സന്ദീപ് എൻ എസ് എസ്സിൽ അംഗത്വം എടുക്കുന്നതിന് മുൻപ് എല്ലാവരെയും ചേരുന്നതിനായി നിർബന്ധിച്ചിരുന്നു. അപ്പൊ ആർക്കും അത് പറ്റിയില്ല.
“”അളിയാ ക്ഷമീ അന്ന് അങ്ങനെ പറ്റി പോയി…””,””ഞാൻ അറിഞ്ഞോ പ്രേമത്തിൽ എൻ എസ് എസിന് ഇത്രേം പങ്കുണ്ട്ന്ന്…””,
സച്ചിൻ ഒന്ന് മയപ്പെടുത്തി പറഞ്ഞു.
“”എന്താന്ന് പ്രേമോ ആരോട്…””,
സച്ചിനെ എല്ലാവരും ഒരുപോലെ നോക്കി.
“”വേറെ ആരോടാ ആ ചോന്ന സാരി…””
“”കണ്ട കണ്ട അതിന്റെ പേര് പോലും അവന് ഓർമ്മയില്ല..””,””എന്നിട്ടാ പ്രേമിക്കാൻ നടക്ക്ണെ…””,
“”പേരിലൊക്കെ എന്തിരിക്കണു ഈ ഹോമോസാപ്പിയൻസിനൊക്കെ പേര്ണ്ടായിട്ടാ…””,
ആദിത്യൻ ഒരു തത്വം പറയും പോലെ പറഞ്ഞു.
“”അതാരാ…””,
“”അത് ഇവന്റെ കുഞ്ഞമ്മേന്റെ മോനാ…””,
സച്ചിൻ്റെ ചോദ്യത്തിന് അഭിയെ ചൂണ്ടി ആദി പറഞ്ഞു.
“”ഹോമോസാപ്പിയൻ അതന്നെ ഒരു പേരല്ലേ..””,
“”അഭിയേ ഇയ് ഇവനെന്തേലും വലിക്കാൻ കൊടുത്തോ റിലേ മൊത്തം പോയിക്കെടക്കാണല്ലോ..””
ആദി അഭിയെ ഒന്നു കൂടി കൊട്ടി.
“”ആണെന്ന് തോന്ന്ണെടാ..””,””അവളെ കണ്ടപ്പൊത്തൊട്ട് ഇങ്ങനെയാ..””,””എനിക്കൊരു സ്പാർക്കൊക്കെ കിട്ടി ഇനി ഇവളായിരീക്കോ എന്റെ പ്രേമഭാജനം..””,
“”എന്താന്ന്…””,
“”പ്രേമഭാജനം””,””എന്റെ പ്രേമഭാജനം സ്നേഹ…””
“”സ്വാതി സ്വാതി…””,
വളരേ റൊമാന്റിക് ആയിട്ടാണ് സച്ചിൻ പറഞ്ഞത് ശേഷമൊരു കൂട്ടചിരിയായിരുന്നു വാനിൽ. പ്രേമിക്കുന്ന പെണ്ണിന്റെ പേര് സച്ചിന് മാറി പോയവന് പെണ്ണിനെ മാറാതിരുന്നാ മതിയായിരുന്നു എന്നാവും.
“”ഓ… പുല്ല് പേര് മാറാണല്ലോ..””,
സച്ചിൻ തല ചൊറിഞ്ഞു ശേഷം മനസിൽ തന്നെ കുറച്ച് തവണ പേര് പറഞ്ഞ് നോക്കി.
“”ടാ സച്ചിനേ മിസ്സിന്റെ ഫ്രണ്ടിൽ ചെന്ന്ട്ട് പേര് മാറി പോവരുതെ..””,””നിന്റെ പ്രേമഭാജനം കൊല്ലിക്ക് പിടിച്ച് മതില്മ്മേല് കേറ്റും…””,
സന്ദീപിന് സ്വാതിയെ കുറിച്ചറിയാവുന്ന ഡീറ്റൈൽസൊക്കെ സച്ചിൻ ചോദിച്ച് മനസിലാക്കികൊണ്ടിരുന്നു വണ്ടി ഓടിക്കുന്നോടൊപ്പം അവൻ മറുപടിയും കൊടുത്ത് കൊണ്ടിരുന്നു.
വണ്ടി എരുമമുണ്ട വഴി അകംപാടത്തെത്തിച്ചു നിറയെ മഹാഗണി വളർന്നു പന്തലിച്ച കാട്ടിലൂടെ. നെടുകെ ഒരു പാത നല്ല വിസ്താരമുള്ള തിരക്ക് കുറഞ്ഞ റോഡുകൾ. കഴിഞ്ഞ കൊല്ലം കുന്നിന് മുകളിൽ ഉരുള് പൊട്ടിയതിന്റെ ശേഷിപ്പുകൾ കാണാം ഒലിച്ചിറങ്ങിയ മണ്ണും ചെളിയും വെള്ളവും ചാലിട്ടൊഴുകി കുതിരപുഴയിൽ ചേർന്നു അതിന്റെ അവശിഷ്ടങ്ങൾ പോലെ വലിയ പറകളും മറ്റും പുഴവക്കത്ത് കിടക്കുന്നു. ആന പിരിച്ച പോലെ ഒടിഞ്ഞു കിടക്കുന്ന മര തടികൾ വെള്ളത്തിൽ പെട്ട് പാറകൾക്കിടയിൽ അരഞ്ഞ് വരുമ്പോൾ ഈ കോലത്തിൽ ആവുന്നതാണ്.
♥♥♥♥♥
Super
എവിടെ എവിടെ അടുത്ത part എവിടെ
ഒത്തിരി ഇഷ്ടമായി സഞ്ജിത് ബ്രോ…. വേഗം അടുത്ത പാർട്ട് എഴുതാൻ നോക്ക് ബ്രോ…. Iam വെയിറ്റിംഗ്…. ?❤❤
കഥ സൂപ്പർ ??
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
Nannayitund..baki bagangakayi waiting❣️❣️❣️❣️❣️