മൂന്നാം ? തീയാട്ട് [Sajith] 1420

മൂന്നാം ? തീയാട്ട്

Author : Sajith

[ Previous Part ]

 

 എന്നത്തെയും പോലെ കുറച്ച് വൈകി തന്നെയാണ് സച്ചിൻ കോളേജിലെത്തിയത്. റാഗിംഗിൽ നിന്ന് രക്ഷപ്പെടുക എന്നൊരു പരസ്യമായ ലക്ഷ്യം വച്ചാണ് മനപൂർവ്വം വൈകിയെത്തിയത്. അവൻ കയറി ചെല്ലുമ്പോൾ ആദ്യം കണ്ണ് പോയത് കോളേജ് ഗേറ്റിന് മുൻപിൽ വലിച്ച് കെട്ടിയിരുന്ന ഫ്ലക്സിലേക്കാണ്. LJP അങ്കമാലി ഡയറീസിലെ അപ്പാനി രവി, കൈയ്യിൽ തോട്ടയൊക്കെ പിടിച്ച് നിൽക്കുന്ന ഒരു ചിത്രം. അതിന്റെ അടിയിൽ കമന്റ് ” ടാ കൊച്ചെറ്ക്ക് നീ തോട്ട കണ്ടിട്ടുണ്ടോ” ബൈ ദ്രോണാസ്. 

 

ഒഫിഷ്യലായിട്ട് തേർഡ് ഇയറിനെ മൊത്തം ദ്രോണാസ് എന്ന് വിളിക്കണം എന്നാണ് അതിന്റെ ഒരു പൊരുൾ. അവര് മുഴുവൻ ആഹ് ഗ്യാങിന്റെ കീഴിലായിരിക്കും ഇങ്ങനെ എല്ലാ ഇയറുകാർക്കും കാണും സെക്കന്റിയറിന്റേത് അഗാരിയൻസ് സച്ചിൻ്റെ ഫസ്റ്റിയറിനും ഒഫീഷ്യൽ ഗ്യാങ് നെയിം കണ്ടു പിടിക്കാനുള്ള ഓട്ടത്തിലാണ് കൂട്ടത്തിലെ ചിലർ.

 

ഒരു ഗ്യാങിന്റെ കീഴിൽ പ്രത്യേകം വേർതിരിവില്ല എല്ലാ ഡിപ്പാർട്ട്‌മെന്റിലേ ബോയിസ് പിന്നെ വേണങ്കി ഗേൾസ് ആ ഗ്യാങിലെ മെമ്പേഴ്സാണ്. ഒരു ഗ്യാങെന്ന് പറയുമ്പൊ ഒരു ഇയറ് മൊത്തം ഏകദേശം നാന്നൂറോളം വരുന്ന സ്റ്റുഡൻസ് ഇണ്ടാവും. ഈ ഗ്യാങ്ങുകൾ തമ്മിലാണ് പിന്നീട് മത്സരങ്ങൾ നടക്കുക. മത്സരം ഏന്ന് പറയുമ്പോൾ കലാപരമായിട്ടൊന്നുമില്ല മുഴുവൻ കായികപരമാണ് ചവിട്ട്, കുത്ത്, അടി, ഇടി ഇതൊക്കെ തന്നെ മത്സര വിഭാഗങ്ങൾ.

***

 

ക്ലാസ് തുടങ്ങിയിട്ട് ഇപ്പൊ ഏകദേശം ഒരു മാസത്തോളം ആയി കടുകട്ടി റാഗിങ്ങിന്റെ വീര്യവും മറ്റും കുറഞ്ഞ് വരുന്നുണ്ട് എങ്കിലും പൂർണ്ണമായിട്ട് മാറിയില്ല താനും. സച്ചിൻ്റെ ഗ്യാങിൽ കൂടുതൽ സുഹൃത്ത് ബന്ധങ്ങൾ ധൃഢമായി അവനും കണ്ണനും അനിയും പാപ്പിയും ശരത്തും ഉനൈസും സജീവമായി തന്നെ അവരുടേതായ പരിപാടികളിൽ ഏർപ്പെട്ടു, സന്ദീപ് എൻ എസ് എസിൽ ചേർന്ന് കോളേജ് സേവക്കിറങ്ങി. 

 

ഫസ്റ്റിയറിലെ പിള്ളേർ സീനിയേർസിനെ അനുകരിച്ച് കൊണ്ട് റാസ്ത്താൻസ് എന്ന് ഒഫീഷ്യലി പേര് വെച്ചു. ജോൺസനും ലിജിനും അതിൽ സജീവമായിരുന്നു ഭാക്കി ആറാളും അതിലൊന്നും വല്ല്യ ശ്രദ്ധകൊടുത്തില്ല ഒരു തണുത്ത മട്ടിലുള്ള അപ്രോച്ച്. 

 

ഫുൾ സ്ലീവ് ഷർട്ടോ മറ്റോ ഇട്ടാൽ കൈ മടക്കി വയ്ക്കാൻ പാടില്ല കഴുത്തിലോ കൈയ്യിലോ ചെയ്ൻ മുതലായ സാധനങ്ങൾ ഒന്നും ഇടാൻ പാടില്ല. ഇത്തരത്തിലുള്ള നിബന്ധനകൾ ഇപ്പൊഴും തുടരുന്നുണ്ട്. ശരത്ത് കഴിഞ്ഞ ദിവസം വരുന്ന വഴിക്ക് ഷൂസിലാണ് പണികിട്ടിയത്. ഷൂസഴിച്ച് അവന്റെ തലേല് വെപ്പിച്ച് നടത്തിച്ചു. അനസിൻ്റെ പാർട്ടി കൺസെഷൻ പരിഗണിച്ച് റാഗിങ്ങിൽ നിന്ന് സച്ചിന് ലേശം ഇളവുകൾ കിട്ടിയിരുന്നു. പക്ഷേ വേറെ ചില പണികൾ കിട്ടിതുടങ്ങി അനസിന്റെ കൂടെ നടന്നോണ്ട് അവനെയും പിടിച്ച് ഒരു സംഘടനാ പ്രവർത്തകനാക്കി. മുന്നേ അനസിനെ പരിചയമുള്ളത് കൊണ്ട് ഒഴിയുക നടപ്പില്ല. അതിൻ്റെ തലവേദന ഒരു ഭാഗത്ത് നടക്കുന്നതിനിടയിലാണ് അടുത്ത പണി, ദ്രോണാസിന്റെ വക ഫ്രഷേർസ് ഡേ. കേക്ക്ണ അത്ര സുഖം ഒന്നും ഉണ്ടാവില്ല. പ്രിൻസിപ്പൽന്റെയും ടീച്ചർമാരുടെയും അനുവാദത്തോടെ ആയിരത്തോളം വരുന്ന കുട്ടികളുടെ മുൻപിൽ വലിയ ഹോളിൽ വച്ച് നടത്തുന്ന ഒരു റാഗിംങ്. അതാണിവിടെ ഫ്രഷേർസ് ഡേ. 

 

കാലത്തെ ബെല്ലടിച്ചപ്പഴേ കോളേജിന്റെ ഗെയ്റ്റു കളെല്ലാം സീനിയർ വിദ്യാർത്ഥികൾ പൂട്ടിയിരുന്നു. അതിലെ ആരും ചാടി പോവാതിരിക്കാൻ പ്രത്യേക കാവലും. കോളേജ് മുഴുവൻ വളഞ്ഞ് അവര് നിക്കും രക്ഷപ്പെടാൻ ഒരു പഴുതും ഇണ്ടാവില്ല.

 

സെക്കന്റ് പിരിഡ് ബെൽ മുഴങ്ങിയപാടെ വരാന്തയിൽ സീനിയർ വിദ്യാർത്ഥികൾ മുഴുവൻ നിരന്ന് നിന്നു. ഒരോ ക്ലാസിൽ നിന്നും പിള്ളാരെ എറക്കുന്നുണ്ട്. സച്ചിൻ്റെ ഒക്കെ ഊഴമെത്തിയപ്പോൾ വരിവരിയായി ഓരോരുത്തർ ഇറങ്ങി. അവൻ കണ്ണന്റെ പുറകിലായി നിന്നു. അതിന് പുറകിൽ അനി ശരത്ത് പാപ്പി ഉനൈസ്. അവര് ഇന്നത്തെ പ്രോഗ്രാമുകളേ പറ്റിയും പിടിച്ചാൽ കിട്ടുന്ന പണികളേ കുറിച്ചും ചർച്ച ചെയ്യുകയാണ്. കണ്ണനെ ഇതൊന്നും ബാധിക്കുന്ന വിഷയമല്ല എന്ന രീതിയിലാണ് അവന്റെ നടപ്പ്. കോളേജ് കോംമ്പോണ്ടിൽ തന്നെ നിർമ്മിച്ച വലിയ ഒരു ഹോളിലേക്ക് എല്ലാവരേയും കയറ്റി ഏറ്റവും മുന്നിലായി അധ്യാപകർ അതിന് പുറകിൽ ഫസ്റ്റിയർ പിന്നെ തേർഡ് ഏറ്റവും പിറകിൽ സെക്കന്റ് ഇങ്ങനെ ഇയറിനനുസരിച്ചാണ് ഇരുത്തം ക്രമീകരിച്ചത്. വാതിലുകളൊക്കെ ഉള്ളിൽ നിന്ന് പൂട്ടി അതിന്കാവലും നിന്നു. സ്റ്റേജിൽ അനോൺസ് മെന്റ് മുഴങ്ങി.

