മേഘക്കൂട്ടങ്ങളിലെ നക്ഷത്രം [ഫെറാരി വിറ്റ ആൽക്കെമിസ്റ്റ്] 115

Views : 3989

” ഈ കണ്ണിൽ നിന്ന് കണ്ണുനീരൊക്കെ വരോ?”
“ഒന്നുപോടീ പെണ്ണെ ” ഞാൻ ദേഷ്യം അഭിനയിച്ചു.
പെട്ടെന്ന് അവളുടെ മുഖത്തു ഒരു ഭാവം മിന്നി മറഞ്ഞു. ഞാൻ ചിന്തിച്ചെന്താണെന്നു അവൾക്ക് മനസ്സിലായിട്ടുണ്ടാവണം. അതെപ്പോഴും അങ്ങനെയാണ്. ഞാൻ ചിന്തിക്കുന്നത് അവൾക്കും അവൾ ചിന്തിക്കുന്നത് എനിക്കും പെട്ടെന്ന് മനസിലാകാറുണ്ട്. അവൾ പിന്നീടൊന്നും പറഞ്ഞില്ല. അവളും  ചിന്തിക്കുന്നത് അതിനെക്കുറിച്ചായിരിക്കണം.  ഞാനും അവളും വീണ്ടും സ്റ്റേജിലേക്ക് ശ്രദ്ധ കൊടുത്തു.
” ഡീ.. കുരിപ്പേ, ലോക്ഡൗണിനിടയിൽ ആരെയും അറിയിക്കാതെ കല്യാണവും കഴിച്ചു അല്ലേ? ”  എന്റെ കൂടെ ദിലു എവിടെ പോയാലും കേൾക്കുന്ന ചോദ്യമായതു കൊണ്ട് ഞാനതു ശ്രദ്ധിക്കാൻ പോയില്ല.
 “ഡീ ആൾക്കിത്തിരി പ്രായക്കൂടുതലുണ്ടല്ലോ? കാശുണ്ടെന്നു വെച്ച് കെളവന്മാരെ കെട്ടണോടീ..” ദിലുവിന്റെ അടുത്ത് വന്നു പതിയെയാണ് ചോദിച്ചതെങ്കിലും ഞാനത് കേട്ടു. ഇവളാള് കൊള്ളാമല്ലോ എന്ന് ചിന്തിച്ച് ഞാനവളെ തിരിഞ്ഞു നോക്കി. ദിലുവിന്റെ ഒരുവിധം ഫ്രണ്ട്സിനെയൊക്കെ എനിക്കറിയാം. ഇത് അവരിലാരുമല്ല. മെറൂൺ കളറിലുള്ള ചുരിദാറാണ് വേഷം. സന്തോഷമുള്ള ഊർജ്വസ്വലത തുളുമ്പുന്ന മുഖം.
“അതെന്റെ ഉപ്പയാടീ കൊരങ്ങത്തീ…” എന്നെ കിളവൻ എന്നു വിളിച്ചതിന്റെ ദേഷ്യം ദിലുവിന്റെ സ്വരത്തിലുണ്ടായിരുന്നു. അവളൊന്നു ഞെട്ടി. പിന്നെ ഒരു ചമ്മിയ ചിരിയോടു കൂടി എന്നോടു പറഞ്ഞു ” സോറി അങ്കിൾ, ഞാൻ അറിയാതെ …” അവളുടെ ആ ചമ്മിയ മുഖത്ത് അപ്പോഴും ഒരു അവിശ്വസനീയ ഭാവം നിഴലിക്കുന്നുണ്ടായിരുന്നു. “ഏയ് ഈ അങ്കിൾ വിളിയൊന്നും വേണ്ട മോളെ, നേരത്തെ വിളിച്ച പോലെ കിളവൻ എന്നോ മറ്റോ മതി…” ഞാൻ പുഞ്ചിരിയോടെ തന്നെ പറഞ്ഞു.
ഐ ആം എക്സ്ട്രീമിലി സോറി സർ, യു ആർ ലുക്കിങ് സൊ യംഗ് ആൻഡ് ഐ തോട്ട്….”
ഒന്നു നിർത്തിയ ശേഷം അവൾ തുടർന്നു.
” ആൻഡ് വീ വേർ നോട്ട് ഇൻ കോൺടാക്ട് ഫോർ ലാസ്റ്റ് ടു ഇയേഴ്സ് ”  ഭാഷ ഇംഗ്ളീഷാക്കിയതിൽ നിന്നും അവളിത്തിരി ഇമോഷണലായി എന്നെനിക്ക് മനസ്സിലായി.
“അതൊന്നും കുഴപ്പമില്ല മോളെ, ഇതൊക്കെ ഒരു കോംപ്ലിമെൻറ് അല്ലേ .”
ദിലുവിന്റെ മുഖത്തെ ദേഷ്യം പൂർണമായും മാറിയിട്ടില്ല.
“പോട്ടെ  ദിലു, അവളറിയാതെ പറഞ്ഞതല്ലേ, രണ്ടുകൊല്ലത്തിനു ശേഷം കൂട്ടുകാരിയെ കാണുകയല്ലേ, ഒന്നും ചോദിക്കാനും പറയാനുമൊന്നുമില്ലേ “
ഞാനവളുടെ ഇരുകവിളിലും മുഷ്ടി കൊണ്ട് ചെറുതായി ഇടിച്ചു, വീർത്ത മുഖം പൊട്ടിക്കുന്ന രീതിയിൽ. ഞാൻ ഒക്കെയാണ്‌ എന്ന് കണ്ടപ്പോൾ ദിലുവിനു സമാധാനമായി.
“ഉപ്പാ ഇതാണ്  ടീന പ്ലസ് ടുവിന് എന്നോടൊപ്പം ഉണ്ടായിരുന്ന….”
 ” ആ ഇതാണോ നീ പറയാറുള്ള ആരോടും അധികം സംസാരിക്കാത്ത, എപ്പോഴും പുസ്തകത്തിൽ നോക്കിയിരിക്കുന്ന ടീനപപ്പി, അൺബിലീവബിൾ  “
പഠിപ്പിസ്റ്റായിരുന്ന ടീനയെ സ്‌കൂളിൽ എല്ലാവരും കളിയാക്കി വിളിച്ചിരുന്ന പഠിപ്പി ടീന എന്നായിരുന്നു. പിന്നീട് അത് ടീനപഠിപ്പി എന്നും ടീനപപ്പിയെന്നും ആയി. ആ  പേര് ഞാൻ പറഞ്ഞപ്പോൾ ടീന പിന്നെയും ചമ്മി. ടീന എന്റെ നേരെ കൈനീട്ടി. കൈ തരുന്ന സമയത്ത് ഒരിക്കൽ കൂടി ടീന സോറി പറഞ്ഞു.

