“അജിത്തേ, ഇതൊന്നും ഇതുവരെ എനിക്കറിയില്ലായിരുന്നു. “
ഞാനെഴുന്നേറ്റു. സൗഹൃദങ്ങളിൽ തെറ്റിദ്ധാരണകളും കലഹങ്ങളും പിണക്കങ്ങളും അടിയും ഇടിയും ഒക്കെ പതിവാണ്. പക്ഷെ ഒന്നു തുറന്നു സംസാരിക്കുന്നതു വരെ മാത്രം. ഞങ്ങൾ മൂന്നുപേരും അവരിരിക്കുന്ന മരത്തിനരികിലേക്ക് ചെന്നു. ആതിര എന്നെ നോക്കി. ഒരു പുഞ്ചിരി മുഖത്തേക്ക് വരാൻ കാത്തുനിൽക്കുന്നത് പോലെ തോന്നി. ഞാൻ ആ മുഖത്തേക്ക് നോക്കി. സത്യത്തിൽ അവളോട് വളരെയധികം ബഹുമാനമാണ് എനിക്ക് അപ്പോൾ തോന്നിയത്. അവളോട് മാത്രമല്ല ലോകത്തുള്ള എല്ലാ സ്ത്രീകളോടും. എന്തുമാത്രം മാനസിക ശാരീരിക വേദനകളിലൂടെയും അസ്വസ്ഥതകളിലൂടെയും കടന്നുപോകുന്നുണ്ട് ഓരോ സ്ത്രീയും. പ്രൈമറി ക്‌ളാസിൽ പഠിക്കുന്ന സമയത്ത് സ്‌കൂൾ വിട്ട് വരുമ്പോൾ ഉമ്മ ചിലപ്പോൾ കിടക്കുകയായിരിക്കും. ഉമ്മയോട് എന്തെങ്കിലും തരാൻ പറയുമ്പോൾ മോനെ ഉമ്മാക്ക് സുഖമില്ല, കുറച്ചുകഴിയട്ടെ എന്നു പറയുമ്പോൾ അത് സമ്മതിക്കാതെ നിർബന്ധിക്കുമായിരുന്നു ഞാൻ. എന്തുമാത്രം വേദന സഹിച്ചായിരിക്കണം ഉമ്മ അന്നൊക്കെ അതെല്ലാം ചെയ്തു തന്നിട്ടുള്ളത്. ഒരു കുഞ്ഞിന് ജന്മം നല്കുമ്പോഴുള്ള വേദനയെക്കുറിച്ച് ഒരുപാട് കേട്ടിട്ടുണ്ടെങ്കിലും ഓരോ മാസത്തെ ഇടവേളകളിൽ വന്നുചേരുന്ന ആർത്തവത്തിന്റെ വേദനകളെയും കഷ്ടതകളെയും കുറിച്ച് ആരും പറയാത്തതെന്തേ?
“എന്താടാ ഒന്നും മിണ്ടാത്തത് ?”
“സോറി ആതിരേ, ഞാൻ… ഞാൻ… എനിക്കൊന്നുമറിയില്ലായിരുന്നു….”
“ഞാനല്ലേ നിന്നോട് ചൂടായത്….”
” അതല്ല ഞാൻ നിന്നെ തെറ്റിദ്ധരിച്ചു. സോറി “
“അപ്പോൾ നിങ്ങൾ തമ്മിലുള്ള പ്രശ്നം തീർന്നല്ലോ. ഇനി നമുക്ക് കാന്റീനിൽ പോയി എന്തെങ്കിലും കഴിക്കാം”
ഷമീറയാണ്. അവൾക്ക് എന്തുവന്നാലും കാന്റീനിൽ പോയി പരിപ്പുവട കഴിക്കണം. ഭക്ഷണത്തോടുള്ള അവളുടെ ആർത്തി ഞങ്ങൾക്കെല്ലാവർക്കും അറിയാം. ഏതു പുതിയ ഫുഡ് കണ്ടാലും അവൾക്കത് രുചിച്ചു നോക്കാതെ ഉറക്കം വരില്ല. . ബസ് സ്റ്റോപ്പിലുള്ള ഏതെങ്കിലും ബേക്കറിയിൽ കയറി എന്തെങ്കിലും വാങ്ങി തിന്നിട്ടേ അവൾ വീട്ടിൽ പോകൂ. പിന്നെ കളിയാക്കാൻ നല്ല ആഗ്രഹമുണ്ടെങ്കിലും അതിന് നിന്നാൽ ഞങ്ങൾക്കൊന്നും കിട്ടില്ല എന്നറിയുന്നത് കൊണ്ട് മിണ്ടാതെ നിക്കുന്നു എന്നേയുള്ളൂ. ഷമീറ ഞങ്ങളുടെ ടീമിൽ വന്നത് ഞങ്ങൾക്കെല്ലാവർക്കും ഇപ്പോഴും അത്ഭുതമാണ്. കാരണം ഞങ്ങളുടെ ടീമിന്റെ പൊതുസ്വഭാവം അത് പഠനം ആയിരുന്നു. ഞങ്ങൾ ആറു പേരും നല്ല മാർക്ക് വാങ്ങുന്ന കൂട്ടത്തിലായിരുന്നു. ഭാവിയിൽ എന്താവണം എന്ന ലക്ഷ്യവും എല്ലാവർക്കുമുണ്ടായിരുന്നു. എന്നാൽ ഷമീറയുടെ കാര്യം ഇതിൽ നിന്നെല്ലാം വ്യത്യസ്തമാണ്. ഫസ്റ്റ് ഇയറിൽ അവൾ ആകെ ജയിച്ചത്
ഓരോ സംഭാഷണങ്ങൾക്കിടയിലും ആവശ്യത്തിന് Space കൊടുത്താണ് ഞാൻ ഓരോ തവണയും കഥ സബ്മിറ്റ് ചെയ്തത്. കൂടാതെ Paragraph കൾ ഓരോന്നും പ്രത്യേകം തിരിച്ചിട്ടുണ്ടായിരുന്നു. പക്ഷേ പബ്ലിഷ് ചെയ്ത് വരുമ്പോൾ എല്ലാം ഒന്നിച്ചാണ് വരുന്നത്. എന്താണിങ്ങനെ? ആർക്കെങ്കിലും അറിയുമോ?
❤
,???
എന്നത്തേയും പോലെ ഉഷാറായിട്ടുണ്ട് ഫൈസലിന്റെ മുമ്പുള്ളത് അറിയാൻ കാത്തിരിക്കുന്നു
വളരെ വളരെ സന്തോഷം ഇങ്ങനെ ഒരു കമൻ്റ് കണ്ടതിൽ. താങ്ക് യൂ
Super waiting for next part
Thank you for your motivating comment. ?
Hoy hoy
????