 

“”എത്രയും പ്രിയ്യപ്പെട്ട അധ്യാപകർ കോളേജിലേക്ക് കടന്നു വന്നിരിക്കുന്ന ജൂനിയറിലെ വിദ്യാർത്ഥികൾ എല്ലാവർക്കും പരിപാടിയിലേക്ക് സ്വാഗതം””,””ഇത് ജസ്റ്റ് ഒരു പരിചയപ്പെടല് മാത്രമാണ് ഉദ്ദേശിക്കുന്നത് ഫസ്റ്റിയറിൽ പുതുതായി വന്ന അനിയന്മാർക്കും അനിയത്തി മാർക്കും ചേട്ടന്മാരെയും ചേച്ചിമാരെയും പരിചയപ്പെടാൻ ഒരുക്കുന്ന ഒരു അവസരമായി ഇതിനെ കണ്ടാൽ മതി””.,””പരിപാടി തുടങ്ങാൻ പോവാണ് നിങ്ങൾക്കിടയിൽ നിന്നും കുറച്ചു പേരെ ഞങ്ങൾ തന്നെ തിരഞ്ഞെടുത്ത് വെച്ചിട്ടുണ്ട് അവരെ വിളിച്ച് സ്റ്റേജിൽ കയറ്റും””,””നിങ്ങളെ കോളേജിന് പരിചയപ്പെടുത്തുക””,””സ്റ്റേജിൽ വച്ചിരിക്കുന്ന ബോക്‌സിൽ നിന്നും തുണ്ട് കടലാസെടുക്കുക””,””അതിൽ ഞങ്ങളൊരു ടാസ്ക് എഴുതി ഇട്ടിരിക്കും””,””അത് ചെയ്യുക കഴിയില്ലങ്കിൽ മൂന്ന് ചാൻസുണ്ട് അതിൽ ഏത് വേണമെങ്കിലും ചെയ്യാം””,””അപ്പൊ മനസിലായല്ലോ ലേ ന്നാ തൊടങ്ങാം”‘…,

 

ഓരോരുത്തരെ ആയിട്ട് അവര് സ്റ്റേജിൽ വിളിച്ച് തുടങ്ങി. അവർക്ക് ലഭിച്ച പേപ്പറിലെ ടാസ്കുകൾ ചെയ്ത് കാണിച്ച് ഇറങ്ങി പോരുന്നു. സച്ചിൻ്റെ കൂട്ടത്തിൽ നിന്ന് ശരത്തിനെയും ജോൺസനെയും അവർ സ്റ്റേജിലേക്ക് വിളിപ്പിച്ചു. 

 

ശരത്തിനേ കൊണ്ട് പൊട്ടിയ ചെരിപ്പുമായി ബസിന് പിന്നാലെ ഓടുന്ന വ്യക്തിയെ ചെയ്ത് കാണിക്കാൻ പറഞ്ഞു. ജോൺസനെ കൊണ്ട് മദ്യപിച്ച് ലക്ക് കെട്ട ഒരാളെ കാണിക്കാൻ പറഞ്ഞു വളരെ എക്സ് പീരിയസുള്ള ഒരു പ്രൊഫഷണൽ ആക്ടറിനേ പോലെ അവൻ അത് തകർത്ത് അഭിനയിച്ചു. ഏകദേശം ഉച്ചയോടെ പരിപാടി തീർത്തു ഉച്ചക്ക് ശേഷം ക്ലാസ് ഉണ്ടായിരുന്നില്ല. പരിപാടി നടന്ന ഓഡിറ്റോറിയത്തിൽ നിന്ന് ഇറങ്ങി അവരെല്ലാം ക്യാന്റീനിലേക്ക് നടന്നു. ആറ് ലൈം ആറ് പഫ്സ് ഓർഡറും കൊടുത്ത് സച്ചിൻ അവിടെ അരമതിലിൽ ഇരുന്നു. 

 

കാന്റീനിൻ്റെ അകത്ത് അനിയും ശരത്തും പഫ്സിന് കടിപിടി കൂടുകയായിരുന്നു ഇനി ഒരെണ്ണം കൂടിയെ ബാക്കിയുള്ളു അഞ്ചെണ്ണവും അവമ്മാര് തീർത്തു. 

 

അരമതിലിൽ നിന്ന് എഴുന്നേറ്റ് അവിടേക്ക് കടന്ന് ചെന്ന സച്ചിനെ നോക്കി അനി പറഞ്ഞു

 

“”ബാടാ ഒരെണ്ണം കൂടെ ബാക്കി ഇണ്ട്..””,

 

“”ആണല്ലേ””,””അതും കൂടി മുണിങ്ങികൂട്..”” 

 

അതു വരെ അനിയുടെ പഫ്സിൽ പിടിച്ചിരുന്ന ശരത്ത് വേഗം അതിൽ നിന്ന് പിടിവിട്ട് ബാക്കി ഇണ്ടായിരുന്ന ഒരെണ്ണം എടുത്ത് ഒരു ഭാഗം കടിച്ച് അകത്താക്കി. 

 

“”താങ്ക്സ്ടാ..””

 

സച്ചിനോടൊരു നന്ദി അനുസ്മരിക്കാനും ശരത്ത് മറന്നില്ല.

 

ലൈമും കുടിച്ച് പൈസയും കൊടുത്ത് അവർ അവടെ നിന്ന് പുറത്തേക്കിറങ്ങി. ക്ലാസില്ലാത്തോണ്ട് വൈകും നേരം വരെ ഒരു പണിയും ഇണ്ടായില്ല. കോളേജിൽ നിൽക്കണ്ടവർക്ക് അവിടെ നിൽക്കാം വീട്ടിലേക്ക് മടങ്ങണ്ടവർക്ക് അതും ചെയ്യാം. കുട്ടികളേ വായിന്നോക്കണ്ടവർക്ക് അത് ചെയ്യാം, തരുണീ മണികളുടെ ഒരു മാർജിൻ ഫ്രീ മാർക്കറ്റായിരുന്നു നാട്ടിലെ പേരുകേട്ട നമ്മടെ കോളേജും ഹൈസ്കൂൾ ഹയർ സെക്കണ്ടറി കളും. സച്ചിനും സുഹൃത്തുക്കളും തൽക്കാലം വീട്ടിലേക്ക് മതങ്ങിയില്ല. മറ്റെന്തെങ്കിലും ചെയ്യാമെന്ന് ആലോചിച്ചു നിന്ന സാഹചര്യത്തിൽ സന്ദീപിന്റെ ബുദ്ധി പ്രവർത്തിച്ചു. 

 

“”അനിയെ നമ്മക്ക് വണ്ടി ഇട്ത്താലൊ..””,””ഇന്ന് ഓട്ടം ഒന്നും പോയിട്ടില്ലാന്നാ സനൂപ് പറഞ്ഞെ…””,””കക്കാടം പൊയ്യിൽ വിടാം പിന്നെ കുരിശുമല കയറാം…””,

 

അവർക്കെല്ലാവർക്കും അതൊരു നല്ല ഏർപ്പാടായി തോന്നി. കക്കാടം പൊയ്യിലിന് കോളേജിൽ നിന്ന് ഏകദേശം നാൽപത് കിലോമീറ്ററേ ഉള്ളു. പോയി വരാനുള്ള ദൂരം.

 

“”എന്ത് വണ്ടിയാടാ….””

 

സച്ചിൻ വണ്ടിയെ കുറിച്ച് അനിയുടെ അടുക്കെ തിരക്കി.

 

“”അത് ഒമിനി വാനില്ലേ അതാണ്..””,””സനൂപില്ലേ നമ്മളെ ചിപ്സ്, ഓന്റെ പരിപാടിക്ക് വേണ്ടി വാങ്ങിയ വണ്ടിയാണ്…””,

 

“”അയിനത് തരോ…””

 

ജോലിക്ക് കൊണ്ടുപോവുന്ന വണ്ടിയായതിനാൽ അത് ഇങ്ങനെ ട്രിപ്പ് പൂവുന്നതിനായൊക്കെ തരുമോ എന്നായി ശരത്തിന്റെ സംശയം.

 

“”അത് സീനില്ലെടാ ഞങ്ങക്ക് രണ്ടാക്കും ഷെയറ്ണ്ട്…””,

 

സന്ദീപ് മറുപടി പറഞ്ഞു.

 

“”ഷെയറോ..?””,””എന്ത് ഷെയറാഡാ…””,

 

“”സച്ചിനെ…””,””അന്ന് വണ്ടി വാങ്ങിയ സമയത്ത് ഞാനും സന്ദീപും കൂടി വണ്ടി വേടിക്കാൻ കൊറച്ച് പൈസ ഇറക്കിയിരുന്നു…””,

 

“”അതിന് വണ്ടി ഇപ്പൊ കാറ്റാടിയല്ലേ…””,””അതെങ്ങനെ ഇവടെ എത്തിക്കും…””,

 

“”അത് ഞാനും അനീം പോയി കൊണ്ടരാ സംസുവോ..””,””ഇങ്ങള് താഴെ കൂൾ ബാറിൽ ഇരുന്നോ…””,

 

“”ശരി ന്നാ വേം പോയിട്ട് ബാ….””,

 

ശരത്തിൻ്റെ മറുപടി വന്നയുടനേ അനിയും സന്ദീപും കാറെടുക്കാനായി ബൈക്കുമെടുത്ത് നാട്ടിലേക്ക് പോയി. അവർ ഇറങ്ങിയ പാടേ സച്ചിനും പാപ്പിയും കണ്ണനും ശരത്തും ഉനൈസും നേരെ കാന്റീനിൽ കയറി ഫോണും നോക്കി ഇരുന്നു. 

 

കൂട്ടത്തിൽ വണ്ടിയുള്ളത് അനിക്കും സന്ദീപിനും ഉനൈസിനുമാണ് സച്ചിനും ശരത്തും ബസിലും, പാപ്പി കൂട്ട് കാരന്റെ കൂടെ ബൈക്കിലുമാണ് വരുന്നത്. ഇപ്പൊ എടുക്കാൻ പോവുന്ന വണ്ടി സന്ദീപിൻ്റെ സുഹൃത്ത് അനൂപിൻ്റേതാണ്. അവൻ ചിപ്സ് ബിസിനസ് നടത്തുന്നുണ്ട് അതിന് വേണ്ടി കൊണ്ടു പോവുന്ന വണ്ടിയാണ്. അത് വാങ്ങിക്കുവാൻ വേണ്ടി കുറച്ചു പൈസ സന്ദീപും അനിയും കൊടുത്തിരുന്നു. അതാണ് ഇത്ര ധൈര്യത്തോടെ കാറെടുക്കാനായി പോയിരിക്കുന്നത്. പിന്നെ ഇന്ന് അനൂപ് ലീവായത് കൊണ്ട് വണ്ടി നാട്ടിൽ തന്നെ കാണും.