Recent Stories

The Author

ഫെറാരി വിറ്റ ആൽക്കെമിസ്റ്റ്

19 Comments

  1. Swt akk power varate Pages continue afhyam dilu wife anna vicharich allle avrde kalayanamsnsn vicharich pineya mansilaye kodutjal visadikarik pulik wife vere piller onul?

  2. ഫെറാരി വിറ്റ ആൽക്കെമിസ്റ്റ്

    സെക്കൻഡ് പാർട്ട് സബ്മിറ്റ് ചെയ്തിട്ടുണ്ട്ട്ടാ….

  3. Aa name pewer aayi..! Haha..

    1. ഫെറാരി വിറ്റ ആൽക്കെമിസ്റ്റ്

      താങ്ക് യൂ സർ, വളരെ സന്തോഷം.

  4. അടിപൊളി അടിപൊളി..😍😘😘

    1. ഫെറാരി വിറ്റ ആൽക്കെമിസ്റ്റ്

      താങ്ക്യു താങ്ക്യൂ….

  5. Kollam bro മോശം അല്ലാത്ത ഒരു രചന പേജുകൾ കൂട്ടി അടുത്ത ഭാഗം idu❤️👍❤️👍

    1. By the way Irfan enthanu Ferrari vitta alchemist

      1. ഫെറാരി വിറ്റ ആൽക്കെമിസ്റ്റ്

        It’s taken from famous books
        ‘Alchemist’
        ‘The Monk who sold his Ferrari’

    2. ഫെറാരി വിറ്റ ആൽക്കെമിസ്റ്റ്

      താങ്ക് യു. ഒറ്റ ഭാഗമായാണ് ഉദ്ദേശിച്ചത്. എഴുതി വന്നപ്പോൾ ഇങ്ങനെയായി. കഥ 90 ശതമാനവും പൂർത്തിയായതാണ്. അടുത്ത ഭാഗം കൂടുതൽ പേജുകളോടെ ഉടൻ ഉണ്ടാകും.

  6. 😍😍😍😍😍♥♥♥♥🌹🌹🌹🌹

    1. ഫെറാരി വിറ്റ ആൽക്കെമിസ്റ്റ്

      സന്തോഷം🙂🌹

  7. നിധീഷ്

    1. ഫെറാരി വിറ്റ ആൽക്കെമിസ്റ്റ്

      💓💓💓💓💓

  8. അശ്വിനികുമാരൻ

    കഥ സൂപ്പർ ആയിട്ടുണ്ട് ബ്രോ…😻😻 ഇനിയും ഇതു പോലെ നല്ല കഥകൾ എഴുതുവാനുള്ള ഭാഗ്യമുണ്ടാകട്ടെയെന്ന് ആശംസകൾ നേരുന്നു…🙂

    ബൈ ദി ബൈ… എനിക്ക് നിങ്ങളുടെ തൂലികാനാമം ഇസ്തപ്പെട്ടു..❤️ വെറൈറ്റി ആയിട്ടുണ്ട്… 😁

    1. ഫെറാരി വിറ്റ ആൽക്കെമിസ്റ്റ്

      താങ്ക് യൂ ബ്രോ,വളരെ സന്തോഷം. പിന്നെ എനിക്ക് വളരെ ഇഷ്ടപ്പെട്ട എഴുത്തുകാരനാണ് റോബിൻ ശർമ. ‘The monk who sold his ferrari’ അദ്ദേഹത്തിന്റെ ബുക്കാണ്.

      1. അശ്വിനികുമാരൻ

        👍

  9. മാലാഖയെ പ്രണയിച്ച ജിന്ന്

    First

    1. ഫെറാരി വിറ്റ ആൽക്കെമിസ്റ്റ്

      ഒരുപാട് സന്തോഷം 

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com