?മെർവിൻ 7 ?( ജെസ്സ് ക്ലൈമാക്സ്‌ ) [ VICKEY WICK ] 86

മെർവിൻ 7

Authour : VICKEY WICK


 

Previous part

 

ജെസ്സ് 2

തൊട്ടടുത്ത നിമിഷം അത് കഴുത്തിൽ കുരുക്ക് ഇട്ടത്പോലെ നിന്നു. എന്തോ ഒന്ന് അതിനെ പിന്നിൽ നിന്നും വളരെ ബലമായി പിടിച്ചിരിക്കുന്ന പോലെ. അത് വീണ്ടും കടിക്കാൻ മുന്നോട്ട് ആഞ്ഞു നോക്കി. എന്നാൽ ആ ജീവിക്ക് അതിനു കഴിഞ്ഞില്ല. ഒരു സാമാന്യം ബലമുള്ള മനുഷ്യൻ ഒരു വലിയ വടമിട്ട് പിടിച്ചാലും നിർത്തുവാൻ കഴിയാത്ത ആ വലിയ ജന്തുവിനെ എന്താണ് തടയുന്നതെന്നറിയുവാൻ സ്റ്റെനക്ക് ആകാംഷയായി. അവൾ പതിയെ ആ ജീവിയുടെ പിന്നിലേക്ക് നോക്കി.

 

അബിയ തന്റെ വലതുകൈ ഉയർത്തി മോതിരത്തിന്റെ ആകർഷണ ശക്തികൊണ്ട് ആ ഭീകര നായയെ പിടിച്ച് നിർത്തിയിരിക്കുകയാണ്. അതിനെ മാത്രമല്ല മറ്റേ നായയുടെ മേലും അവൾ ശക്തി പ്രയോഗിക്കുന്നുണ്ട്. എന്നാൽ അവൻ അതി ശക്തമായി തന്നെ അതിനെ എതിർത്തുകൊണ്ടിരുന്നു. അബിയക്ക് അവ അധികം വൈകാതെ തന്റെ പിടുത്തം വിടുവിക്കും എന്ന് മനസിലായി. ഉടനെ അവൾ അടുത്ത മന്ത്രം ഉരുവിട്ടു.

 

“റിവേഴ്‌സൺ…”

 

എന്നാൽ അതേറ്റ ലക്ഷണമില്ല. അവയ്ക്ക് യാതൊരു മാറ്റവും സംഭവിച്ചില്ല. ഇതുകൊണ്ട് കാര്യമില്ല, ഫുൾ സ്പെൽ തന്നെ വേണ്ടിവരും എന്ന് മനസിലാക്കിയ അബിയ വീണ്ടും ഉരുവിട്ടു.

 

“റിവേഴ്സൺ, ചേഞ്ച്‌ ടു ഒറിജിനോ നാച്ചുറാ… “

 

തൊട്ടടുത്ത നിമിഷം തന്നെ അവയ്ക്ക് എന്തൊക്കെയോ മാറ്റം വരുവാൻ തുടങ്ങി. അവയുടെ എല്ലുകൾ ഉടയുന്ന ശബ്ദം. അവ ചുരുങ്ങുകയാണ്…ഒപ്പം ജീവികൾ ചെറുതാകാൻ തുടങ്ങി. ഒടുവിൽ അവൻ സാധാരണ നായ്ക്കളായി മാറി. അത് രണ്ടും ഓടി വന്ന് അബിയയുടെ കാലിൽ നക്കാനും ദേഹത്തു സ്നേഹത്തോടെ കയറുവാനും തുടങ്ങി. ഒപ്പം സ്റ്റെനയോടും വളരെ സ്നേഹത്തോടെ തന്നെ പെരുമാറി.

 

ആകെ അമ്പരന്ന് നിന്നിരുന്ന സ്റ്റെനക്ക് ഇതെല്ലാം താങ്ങാവുന്നതിലും അപ്പുറമായിരുന്നു. എല്ലാം ഒന്ന് അടങ്ങിയതും അവൾ തളർന്നു നിലത്തിരുന്നു. അബിയ സ്റ്റെനയുടെ അടുത്ത് ചെന്ന് അവളെ താങ്ങി എണീപ്പിച്ചു. 

സ്റ്റെനക്ക് അല്പസമയം ഒന്നും സംസാരിക്കാൻ കഴിഞ്ഞില്ല. കുറച്ചു കഴിഞ്ഞ് അബിയ സ്റ്റെനയോട് ചോദിച്ചു.

 

” എന്താണുണ്ടായത്…? “

 

അപ്പോഴാണ് സ്റ്റെന അബിയയെ നന്നായി ശ്രദ്ധിക്കുന്നത് തന്നെ. സ്റ്റെന ചോദിച്ചു.

 

” നിങ്ങൾ ആരാണ്? എങ്ങനെ ഇവിടെ എത്തി? “

 

“ഞാൻ ആരാണെന്നത് അവിടെ നിൽക്കട്ടെ. ഇവിടേക്ക് വരാൻ എനിക്ക് വളരെ വ്യക്തമായ ഒരു കാരണവും ഉണ്ട്. പക്ഷെ ഇപ്പോൾ എനിക്ക് അതിനേക്കാൾ പ്രധാനമായ ചില കാര്യങ്ങൾ ചെയ്ത് തീർക്കാനുണ്ട്. അതുകൊണ്ട് നിങ്ങൾ ആദ്യം എന്റെ ചോദ്യങ്ങൾക്ക് ഉത്തരം തരൂ. “

 

“ഓക്കേ… “

 

” നിങ്ങൾ എങ്ങനെ ഇവിടെ എത്തി? എന്താണ് സംഭവിച്ചത്? “

2 Comments

  1. ?

Comments are closed.