 

കോളേജിന് താഴെ കൂൾബാറിൽ ഇരിക്കുന്ന സമയത്താണ് മുകളിലെ കോളേജ് കോംമ്പോണ്ടിനുള്ളിൽ നിന്ന് വലിയ ഇരമ്പലും ഒച്ചയും കേട്ടത്, അവരെല്ലാം അങ്ങോട്ടേക്കോടി. കോമ്പോണ്ട് കടന്ന് ചെല്ലുന്നതും കണ്ടത് തേർഡ് ഫ്ലോറിൽ കൂട്ടം കൂട്ടമായ പരസ്പരം വഴക്കടിക്കുന്ന സീനിയേർസിനെയാണ്. ഗ്യാങ്വാറാണ് ദ്രോണാസും അഗാരിയൻസും തമ്മിൽ വളരേ മികച്ച രീതിയിൽ സംഘർഷം നടക്കുന്നുണ്ട്. ഒരൊരുത്തരെ തെരഞ്ഞ് പിടിച്ചാണ് അടി. മുൻപ് എപ്പഴേലും നടന്ന കൂട്ടതല്ലിനിടക്ക് നമ്മളേ തല്ലിയ ആളെ അടുത്ത കൂട്ടത്തല്ല് നടക്കുന്നത് വരെ കാത്തിരുന്ന് തല്ലുക, അത് തന്നെ പരിപാടി. പിടിച്ച് വെക്കാൻ പോയിട്ട്, മാഷ് മാര് അടി നടക്കൂന്ന ഫ്ലോറിലേക്ക് പോവാൻ പോലും കൂട്ടാക്കുന്നില്ല. പേടിച്ചിട്ടാ അതു വഴി ഓടി വന്ന ഒരു ജൂനിയർ പയ്യനെ പാപ്പി പിടിച്ചു നിർത്തി. സ്പെക്സൊക്കെ വച്ച് ഒരു നിഷ്കു ലുക്ക്. 

 

“”ടാ എന്താണ് അവടെ പ്രശ്നം…””,

 

“”അത് ഫസ്റ്റിയറിലെ ശീതളിനെ സെക്കന്റിയറിലെ ചെക്കൻ റാഗ് ചെയ്തു…””,””അവള് തേർഡിയറിലെ ഒരുത്തനുമായിട്ട് കമ്മിറ്റഡായിരുന്നു..””,””അവൻ കേറി അടി ഇണ്ടാക്കിയതാ, പിന്നെ കൂട്ടത്തല്ലായി ആരെങ്ങാണ്ടോ തലയൊക്കെ അടിച്ച് പൊളിച്ചിട്ട്ണ്ട്…””,””സെക്കന്റിയറിലെ സൂരജിന്റെ ചെവിക്കല്ലടിച്ച് പൊളിച്ചു…””,

 

“”ആര്..””

 

“”തേർഡിയർ ഒരുത്തൻ..””,

 

“”എന്നാ ശെരി നീ വിട്ടോ…””,

 

പാപ്പി അവനെ വിട്ട് കോംമ്പോണ്ടിലേക്ക് നോട്ടം തിരിച്ചു.

 

“”പിന്നെ ഇവടെ നിക്കണ്ട പോലീസിനെ വിളിച്ചിട്ട്ണ്ട്…””,

 

പയ്യൻ പോവുന്നതിന് മുൻപ് എല്ലാവരോടുമായി പറഞ്ഞു.

 

“”ആര്…””

 

“”മാനേജ് മെന്റ് അല്ലാണ്ടാരാ..””,””വേഗം സ്ഥലം വിട്ടോ ലാത്തി വീശലിന് കൂട്ടത്തല്ലിന്റെ അത്ര സുഗം കാണൂല ഞാൻ പൂവാ എന്നാ…””,

 

അവൻ വേഗം നടന്നകന്നു.

 

“”ടാ നമ്മക്കും പൂവാ ഇവടെ നിക്കണ്ട വെർതേ എന്തിനാ പോലിസിന്റെ അടി വാങ്ങിക്കണേ…””,

 

ശരത്ത് ചെറുയൊരു പരിഭ്രമത്തോടെ പറഞ്ഞു.

 

“”,എന്തടാ പേടിച്ചോ…””,

 

അത് കണ്ട് കണ്ണൻ അവനെ ഒന്ന് കളിയാക്കി.

 

“”പോടാ…””,

 

എന്തോ ആലോയിച്ച് കോളേജിലേക്കും നോക്കി നിന്ന ഉനൈസിന്റെ കൈയ്യും പിടിച്ച് വലിച്ച് കോളേജ്ന്ന് തടിതപ്പി.

 

“”ടാ അതവളാണോ…””,

 

പെട്ടന്നായിരുന്നു ഉനൈസിൻ്റെ ആഹ് സംശയം ചോദിക്കല്.

 

“”എവള്…””,

 

സച്ചിൻ ഉനൈസിൻ്റെ കൈ പിടിച്ച് വലിച്ച് കൊണ്ട് പിരികമുയർത്തി ചോദിച്ചു.

 

“”നേരത്തെ അവൻ പറഞ്ഞില്ലേ ഒരു ശീതളിൻ്റെ കാര്യം…””,

 

“”ആ അതന്നെ നമ്മളെ ശരത്തിന്റെ കുറ്റി…””

 

മുന്നിൽ പോണ ശരത്തിനെ കൊളുത്തി ഒരു നമ്പറിട്ടു. ശരത്തിന് ഈ പറയുന്ന ശീതളിനെ ഒരു നോട്ടമുണ്ട്.

 

“”ടാ ടാ ടാ വേണ്ട…””,

 

സച്ചിൻ പറഞ്ഞത് അത്ര സുഗിച്ചിട്ടില്ലാത്തത് പോലെ അവൻ ചൊടിച്ചു.

 

“”പിന്നെ ഓള് അന്റെ ചങ്കല്ലേ…””,

 

സച്ചിൻ അവനെ വിടുന്ന ലക്ഷണമില്ല.

 

“”ശരിയാടാ ക്ലാസ് തൊടങ്ങിയപ്പൊ എന്തവായിരുന്നു ചിരിയും കളിയും സംസാരോം…””,

 

സച്ചിൻ്റെ സംശയത്തെ ശരിവച്ച് കൊണ്ട് കണ്ണനും പറഞ്ഞു.

 

“”എടാ അത് പ്ലസ്ടു ഞങ്ങൾ ഒന്നിച്ചാ പഠിച്ചെ..””,””അതിന്റെ പരിചയത്തിൽ ചുമ്മാ സംസാരിച്ചെ അല്ലേ, അല്ലാതെ വേറെ ഒന്നും ഇല്ലളിയാ…””,

 

“”ഉവ്വ ഉവ്വ…””,

 

“”സത്യാടാ കണ്ണാ, പിന്നെ വേറൊരു കാര്യം ഇണ്ട്…””,

 

“”എന്താടാ…””

 

“”നിനക്ക് വേറെ പണിയൊന്നും ഇല്ലേ സച്ചിനേ ഇവൻ എന്തേലും വളിപ്പടിക്കും അത് കേട്ടിരിക്കാൻ നീയും ഒന്ന് പോയേടാ..””,

 

“”കൈസർ ഷട്ടപ്പ്..””,””നീ പറ കഞ്ചോ…””,

 

ശരത്ത് പറയാൻ പോവുന്ന കുനിഷ്ട് കേൾക്കാൻ സച്ചിൻ കാതോർത്തു.

 

“”നമ്മളെ ശീതളിനോട് അനിരുദ്ധന് ഒരു ആരാധനയൊക്കെ ഇണ്ട്…””,

 

“”നമ്മളെ ശീതൾ അല്ല നിന്റെ കൂടെ പഠിച്ച ശീതൾ..””,””നിൻ്റെ ശീതൾ..””,

 

“”ഓ…””,

 

ശരത്ത് വായ മൂടി ഓച്ഛാനിച്ച് നിൽക്കുന്ന രീതിക്ക് മറുപടി കൊടുത്തു.

 

“”അവനോ, അടിപൊളി…””,

 

അനിരുദ്ധൻ ആണ് ആളെന്ന് കണ്ണൻ അറിഞ്ഞതും വല്ല്യ ശ്രദ്ധ കൊടുക്കാതെ കണ്ണൻ പറഞ്ഞു. 

 

“”കണ്ണൻ അവന്റെ കൂടെ നടക്കുന്നതല്ലാണ്ട് അവനെ കുറിച്ച് ഒന്നും അറിയില്ല…””,

 

“”പിന്നേ എനിക്കതല്ലേ പണി..””,””ഈ കൊല്ലം കോളേജിൽ വരുമ്പൊ ആണ് ഞാൻ അവനോട് മര്യാദക്ക് മിണ്ട്ണെ തന്നെ…””,

 

“”അതെന്തേ വല്ല ഫാമിലീ പ്രോബ്ലം വല്ലതും ഉണ്ടായിരുന്നോ…””,

 

“”അതൊന്നും അല്ലടാ അവൻ ചെന്നൈയിലാണ് പഠിച്ചത് പ്ലസ്ടു വരെ…””,

 

അത് ശരി എന്ന മട്ടിൽ കണ്ണൻ്റെ മറുപടിക്ക് സച്ചിൻ തലയാട്ടി കൊണ്ടിരുന്നു.

 

“”ഓ.. ടാ ഉനൈസേ ഇയെന്താ എന്തോ പോയ അണ്ണാന്റെ പോലെ നിക്ക്ണേ…””,

 

ആലോചനയിൽ മുഴുകിയ ഉനൈസിനെ വിളിച്ച് ശരത്ത് ചോദിച്ചു.

