മൂന്നാം 👹 തീയാട്ട് [Sajith] 1423

 

കൂട്ടത്തിൽ വണ്ടിയുള്ളത് ആദിക്കും സന്ദീപിനും ആദിലിനുമാണ് സച്ചിനും അഭിയും ബസിലും, അനന്ദു കൂട്ട് കാരന്റെ കൂടെ ബൈക്കിലുമാണ് വരുന്നത്. ഇപ്പൊ എടുക്കാൻ പോവുന്ന വണ്ടി സന്ദീപിൻ്റെ സുഹൃത്ത് സനൂപിൻ്റേതാണ്. അവൻ ചിപ്സ് ബിസിനസ് നടത്തുന്നുണ്ട് അതിന് വേണ്ടി കൊണ്ടു പോവുന്ന വണ്ടിയാണ്. അത് വാങ്ങിക്കുവാൻ വേണ്ടി കുറച്ചു പൈസ സന്ദീപും ആദിയും കൊടുത്തിരുന്നു. അതാണ് ഇത്ര ധൈര്യത്തോടെ കാറെടുക്കാനായി പോയിരിക്കുന്നത്. പിന്നെ ഇന്ന് അനൂപ് ലീവായത് കൊണ്ട് വണ്ടി നാട്ടിൽ തന്നെ കാണും.

 

കോളേജിന് താഴെ കൂൾബാറിൽ ഇരിക്കുന്ന സമയത്താണ് മുകളിലെ കോളേജ് കോംമ്പോണ്ടിനുള്ളിൽ നിന്ന് വലിയ ഇരമ്പലും ഒച്ചയും കേട്ടത്, അവരെല്ലാം അങ്ങോട്ടേക്കോടി. കോമ്പോണ്ട് കടന്ന് ചെല്ലുന്നതും കണ്ടത് തേർഡ് ഫ്ലോറിൽ കൂട്ടം കൂട്ടമായ പരസ്പരം വഴക്കടിക്കുന്ന സീനിയേർസിനെയാണ്. ഗ്യാങ്വാറാണ് ദ്രോണാസും അഗാരിയൻസും തമ്മിൽ വളരേ മികച്ച രീതിയിൽ സംഘർഷം നടക്കുന്നുണ്ട്. ഒരൊരുത്തരെ തെരഞ്ഞ് പിടിച്ചാണ് അടി. മുൻപ് എപ്പഴേലും നടന്ന കൂട്ടതല്ലിനിടക്ക് നമ്മളേ തല്ലിയ ആളെ അടുത്ത കൂട്ടത്തല്ല് നടക്കുന്നത് വരെ കാത്തിരുന്ന് തല്ലുക, അത് തന്നെ പരിപാടി. പിടിച്ച് വെക്കാൻ പോയിട്ട്, മാഷ് മാര് അടി നടക്കൂന്ന ഫ്ലോറിലേക്ക് പോവാൻ പോലും കൂട്ടാക്കുന്നില്ല. പേടിച്ചിട്ടാ അതു വഴി ഓടി വന്ന ഒരു ജൂനിയർ പയ്യനെ പാപ്പി പിടിച്ചു നിർത്തി. സ്പെക്സൊക്കെ വച്ച് ഒരു നിഷ്കു ലുക്ക്. 

 

“”ടാ എന്താണ് അവടെ പ്രശ്നം…””,

 

“”അത് ഫസ്റ്റിയറിലെ ശീതളിനെ സെക്കന്റിയറിലെ ചെക്കൻ റാഗ് ചെയ്തു…””,””അവള് തേർഡിയറിലെ ഒരുത്തനുമായിട്ട് കമ്മിറ്റഡായിരുന്നു..””,””അവൻ കേറി അടി ഇണ്ടാക്കിയതാ, പിന്നെ കൂട്ടത്തല്ലായി ആരെങ്ങാണ്ടോ തലയൊക്കെ അടിച്ച് പൊളിച്ചിട്ട്ണ്ട്…””,””സെക്കന്റിയറിലെ സൂരജിന്റെ ചെവിക്കല്ലടിച്ച് പൊളിച്ചു…””,

 

“”ആര്..””

 

“”തേർഡിയർ ഒരുത്തൻ..””,

 

“”എന്നാ ശെരി നീ വിട്ടോ…””,

 

അനന്ദു അവനെ വിട്ട് കോംമ്പോണ്ടിലേക്ക് നോട്ടം തിരിച്ചു.

 

“”പിന്നെ ഇവടെ നിക്കണ്ട പോലീസിനെ വിളിച്ചിട്ട്ണ്ട്…””,

 

പയ്യൻ പോവുന്നതിന് മുൻപ് എല്ലാവരോടുമായി പറഞ്ഞു.

 

“”ആര്…””

 

“”മാനേജ് മെന്റ് അല്ലാണ്ടാരാ..””,””വേഗം സ്ഥലം വിട്ടോ ലാത്തി വീശലിന് കൂട്ടത്തല്ലിന്റെ അത്ര സുഗം കാണൂല ഞാൻ പൂവാ എന്നാ…””,

 

അവൻ വേഗം നടന്നകന്നു.

 

“”ടാ നമ്മക്കും പൂവാ ഇവടെ നിക്കണ്ട വെർതേ എന്തിനാ പോലിസിന്റെ അടി വാങ്ങിക്കണേ…””,

 

അഭി ചെറുയൊരു പരിഭ്രമത്തോടെ പറഞ്ഞു.

 

“”,എന്തടാ പേടിച്ചോ…””,

 

അത് കണ്ട് കണ്ണൻ അവനെ ഒന്ന് കളിയാക്കി.

6 Comments

  1. ♥♥♥♥♥

  2. Super

  3. എവിടെ എവിടെ അടുത്ത part എവിടെ

  4. ഒത്തിരി ഇഷ്ടമായി സഞ്ജിത് ബ്രോ…. വേഗം അടുത്ത പാർട്ട് എഴുതാൻ നോക്ക് ബ്രോ…. Iam വെയിറ്റിംഗ്…. ?❤❤

  5. പാവം പൂജാരി

    കഥ സൂപ്പർ ??
    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

  6. Nannayitund..baki bagangakayi waiting❣️❣️❣️❣️❣️

Comments are closed.