മൂന്നാം 👹 തീയാട്ട് [Sajith] 1423

 

“”പോടാ…””,

 

എന്തോ ആലോയിച്ച് കോളേജിലേക്കും നോക്കി നിന്ന ആദിലിന്റെ കൈയ്യും പിടിച്ച് വലിച്ച് കോളേജ്ന്ന് തടിതപ്പി.

 

“”ടാ അതവളാണോ…””,

 

പെട്ടന്നായിരുന്നു ആദിലിൻ്റെ ആഹ് സംശയം ചോദിക്കല്.

 

“”എവള്…””,

 

സച്ചിൻ ആദിൽൻ്റെ കൈ പിടിച്ച് വലിച്ച് കൊണ്ട് പിരികമുയർത്തി ചോദിച്ചു.

 

“”നേരത്തെ അവൻ പറഞ്ഞില്ലേ ഒരു ശീതളിൻ്റെ കാര്യം…””,

 

“”ആ അതന്നെ നമ്മളെ അഭീന്റെ കുറ്റി…””

 

മുന്നിൽ പോണ അഭീനെ കൊളുത്തി ഒരു നമ്പറിട്ടു. അഭിക്ക് ഈ പറയുന്ന ശീതളിനെ ഒരു നോട്ടമുണ്ട്.

 

“”ടാ ടാ ടാ വേണ്ട…””,

 

സച്ചിൻ പറഞ്ഞത് അത്ര സുഗിച്ചിട്ടില്ലാത്തത് പോലെ അവൻ ചൊടിച്ചു.

 

“”പിന്നെ ഓള് അന്റെ ചങ്കല്ലേ…””,

 

സച്ചിൻ അവനെ വിടുന്ന ലക്ഷണമില്ല.

 

“”ശരിയാടാ ക്ലാസ് തൊടങ്ങിയപ്പൊ എന്തവായിരുന്നു ചിരിയും കളിയും സംസാരോം…””,

 

സച്ചിൻ്റെ സംശയത്തെ ശരിവച്ച് കൊണ്ട് കണ്ണനും പറഞ്ഞു.

 

“”എടാ അത് പ്ലസ്ടു ഞങ്ങൾ ഒന്നിച്ചാ പഠിച്ചെ..””,””അതിന്റെ പരിചയത്തിൽ ചുമ്മാ സംസാരിച്ചെ അല്ലേ, അല്ലാതെ വേറെ ഒന്നും ഇല്ലളിയാ…””,

 

“”ഉവ്വ ഉവ്വ…””,

 

“”സത്യാടാ കണ്ണാ, പിന്നെ വേറൊരു കാര്യം ഇണ്ട്…””,

 

“”എന്താടാ…””

 

“”നിനക്ക് വേറെ പണിയൊന്നും ഇല്ലേ സച്ചിനേ ഇവൻ എന്തേലും വളിപ്പടിക്കും അത് കേട്ടിരിക്കാൻ നീയും ഒന്ന് പോയേടാ..””,

 

“”കൈസർ ഷട്ടപ്പ്..””,””നീ പറ കഞ്ചോ…””,

 

അഭി പറയാൻ പോവുന്ന കുനിഷ്ട് കേൾക്കാൻ സച്ചിൻ കാതോർത്തു.

 

“”നമ്മളെ ശീതളിനോട് ആദിക്ക് ഒരു ആരാധനയൊക്കെ ഇണ്ട്…””,

 

“”നമ്മളെ ശീതൾ അല്ല നിന്റെ കൂടെ പഠിച്ച ശീതൾ..””,””നിൻ്റെ ശീതൾ..””,

 

“”ഓ…””,

 

അഭിയുടെ വായ മൂടി ഓച്ഛാനിച്ച് നിൽക്കുന്ന രീതിക്ക് മറുപടി കൊടുത്തു.

 

“”അവനോ, അടിപൊളി…””,

 

ആദിത്യൻ ആണ് ആളെന്ന് കണ്ണൻ അറിഞ്ഞതും വല്ല്യ ശ്രദ്ധ കൊടുക്കാതെ കണ്ണൻ പറഞ്ഞു. 

 

“”കണ്ണൻ അവന്റെ കൂടെ നടക്കുന്നതല്ലാണ്ട് അവനെ കുറിച്ച് ഒന്നും അറിയില്ല…””,

 

“”പിന്നേ എനിക്കതല്ലേ പണി..””,””ഈ കൊല്ലം കോളേജിൽ വരുമ്പൊ ആണ് ഞാൻ അവനോട് മര്യാദക്ക് മിണ്ട്ണെ തന്നെ…””,

 

“”അതെന്തേ വല്ല ഫാമിലീ പ്രോബ്ലം വല്ലതും ഉണ്ടായിരുന്നോ…””,

 

“”അതൊന്നും അല്ലടാ അവൻ ചെന്നൈയിലാണ് പഠിച്ചത് പ്ലസ്ടു വരെ…””,

 

അത് ശരി എന്ന മട്ടിൽ കണ്ണൻ്റെ മറുപടിക്ക് സച്ചിൻ തലയാട്ടി കൊണ്ടിരുന്നു.

 

“”ഓ.. ടാ ആദിലേ ഇയെന്താ എന്തോ പോയ അണ്ണാന്റെ പോലെ നിക്ക്ണേ…””,

 

ആലോചനയിൽ മുഴുകിയ അവനെ വിളിച്ച് അഭി ചോദിച്ചു.

 

“”അല്ലടാ ഞാൻ ആലോയിക്കായിരുന്നു…””,

 

“”എന്താടാ…””,

 

“”അല്ല ക്ലാസ് തൊടങ്ങി ഒരു മാസം ആവ്ണൊള്ളു..””,””അതിന്മുന്നെ കമ്മിറ്റടായോ, ശീതൾ ഇത്രക്ക് ഫേമസാണോ…””, 

6 Comments

  1. ♥♥♥♥♥

  2. Super

  3. എവിടെ എവിടെ അടുത്ത part എവിടെ

  4. ഒത്തിരി ഇഷ്ടമായി സഞ്ജിത് ബ്രോ…. വേഗം അടുത്ത പാർട്ട് എഴുതാൻ നോക്ക് ബ്രോ…. Iam വെയിറ്റിംഗ്…. ?❤❤

  5. പാവം പൂജാരി

    കഥ സൂപ്പർ ??
    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

  6. Nannayitund..baki bagangakayi waiting❣️❣️❣️❣️❣️

Comments are closed.