മേഘക്കൂട്ടങ്ങളിലെ നക്ഷത്രം [ഫെറാരി വിറ്റ ആൽക്കെമിസ്റ്റ്] 115

Views : 3989

“ഉപ്പ ഞാനിപ്പോ വരാട്ടോ, ഞങ്ങൾക്ക് കുറേ  സംസാരിക്കാനുണ്ട്”  ദിലു ടീനയെയും കൊണ്ട് അപ്പുറത്തേക്ക് നീങ്ങി. പ്ലസ് ടു പഠിക്കുന്ന കാലത്ത് ശ്രുതിയും മഞ്ജുവും ടീനയുമായിരുന്നു ദിലുവിന്റെ അടുത്ത ഫ്രണ്ട്സ്. മറ്റു രണ്ടു പേരും പലപ്പോഴും വീട്ടിലൊക്കെ വന്നിട്ടുണ്ടെങ്കിലും ടീനയെ ഇതുവരെ ഞാൻ കണ്ടിട്ടു പോലുമുണ്ടായിരുന്നില്ല. ഞാൻ വീണ്ടും സ്റ്റേജിലേക്ക് നോക്കി. ചടങ്ങുകളൊക്കെ കഴിയാറായെന്നു തോന്നുന്നു. പെട്ടെന്നാണ് വരനു പിന്നിൽ നിൽക്കുന്ന ഒരു മുഖം എന്റെ ശ്രദ്ധയിൽ പെട്ടത്. മുഖം അത്രക്ക്  വ്യക്തമായില്ലെങ്കിലും,  വളരെ പരിചയം തോന്നുന്നു അവരുടെ  ആംഗ്യങ്ങളും ചലനങ്ങളും. പക്ഷെ  ആരാണ് എവിടെ വെച്ചാണ് എന്നൊന്നും  ഒരോർമയും കിട്ടുന്നില്ല. കസവു സാരിയാണ് വേഷം. അമ്പതിലേറെ പ്രായമുണ്ടെങ്കിലും ഐശ്വര്യം മുഖത്തു തെളിഞ്ഞു കാണാം. അല്പം ചെരിഞ്ഞു നിൽക്കുന്നതിനാൽ മുഖം പൂർണമായും കാണാൻ സാധിക്കുന്നില്ല.
അപ്പോഴാണ് ടീന ഓടിവന്നത്. “അങ്കിൾ, ആദു വിളിക്കുന്നുണ്ട്,”  ദിലുവിന്റെ യഥാർത്ഥ പേര് ആദില എന്നാണ്. ദിലു എന്നത് അവളെ വീട്ടിൽ വിളിക്കുന്ന പേരാണ്. ഫ്രണ്ട്സ് അവളെ വിളിക്കുന്നത് ആദു എന്നും ആദില എന്നുമൊക്കെയാണ് . ഞാൻ ദിലുവിന്റെ അടുത്തേക്ക് ചെന്നു. കുറച്ചു ഫ്രണ്ട്സിനെ പരിചയപ്പെടുത്താനാണ്. എന്നെ അവളുടെ ഫ്രണ്ട്സിനു പരിചയപ്പെടുത്താൻ അവൾക്ക് ഭയങ്കര ഉത്സാഹമാണ്.  ഷബ്‌ന, മഞ്ജു, ശ്രേയ , സ്വപ്ന ഇവരൊക്കെ വീട്ടിൽ വന്നിട്ട് എനിക്ക് പരിചയമുണ്ട്. ശബ്ദം കേട്ടപ്പോഴാണ് അഞ്ജലിയെ ഓർമ വന്നത്. “ഇത് ദേവിക, ഇത് ഷിഫ , ”  ദിലു എനിക്ക് പരിചയമില്ലാത്ത രണ്ടു പേരെ ചൂണ്ടിക്കാട്ടി പറഞ്ഞു. എന്നിട്ട് എന്നെ കെട്ടിപ്പിടിച്ചു അവരോടു പറഞ്ഞു ” ദിസ് ഈസ് മൈ സ്വീറ്റ് ഉപ്പ” ഞാൻ അവളുടെ കൈകൾ വിടുവിച്ചു. ഫ്രണ്ട്സിന്റെ മുമ്പിൽ വല്ലാതെ സ്നേഹം കാണിക്കരുത്, അവർക്ക് ചിലപ്പോൾ വിഷമമാവും  എന്ന് ഞാനവളോട് എപ്പോഴും   പറയുന്നതാണ്. പക്ഷെ അവൾക്ക് അങ്ങനെ കാണിച്ച് അവരെ ടീസ് ചെയ്യുന്നതാണിഷ്ടം.
“ബോയ്സ് ആരും വന്നിട്ടില്ലേ?” ഞാൻ ചോദിച്ചു.
“ആദു ഉള്ളപ്പോൾ പിന്നെന്തിനാ അങ്കിളേ  ബോയ്സ് ?” ശ്രേയയാണ്
“അതെയതെ തട്ടമിട്ട ആൺകുട്ടി “
കൂട്ടുകാരികളുടെ തമാശകൾ നീണ്ടുപോവുകയാണ്.
എന്നാലും ആരായിരിക്കും അത്? ഒരോർമയും വരുന്നില്ലല്ലോ? എന്റെ ഓർമ വീണ്ടും സ്റ്റേജിൽ കണ്ട കസവു സാരിയിലേക്കു പോയി. എന്തായാലും എനിക്ക് വളരെ അടുത്ത് പരിചയമുള്ള ആരോ ആണെന്നു തോന്നുന്നു. അതെ വളരെ പരിചയമുള്ള ആരോ ആണ്. ആ ചലനങ്ങൾ എനിക്ക് അത്രയേറെ പരിചിതമാണ്. പക്ഷെ മുഖം അത് തീരെ ഓർമ  കിട്ടുന്നില്ല. ഒരുപക്ഷെ, സംസാരിച്ചിരുന്നെങ്കിൽ ആളെ മനസിലാവുമായിരുന്നു.
“അങ്കിൾ വലിയ ആലോചനയിലാണല്ലോ…” ടീനയാണ്, ആൾ ഇപ്പോൾ നല്ല ടോക്കറ്റീവ് ആയിട്ടുണ്ടെന്നു തോന്നുന്നു.
“ഒന്നുമില്ല” ഞാൻ എന്റെ ചിന്തകളിൽ നിന്ന് പോരാൻ വിസമ്മതിച്ചു കൊണ്ട് പറഞ്ഞു.

