“ഈ പ്രായത്തിൽ ഇത്ര ആലോചന നന്നല്ലാട്ടോ “
അവളെന്നെ വിടാൻ ഭാവമില്ല.
“ഇത് ഞാൻ അങ്ങോട്ടല്ലേ പറയേണ്ടത്?” ഞാൻ ചിരിച്ചു കൊണ്ട്ചോദിച്ചു.
അവൾ ഓരോന്നും ചോദിച്ചു കൊണ്ടിരുന്നു.
ഞാൻ മറുപടിയും പറഞ്ഞുകൊണ്ടിരുന്നു.
“നീ ഉപ്പാനെ വിടാതെ പിടിച്ചിട്ടുണ്ടല്ലോ? എന്താണ് നിന്റെ ഉദ്ദേശം?” ദിലുവിന്റെ ചോദ്യത്തിനു മുമ്പിൽ ടീന വീണ്ടും ചമ്മി. അവളെ എല്ലാവരും കളിയാക്കാൻ തുടങ്ങി. അവൾ ഒന്നാലോചിച്ചു നിന്നു. എന്നിട്ട് പറഞ്ഞു.
” ആദൂ, നീയെന്റെ പപ്പയെ കണ്ടിട്ടില്ലലോ, നിങ്ങളാരും കണ്ടിട്ടുണ്ടാവില്ല, അതെന്തുകൊണ്ടാണ് എന്ന് നിങ്ങൾക്കറിയുമോ?” ടീനയുടെ സ്വരം ചെറുതായൊന്നു ഇടറിയിരുന്നു.
“ഡീ ഞാൻ വെറുതെ..”
“അതിനു നിന്റെ പപ്പാ നേവിയിൽ അല്ലെ?..” ശ്രേയ ചോദിച്ചു.
“അതെ നേവിയിൽ തന്നെ. പക്ഷെ ലീവിനു വരുമ്പോഴോ മറ്റോ എന്തുകൊണ്ട് എന്റെ പപ്പയെ നിങ്ങളോ എന്റെ മറ്റു കൂട്ടുകാരോ കണ്ടിട്ടില്ല.എന്നെങ്കിലും ആലോചിട്ടുണ്ടോ നിങ്ങൾ? എന്തുകൊണ്ട് നിങ്ങളെ ആരെയും വീട്ടിലേക്കു കൊണ്ടുപോയിട്ടില്ല?”
വല്ലാത്തൊരു ഭാവത്തിലേക്ക് പോയിരുന്നു ടീനയുടെ അപ്പോഴത്തെ ശബ്ദവും ഭാവവും.
“കല്യാണത്തിന് വന്നിട്ട് എല്ലാവരും എന്താണ് ഇവിടെ വന്നു നിൽക്കുന്നത്. ചടങ്ങുകളൊക്കെ കഴിഞ്ഞു. വാ ഭക്ഷണം കഴിക്കാം.” ശ്രുതിയുടെ ഏതോ ബന്ധു വന്നു വിളിച്ചപ്പോഴാണ് കുട്ടികൾ ബോധത്തിലേക്ക് വന്നത്. ടീനയുടെ ആ ഭാവമാറ്റം കണ്ടു മുതിർന്ന ഞാൻ പോലും ഞെട്ടി നിൽക്കുകയായിരുന്നു. കുട്ടികളുടെ കാര്യം പിന്നെ പറയേണ്ടല്ലോ.
“സോറി ഞാൻ പെട്ടെന്ന് വേറെന്തോ ആലോചിച്ച്….” ടീന പറഞ്ഞു നിർത്തി.
“ഓക്കേ നമുക്ക് ഭക്ഷണം കഴിക്കാം.”
“ഞാൻ നിങ്ങളൊപ്പം വേണോ ? ഞാൻ വേറെ ഇരുന്നോളാം.. നിങ്ങൾ ഫ്രണ്ട്സ് എല്ലാം കൂടി അടിച്ചുപൊളിക്ക്…”
“അതെ വല്യ ഫോർമാലിറ്റി ഒന്നും വേണ്ട. എല്ലാവർക്കും ഒന്നിച്ചു കഴിക്കാം. ” ഷബ്‌നയാണ്.
“അതെ മോള് വഴി തെറ്റി പോകുമോ എന്നു പേടിച്ച് കൂട്ടുവന്ന ആളാ. ഇപ്പൊ വല്യ ഫോർമാലിറ്റി.” അത് മഞ്ജുവിന്റെ വക.
കിട്ടിയ ചാൻസിൽ എല്ലാവരും കൂടി എനിക്കിട്ട് വെക്കുകയാണ്.
“ഉപ്പയില്ലാതെ ഞങ്ങൾക്കെന്താഘോഷം ?” ടീന വന്നെന്നെ രക്ഷപ്പെടുത്തി.
Swt akk power varate Pages continue afhyam dilu wife anna vicharich allle avrde kalayanamsnsn vicharich pineya mansilaye kodutjal visadikarik pulik wife vere piller onul?
സെക്കൻഡ് പാർട്ട് സബ്മിറ്റ് ചെയ്തിട്ടുണ്ട്ട്ടാ….
Aa name pewer aayi..! Haha..
താങ്ക് യൂ സർ, വളരെ സന്തോഷം.
അടിപൊളി അടിപൊളി..???
താങ്ക്യു താങ്ക്യൂ….
Kollam bro മോശം അല്ലാത്ത ഒരു രചന പേജുകൾ കൂട്ടി അടുത്ത ഭാഗം idu❤️?❤️?
By the way Irfan enthanu Ferrari vitta alchemist
It’s taken from famous books
‘Alchemist’
‘The Monk who sold his Ferrari’
താങ്ക് യു. ഒറ്റ ഭാഗമായാണ് ഉദ്ദേശിച്ചത്. എഴുതി വന്നപ്പോൾ ഇങ്ങനെയായി. കഥ 90 ശതമാനവും പൂർത്തിയായതാണ്. അടുത്ത ഭാഗം കൂടുതൽ പേജുകളോടെ ഉടൻ ഉണ്ടാകും.
?????♥♥♥♥????
സന്തോഷം??
❤
?????
കഥ സൂപ്പർ ആയിട്ടുണ്ട് ബ്രോ…?? ഇനിയും ഇതു പോലെ നല്ല കഥകൾ എഴുതുവാനുള്ള ഭാഗ്യമുണ്ടാകട്ടെയെന്ന് ആശംസകൾ നേരുന്നു…?
ബൈ ദി ബൈ… എനിക്ക് നിങ്ങളുടെ തൂലികാനാമം ഇസ്തപ്പെട്ടു..❤️ വെറൈറ്റി ആയിട്ടുണ്ട്… ?
താങ്ക് യൂ ബ്രോ,വളരെ സന്തോഷം. പിന്നെ എനിക്ക് വളരെ ഇഷ്ടപ്പെട്ട എഴുത്തുകാരനാണ് റോബിൻ ശർമ. ‘The monk who sold his ferrari’ അദ്ദേഹത്തിന്റെ ബുക്കാണ്.
?
First
ഒരുപാട് സന്തോഷം