 

“”അല്ലടാ ഞാൻ ആലോയിക്കായിരുന്നു…””,

 

“”എന്താടാ…””,

 

“”അല്ല ക്ലാസ് തൊടങ്ങി ഒരു മാസം ആവ്ണൊള്ളു..””,””അതിന്മുന്നെ കമ്മിറ്റടായോ, ശീതൾ ഇത്രക്ക് ഫേമസാണോ…””, 

 

“”ആയി കാണും..””,””ഇയ് സന്ദീപിനെ വിളിക്ക്..””,””പോലീസ് എത്ത്ണേൻ്റെ മുൻപ് ഇവടെന്ന് വേഗം സ്ഥലം വിടാം…””,

 

അതും പറഞ്ഞ് കോമ്പോണ്ട് കടന്ന് കോളേജിന് താഴെയുള്ള ബസ്റ്റൊപ്പിൽ അവരെല്ലാം സ്ഥാനമുറപ്പിച്ചു. പെട്ടന്ന് കണ്ണിലൊരു മിന്നലാട്ടം തട്ടിയപ്പോൾ സച്ചിൻ്റെ നോട്ടം ഒന്ന് പാളി. റോഡിനപ്പുറത്ത് ബസ് കയറാനായി കുട്ടികൾ കാത്ത് നിൽക്കുകയാണ്. അതിന്റെ ഇടയിൽ നിന്ന് മൂക്കുത്തിയിട്ട ഒരു പെണ്ണ് അവനെ തന്നെ നോക്കിനിക്കുന്നു. സാരിയാണ് അവളുടെ വേഷം കൈയ്യിലൊരു ഹാന്റ്ബേഗും കുറച്ച് ബുക്കുകളും പിടിച്ചിട്ടുണ്ട്. അവർടെ മുഖത്തൊരു പുഞ്ചിരി വിടർന്നു. സച്ചിനും യാന്ത്രികമെന്നോണം മുഖത്തെ മാംസപേശികൾ ചിരിക്കാനായി ചലിപ്പിച്ചു. അവളുടെ മൂക്കിൽ കുത്തിയിരിക്കുന്ന കുഞ്ഞു മൂക്കുത്തിയിൽ നിന്നുമാണ് ആ പ്രഭ വന്നത്. അതേ ഇതന്ന് അഡ്മിഷന് വന്നപ്പോൾ കണ്ട പെണ്ണ് തന്നെ ഇടക്ക് അവൻ്റെ സ്വപ്നങ്ങളിലും അവൾ വന്നിരുന്നു. സച്ചിൻ യാന്ത്രികമായി അവളുടെ അടുത്തേക്ക് നീങ്ങാനായി എഴുന്നേറ്റു. പെട്ടന്നാണ് മുൻപിൽ ബസ് വന്നു നിന്നത്. റോഡ് ക്രോസ് ചെയ്യുമ്പോഴേക്കും ആഹ് മൂക്കുത്തിക്കാരിയും അതിൽ കയറിയിരുന്നു. ബസിനകത്തെ കമ്പിയിൽ പിടിച്ച് അവൾ സച്ചിനെ തന്നെ തിരിഞ്ഞ് നോക്കുന്നുത് അവൻ കണ്ടു. സച്ചിൻ്റെ മനസ്സ് പറഞ്ഞുകൊണ്ടേയിരിക്കുകയാണ് ‘ആരാണിത് എന്നെ ഇങ്ങനെ നോക്കാൻ മാത്രം എന്ത് ബന്ധമാണ് ഞങ്ങൾ തമ്മിലുള്ളത്…’

 

അവൻ ചുറ്റും നടക്കുന്നതെല്ലാം മറന്നേ പോയിരുന്നു. ബസ് പോയകലുന്നതും നോക്കി അവൻ നിന്നു. കുറച്ച് നേരം നിൽപ്പ് തുടർന്നു അതിൽ നിന്ന് ഉണർത്തിയത് വണ്ടിയുടെ ഹോണടിയാണ്. ഈ സമയം കൊണ്ട് സന്ദീപ് വാനുമായി എത്തിയിരുന്നു. എല്ലാരും വണ്ടിക്കകത്ത് കയറി സ്ഥാനം പിടിച്ചു സച്ചിൻ ചെന്നു വണ്ടിയിലേക്ക് കയറി. വാൻ റോഡിൽ അൽപ്പം മണ്ണ് പാറിച്ച് എടുക്കുന്ന സമയം ഒരു ഇരമ്പലോടെ പോലീസ് വണ്ടി കോളേജിലേക്ക് കയറി പോവുന്നുണ്ടായിരുന്നു. 

 

സച്ചിൻ്റെ ചിന്തകൾക്ക് അവസാനമുണ്ടായില്ല രണ്ടാം പ്രാവശ്യമാണ് ഇങ്ങനെയൊരു അനുഭവം ഇനി ഇപ്പൊ ഇത് എല്ലാ പെണ്ണുങ്ങളെ കാണുമ്പഴും ഉണ്ടോവോ എന്നായി. ഏയ് എല്ലാവരേം കാണുമ്പൊ തോന്നുന്ന പോലെയല്ല മനസ് പെരുമാറിയത്. അവളെ കണ്ട മാത്രയിൽ എല്ലാം മറന്നേ പോയിരുന്നു. ‘ഇനി ഇതാവുമോ എന്റെ തുടക്കവും അവസാനവുമെല്ലാം’ സച്ചിൻ്റെ മനസ് വെറുതേ അങ്ങനെ ചിന്തിച്ചു. പെട്ടന്ന് സച്ചിൻ്റെ കവിളിൽ ഒരു കൈ വന്നു തട്ടി, കണ്ണനായിരുന്നു.

 

“”ഹലോ എവടെയാണ് നീ എന്തിനാ ആ ബസ് സ്റ്റോപ്പിൽ പോയി നിന്നത്…””

 

“”അത്.. ഞാൻ ഒരാളെ കണ്ടെടാ…””

 

പാപ്പി ആകാംശയോടെ സച്ചിൻ്റെ മുഖത്തേക്ക് നോക്കി.

 

“”ആരെ..?””,

 

“”അറിയില്ല ബസ്റ്റോപ്പിൽ നിന്നിരുന്നു…””

 

ഒരു ചിരിയോടെ അവൻ പാപ്പിയോട് പറഞ്ഞു.

 

“”അവടെ നിന്നത് നിനക്ക് നോക്കാൻ പറ്റിയവരല്ല മോനേ…””,

 

“”അതെന്താടാ…””

 

“”കണ്ണാ.., അവര് ഗസ്റ്റ് ലച്ചറർമാരാ..””,””ടീച്ചർമാരെയൊക്കെ പ്രേമിക്കാൻ നിന്നാ കോളേജിന്ന് പോറത്താവും..””,

 

“”ഇയ് പോടാ ഞാൻ ഇണ്ടാവും അന്റൊപ്പം..””,

 

അനി തള്ളിപറഞ്ഞെങ്കിലും സന്ദീപ് അവനെ പിൻതാങ്ങി

 

“”ഇയ് കണ്ട പെണ്ണിന്റെ വേഷം എന്തായിരുന്നു…””,

 

വണ്ടി ഓടിക്കുന്നതിനിടെ സ്റ്റിയറിങിൽ പിടിച്ച് കൊണ്ട് സന്ദീപ് ചോദിച്ചു. 

 

“”സാരിയായിരുന്നു…””,””ചൊമന്ന കളർ സാരി…””,

 

സച്ചിൻ അടയാളം പറഞ്ഞ് കൊടുത്തു.

 

“”ഓ ഇപ്പൊ ആളെ പിടികിട്ടി…””, 

 

“”സന്ദീപേ ഇയ് മുത്താണ് ആളാരാണ്….””

 

സന്ദീപിൻ്റെ പക്കൽ നിന്നും അനുകൂലമായ മറുപടി കിട്ടിയപ്പോൾ സച്ചിൻ ആവേശത്തിലായി.

 

“”പേര് സ്വാതി…, വീട് ചുങ്കത്തറ വീട്ടിൽ അമ്മ മാത്രേ ഈള്ളു ഒറ്റ മോളാണ്…””,””നമ്മടെ കോളേജിൽ സൈക്കോളജി ഡിപ്പാർട്ട് മെന്റിൽ പഠിപ്പിക്കാണ്…””,””ഇരുപത്തി നാല് വയസ്…””

 

“”ആഹ്…””,””നക്ഷത്രോം മലയാള മാസോം കൂടി കിട്ടിയാ രണ്ടാൾടേം ജാതകം നോക്കാരുന്നു…””

 

ശരത്തിന്റെ വകയൊരു വളിപ്പ് ഉയർന്നു

 

“”മിണ്ടാണ്ടിരി മാക്കാനേ…””

 

അവൻ്റെ വായടപ്പിച്ച ശേഷം ഡ്രൈവ് ചെയ്തോണ്ടിരിക്ക്ണ സന്ദീപിന്റെ തോളിൽ സച്ചിൻ തോണ്ടി.

 

“”മുത്തേ ഇതൊക്കെ എവടെന്ന് കിട്ടിയെടാ…””,

 

“”അവര് എൻ എസ് എസ് കോഡിനേറ്ററാണ് ഇനിക്ക് പരിചയം ഇണ്ട്…””,

 

സന്ദീപ് കോളേജിലെ എൻ എസ് എസ് ബാരവാഹിയായതിനാലാണ് ഇത്ര വിവരങ്ങളവന് കിട്ടിയത്.

 

“”ആണല്ലേ…””,””ഇനി എൻ എസ് എസ്സിൽ ആളെ ഇട്ക്ക്ണ്ടോ ഏ…””

 

ഒന്ന് ഇളിച്ച് കാണിച്ച് സച്ചിൻ അവനോട് തിരക്കി. സന്ദീപ് ഡ്രൈവിങിനിടെ തലയൊന്ന് തിരിച്ച് പിന്നിലിരിക്കുന്ന അവനെ നോക്കി.

 

“”പ്പാ….””,””മിണ്ടാണ്ടെ അവടെ പോയിരുന്നോ ഇല്ലങ്കി എൻ്റെ വായിലിരിക്കണെ കേക്കണ്ടി വരും…””,

 

“”എന്താണ് സന്ദീപേ ചെക്കൻ ഒര് ആഗ്രഹം പറഞ്ഞെ അല്ലെ.””,””നമ്മളൊക്കെ അല്ലേ ഒള്ളു നടത്തികൊടുക്കാൻ അപ്പൊ ഇമ്മാരി സ്നേഹം ഇല്ലാത്ത വർത്താനം പറയല്ലേ.”””

 

പാപ്പി സച്ചിൻ്റെ സഹായത്തിനായെത്തി.

 

“”അതന്നെ മൊട്ടക്ക് ഒരു സഹകരണ മനൊഭാവം ഇല്ല.””

 

സച്ചിനും സന്ദീപിനെ ഒന്ന് പുകച്ചു.

 

“”ടാ ടാ മതി കൊണച്ചത് നിർത്ത്.””,””എൻ എസ് എസ്സിന്റെ സെലക്ക്ഷന് വരാൻ എല്ലാവന്റേം കാല് പിടിച്ചതല്ലേ ഞാൻ.”””,””അപ്പൊ എന്തവായിരുന്നു പറഞ്ഞത്…””,””പണിയിട്ത്ത് ജീവിക്കാൻ നിങ്ങളെ പട്ടിവരുംന്ന് അല്ലേടാ പുല്ലേ.””

 

സന്ദീപ് എൻ എസ് എസ്സിൽ അംഗത്വം എടുക്കുന്നതിന് മുൻപ് എല്ലാവരെയും ചേരുന്നതിനായി നിർബന്ധിച്ചിരുന്നു. അപ്പൊ ആർക്കും അത് പറ്റിയില്ല. 

