“ആ വിനോദ് വന്ന് എന്നോട് ഞാൻ രണ്ടു വിഷയത്തിൽ, അക്കൗണ്ടൻസിയിലും ഇംഗ്ലീഷ് പ്രോസിലും – തോറ്റെന്നാ പറഞ്ഞത്. അതോടുകൂടി ഞാനാകെ ഡെസ്പ് ആയി. ആ സമയത്ത് നീ വന്നു പറഞ്ഞപ്പോൾ നീ എന്നെ കളിയാക്കുകയാണ് എന്നാണ് ഞാൻ കരുതിയത്. അതുകൊണ്ടാണ് ഞാൻ ദേഷ്യപ്പെട്ടത്. സോറി.”
അപ്പോഴും ഞാൻ ഒന്നും മിണ്ടിയില്ല.
“ഡാ ശരിക്കും എന്താണ് നിന്റെ പ്രശ്നം?”
“എനിക്കൊരു പ്രശ്നവുമില്ല, നിനക്കായിരിക്കും പ്രശ്നം” എനിക്ക് സങ്കടവും ദേഷ്യവും ഒന്നിച്ചു വന്നു.
“ഡാ നീ ചൂടാവാതെ, ഞാൻ സോറി പറഞ്ഞല്ലോ.”
“നിനക്ക് ഒരു സോറി പറഞ്ഞാൽ മതിയല്ലോ. നീ എല്ലാവരുടെയും മുമ്പിൽ വെച്ചാണ് എന്നെ ചീത്ത വിളിച്ചത്. പിന്നെ നിനക്ക് ഞാൻ പറയുന്നതിലും വിശ്വാസം വിനോദ് പറഞ്ഞതാണല്ലോ” ഇത് പറയുമ്പോൾ എന്റെ സ്വരം ഇടറിയിരുന്നു.
“എടാ ഈ രണ്ടു വിഷയവും എനിക്ക് തോൽക്കുമോ എന്ന് മുമ്പേ സംശയമുണ്ടായിരുന്നു. അതുകൊണ്ടാണ്.അല്ലാതെ അവനെ വിശ്വാസമായിട്ടല്ല “
“പിന്നെ, ഏതൊക്കെ വിഷയം തോറ്റെന്നോ ജയിച്ചെന്നോ നോട്ടീസ് ബോർഡിൽ ഒന്നുമില്ല. ഫുൾ പാസ് ആയവരുടെ ലിസ്റ്റ് മാത്രമേയുള്ളൂ..”
“അതെനിക്കറിയില്ലായിരുന്നു. പറ്റിപ്പോയി. നീ ക്ഷമിക്ക്. “
“പിന്നെ അറിയാഞ്ഞിട്ടല്ല. നീ വേറെന്തോ മനസ്സിൽ വെച്ച് മനപൂർവ്വമാണ്…”
“മോനെ ഫൈസലേ, നീ ഇത്രക്കും തൊട്ടാവാടിയാണോ അതോ അഭിനയിക്കുകയാണോ എന്നൊന്നും എനിക്കറിയില്ല. പക്ഷെ, ഞാൻ പറഞ്ഞത് സത്യമാണ്. വിശ്വസിക്കാൻ പറ്റുമെങ്കിൽ വിശ്വസിക്ക്..പിന്നെ…. “
“പിന്നെ… അതുതന്നെയാണ് ഞാൻ പറഞ്ഞത്. നീ വേറെയെന്തോ മനസ്സിൽ വെച്ചാണ് എന്നെ ചീത്തവിളിച്ചത്.”
“എടാ പ പ പൊട്ടൻകുണാപ്പാ. അതെ ഞങ്ങൾ പെൺകുട്ടികൾക്ക് എല്ലാ ദിവസവും ഒരുപോലെ ആയിരിക്കില്ല. ഇന്ന് അതിന്റെ ടെൻഷനും ഉണ്ടായിരുന്നു.”
“അതിപ്പോ ആൺകുട്ടികൾക്കും എല്ലാ ദിവസവും ഒരുപോലെ ആയിരിക്കില്ലല്ലോ. അതിന് കൂട്ടുകാരെ ചീത്ത വിളിക്കുകയാണോ വേണ്ടത്.?”
“ഡാ അജിത്തേ, ഈ മരക്കഴുതക്ക് ഒന്നു പറഞ്ഞുകൊടുക്കടാ” ആതിരയുടെ ക്ഷമ നശിച്ചു തുടങ്ങിയിരുന്നു.
“വാടീ നമുക്ക് പോകാം…” ആതിര ലേഖയെയും ഷമീറയെയും വിളിച്ചു നടന്നു.
“ഡാ അവൾക്കിന്ന് പീരീഡ്സ് തുടങ്ങുന്ന ദിവസമായിരുന്നു.അതാ അവൾ പറഞ്ഞത്.” അജിത്ത് വന്നെന്റെ ചെവിയിൽ പതിയെ പറഞ്ഞു.
“പീരീഡ്‌സോ, അതെന്താ”
ഓരോ സംഭാഷണങ്ങൾക്കിടയിലും ആവശ്യത്തിന് Space കൊടുത്താണ് ഞാൻ ഓരോ തവണയും കഥ സബ്മിറ്റ് ചെയ്തത്. കൂടാതെ Paragraph കൾ ഓരോന്നും പ്രത്യേകം തിരിച്ചിട്ടുണ്ടായിരുന്നു. പക്ഷേ പബ്ലിഷ് ചെയ്ത് വരുമ്പോൾ എല്ലാം ഒന്നിച്ചാണ് വരുന്നത്. എന്താണിങ്ങനെ? ആർക്കെങ്കിലും അറിയുമോ?
❤
,???
എന്നത്തേയും പോലെ ഉഷാറായിട്ടുണ്ട് ഫൈസലിന്റെ മുമ്പുള്ളത് അറിയാൻ കാത്തിരിക്കുന്നു
വളരെ വളരെ സന്തോഷം ഇങ്ങനെ ഒരു കമൻ്റ് കണ്ടതിൽ. താങ്ക് യൂ
Super waiting for next part
Thank you for your motivating comment. ?
Hoy hoy
????