
” നമ്മളൊന്നിച്ച് അജിത്തിന്റെ വീട്ടിൽ പോയിട്ടുണ്ട്. അവന്റെ അച്ഛനെയും അമ്മയെയും രണ്ടു അനിയത്തിമാരെയും കണ്ടിട്ടും സംസാരിച്ചിട്ടുമുണ്ട്. ലേഖയുടെ വീട്ടിലും നമ്മൾ പോയിട്ടുണ്ട്. പിന്നെ  ബിനുവിന്റെയും മനോജിന്റെയും വീട്ടുകാരെക്കുറിച്ചും നമുക്കറിയാം.  എന്റെ അമ്മയെ ഇവിടെ കോളേജിൽ  പ്രോഗ്രാമിന് വന്നു നിങ്ങളെല്ലാവരും കണ്ടിട്ടുണ്ട്.  വീട്ടിലേക്ക് പോയിട്ടില്ലെങ്കിലും ഷമീറയുടെ ബാപ്പ നാട്ടിലെ ഒരു പണച്ചാക്ക് ആണെന്നും അദ്ദേഹത്തിന്റെ ഏറ്റവും ഇളയ പുന്നാരമോളാണ് ഇവളെന്നും നമുക്കെല്ലാവർക്കും അറിയാം….” ആതിര ഒന്ന് നിർത്തി എന്നിട്ടു തുടർന്നു.
“നീ ഇതുവരെ നിന്റെ വീടിനെക്കുറിച്ചും വീട്ടുകാരെക്കുറിച്ചും ഞങ്ങളോട് പറഞ്ഞിട്ടില്ല. എപ്പോൾ ചോദിക്കുമ്പോഴും നീ എന്തെങ്കിലും പറഞ്ഞു വിദഗ്ധമായി ഒഴിഞ്ഞുമാറാറാണ് പതിവ്. നീ ഒഴിഞ്ഞു മാറുകയാണ് എന്നു പോലും ഞങ്ങൾക്ക് മനസ്സിലായത് ഈയടുത്താണ്. ഇന്നത്തെ നിന്റെ ക്‌ളാസിലെ പ്രകടനം കണ്ടപ്പോൾ നിനക്ക് കാര്യമായി എന്തോ പ്രശ്നമുണ്ട് എന്ന്  ഞങ്ങൾക്ക് മനസ്സിലായി. “
“ഇനി നീ പറ. എന്താണ് നിന്റെ പ്രശ്നം?  സാമ്പത്തികമാണോ അതോ മറ്റു വല്ലതുമാണോ? നിന്റെ  ബാപ്പ എന്തു ചെയ്യുന്നു. ഉമ്മാക്ക് ജോലിയുണ്ടോ? വേറെ ആരൊക്കെയുണ്ട്. ? ഇന്ന് നീ പറഞ്ഞിട്ട് പോയാൽ മതി. “
“ഉപ്പാ…..”  ആരോ വിളിച്ചതു പോലെ തോന്നി ഞാനവരുടെ മുഖത്തേക്ക് നോക്കി. അവരെല്ലാവരും എന്റെ മറുപടിക്ക് വേണ്ടി കാത്തുനിൽക്കുകയാണ്.
“ഉപ്പാ… ” ദേഹത്ത് ആരോ തട്ടിവിളിക്കുകയാണ്. ഞാൻ കണ്ണുതുറന്നു. മൂന്നു നാലു നിമിഷമെടുത്തു ബോധത്തിലേക്ക് വരാൻ.
“നമ്മൾ വീട്ടിലെത്തി…”
ഞാൻ കാറിൽ നിന്നുമിറങ്ങി. സമയം അഞ്ചുമണി കഴിഞ്ഞിരിക്കുന്നു. സാധാരണയായി ഇങ്ങനെ ഒരു ഉറക്കം പതിവില്ലാത്തതാണ്.
“എന്താണ് മിസ്റ്റർ പതിവില്ലാത്ത ഒരു പുഞ്ചിരി? പഴയ കാമുകിയെ കണ്ടതുകൊണ്ടാണോ?”
ദിലു അതും ചോദിച്ചു അകത്തേക്ക് നടന്നു.
അയിഷ പുറത്തേക്ക് വന്നു.
“”ഉമ്മാ, ഇന്ന് ഉപ്പാടെ പഴയ ലൈനിനെ കണ്ടു.” ദിലു പറഞ്ഞു.
“കെട്ടിച്ചുവിടാറായി, എന്നാലും പെണ്ണിന്റെ കുട്ടിക്കളി മാറിയിട്ടില്ല”
“കെട്ടുപ്രായം കഴിഞ്ഞിട്ടും കെട്ടിച്ചുവിടാതിരുന്നാൽ ഇങ്ങനെയിരിക്കും” ദിലു അകത്തേക്ക് ഓടി.

(തുടരും)

പ്രിയ സുഹൃത്തുക്കളെ, കുറച്ചു ദിവസമായി ഇത്രയും എഴുതിയിട്ട്. നോമ്പ് ആയതുകൊണ്ടും ഓഫീസ് കണ്ടെയിന്റ്മെന്റ് സോണിൽ ആയതുകൊണ്ടും എഴുത്ത് കാര്യമായി നടക്കുന്നില്ല. അതുകൊണ്ടു ഇത് പോസ്റ്റ് ചെയ്യുന്നു. ബാക്കി വൈകാതെ തന്നെ തരാം. എന്നും പറയുന്നത് തന്നെ ഇന്നും പറയുന്നു. ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും തുറന്നുപറയുക. ഒരു വാക്കെങ്കിലും …………

With Love

The Alchemist who sold his Ferrari

 

9 Comments

  1. ഫെറാരി വിറ്റ ആൽക്കെമിസ്റ്റ്

    ഓരോ സംഭാഷണങ്ങൾക്കിടയിലും ആവശ്യത്തിന് Space കൊടുത്താണ് ഞാൻ ഓരോ തവണയും കഥ സബ്മിറ്റ് ചെയ്തത്. കൂടാതെ Paragraph കൾ ഓരോന്നും പ്രത്യേകം തിരിച്ചിട്ടുണ്ടായിരുന്നു. പക്ഷേ പബ്ലിഷ് ചെയ്ത് വരുമ്പോൾ എല്ലാം ഒന്നിച്ചാണ് വരുന്നത്. എന്താണിങ്ങനെ? ആർക്കെങ്കിലും അറിയുമോ?

  2. നിധീഷ്

    1. ഫെറാരി വിറ്റ ആൽക്കെമിസ്റ്റ്

      ,???

  3. എന്നത്തേയും പോലെ ഉഷാറായിട്ടുണ്ട് ഫൈസലിന്റെ മുമ്പുള്ളത് അറിയാൻ കാത്തിരിക്കുന്നു

    1. ഫെറാരി വിറ്റ ആൽക്കെമിസ്റ്റ്

      വളരെ വളരെ സന്തോഷം ഇങ്ങനെ ഒരു കമൻ്റ് കണ്ടതിൽ. താങ്ക് യൂ

  4. Super waiting for next part

    1. ഫെറാരി വിറ്റ ആൽക്കെമിസ്റ്റ്

      Thank you for your motivating comment. ?

    1. ഫെറാരി വിറ്റ ആൽക്കെമിസ്റ്റ്

      ????

Comments are closed.