 

“”അളിയാ ക്ഷമീ അന്ന് അങ്ങനെ പറ്റി പോയി…””,””ഞാൻ അറിഞ്ഞോ പ്രേമത്തിൽ എൻ എസ് എസിന് ഇത്രേം പങ്കുണ്ട്ന്ന്…””,

 

സച്ചിൻ ഒന്ന് മയപ്പെടുത്തി പറഞ്ഞു.

 

“”എന്താന്ന് പ്രേമോ ആരോട്…””,

 

സച്ചിനെ എല്ലാവരും ഒരുപോലെ നോക്കി.

 

“”വേറെ ആരോടാ ആ ചോന്ന സാരി…””

 

“”കണ്ട കണ്ട അതിന്റെ പേര് പോലും അവന് ഓർമ്മയില്ല..””,””എന്നിട്ടാ പ്രേമിക്കാൻ നടക്ക്ണെ…””,

 

“”പേരിലൊക്കെ എന്തിരിക്കണു ഈ ഹോമോസാപ്പിയൻസിനൊക്കെ പേര്ണ്ടായിട്ടാ…””,

 

അനി ഒരു തത്വം പറയും പോലെ പറഞ്ഞു.

 

“”അതാരാ…””,

 

“”അത് ഇവന്റെ കുഞ്ഞമ്മേന്റെ മോനാ…””,

 

സച്ചിൻ്റെ ചോദ്യത്തിന് ശരത്തിനെ ചൂണ്ടി അനി പറഞ്ഞു.

 

“”ഹോമോസാപ്പിയൻ അതന്നെ ഒരു പേരല്ലേ..””,

 

“”ശരത്തേ ഇയ് ഇവനെന്തേലും വലിക്കാൻ കൊടുത്തോ റിലേ മൊത്തം പോയിക്കെടക്കാണല്ലോ..””

 

അനി ശരത്തിനെ ഒന്നു കൂടി കൊട്ടി.

 

“”ആണെന്ന് തോന്ന്ണെടാ..””,””അവളെ കണ്ടപ്പൊത്തൊട്ട് ഇങ്ങനെയാ..””,””എനിക്കൊരു സ്പാർക്കൊക്കെ കിട്ടി ഇനി ഇവളായിരീക്കോ എന്റെ പ്രേമഭാജനം..””,

 

“”എന്താന്ന്…””,

“”പ്രേമഭാജനം””,””എന്റെ പ്രേമഭാജനം സ്നേഹ…””

 

“”സ്വാതി സ്വാതി…””,

 

വളരേ റൊമാന്റിക് ആയിട്ടാണ് സച്ചിൻ പറഞ്ഞത് ശേഷമൊരു കൂട്ടചിരിയായിരുന്നു വാനിൽ. പ്രേമിക്കുന്ന പെണ്ണിന്റെ പേര് സച്ചിന് മാറി പോയവന് പെണ്ണിനെ മാറാതിരുന്നാ മതിയായിരുന്നു എന്നാവും. 

 

“”ഓ… പുല്ല് പേര് മാറാണല്ലോ..””,

 

സച്ചിൻ തല ചൊറിഞ്ഞു ശേഷം മനസിൽ തന്നെ കുറച്ച് തവണ പേര് പറഞ്ഞ് നോക്കി.

 

“”ടാ സജിത്തെ മിസ്സിന്റെ ഫ്രണ്ടിൽ ചെന്ന്ട്ട് പേര്മാറിപോവരുതെ..””,””നിന്റെ പ്രേമഭാജനം കൊല്ലിക്ക് പിടിച്ച് മതില്മ്മെ കേറ്റും…””,

 

സന്ദീപിന് സ്വാതിയെ കുറിച്ചറിയാവുന്ന ഡീറ്റൈൽസൊക്കെ സച്ചിൻ ചോദിച്ച് മനസിലാക്കികൊണ്ടിരുന്നു വണ്ടി ഓടിക്കുന്നോടൊപ്പം അവൻ മറുപടിയും കൊടുത്ത് കൊണ്ടിരുന്നു. 

 

 വണ്ടി എരുമമുണ്ട വഴി അകംപാടത്തെത്തിച്ചു നിറയെ മഹാഗണി വളർന്നു പന്തലിച്ച കാട്ടിലൂടെ. നെടുകെ ഒരു പാത നല്ല വിസ്താരമുള്ള തിരക്ക് കുറഞ്ഞ റോഡുകൾ. കഴിഞ്ഞ കൊല്ലം കുന്നിന് മുകളിൽ ഉരുള് പൊട്ടിയതിന്റെ ശേഷിപ്പുകൾ കാണാം ഒലിച്ചിറങ്ങിയ മണ്ണും ചെളിയും വെള്ളവും ചാലിട്ടൊഴുകി കുതിരപുഴയിൽ ചേർന്നു അതിന്റെ അവശിഷ്ടങ്ങൾ പോലെ വലിയ പറകളും മറ്റും പുഴവക്കത്ത് കിടക്കുന്നു. ആന പിരിച്ച പോലെ ഒടിഞ്ഞു കിടക്കുന്ന മര തടികൾ വെള്ളത്തിൽ പെട്ട് പാറകൾക്കിടയിൽ അരഞ്ഞ് വരുമ്പോൾ ഈ കോലത്തിൽ ആവുന്നതാണ്. 

 

അകംപാടം കറിഞ്ഞ് ഇടിമുട്ടിയെത്തിയപ്പൊ ഇന്ത്യന്റെ ഒരു പമ്പ് കണ്ടു കക്കാടം പൊയ്യിലെത്തണെങ്കിൽ കൊറേ കുന്നും മലകളും കയറണം എണ്ണ അടിക്കണ്ടത് ഒരു അടിസ്ഥാന ആവശ്യമായി വന്നു.

 

“”സന്ദീപേ വണ്ടി പമ്പില് കേറ്റ് എണ്ണ അടിച്ചിട്ട് പൂവാം…””,

 

പാപ്പിയുടെ നിർദ്ദേശ പ്രകാരം സന്ദീപ് വണ്ടി തിരിച്ച് പമ്പിൽ കയറ്റി. ശേഷം വണ്ടി വീണ്ടും കക്കാടം പൊയ്യിൽ ലക്ഷ്യമാക്കി നീങ്ങി.

 

വണ്ടി നീങ്ങി തുടങ്ങി റബർ തോട്ടങ്ങൾക്കിടയിലൂടെ വാൻ നീങ്ങി കുത്തനെയുള്ള കയറ്റങ്ങളും മറ്റുമായത് കൊണ്ട് വണ്ടി വലിക്കാൻ കൊറച്ച് ബുദ്ധിമുട്ടി. കക്കാടം പൊയ്യിൽ വരെ വണ്ടി എത്തുമ്പോഴേക്ക് എക്സോസ്റ്റ് ചെറിയ പൊട്ടലും ചുറ്റലും ഒക്കെ കേപ്പിച്ച് തുടങ്ങി. ജംഗ്ഷ കഴിഞ്ഞ് വീണ്ടും മുന്നോട്ട് പോയപ്പോൾ ഇടതു വശത്തേക്ക് ഒരു വഴി ഒരു വെള്ളചാട്ടത്തിലേക്കാണ് ടീമിലാർക്കും ഇപ്പൊ വെള്ളത്തിൽ ചാടാൻ പറ്റിയ മൂടായിരുന്നില്ല. പക്ഷേ പാപ്പി അങ്ങോട്ട് വണ്ടി തിരിക്കാൻ ആവശ്യപ്പെട്ടു അത് നേരെ ചെന്ന് നിന്നത് ഒരു ഫോറസ്റ്റ് സ്റ്റേഷന് മുന്നിലാണ് അവര് വണ്ടിക്ക് കൈ കാണിച്ചു ഒതുക്കി നിർത്താൻ ആവശ്യപ്പെട്ടു. ഇനി ഒരു കയറ്റമാണ് അതിന് തഴെ വലതു വശത്തേക്ക് പോയാൽ വെള്ളചാട്ടം. വണ്ടി പാർക്ക് ചെയ്ത് എല്ലാവരും ഇറങ്ങി. ഇനിയും മുകളിലേക്ക് വാഹനങ്ങളൊന്നും കടത്തിവിടില്ല. ഫോറസ്റ്റാണ് സംരക്ഷിത വനമേഖല. വനത്തിനകത്ത് ഗുഹകളൊക്കെ ഉണ്ടെത്ര പഴശ്ശിയുടെ പടയോട്ടകാലത്ത് വയനാട്ടിലേക്ക് കടക്കാൻ ശ്രമിക്കവെ വനത്തിനകത്തെ വലിയ പാറക്കെട്ടിലെ ഗുഹകളിൽ അന്തിയുറങ്ങിയിട്ടുണ്ട്. 

 

വണ്ടിയിൽ നിന്ന് ഇറങ്ങിയ പാടെ പാപ്പി മുന്നിലേക്ക് നടന്നു അവൻ ടിക്കറ്റ് എടുക്കാനല്ല പോണത് അതിന് മുന്നിലൂടെയുള്ള കയറ്റം കയറി മുകളിലേക്ക് പോവുന്നു.

 

“”ടാ പാപ്പിയെ അങ്ങ്ട്ട് പൂവാൻ പെർമിഷനില്ല തിരിച്ച് പൂവാ ബാ…””,

 

അനി വിളിച്ചപ്പോഴേക്കും പാപ്പി മുകളിലെത്തിയിരുന്നു.

 

“”ഇയാങ്ങ്ട്ട് ബാടാ ഒരു പ്രശ്നോം ഇല്ല…””

 

പിന്നെ ഒന്നും നോക്കീല അവന്റെ പിന്നാലെ ബാക്കിയുള്ളവരും കയറ്റം കയറി. ചെന്നുനിന്നത് ഓലകൊണ്ട് മേഞ്ഞ ഒരു കൂരയിലാണ് അകത്ത് രണ്ട് ഡസ്കും ബഞ്ചുമുണ്ട് പാപ്പി അതിലൊരെണ്ണത്തിൽ കേറിയിരുന്നു. എല്ലാവരും ഓരോരോ ഇരിപ്പിടത്തിൽ ഇരുന്നു. അപ്പഴാണ് അവടെ എഴുതി വച്ച ബോർഡ് ഞാൻ കണ്ടത്. 

