കാലത്തെ ബെല്ലടിച്ചപ്പഴേ കോളേജിന്റെ ഗെയ്റ്റു കളെല്ലാം സീനിയർ വിദ്യാർത്ഥികൾ പൂട്ടിയിരുന്നു. അതിലെ ആരും ചാടി പോവാതിരിക്കാൻ പ്രത്യേക കാവലും. കോളേജ് മുഴുവൻ വളഞ്ഞ് അവര് നിക്കും രക്ഷപ്പെടാൻ ഒരു പഴുതും ഇണ്ടാവില്ല.
സെക്കന്റ് പിരിഡ് ബെൽ മുഴങ്ങിയപാടെ വരാന്തയിൽ സീനിയർ വിദ്യാർത്ഥികൾ മുഴുവൻ നിരന്ന് നിന്നു. ഒരോ ക്ലാസിൽ നിന്നും പിള്ളാരെ എറക്കുന്നുണ്ട്. സച്ചിൻ്റെ ഒക്കെ ഊഴമെത്തിയപ്പോൾ വരിവരിയായി ഓരോരുത്തർ ഇറങ്ങി. അവൻ കണ്ണന്റെ പുറകിലായി നിന്നു. അതിന് പുറകിൽ ആദി അഭി അനന്ദു ആദിൽ. അവര് ഇന്നത്തെ പ്രോഗ്രാമുകളേ പറ്റിയും പിടിച്ചാൽ കിട്ടുന്ന പണികളേ കുറിച്ചും ചർച്ച ചെയ്യുകയാണ്. കണ്ണനെ ഇതൊന്നും ബാധിക്കുന്ന വിഷയമല്ല എന്ന രീതിയിലാണ് അവന്റെ നടപ്പ്. കോളേജ് കോംമ്പോണ്ടിൽ തന്നെ നിർമ്മിച്ച വലിയ ഒരു ഹോളിലേക്ക് എല്ലാവരേയും കയറ്റി ഏറ്റവും മുന്നിലായി അധ്യാപകർ അതിന് പുറകിൽ ഫസ്റ്റിയർ പിന്നെ തേർഡ് ഏറ്റവും പിറകിൽ സെക്കന്റ് ഇങ്ങനെ ഇയറിനനുസരിച്ചാണ് ഇരുത്തം ക്രമീകരിച്ചത്. വാതിലുകളൊക്കെ ഉള്ളിൽ നിന്ന് പൂട്ടി അതിന്കാവലും നിന്നു. സ്റ്റേജിൽ അനോൺസ് മെന്റ് മുഴങ്ങി.
“”എത്രയും പ്രിയ്യപ്പെട്ട അധ്യാപകർ കോളേജിലേക്ക് കടന്നു വന്നിരിക്കുന്ന ജൂനിയറിലെ വിദ്യാർത്ഥികൾ എല്ലാവർക്കും പരിപാടിയിലേക്ക് സ്വാഗതം””,””ഇത് ജസ്റ്റ് ഒരു പരിചയപ്പെടല് മാത്രമാണ് ഉദ്ദേശിക്കുന്നത് ഫസ്റ്റിയറിൽ പുതുതായി വന്ന അനിയന്മാർക്കും അനിയത്തി മാർക്കും ചേട്ടന്മാരെയും ചേച്ചിമാരെയും പരിചയപ്പെടാൻ ഒരുക്കുന്ന ഒരു അവസരമായി ഇതിനെ കണ്ടാൽ മതി””.,””പരിപാടി തുടങ്ങാൻ പോവാണ് നിങ്ങൾക്കിടയിൽ നിന്നും കുറച്ചു പേരെ ഞങ്ങൾ തന്നെ തിരഞ്ഞെടുത്ത് വെച്ചിട്ടുണ്ട് അവരെ വിളിച്ച് സ്റ്റേജിൽ കയറ്റും””,””നിങ്ങളെ കോളേജിന് പരിചയപ്പെടുത്തുക””,””സ്റ്റേജിൽ വച്ചിരിക്കുന്ന ബോക്സിൽ നിന്നും തുണ്ട് കടലാസെടുക്കുക””,””അതിൽ ഞങ്ങളൊരു ടാസ്ക് എഴുതി ഇട്ടിരിക്കും””,””അത് ചെയ്യുക കഴിയില്ലങ്കിൽ മൂന്ന് ചാൻസുണ്ട് അതിൽ ഏത് വേണമെങ്കിലും ചെയ്യാം””,””അപ്പൊ മനസിലായല്ലോ ലേ ന്നാ തൊടങ്ങാം”‘…,
ഓരോരുത്തരെ ആയിട്ട് അവര് സ്റ്റേജിൽ വിളിച്ച് തുടങ്ങി. അവർക്ക് ലഭിച്ച പേപ്പറിലെ ടാസ്കുകൾ ചെയ്ത് കാണിച്ച് ഇറങ്ങി പോരുന്നു. സച്ചിൻ്റെ കൂട്ടത്തിൽ നിന്ന് അഭിജിത്തിനേയും ജോൺസനെയും അവർ സ്റ്റേജിലേക്ക് വിളിപ്പിച്ചു.
അഭിയെ കൊണ്ട് പൊട്ടിയ ചെരിപ്പുമായി ബസിന് പിന്നാലെ ഓടുന്ന വ്യക്തിയെ ചെയ്ത് കാണിക്കാൻ പറഞ്ഞു. ജോൺസനെ കൊണ്ട് മദ്യപിച്ച് ലക്ക് കെട്ട ഒരാളെ കാണിക്കാൻ പറഞ്ഞു വളരെ എക്സ് പീരിയസുള്ള ഒരു പ്രൊഫഷണൽ ആക്ടറിനേ പോലെ അവൻ അത് തകർത്ത് അഭിനയിച്ചു. ഏകദേശം ഉച്ചയോടെ പരിപാടി തീർത്തു ഉച്ചക്ക് ശേഷം ക്ലാസ് ഉണ്ടായിരുന്നില്ല. പരിപാടി നടന്ന ഓഡിറ്റോറിയത്തിൽ നിന്ന് ഇറങ്ങി അവരെല്ലാം ക്യാന്റീനിലേക്ക് നടന്നു. ആറ് ലൈം ആറ് പഫ്സ് ഓർഡറും കൊടുത്ത് സച്ചിൻ അവിടെ അരമതിലിൽ ഇരുന്നു.
♥♥♥♥♥
Super
എവിടെ എവിടെ അടുത്ത part എവിടെ
ഒത്തിരി ഇഷ്ടമായി സഞ്ജിത് ബ്രോ…. വേഗം അടുത്ത പാർട്ട് എഴുതാൻ നോക്ക് ബ്രോ…. Iam വെയിറ്റിംഗ്…. ?❤❤
കഥ സൂപ്പർ ??
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
Nannayitund..baki bagangakayi waiting❣️❣️❣️❣️❣️