മേഘക്കൂട്ടങ്ങളിലെ നക്ഷത്രം 3
Author : ഫെറാരി വിറ്റ ആൽക്കെമിസ്റ്റ്
[ Previous Parts ]
ഈ കഥയുടെ സമയം 2021 ഫെബ്രുവരി ആണ്. ഇതിലെ ലീഡ് കഥാപാത്രം തന്റെ കോളേജ് കാലം ഓർമിക്കുന്നുണ്ട്. 1988-93 ആണ് ഈ കഥാപാത്രത്തിന്റെ കോളേജ് കാലമായി ഞാൻ ഉദ്ദേശിച്ചിട്ടുള്ളത്. അന്നത്തെ കേരളത്തിലെ സാങ്കേതിക സൗകര്യങ്ങളും സാമ്പത്തിക, സാമൂഹിക പശ്ചാത്തലവും മനസ്സിൽ വെച്ചു കൊണ്ടു വേണം ആ ഭാഗങ്ങൾ വായിക്കാൻ എന്നഭ്യർത്ഥിക്കുന്നു. അന്നത്തെ സാമൂഹിക പശ്ചാത്തലം അറിയാത്തവർക്ക് ഒരു റഫറൻസ് ഗ്രന്ഥമായും ഈ കഥയെ ഉപയോഗിക്കാവുന്നതാണ്.
Previous Parts
***********************************************
“എന്നാൽ ഞാനിറങ്ങട്ടെ വിവേക്. ദിലൂ.. വാ നമുക്ക് പോകാം… “
P FAIZAL RAHMAN FCA
Chartered Accountant
ദിലു office ബോർഡിൽ നോക്കി നിൽക്കുകയായിരുന്നു.
“ഈ ബോർഡിൽ നമുക്ക് അക്കൗണ്ടൻസി ഫെയിൽഡ് എന്നുകൂടി കൊടുത്താലോ….”
ദിലു ചോദിച്ചു. ഇവളങ്ങനെയാണ്. ഒരു മിനിറ്റ് നേരം മിണ്ടാതിരിക്കാൻ അവൾക്ക് സാധിക്കില്ല.
“നീ ഒന്നു മിണ്ടാതിരുന്നേ ദിലൂ… “ഞാൻ അല്പം ദേഷ്യത്തിൽ തന്നെ പറഞ്ഞു.
ഷൊർണൂർ റോഡിലുള്ള ആൽഫാ പ്ലാറ്റിന ആർക്കേഡിൽ ഫോർത്ത് ഫ്‌ളോറിലാണ് ഓഫീസ്. ലിഫ്റ്റിൽ നിന്നിറങ്ങി പാർക്കിങ്ങിൽ നിന്നും കാറെടുത്തു നേരെ റൗണ്ടിലേക്ക് കയറി. സമയം നാലു മണിയാകുന്നു. അല്പം കൂടി കഴിഞ്ഞാൽ റോഡിൽ തിരക്കൽപം കൂടും. കോവിഡ് നിയന്ത്രണങ്ങൾ ലഘൂകരിച്ചതിനാൽ ടൗണിലെ തിരക്കെല്ലാം പഴയ പോലെയായിട്ടുണ്ട്. കിഴെക്കെ റൗണ്ടിലെത്തിയപ്പോൾ ഹൈ റോഡ് വഴി ശക്തനിലേക്ക് കയറി. ഇതിലെ കൂർക്കഞ്ചേരിയിലേക്ക് ഷോർട് കട്ട് വഴി പോകാം. കുറെ തിരക്ക് ഒഴിവായിക്കിട്ടും. കൂടാതെ കുറുപ്പം റോഡ് ഇപ്പോൾ വൺവേ ആണ്. കൂർക്കഞ്ചേരി കഴിഞ്ഞതോടു കൂടി റോഡിൽ തിരക്കൊഴിഞ്ഞു. അതോടു കൂടി കോളേജ് ഓർമകൾ വീണ്ടും കടന്നു വന്നു. ഞാൻ ദിലുവിനെ നോക്കിയപ്പോൾ അവളെന്നെ തന്നെ നോക്കി മുഖം വീർപ്പിച്ചിരിക്കുകയാണ്. ഞാൻ നേരത്തെ മിണ്ടാതിരിക്കാൻ പറഞ്ഞത് ഇഷ്ടപ്പെട്ടിട്ടില്ല. ഞാൻ കാർ സൈഡിലൊതുക്കി പുറത്തിറങ്ങി. അവളുടെ സൈഡിൽ വന്നു പറഞ്ഞു.
“ഇനി നീ ഡ്രൈവ് ചെയ്തോ”
കേട്ടപാതി അവൾ കാറിനുള്ളിലൂടെ തന്നെ ഡ്രൈവിംഗ് സീറ്റിലെത്തി.
“ദിലൂ എത്ര തവണ പറയണം പുറത്തുകൂടെ ഇറങ്ങി കയറാൻ…”
ഓരോ സംഭാഷണങ്ങൾക്കിടയിലും ആവശ്യത്തിന് Space കൊടുത്താണ് ഞാൻ ഓരോ തവണയും കഥ സബ്മിറ്റ് ചെയ്തത്. കൂടാതെ Paragraph കൾ ഓരോന്നും പ്രത്യേകം തിരിച്ചിട്ടുണ്ടായിരുന്നു. പക്ഷേ പബ്ലിഷ് ചെയ്ത് വരുമ്പോൾ എല്ലാം ഒന്നിച്ചാണ് വരുന്നത്. എന്താണിങ്ങനെ? ആർക്കെങ്കിലും അറിയുമോ?
❤
,???
എന്നത്തേയും പോലെ ഉഷാറായിട്ടുണ്ട് ഫൈസലിന്റെ മുമ്പുള്ളത് അറിയാൻ കാത്തിരിക്കുന്നു
വളരെ വളരെ സന്തോഷം ഇങ്ങനെ ഒരു കമൻ്റ് കണ്ടതിൽ. താങ്ക് യൂ
Super waiting for next part
Thank you for your motivating comment. ?
Hoy hoy
????