 

‘ അന്തിക്കള്ള് ‘ 

 

‘ തെങ്ങ് കള്ള് ‘ 

 

‘ പനങ്കള്ള് ‘ 

 

ലിറ്ററ് 120രൂപ 

 

മറ്റൊരു ബോർഡിൽ അവിടുത്തെ ഭക്ഷണ വിഭവങ്ങളും പിന്നൊരണ്ണം നിയമപരമായ മുന്നറിയിപ്പ് 23 വയസിന് താഴെയുള്ള വർക്ക് ലഹരി പദാർത്ഥങ്ങൾ നൽകുന്നതല്ല. അടിപൊളി ബാ പൂവാം എന്ന് പറഞ്ഞ് സച്ചിൻ എഴുന്നേറ്റു. പാപ്പി ഒരു കുലുക്കവുമില്ലാണ്ട് അവൻ്റെ കൈ പിടിച്ച് അവടെ തന്നെ ഇരുത്തി. അകത്ത് നിന്ന് ഒരു നാൽപത് വയസിന് മുകളിൽ പ്രായമുള്ള ഒരാള് ഇറങ്ങി വന്നു. അയാളെ കണ്ട് അനിയൊന്ന് ഞെട്ടി. 

 

“”ശിവൻകുട്ടിയേട്ടാ ഇത് ഇങ്ങളെ കടയേന്നോ…””,

 

അയാളെ അനിക്ക് മുൻപ് പരിചയമുണ്ടെന്ന് മനസിലായി അവനെ പോലെ തന്നെ കണ്ണനും ഒരു വിമ്മിടം അപ്പൊ രണ്ടാക്കും അറിയാം.

 

“”ആഹ് അനികുട്ടാ നീ എവ്ട്ന്നാ…””,

 

അയാൾ കൂടെ ഇരിക്കുന്നവരുടെ കൂട്ടത്തിൽ കണ്ണനെയും കണ്ടു. 

 

“”ആഹ്… കണ്ണനും ഇണ്ടായിരുന്നോ..””,””ഇന്ന് കോളേജൊന്നും ഇല്ലേ…””,

 

കണ്ണൻ വളരെ ബഹുമാനത്തോടെ എഴുന്നേറ്റ് നിന്നു. 

 

“”ആഹ് ഏട്ടാ ക്ലാസ്ണ്ടായിരുന്നു സ്ട്രൈക്ക് വിളിച്ചപ്പൊ എറങ്ങിയതാണ്…””, 

 

കണ്ണൻ മറുപടി കൊടുത്തു.

 

“”ഞങ്ങള് വെറുതെ കറങ്ങാനിറങ്ങിയെ ആണ്..””,””അപ്പൊ ഇവനാണ് ഇവടെ ഇങ്ങനെ ഒരു കടയുള്ള കാര്യം പറഞ്ഞെ…””,

 

പാപ്പിയെ ചൂണ്ടി ശരത്ത് പറഞ്ഞു. ശിവൻകുട്ടിയേട്ടന്റെ ഒരു പുഞ്ചിരിച്ചു.

 

“”ഇവൻ നമ്മടെ പയ്യനല്ലേ എല്ലാ ആഴ്ചയിലും ഇവടെ ഒരു വിസിറ്റുള്ളതാ…””,

 

അമ്പടവീരാ എന്ന അർത്ഥത്തിൽ കൂട്ടത്തിലുള്ളവർ പാപ്പിയെ നോക്കി ഇതൊന്നും ശ്രദ്ധിക്കാതെ അവൻ തന്നെ ഒർഡർ കൊടുത്തു. സമയം ഏകദേശം മൂന്ന് മണിയോടടുത്തിട്ടുണ്ട് എന്തെങ്കിലും കഴിക്കുകയും വേണം അതിന്റെ ഓർഡർ കൂടി കൊടുത്തു. പത്ത് കുപ്പി മൂത്തതും ഏഴ് സെറ്റ് കപ്പയും ബീഫും. സാധനങ്ങളൊക്കെ സെറ്റ് ചെയ്യാൻ അയാൾ അകത്തേക്ക് പോയി കൂടെ അയാളുടെ സഹായിയും ഉണ്ടായിരുന്നു. പത്ത് കുപ്പി നല്ല മുത്തത് തന്നെ കൊണ്ടുവന്ന് നെരത്തി വച്ചു. സച്ചിനടക്കം പലർക്കും ഇതാദ്യമാണ് കള്ള്കുടി. ഏഴ് ഗ്ലാസിലായി അവരതൊഴിച്ചു. അത്യാവശ്യം കയിപ്പുണ്ട് നല്ല പുളിയും ചെറിയ ഒരു ചവർപ്പും പൊടിക്ക് മധുരവും. ഒരു ഗ്ലാസ് കാലിയിക്കിയപ്പഴേക്കും പറഞ്ഞു വച്ച കപ്പയും ബീഫുമെത്തി. കുടിച്ചതിന്റെ ചവർപ്പ് പോവാൻ ബീഫ് ഒരു കഷ്ണമെടുത്ത് കഴിച്ചു. 

 

വെളിച്ചണ്ണയൊഴിച്ച് ഉള്ളി നന്നായി മൂപ്പിച്ച് വെളുത്തുള്ളിയും ഇഞ്ചിയും പച്ചമുളകും തക്കാളിയും ഇട്ട് വഴട്ടി അതിലേക്ക് കുറച്ച് മുളക് പൊടി കുറച്ച് പെപ്പറ് പൊടിക്ക് ഗരംമസാല ഇട്ട് പച്ചമണം പോവുന്നവരെ ഇളക്കി മഞ്ഞളിൽ വേവിച്ചെടുത്ത ബീഫിട്ട് അതിന്റെ വെള്ളം സമം ചേർത്ത് വഴട്ടി വെളിച്ചെണ്ണ താളിച്ച് കരിവേപ്പിലയിട്ട് നന്നായി ഒന്നും കൂടി വേവിച്ച് എടുത്ത ബീഫിലേക്ക് അമ്പിളി മാമന്റെ പോലെ വളഞ്ഞ തേങ്ങാ കൊത്തും ഇട്ട് കലക്കി മറിച്ച ഐറ്റം നെയ്യിലങ്ങനെ പെരണ്ട് കെടക്കണ കഷ്ണം മസാലയും കൂട്ടി ഒരു പിടി ആ…. തലേന്ന് ഇണ്ടാക്കി വച്ചതാണ് മസാല നന്നായിട്ട് പിടിച്ചിട്ട്ണ്ട് തേങ്ങാപീരയിട്ട് വെളുത്തുള്ളിചതച്ച് നീട്ടി കീറിയ വറ്റൽ മുളകും കരിവേപ്പിലയും ഇട്ട് ചിക്കിയെടുത്ത കപ്പ അതിലേക്ക് ബീഫെടുത്ത് ഇട്ട് രണ്ടും കൂടി ഒരു പിടി. പത്ത് കുപ്പി തീർന്നത് അറിഞ്ഞില്ല പാപ്പി പത്തെണ്ണം കൂടി ഓർഡർ ചെയ്തു.  മൊത്തം അകത്തെത്തിയപ്പഴേക്കും തലക്ക് മത്ത് കയറാൻ തുടങ്ങി. അതോടെ അനി ഒന്നും രണ്ടും പറഞ്ഞ് ചിരി തുടങ്ങി. 

 

വെള്ളപ്പൊറത്ത് അവന്റെ ചെന്നൈ അവിഹിതങ്ങളും ഗേൾ ഫ്രൺസിന്റെ കണക്കും അങ്ങനെ ഒരു വിധപ്പെട്ട രഹസ്യങ്ങളൊക്കെ പൊറത്ത് വന്നു. പാപ്പി അവനേകൊണ്ട് കൂടുതൽ സത്യങ്ങൾ പറയിപ്പിക്കുന്ന തിരക്കിലായിരുന്നു ഉനൈസ് ഹറാമാണെന്ന് പറഞ്ഞ് കള്ള് കുടിച്ചില്ല അതിന്റെ ക്ഷീണം കൂടി കപ്പയോടും ബീഫിനോടും തീർത്തു. ഇറങ്ങാൻ നേരം അനി ശിവൻകുട്ടിയേട്ടനെ കെട്ടിപിടിച്ച് ഒരു ഉമ്മയും കൊടുത്തു. പുള്ളിടെ വീട്ടിലെ വിശേഷങ്ങൾ ഒക്കെ ചോദിച്ചാൻ തൊടങ്ങിയപ്പഴേക്കും കണ്ണൻ എടക്ക് കയറി അവനെ തൂക്കി വണ്ടിൽ കയറ്റി. പൈസയും കാര്യങ്ങളും സന്ദീപ് സെറ്റിൽ ചെയ്തു അവനാണ് കൂട്ടത്തിലെ കണക്കപ്പിള്ള. അവടെന്ന് ശിവൻകുട്ടിയേട്ടനോടും സഹായിയോടും യാത്ര പറഞ്ഞ് ഇറങ്ങുമ്പൊ സമയം ആറ് മണിയായിരുന്നു. അവിടെ ഒരു ട്രക്കിംങ് സ്പോട്ടുണ്ട് കുറച്ച് ഓഫ് റോഡ്. അവിടെ കണ്ട കവലയിൽ വണ്ടി വച്ച് എല്ലാവരും നടന്ന് കയറി. ചെറുതായി തണുപ്പടിച്ച് തുടങ്ങി പുല്ലുകൾ വകഞ്ഞുമാറ്റി ചെല്ലുമ്പോൾ മേഘങ്ങളാൽ മൂടപ്പെട്ട മലകൾ കാണാം. അവിടെ കണ്ട ഒരു പാറയുടെ മുകളിൽ ഞാൻ കയറി സ്ഥാനമുറപ്പിച്ചു. കുടിച്ച കള്ളിന്റെ ഉന്മാദലോകത്തേക്ക് സച്ചിൻ എടുത്തെറിയപ്പെട്ടു. അനന്തതയുടെ അജ്ഞാത നീലിമയിൽ ഒഴുകി വരുന്നൊരപ്സരസായി വീണ്ടും ആ മൂക്കുത്തിയിട്ട സുന്ദരി അവൻ്റെ മുന്നിൽ വന്നു. 

 

“”ടാ അനിയേ…””,

 

അടിച്ച് കോൺതെറ്റിയ കോലത്തിൽ പച്ചപുല്ല് നിറഞ്ഞ കുന്നിന്റെ മുകളിൽ അനി മലർന്നു കിടന്നു ചിരിക്കുന്നു. സച്ചിൻ്റെ വിളിക്ക് എത്തിപ്പെടാൻ പറ്റാത്ത ദൂരത്താണ് അവനിപ്പൊ. അനിയുടെ അടുത്ത് നിന്ന് മറുപടി ഇല്ലാത്തത് കൊണ്ട് സച്ചിൻ കണ്ണനെ വിളിച്ച് നോക്കി, ഭാഗ്യം അവന് വെളിവുണ്ട്. 

