അകംപാടം കറിഞ്ഞ് ഇടിമുട്ടിയെത്തിയപ്പൊ ഇന്ത്യന്റെ ഒരു പമ്പ് കണ്ടു കക്കാടം പൊയ്യിലെത്തണെങ്കിൽ കൊറേ കുന്നും മലകളും കയറണം എണ്ണ അടിക്കണ്ടത് ഒരു അടിസ്ഥാന ആവശ്യമായി വന്നു.
“”സന്ദീപേ വണ്ടി പമ്പില് കേറ്റ് എണ്ണ അടിച്ചിട്ട് പൂവാം…””,
അനന്ദുവിൻ്റെ നിർദ്ദേശ പ്രകാരം സന്ദീപ് വണ്ടി തിരിച്ച് പമ്പിൽ കയറ്റി. ശേഷം വണ്ടി വീണ്ടും കക്കാടം പൊയ്യിൽ ലക്ഷ്യമാക്കി നീങ്ങി.
വണ്ടി നീങ്ങി തുടങ്ങി റബർ തോട്ടങ്ങൾക്കിടയിലൂടെ വാൻ നീങ്ങി കുത്തനെയുള്ള കയറ്റങ്ങളും മറ്റുമായത് കൊണ്ട് വണ്ടി വലിക്കാൻ കൊറച്ച് ബുദ്ധിമുട്ടി. കക്കാടം പൊയ്യിൽ വരെ വണ്ടി എത്തുമ്പോഴേക്ക് എക്സോസ്റ്റ് ചെറിയ പൊട്ടലും ചുറ്റലും ഒക്കെ കേപ്പിച്ച് തുടങ്ങി. ജംഗ്ഷ കഴിഞ്ഞ് വീണ്ടും മുന്നോട്ട് പോയപ്പോൾ ഇടതു വശത്തേക്ക് ഒരു വഴി ഒരു വെള്ളചാട്ടത്തിലേക്കാണ് ടീമിലാർക്കും ഇപ്പൊ വെള്ളത്തിൽ ചാടാൻ പറ്റിയ മൂടായിരുന്നില്ല. പക്ഷേ അനന്ദു അങ്ങോട്ട് വണ്ടി തിരിക്കാൻ ആവശ്യപ്പെട്ടു അത് നേരെ ചെന്ന് നിന്നത് ഒരു ഫോറസ്റ്റ് സ്റ്റേഷന് മുന്നിലാണ് അവര് വണ്ടിക്ക് കൈ കാണിച്ചു ഒതുക്കി നിർത്താൻ ആവശ്യപ്പെട്ടു. ഇനി ഒരു കയറ്റമാണ് അതിന് തഴെ വലതു വശത്തേക്ക് പോയാൽ വെള്ളചാട്ടം. വണ്ടി പാർക്ക് ചെയ്ത് എല്ലാവരും ഇറങ്ങി. ഇനിയും മുകളിലേക്ക് വാഹനങ്ങളൊന്നും കടത്തിവിടില്ല. ഫോറസ്റ്റാണ് സംരക്ഷിത വനമേഖല. വനത്തിനകത്ത് ഗുഹകളൊക്കെ ഉണ്ടെത്ര പഴശ്ശിയുടെ പടയോട്ടകാലത്ത് വയനാട്ടിലേക്ക് കടക്കാൻ ശ്രമിക്കവേ വനത്തിനകത്തെ വലിയ പാറക്കെട്ടിലെ ഗുഹകളിൽ അന്തിയുറങ്ങിയിട്ടുണ്ട്.
വണ്ടിയിൽ നിന്ന് ഇറങ്ങിയ പാടെ അനന്ദു മുന്നിലേക്ക് നടന്നു അവൻ വെള്ളച്ചാട്ടത്തിലേക്കുള്ള ടിക്കറ്റ് എടുക്കാനായിരുന്നില്ല പോയത് അതിന് മുന്നിലൂടെയുള്ള കയറ്റം കയറി മുകളിലേക്ക് പോവുന്നു.
“”ടാ പാപ്പിയെ അങ്ങ്ട്ട് പൂവാൻ പെർമിഷനില്ല തിരിച്ച് പൂവാ ബാ…””,
ആദിത്യൻ വിളിച്ചപ്പോഴേക്കും അനന്ദു മുകളിലെത്തിയിരുന്നു.
“”ഇയാങ്ങ്ട്ട് ബാടാ ഒരു പ്രശ്നോം ഇല്ല…””
പിന്നെ ഒന്നും നോക്കീല അവന്റെ പിന്നാലെ ബാക്കിയുള്ളവരും കയറ്റം കയറി. ചെന്നുനിന്നത് ഓലകൊണ്ട് മേഞ്ഞ ഒരു കൂരയിലാണ് അകത്ത് രണ്ട് ഡസ്കും ബഞ്ചുമുണ്ട് അനന്ദു അതിലൊരെണ്ണത്തിൽ കേറിയിരുന്നു. എല്ലാവരും ഓരോരോ ഇരിപ്പിടത്തിൽ ഇരുന്നു. അപ്പഴാണ് അവടെ എഴുതി വച്ച ബോർഡ് എല്ലാവരും ശ്രദ്ധിച്ചത്.
‘ അന്തിക്കള്ള് ‘
‘ തെങ്ങ് കള്ള് ‘
‘ പനങ്കള്ള് ‘
ലിറ്ററ് 120രൂപ
മറ്റൊരു ബോർഡിൽ അവിടുത്തെ ഭക്ഷണ വിഭവങ്ങളും പിന്നൊരണ്ണം നിയമപരമായ മുന്നറിയിപ്പ് 23 വയസിന് താഴെയുള്ള വർക്ക് ലഹരി പദാർത്ഥങ്ങൾ നൽകുന്നതല്ല. അടിപൊളി ബാ പൂവാം എന്ന് പറഞ്ഞ് സച്ചിൻ എഴുന്നേറ്റു. അനന്ദു ഒരു കുലുക്കവുമില്ലാണ്ട് അവൻ്റെ കൈ പിടിച്ച് അവടെ തന്നെ ഇരുത്തി. അകത്ത് നിന്ന് ഒരു നാൽപത് വയസിന് മുകളിൽ പ്രായമുള്ള ഒരാള് ഇറങ്ങി വന്നു. അയാളെ കണ്ട് ആദിത്യൻ ഒന്ന് ഞെട്ടി.
♥♥♥♥♥
Super
എവിടെ എവിടെ അടുത്ത part എവിടെ
ഒത്തിരി ഇഷ്ടമായി സഞ്ജിത് ബ്രോ…. വേഗം അടുത്ത പാർട്ട് എഴുതാൻ നോക്ക് ബ്രോ…. Iam വെയിറ്റിംഗ്…. ?❤❤
കഥ സൂപ്പർ ??
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
Nannayitund..baki bagangakayi waiting❣️❣️❣️❣️❣️