മേഘക്കൂട്ടങ്ങളിലെ നക്ഷത്രം [ഫെറാരി വിറ്റ ആൽക്കെമിസ്റ്റ്] 115

മേഘക്കൂട്ടങ്ങളിലെ നക്ഷത്രം

Author : ഫെറാരി വിറ്റ ആൽക്കെമിസ്റ്റ്

 

പ്രിയ സുഹൃത്തുക്കളെ, ഇവിടെ അബൂ ഇർഫാൻ എന്ന പേരിൽ കമന്റ് ചെയ്യാറുള്ള ആളാണ് ഞാൻ. ഈ ഗ്രൂപ്പിലെ കഥകൾ വായിച്ചു എനിക്കൊരു താല്പര്യം തോന്നിയത് കൊണ്ട് ഒരു കഥ കുത്തിക്കുറിക്കുകയാണ്. ആദ്യമായാണ് ആളുകൾ വായിക്കാനായി ഒരു കഥയെഴുതുന്നത്. കോളേജ് പഠന കാലത്ത് പ്രബന്ധ രചനയിൽ പങ്കെടുക്കാനായി ചെന്നപ്പോൾ സമയം കഴിഞ്ഞെന്നറിഞ്ഞു അപ്പോൾ നടക്കുന്ന കഥാരചനയിൽ പങ്കെടുത്ത് ഒരു കഥയെഴുതിയതാണ് ആകെയുള്ള മുൻപരിചയം.  അതുകൊണ്ട് തന്നെ ഒരു ഉപന്യാസം പോലെ തോന്നാൻ സാധ്യതയുണ്ട്. എന്ത് തോന്നിയാലും തുറന്നു പറയാം, പറയണം. ഒരു അനുഭവം, അല്ല ഒരു  ഓർമ അതിനെ  എലാബൊറേറ്റ് ചെയ്തെഴുതുന്ന ഒന്നാണ്. ഒരു പൈങ്കിളി കഥയുടെ നിലവാരത്തിലെങ്കിലും എത്തിയാൽ ഞാൻ കൃതാർത്ഥനായി. ഇവിടെ കഥ പോസ്റ്റ് ചെയ്യുന്നതിന്റെ സാങ്കേതിക വശങ്ങളൊന്നും ഞാൻ ശ്രദ്ധിച്ചിട്ടില്ല. എന്തെങ്കിലും ശ്രദ്ധിക്കേണ്ടതുണ്ടെങ്കിൽ പറഞ്ഞു തരണം. അപ്പോൾ കഥ എന്ന് ഞാൻ വിളിക്കുന്നതിലേക്കു കടക്കാം.

**********************************************

 

ഞങ്ങളവിടെ എത്തുമ്പോൾ വരനും വധുവും കതിർമണ്ഡപത്തിൽ ഇരുന്നുകഴിഞ്ഞിരുന്നു. ചടങ്ങുകൾ തുടങ്ങാൻ പോകുന്നതേയുള്ളൂ.  ചെറിയ ഒരു ഫങ്ക്ഷൻ ആയതുകൊണ്ട് വീട്ടിൽ തന്നെയാണ് എല്ലാം ഒരുക്കിയിട്ടുള്ളത്. സ്റ്റേജിന്റെ മുന്നിൽ വലതു ഭാഗത്തു നിർത്തിയിട്ടിരുന്ന കസേരകളിൽ ഒന്നിൽ ഞാനും മറ്റൊന്നിൽ ദിലുവും ഇരുന്നു. സ്റ്റേജിലുള്ള അവളുടെ കൂട്ടുകാരി ശ്രുതിയോട് ദിലു എന്തൊക്കെയോ കണ്ണു കൊണ്ട് പറയുന്നുണ്ട്. ചടങ്ങുകൾക്ക് ചടഞ്ഞിരിക്കുക എന്നത് എനിക്ക് പണ്ടേ ഇഷ്ടമില്ലാത്തൊരു കാര്യമാണ്. പിന്നെ ദിലുവിന്റെ കൂട്ടുകാരിയുടെ കാര്യമായതു കൊണ്ട് സഹിച്ചേ മതിയാവൂ. നിനക്ക് ഒറ്റക്ക് പോയാൽ പോരെ എന്നു അവളോട് പലതവണ ഞാൻ ചോദിച്ചതാണ്. അവൾക്കൊരേ നിർബന്ധം ഞാൻ കൂടെ ചെല്ലണമെന്ന്.  എങ്ങാനും പറ്റില്ല എന്നു പറഞ്ഞാൽ പെണ്ണിന് പിന്നെ അതു മതി മുഖം കേറ്റി വീർപ്പിച്ചു മിണ്ടാതെ നടക്കാൻ.  എന്തു പറഞ്ഞാലും അവളുടെ മുഖത്തു ഒരു ചെറിയ വാട്ടം പോലും എനിക്ക് സഹിക്കാനാവില്ല. അവളെ ആദ്യമായി കണ്ട നിമിഷം ഇപ്പോഴും എന്റെ കൺമുമ്പിൽ തന്നെയുണ്ട്. എന്റെ ജീവിതത്തിലെ ഏറ്റവും ആനന്ദകരമായ ഒന്നായിരുന്നു അത്.  അവളെ തലയിൽ കേറ്റി വെച്ച് വഷളാക്കിയാൽ അനുഭവിക്കേണ്ടി വരും എന്ന് അവളുടെ ഉമ്മ എന്നോട് എപ്പോഴും പറയും. അതു പിന്നെ ഏതു ഉമ്മമാരും അങ്ങനെയല്ലേ പറയൂ. ഞാൻ സ്റ്റേജിലെ കർമങ്ങളിലേക്ക് ശ്രദ്ധ കൊടുത്തിരുന്നു.  ഏതൊരു സാഹചര്യവും മാറ്റാൻ കഴിയുന്നില്ലെങ്കിൽ പിന്നെ ആസ്വദിക്കുക എന്നതാണ് എന്റെ രീതി. ഞാൻ അവിടത്തെ ക്രമീകരണങ്ങളും വരന്റെയും വധുവിന്റെയും മറ്റു ആളുകളുടെയും മുഖത്തു മാറിമറിയുന്ന ഭാവങ്ങളും നോക്കി ഇരുന്നു. ഞാനിടക്ക് ദിലുവിന്റെ മുഖത്തേക്ക് ഒന്നു നോക്കി. അവളുടെ ശ്രദ്ധ മുഴുവൻ സ്റ്റേജിലാണ്. പെട്ടെന്ന് ഒരു ചിന്ത മനസ്സിലേക്ക് കടന്നു വന്നു. ഒരു വർഷം അല്ലെങ്കിൽ രണ്ട് ഇനി കൂടിപ്പോയാൽ മൂന്ന് അതിനിടയിൽ ദിലുവും എന്നിൽ നിന്നകലും. ഓർത്തപ്പോൾ തന്നെ നെഞ്ചിൽ മുള്ളു കൊണ്ടൊന്നു കോറിയ പോലെ. കണ്ണിൽ ഒരു തുള്ളി കണ്ണുനീർ ഉരുണ്ടുകൂടി താഴേക്ക് പതിക്കാനായി കാത്തുനിന്നു. പെട്ടെന്ന് എന്നെ നോക്കിയ  ദിലു നിറഞ്ഞിരിക്കുന്ന എന്റെ കണ്ണാണ് കണ്ടത്. അവൾ ചിരിച്ചു കൊണ്ടു ചോദിച്ചു.