 

“”എന്താടാ…?””,

 

“”എടാ നിനക്കും അനിക്കും അയാളെ എങ്ങനെ പരിചയം…?””,

 

“”എയാളെ..? “”,

 

“”എടാ ആ ഷാപ്പ് നടത്ത്ണില്ലേ ശിവൻകുട്ടിയേട്ടൻ പുള്ളിയെ…””,

 

“”ഓ അതോ, അയാള് സുഭദ്രോമ്മേടെ അകന്ന ഒരു ബന്ധുവാ…””,””ഫാമിലീ ഫംങ്ഷൻസിനൊക്കെ നിറസാനിധ്യമാണ് പുള്ളി…””,

 

“”സുഭദ്രാമ്മാന്ന് പറയുമ്പൊ നീ പറയലുള്ള നിന്റെ മുത്തശ്ശിയല്ലേ…””,

 

“”മ്മം…””, 

 

“”ഇനി കെളവൻ കൊണ്ടോയി നിൻ്റെ മുത്തശ്ശിയോട് എന്തേലും പറഞ്ഞ് കൊടുക്കോ…””,

 

“”എനിക്കും ആ പേടി ഇണ്ടായിരുന്നു അയിന് ഒരു അഞ്ഞുറ് വേറേ ഞാൻ മടക്കി കൊടുത്തിട്ട്ണ്ട്…””,

 

“”ഓ ഇന്ന് മൊത്തം ചെലവാണ്ല്ലേ…””,

 

“”ചെലവൊക്കെയാണ് പക്ഷെ ഒരു മൂന്ന് വർഷം കഴിഞ്ഞ ഈ വൈബ് നമ്മക്ക് കിട്ടോ.””,

 

പാപ്പി ആഹ് പറഞ്ഞത് അനിക്ക് പറ്റീല മാലുംപുറത്ത് ചെക്കൻ ചാടി എണീറ്റു.

 

“”അതെന്താ പറ്റാത്തെ നീയെന്നാ നാട്വിടാൻ പോവാണോ അതോ ചാവാൻ പോവാണോ…””,””ഒരുത്തനും എങ്ങോട്ടും പോവൂലാ ലൈലോംങ് ഇങ്ങനെ ഇതേ വൈബിൽ പോണം…””,

 

“”പറയാനൊക്കെ എളുപ്പാടാ പക്ഷെ ലൈഫല്ലേ…””,

 

പാപ്പി പിന്നെയും ഫിലോസഫി പറഞ്ഞു.

 

“”അത് പിന്നത്തെ കാര്യല്ലേ ഇപ്പൊ അത് പറഞ്ഞ് മുഡ് കളയണ്ട…””,

 

ദൂരെ മലമുകളിലേക്ക് നോക്കി ഇരുന്നു കൊണ്ട് ശരത്ത് പറഞ്ഞു.

 

“”അത് ശരിയാണ് ഇപ്പൊ ഇങ്ങനെ അങ്ങ്ട്ട് പോട്ടേ…””,

 

പിന്നേം കുറച്ച് നേരം മൗനം, പെട്ടന്ന് അനിയേം വലിച്ച് കണ്ണൻ അവടെന്ന് പോരുമ്പൊ അവന്റെ വായ പൊത്തികളഞ്ഞു അതെന്തിനാന്ന് മനസിലായില്ല.

 

“”ടാ കണ്ണാ നീ എന്തിനാ ഷാപ്പില് വച്ച് അങ്ങനെ ചെയ്തെ…””,

 

സച്ചിൻ അതിനേ കുറിച്ച് കണ്ണനോട് ചോദിച്ചു.

 

“”അയ്യേ എങ്ങനെ..?””,

 

അനി പെട്ടന്ന് എഴുന്നേറ്റു.

 

“”ടാ മിണ്ടാണ്ട് കെടക്ക് ശവമേ അവടെ എങ്ങാനും…””,

 

“”ഓ ഏമാനേ…””,

 

വലത്തേ കൈകൊണ്ട് വായ അടക്കുന്ന ആക്ഷനും കാട്ടി അനി നിലത്ത് കൂഞ്ഞി കൂടി. 

 

“”എടാ അത് ഒരു ഫ്ലാഷ് ബാക്ക്ണ്…””,

 

“”ആഹാ പറയെടാ ഫ്ലാഷ് ബാക്ക് കേക്കാൻ പറ്റിയ മൂഡാണ്…””,

 

സച്ചിൻ കണ്ണനെ പ്രോത്സാഹിപ്പിച്ചു.

 

“”എടാ അത് എന്താന്ന് വെച്ചാൽ മുത്തച്ഛൻ മരിച്ച് കഴിഞ്ഞ് ഒരാണ്ടിന്റെ ഇടക്ക് ഈ ശിവൻകുട്ടിയേട്ടനേയും ക്ഷണിച്ചിരുന്നു.””,””കുടുംബക്കാരല്ലേ പങ്കെടുക്കട്ടെന്ന് വച്ച്…””,

 

“”മ്മം… എന്ന്ട്ട്…””,

 

“”എടാ അയാക്ക് മൂന്ന് പെൺകുട്ടികളാണ്…””,””നമ്മളെ മനോരമ്മേലൊക്കെ കണ്ട്ട്ടില്ലെ സ്കെച്ച് ചെയ്ത ഓരോ പെണ്ണുങ്ങളെ അതേ പോലേ..””,””വട്ട മുഖോം നീണ്ട് കൂർത്ത മൂക്കും കുഞ്ഞി കൂർത്ത ചുണ്ടുകളും…””,””മൂന്നു പെൺകുട്ടികളും ഒന്നിനൊന്നു മെച്ചം…””,””നല്ല അടി പൊളി അപ്സരസ്..””,””അവളെ കണ്ട് അനിക്ക് ദിവ്യപ്രേമം പൊട്ടി മൊളച്ചു…””,

 

“”എല്ലാത്തിനേം…””,

 

“”പോടാ…””,””ആതിനുള്ള കപ്പാസിറ്റിയൊന്നും ആ പുല്ലിൽ മലർന്ന് കെടക്ക്ണ ബോഡിക്കില്ല…””,

 

സച്ചിൻ്റെ ചോദ്യത്തിന് കണ്ണൻ അനിയെ പുച്ഛിച്ചു.

 

“”പിന്നെ..?””,

 

“”അതിൽ മുത്തതിനെയാണ് ഇവൻ നോട്ടമിട്ടത്…””,

 

“”ന്ട്ട്…””,

 

“”ന്ട്ട്ന്താ ഇവന്റെ ഒലുപ്പിക്കല് കണ്ട് അവൻ ചരട് വലിക്കാനുള്ള പരിപാടി ആണെന്ന് ശിവൻകുട്ടിക്ക് മനസിലായി…””,””പക്ഷേ അയാൾക്ക് പ്രശ്നം ഒന്നും ഇണ്ടായില്ല പക്ഷെ വേറെ രണ്ട് കണ്ണുകൾ ഇത് കാണുന്നുണ്ടായി….””,

 

“”ആരാണവൻ…””,

 

സച്ചിൻ കണ്ണൻ്റെ മറുപടിക്കായി ഉറ്റുനോക്കി

 

“”അവൻ അല്ല അവർ..””,””കൊറച്ച് പ്രായം ഇണ്ട്…””,””എന്റെ ഇവന്റേം ഒക്കെ ഒരേയൊരു മുത്തശ്ശി സുഭദ്രോ ഭാർഗ്ഗവൻ…””,

 

“”അയ്യോ ന്ന്ട്ട്…””,

 

“”പിന്നെ ഇവനെ ഇവടെ കാല് കുത്താൻ സമ്മതിച്ചിട്ടില്ല സുഭദ്രാമ്മ..””, 

 

“”ഓ ഹൊറിബിൾ ഇത്ര ഡെയ്ഞ്ചറാണോ നിന്റെ മുത്തശ്ശി..””

 

സച്ചിൻ്റെ ചോദ്യം കേട്ട് ബോധം വന്നപോലെ അനി പെട്ടന്ന് ചാടി എഴുന്നേറ്റു. 

 

“”ഡെയ്ഞ്ചറിനും മേലെയാണെടാ””,””ആ തള്ളേഠെ തലക്ക് ഓളവാണ് അതിനൊത്ത് തുള്ളാൻ ഇവനെ പോലൊരു മരങ്ങോടനും…””,

 

കണ്ണനെ നൈസായിട്ട് ഫ്രീക്കിക്കടിച്ച് അനി മുന്നേറി, കണ്ണന്റെ പെനാൽറ്റി ഷൂട്ട് വരെയെ അതിന് ആയുസ് ഇണ്ടായിരുന്നുള്ളു.

 

“”ടാ നായിന്റോനേ സുഭദ്രോമ്മേനെ പറ്റി ഇങ്ങനൊന്നും വിളിക്കരുത്ന്ന് ഞാൻ പറഞ്ഞിട്ട്ണ്ട്…””,

 

രോഷം കേറിയ കണ്ണൻ കത്തി പടർന്നു.

 

“”ഒരു ചുഭദ്രാമ്മ നിധി കാക്കുന്നൊരു ഭൂതവും അതിന്റെ കൂടെ ഒരു കുട്ടി ചാത്തനും അതല്ലേ നിങ്ങള് രണ്ട് പേരും…””,

 

പിന്നെ ഒരലർച്ചയാണ് കേട്ടത് 

 

“”എടാ തെണ്ടീ””

 

കൈയ്യിൽ കിട്ടിയ വടിയെട്ത്ത് അനിക്ക് പിന്നാലെ കണ്ണനോടി ബാക്കിയുള്ളവരും അതിന് പിന്നാലെ ചാടി ഇറങ്ങി.

 

“”എടാ ഈ വിവരം ഇല്ലാത്തവനെ പിടിച്ച് വെക്കടാ അല്ലേ നാളെ കോളേജിന് അവധിയാവും…””, 

 

എല്ലാം വെള്ള പൊറത്ത് കാട്ടി കൂട്ട്ണതാണ്. അനിയോടി പുല്ലിലേക്ക് ഓടി മറിഞ്ഞ് ഉരുണ്ടു വീണു. കൈയ്യിലെ വടി വലിച്ചെറിഞ്ഞ് കണ്ണൻ ചാടി കേറി അവന്റെ നെഞ്ചത്ത് തന്നെയിരുന്നു കൈരണ്ടും കണ്ണൻ മുട്ടിനടിയിലാക്കി അനിക്ക് അനങ്ങാൻ വയ്യ. അവന്റെ ഓരോ കവിളിലും കണ്ണൻ മാറി മാറി അടിച്ചു.

