മൂന്നാം 👹 തീയാട്ട് [Sajith] 1423

 

കാന്റീനിൻ്റെ അകത്ത് ആദിയും അഭിയും പഫ്സിന് കടിപിടി കൂടുകയായിരുന്നു ഇനി ഒരെണ്ണം കൂടിയെ ബാക്കിയുള്ളു അഞ്ചെണ്ണവും അവമ്മാര് തീർത്തു. 

 

അരമതിലിൽ നിന്ന് എഴുന്നേറ്റ് അവിടേക്ക് കടന്ന് ചെന്ന സച്ചിനെ നോക്കി ആദി പറഞ്ഞു

 

“”ബാടാ ഒരെണ്ണം കൂടെ ബാക്കി ഇണ്ട്..””,

 

“”ആണല്ലേ””,””അതും കൂടി മുണിങ്ങികൂട്..”” 

 

അതു വരെ ആദിയുടെ പഫ്സിൽ പിടിച്ചിരുന്ന അഭി വേഗം അതിൽ നിന്ന് പിടിവിട്ട് ബാക്കി ഇണ്ടായിരുന്ന ഒരെണ്ണം എടുത്ത് ഒരു ഭാഗം കടിച്ച് അകത്താക്കി. 

 

“”താങ്ക്സ്ടാ..””

 

സച്ചിനോടൊരു നന്ദി അനുസ്മരിക്കാനും അഭി മറന്നില്ല.

 

ലൈമും കുടിച്ച് പൈസയും കൊടുത്ത് അവർ അവടെ നിന്ന് പുറത്തേക്കിറങ്ങി. ക്ലാസില്ലാത്തോണ്ട് വൈകും നേരം വരെ ഒരു പണിയും ഇണ്ടായില്ല. കോളേജിൽ നിൽക്കണ്ടവർക്ക് അവിടെ നിൽക്കാം വീട്ടിലേക്ക് മടങ്ങണ്ടവർക്ക് അതും ചെയ്യാം. കുട്ടികളേ വായിന്നോക്കണ്ടവർക്ക് അത് ചെയ്യാം, തരുണീ മണികളുടെ ഒരു മാർജിൻ ഫ്രീ മാർക്കറ്റായിരുന്നു നാട്ടിലെ പേരുകേട്ട നമ്മടെ കോളേജും ഹൈസ്കൂൾ ഹയർ സെക്കണ്ടറി കളും. സച്ചിനും സുഹൃത്തുക്കളും തൽക്കാലം വീട്ടിലേക്ക് മതങ്ങിയില്ല. മറ്റെന്തെങ്കിലും ചെയ്യാമെന്ന് ആലോചിച്ചു നിന്ന സാഹചര്യത്തിൽ സന്ദീപിന്റെ ബുദ്ധി പ്രവർത്തിച്ചു. 

 

“”ആദിയേ നമ്മക്ക് വണ്ടി ഇട്ത്താലൊ..””,””ഇന്ന് ഓട്ടം ഒന്നും പോയിട്ടില്ലാന്നാ സനൂപ് പറഞ്ഞെ…””,””കക്കാടം പൊയ്യിൽ വിടാം പിന്നെ കുരിശുമല കയറാം…””,

 

അവർക്കെല്ലാവർക്കും അതൊരു നല്ല ഏർപ്പാടായി തോന്നി. കക്കാടം പൊയ്യിലിന് കോളേജിൽ നിന്ന് ഏകദേശം നാൽപത് കിലോമീറ്ററേ ഉള്ളു. പോയി വരാനുള്ള ദൂരം.

 

“”എന്ത് വണ്ടിയാടാ….””

 

സച്ചിൻ വണ്ടിയെ കുറിച്ച് ആദിയുടെ അടുക്കെ തിരക്കി.

 

“”അത് ഒമിനി വാനില്ലേ അതാണ്..””,””സനൂപില്ലേ നമ്മളെ ചിപ്സ്, ഓന്റെ പരിപാടിക്ക് വേണ്ടി വാങ്ങിയ വണ്ടിയാണ്…””,

 

“”അയിനത് തരോ…””

 

ജോലിക്ക് കൊണ്ടുപോവുന്ന വണ്ടിയായതിനാൽ അത് ഇങ്ങനെ ട്രിപ്പ് പൂവുന്നതിനായൊക്കെ തരുമോ എന്നായി അഭിക്ക് സംശയം.

 

“”അത് സീനില്ലെടാ ഞങ്ങക്ക് രണ്ടാക്കും ഷെയറ്ണ്ട്…””,

 

സന്ദീപ് മറുപടി പറഞ്ഞു.

 

“”ഷെയറോ..?””,””എന്ത് ഷെയറാഡാ…””,

 

“”സച്ചിനെ…””,””അന്ന് വണ്ടി വാങ്ങിയ സമയത്ത് ഞാനും സന്ദീപും കൂടി വണ്ടി വേടിക്കാൻ കൊറച്ച് പൈസ ഇറക്കിയിരുന്നു…””,

 

“”അതിന് വണ്ടി ഇപ്പൊ കാറ്റാടിയല്ലേ…””,””അതെങ്ങനെ ഇവടെ എത്തിക്കും…””,

 

“”അത് ഞാനും ആദീം പോയി കൊണ്ടരാ അനന്തുവോ..””,””ഇങ്ങള് താഴെ കൂൾ ബാറിൽ ഇരുന്നോ…””,

 

“”ശരി ന്നാ വേം പോയിട്ട് ബാ….””,

 

അഭിയുടെ മറുപടി വന്നയുടനേ ആദിയും സന്ദീപും കാറെടുക്കാനായി ബൈക്കുമെടുത്ത് നാട്ടിലേക്ക് പോയി. അവർ ഇറങ്ങിയ പാടേ സച്ചിനും അനന്തുവും കണ്ണനും അഭിയും ആദിലും നേരെ കാന്റീനിൽ കയറി ഫോണും നോക്കി ഇരുന്നു. 

6 Comments

  1. ♥♥♥♥♥

  2. Super

  3. എവിടെ എവിടെ അടുത്ത part എവിടെ

  4. ഒത്തിരി ഇഷ്ടമായി സഞ്ജിത് ബ്രോ…. വേഗം അടുത്ത പാർട്ട് എഴുതാൻ നോക്ക് ബ്രോ…. Iam വെയിറ്റിംഗ്…. ?❤❤

  5. പാവം പൂജാരി

    കഥ സൂപ്പർ ??
    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

  6. Nannayitund..baki bagangakayi waiting❣️❣️❣️❣️❣️

Comments are closed.