19 Comments

  1. Swt akk power varate Pages continue afhyam dilu wife anna vicharich allle avrde kalayanamsnsn vicharich pineya mansilaye kodutjal visadikarik pulik wife vere piller onul?

  2. ഫെറാരി വിറ്റ ആൽക്കെമിസ്റ്റ്

    സെക്കൻഡ് പാർട്ട് സബ്മിറ്റ് ചെയ്തിട്ടുണ്ട്ട്ടാ….

  3. Aa name pewer aayi..! Haha..

    1. ഫെറാരി വിറ്റ ആൽക്കെമിസ്റ്റ്

      താങ്ക് യൂ സർ, വളരെ സന്തോഷം.

  4. അടിപൊളി അടിപൊളി..???

    1. ഫെറാരി വിറ്റ ആൽക്കെമിസ്റ്റ്

      താങ്ക്യു താങ്ക്യൂ….

  5. Kollam bro മോശം അല്ലാത്ത ഒരു രചന പേജുകൾ കൂട്ടി അടുത്ത ഭാഗം idu❤️?❤️?

    1. By the way Irfan enthanu Ferrari vitta alchemist

      1. ഫെറാരി വിറ്റ ആൽക്കെമിസ്റ്റ്

        It’s taken from famous books
        ‘Alchemist’
        ‘The Monk who sold his Ferrari’

    2. ഫെറാരി വിറ്റ ആൽക്കെമിസ്റ്റ്

      താങ്ക് യു. ഒറ്റ ഭാഗമായാണ് ഉദ്ദേശിച്ചത്. എഴുതി വന്നപ്പോൾ ഇങ്ങനെയായി. കഥ 90 ശതമാനവും പൂർത്തിയായതാണ്. അടുത്ത ഭാഗം കൂടുതൽ പേജുകളോടെ ഉടൻ ഉണ്ടാകും.

  6. ?????♥♥♥♥????

    1. ഫെറാരി വിറ്റ ആൽക്കെമിസ്റ്റ്

      സന്തോഷം??

  7. നിധീഷ്

    1. ഫെറാരി വിറ്റ ആൽക്കെമിസ്റ്റ്

      ?????

  8. അശ്വിനികുമാരൻ

    കഥ സൂപ്പർ ആയിട്ടുണ്ട് ബ്രോ…?? ഇനിയും ഇതു പോലെ നല്ല കഥകൾ എഴുതുവാനുള്ള ഭാഗ്യമുണ്ടാകട്ടെയെന്ന് ആശംസകൾ നേരുന്നു…?

    ബൈ ദി ബൈ… എനിക്ക് നിങ്ങളുടെ തൂലികാനാമം ഇസ്തപ്പെട്ടു..❤️ വെറൈറ്റി ആയിട്ടുണ്ട്… ?

    1. ഫെറാരി വിറ്റ ആൽക്കെമിസ്റ്റ്

      താങ്ക് യൂ ബ്രോ,വളരെ സന്തോഷം. പിന്നെ എനിക്ക് വളരെ ഇഷ്ടപ്പെട്ട എഴുത്തുകാരനാണ് റോബിൻ ശർമ. ‘The monk who sold his ferrari’ അദ്ദേഹത്തിന്റെ ബുക്കാണ്.

      1. അശ്വിനികുമാരൻ

        ?

  9. മാലാഖയെ പ്രണയിച്ച ജിന്ന്

    First

    1. ഫെറാരി വിറ്റ ആൽക്കെമിസ്റ്റ്

      ഒരുപാട് സന്തോഷം 

Comments are closed.