Recent Stories

The Author

ഫെറാരി വിറ്റ ആൽക്കെമിസ്റ്റ്

19 Comments

  1. Swt akk power varate Pages continue afhyam dilu wife anna vicharich allle avrde kalayanamsnsn vicharich pineya mansilaye kodutjal visadikarik pulik wife vere piller onul?

  2. ഫെറാരി വിറ്റ ആൽക്കെമിസ്റ്റ്

    സെക്കൻഡ് പാർട്ട് സബ്മിറ്റ് ചെയ്തിട്ടുണ്ട്ട്ടാ….

  3. Aa name pewer aayi..! Haha..

    1. ഫെറാരി വിറ്റ ആൽക്കെമിസ്റ്റ്

      താങ്ക് യൂ സർ, വളരെ സന്തോഷം.

  4. അടിപൊളി അടിപൊളി..😍😘😘

    1. ഫെറാരി വിറ്റ ആൽക്കെമിസ്റ്റ്

      താങ്ക്യു താങ്ക്യൂ….

  5. Kollam bro മോശം അല്ലാത്ത ഒരു രചന പേജുകൾ കൂട്ടി അടുത്ത ഭാഗം idu❤️👍❤️👍

    1. By the way Irfan enthanu Ferrari vitta alchemist

      1. ഫെറാരി വിറ്റ ആൽക്കെമിസ്റ്റ്

        It’s taken from famous books
        ‘Alchemist’
        ‘The Monk who sold his Ferrari’

    2. ഫെറാരി വിറ്റ ആൽക്കെമിസ്റ്റ്

      താങ്ക് യു. ഒറ്റ ഭാഗമായാണ് ഉദ്ദേശിച്ചത്. എഴുതി വന്നപ്പോൾ ഇങ്ങനെയായി. കഥ 90 ശതമാനവും പൂർത്തിയായതാണ്. അടുത്ത ഭാഗം കൂടുതൽ പേജുകളോടെ ഉടൻ ഉണ്ടാകും.

  6. 😍😍😍😍😍♥♥♥♥🌹🌹🌹🌹

    1. ഫെറാരി വിറ്റ ആൽക്കെമിസ്റ്റ്

      സന്തോഷം🙂🌹

  7. നിധീഷ്

    1. ഫെറാരി വിറ്റ ആൽക്കെമിസ്റ്റ്

      💓💓💓💓💓

  8. അശ്വിനികുമാരൻ

    കഥ സൂപ്പർ ആയിട്ടുണ്ട് ബ്രോ…😻😻 ഇനിയും ഇതു പോലെ നല്ല കഥകൾ എഴുതുവാനുള്ള ഭാഗ്യമുണ്ടാകട്ടെയെന്ന് ആശംസകൾ നേരുന്നു…🙂

    ബൈ ദി ബൈ… എനിക്ക് നിങ്ങളുടെ തൂലികാനാമം ഇസ്തപ്പെട്ടു..❤️ വെറൈറ്റി ആയിട്ടുണ്ട്… 😁

    1. ഫെറാരി വിറ്റ ആൽക്കെമിസ്റ്റ്

      താങ്ക് യൂ ബ്രോ,വളരെ സന്തോഷം. പിന്നെ എനിക്ക് വളരെ ഇഷ്ടപ്പെട്ട എഴുത്തുകാരനാണ് റോബിൻ ശർമ. ‘The monk who sold his ferrari’ അദ്ദേഹത്തിന്റെ ബുക്കാണ്.

      1. അശ്വിനികുമാരൻ

        👍

  9. മാലാഖയെ പ്രണയിച്ച ജിന്ന്

    First

    1. ഫെറാരി വിറ്റ ആൽക്കെമിസ്റ്റ്

      ഒരുപാട് സന്തോഷം 

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com