മേഘക്കൂട്ടങ്ങളിലെ നക്ഷത്രം 3[ഫെറാരി വിറ്റ ആൽക്കെമിസ്റ്റ്] 103

“ആനന്ദേട്ടാ…. ആറു ചായ ഒന്ന് വിതൗട്ട് ” മനോജ് അവന്റെ സ്ഥിരം ശൈലിയിൽ പറഞ്ഞു. എത്ര വിതൗട്ട് പറഞ്ഞാലും കുമാരേട്ടൻ കൊണ്ടുവരുന്നത്  മുഴുവൻ വിത്ത് ആയിരിക്കും. ചായ എത്തിയപ്പോഴേക്കും ബിനുവും എത്തി.
നീയെന്താടാ വൈകിയത് “
“ഞാൻ ഇറങ്ങുബോഴേക്കും വിശ്വനാഥൻ സർ ക്‌ളാസ്സിലെത്തി. പിന്നെ ഇറങ്ങാൻ പറ്റിയില്ല.”
“എല്ലാവർക്കും പരിപ്പുവട തന്നെയല്ലേ ?” ആനന്ദേട്ടൻ ചോദിച്ചു.
എനിക്ക് പഴംപൊരി മതി” ഞാൻ പറഞ്ഞു.
“അവന് അത് തന്നെയാണ് നല്ലത് ” മനോജ് പറഞ്ഞു.
“ചേട്ടാ… എനിക്ക് സ്നാക്ക് വേണ്ടാട്ടോ…” ലേഖയുടെ കിളിമൊഴിയായിരുന്നു അത്. ആൾ വളരെ ബ്യൂട്ടി കോൺഷ്യസ് ആണ്. പൊരിച്ചതൊന്നും കഴിക്കില്ല. ചായ പോലും വല്ലപ്പോഴുമാണ്. അതും ഞങ്ങളുടെ കൂടെ കൂടിയതിനു ശേഷം മാത്രം.
“ഡാ ഫൈസലേ, നിന്റെ കഥ വെച്ച് ഒരു സിനിമ ഇറങ്ങിയിട്ടുണ്ട്. ഇവിടെ കൊടുങ്ങല്ലൂരിലായിരുന്നു അതിന്റെ ഷൂട്ടിങ്”
“ഏതാടാ ആ പടം?” അജിത്ത് ചോദിച്ചു.
“പാവം പാവം രാജകുമാരൻ” മനോജ് പൊട്ടിച്ചിരിച്ചു.
“നീ കണ്ടോ? “
” ഇന്നലെ ഞാൻ പോയിക്കണ്ടു. ഒരു മണുകുണാപ്പൻ കൂട്ടുകാരനെ ഉഷാറാക്കാൻ കൂട്ടുകാർ ചേർന്ന് ഒരുക്കുന്ന തമാശ പിന്നീട് കാര്യമാവുന്നതാണ് കഥ.”
“ഡാ മിണ്ടാതെ നിക്കടാ…” ആതിര അവനിട്ട് ഒരു അടി കൊടുത്തു.
അവൻ പറഞ്ഞതും കാര്യമാണ്. അന്നത്തെ ആ സംഭവത്തിനു ശേഷം അല്പസ്വല്പം മാറ്റം ഉണ്ടായി എന്നതൊഴിച്ചാൽ ഞാനിപ്പോഴും  മനോജിന്റെ ഭാഷയിൽ പറഞ്ഞാൽ പഴയ മണുകുണാപ്പൻ തന്നെയാണ്. സ്വന്തം ക്ലാസ്സിനപ്പുറത്തേക്ക് എന്റെ സൗഹൃദ വലയം ഇപ്പോഴും വളർന്നിട്ടില്ല.

9 Comments

  1. ഫെറാരി വിറ്റ ആൽക്കെമിസ്റ്റ്

    ഓരോ സംഭാഷണങ്ങൾക്കിടയിലും ആവശ്യത്തിന് Space കൊടുത്താണ് ഞാൻ ഓരോ തവണയും കഥ സബ്മിറ്റ് ചെയ്തത്. കൂടാതെ Paragraph കൾ ഓരോന്നും പ്രത്യേകം തിരിച്ചിട്ടുണ്ടായിരുന്നു. പക്ഷേ പബ്ലിഷ് ചെയ്ത് വരുമ്പോൾ എല്ലാം ഒന്നിച്ചാണ് വരുന്നത്. എന്താണിങ്ങനെ? ആർക്കെങ്കിലും അറിയുമോ?

  2. നിധീഷ്

    1. ഫെറാരി വിറ്റ ആൽക്കെമിസ്റ്റ്

      ,???

  3. എന്നത്തേയും പോലെ ഉഷാറായിട്ടുണ്ട് ഫൈസലിന്റെ മുമ്പുള്ളത് അറിയാൻ കാത്തിരിക്കുന്നു

    1. ഫെറാരി വിറ്റ ആൽക്കെമിസ്റ്റ്

      വളരെ വളരെ സന്തോഷം ഇങ്ങനെ ഒരു കമൻ്റ് കണ്ടതിൽ. താങ്ക് യൂ

  4. Super waiting for next part

    1. ഫെറാരി വിറ്റ ആൽക്കെമിസ്റ്റ്

      Thank you for your motivating comment. ?

    1. ഫെറാരി വിറ്റ ആൽക്കെമിസ്റ്റ്

      ????

Comments are closed.