 

“”ആരാടാ കുട്ടിചാത്തൻ…?””,

 

കണ്ണൻ്റെ ചോദ്യവും പിന്നെ അടിയും.

 

“”ഞാനും എന്റെ അച്ഛനും…””,

 

അടി കൊണ്ട അനി വിളിച്ച് പറഞ്ഞു

 

ടപ്പേ..

 

വീണ്ടുമൊരെണ്ണം കൂടി അനിക്ക് കിട്ടി.

 

“”കണ്ണാ മതിയെടാ നിർത്ത് സമയം കൊറേയായി പൂവാ..””,

 

അടിയൊക്കെ കഴിഞ്ഞ് കണ്ണൻ എഴുന്നേറ്റു അനിയെ കൈയ്യ് പിടിച്ച് നീപ്പിച്ചതും അവനാണ്. 

 

അവിടം വിട്ട് പോരുമ്പൊ സമയം ഏകദേശം ഏഴരയായിരുന്നു. ഒരു വിധം കുന്നിറങ്ങി വന്ന് വണ്ടിയിൽ കയറി വിയർപ്പിലൂടെയും മൂത്രത്തിലൂടെയും കള്ളൊക്കെ എറങ്ങി പോയിരുന്നു കെട്ടും വിട്ടു. വണ്ടിയെടുത്ത് തിരിച്ചു ഈ സമയത്ത് വല്ല്യ ചെക്കിംഗും കാര്യങ്ങളും ഒന്നും ഇല്ലാത്തോണ്ട് സുഗായിട്ട് തിരിച്ചെത്തി. സച്ചിനും ഉനൈസും കോളേജിന് താഴെ ഇറങ്ങി ശേഷം സച്ചിനെ ഉനൈസ് തന്നെ ബൈക്കിൽ തിരിച്ച് വീട്ടിലാക്കി കൊടുത്തു. 

 

സച്ചിൻ കേറിച്ചെല്ലുമ്പൊ അച്ഛൻ ഉമ്മെറത്തുണ്ട്. ഒന്നും പറയാതെ വേഗം മുറിയിൽ കയറി തോർത്തും എടുത്ത് ബാത്ത്റൂമിലേക്കോടി ഇട്ട പാന്റും ഷർട്ടും കുത്തിപിഴിഞ്ഞു. ഇനി അതിന്ന് കള്ളിന്റെ മണമെങ്ങാനും കിട്ടിയാൽ അവൻ വീട്ടീന്ന് പുറത്താവും. അലക്കും മറ്റും സച്ചിൻ സ്വന്തമായി ചെയ്യുന്നോണ്ട് ആർക്കും അതിൽ പുതുമയൊന്നും തോന്നിയില്ല അതേതായാലും ഉപകാരമായി. കുളിക്കുന്നതിനിടയ്ക്കാണ് വയറിന് നല്ല വേദന വന്നത് ടോയിലറ്റിൽ കയറിയപ്പൊ ഒറ്റടിക്ക് വയറ് ക്ലീൻ. ചെത്ത് കള്ളിന് ഇങ്ങനൊരു ഗുണം ഇണ്ടെന്ന് അപ്പൊ മനസിലാക്കി. വെറുതെ നാട്ടുകാര് ബാലസുധയും ചെറു പഴവും വാങ്ങി കാശ് കളയുന്നു. 

 

കുളികഴിഞ്ഞ് ഫുഡും കഴിച്ച് നേരെ കേറി കിടന്നു തലക്ക് ചെറിയ വേദനയും നല്ല കനവും. കിടന്ന പാടേ അവൻ ഉറങ്ങി പോയി.

 

***____________***

 

ജനലിലൂടെ കുതിരകൾ ചിനക്കുന്ന ശബ്ദം ഒരു അശരീരീ പോലെ കടന്നു വന്നു കണ്ണിൽ സൂര്യപ്രകാശം അടിച്ചാണ് സച്ചിൻ കണ്ണ് പോള തുറന്നത്. ജനാലയിലൂടെ കണ്ട കാഴ്ച്ച അവനെ വല്ലാതെ ആകർഷിച്ചു പടർന്നു കിടക്കുന്ന മുന്തിരി തോട്ടം. അവിടെ പട്ടികയുടെ അലകടിച്ച മേൽക്കുരയുള്ള ഒരു വീട്. അതിനകത്ത് നിന്നാണ് കുതിരകളുടെ ചിനക്കുന്ന ശബ്ദം കടന്നു വരുന്നത്. മുറിയിലാകെ മുന്തിരി വൈനിന്റെ ചവർപ്പും കൊഴുപ്പും നിറഞ്ഞ മണം അപ്പഴാണ് അവൻ ശ്രദ്ധിക്കുന്നത്. നെഞ്ചിലൊരു ഭാരം, ഇടക്കിളകുന്നു സച്ചിനെ മുറുകെ പുണരുന്നു, മൃദുലമായ കൈയ്യും മെയ്യും അവനോട് ചേർത്ത് ആരോ കിടക്കുന്നു. ഇടക്കിടക്ക് ശരീരത്തിൽ അമർന്നപ്പോൾ അഗവടിവ് വ്യക്തമായി, ഒരു സ്ത്രീയാണ്. സച്ചിനൊന്ന് തല ചരിച്ച് നോക്കി. അവൻ്റെ കണ്ണുകളെ വിശ്വസിക്കാൻ സാധിച്ചില്ല. അടുത്ത് കിടക്കുന്നത് ആഹ് മൂക്കുത്തി വച്ച സുന്ദരിയായിരുന്നു. സച്ചിൻ്റെ നെഞ്ചത്ത് തലവെച്ച് സുഗമായി നിദ്രയിലാണ്ടിരിക്കുന്നു അതോ നിദ്ര പുൽകിയതായി നടിക്കുകയാണോ, ഇടക്ക് ഇളകുന്നതിലൂടെ അവന് തോന്നി. സച്ചിൻ്റെ ശരീരം ചൂടുപിടിക്കുന്നു, വികാരം ഉണർന്നു അത് പുണർന്നു കിടക്കുന്ന സുന്ദരിയുടെ ശരീരത്തെ സ്പർശിച്ചു ആ കവിളിണകളിൽ ചുവന്ന ചായം പരക്കുന്നത് അവൻ കണ്ടു. ചുണ്ടിന്റെ കോണിൽ നാണത്തിന്റെ ഒരു പുഞ്ചിരി വിടർന്നു വീണ്ടും അവളവനെ ഇറുക്കി പുണർന്ന് കഴുത്തിൽ മുഖം പൂഴത്തി. അതേ, തീർത്തും നഗ്നരാണല്ലോ… 

 

എന്താ ഇവടെ സംഭവിക്കുന്നത് സച്ചിൻ തല താഴ്ത്തി അവളുടെ മുഖത്തേക്കൊന്ന് നോക്കി. പെട്ടന്ന് സൂര്യശോഭയിൽ അവളുടെ മൂക്കുത്തി വെട്ടി തിളങ്ങി അതവൻ്റെ കണ്ണിലേക്ക് അടിച്ചു കയറി. മുഖം ചൂടു പിടിച്ചു പെട്ടന്ന് എവിടെ നിന്നോ ഒരു കുതിരയുടെ ദീന സ്വരമുയർന്നു.

 

സച്ചിൻ ഉറക്കത്തിൽ നിന്നും ഞെട്ടിയുണർന്നു. കട്ടിലിൽ അവനൊറ്റക്കൊള്ളല്ലോ. എവിടെ അവൻ്റെ പ്രേമഭാജനം കട്ടിലിന്റെ അടിയിലടക്കം സകല ഇടത്തും അവൻ ഒന്ന് തിരഞ്ഞു. ബ്രഹ്മമുഹൂർത്തത്തിലെ ഒരു  പകൽ കിനാവായിരുന്നെന്ന് സച്ചിൻ കുറച്ചു നോവോടെ തിരിച്ചറിഞ്ഞു. പണ്ടാരം അടങ്ങാൻ വികാരവും അവൻ്റെ കൂടെ സ്വപ്നം കണ്ടെന്നാണ് തോന്നണെ ഷെൽഫിലിരുന്ന ഒരു മുണ്ടെടുത്ത് മടക്കിയുടുത്തു നേരെ പുറത്തേക്കിറങ്ങി കുളിയ്ക്കുമ്പോഴും മറ്റും ആശ്വാസത്തിനെന്നോണം തന്നോട് തന്നെ കാലത്തേ കാണുന്ന സ്വപ്നം ഫലിക്കുമെന്ന് പറഞ്ഞു കൊണ്ടിരുന്നു. റെഡിയായി അവൻ കോളേജിലേക്ക് പുറപ്പെട്ടു. 

 

ഇന്ന് ആ മൂക്കുത്തി ഇണ്ട സുന്ദരിയെ കണ്ടു പിടിക്കുക തന്നെ. അൽപം കോഴിയായാലും വേണ്ടില്ല സംസാരിക്കുക തന്നെ. അവൾടെ പേരെന്തോ സന്ദീപ് പറഞ്ഞായിരുന്നല്ലോ ആ… കിട്ടി പോയി ‘ സ്വാതി ‘. ഇനി ചില ഉറച്ച തീരുമാനങ്ങൾ എടുക്കേണ്ടിയിരിക്കുന്നു. ഇതിനും മാത്രം എന്തായിരിക്കും അവൾക്ക് പ്രത്യേകത. കണ്ടു പിടിക്കേണ്ടിയിരിക്കുന്നു സംമ്ത്തിങ് ഫിഷി…. സച്ചിൻ വേഗം കോളേജിലേക്ക് നടന്നു

 

തുടരും…..

 

നാലാം  തീയാട്ട്

6 Comments

  1. ♥♥♥♥♥

  2. Super

  3. എവിടെ എവിടെ അടുത്ത part എവിടെ

  4. ഒത്തിരി ഇഷ്ടമായി സഞ്ജിത് ബ്രോ…. വേഗം അടുത്ത പാർട്ട് എഴുതാൻ നോക്ക് ബ്രോ…. Iam വെയിറ്റിംഗ്…. ?❤❤

  5. പാവം പൂജാരി

    കഥ സൂപ്പർ ??
    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

  6. Nannayitund..baki bagangakayi waiting❣️❣️❣️❣️❣️

Comments are closed.