“”ഡെയ്ഞ്ചറിനും മേലെയാണെടാ””,””ആ തള്ളക്ക് തലക്ക് ഓളവാണ് അതിനൊത്ത് തുള്ളാൻ ഇവനെ പോലൊരു മരങ്ങോടനും…””,
കണ്ണനെ നൈസായിട്ട് ഫ്രീക്കിക്കടിച്ച് ആദി മുന്നേറി, കണ്ണന്റെ പെനാൽറ്റി ഷൂട്ട് വരെയെ അതിന് ആയുസ് ഇണ്ടായിരുന്നുള്ളു.
“”ടാ നായിന്റോനേ സുഭദ്രോമ്മേനെ പറ്റി ഇങ്ങനൊന്നും വിളിക്കരുത്ന്ന് ഞാൻ പറഞ്ഞിട്ട്ണ്ട്…””,
രോഷം കേറിയ കണ്ണൻ കത്തി പടർന്നു.
“”ഒരു ചുഭദ്രാമ്മ നിധി കാക്കുന്നൊരു ഭൂതവും അതിന്റെ കൂടെ ഒരു കുട്ടി ചാത്തനും അതല്ലേ നിങ്ങള് രണ്ട് പേരും…””,
പിന്നെ ഒരലർച്ചയാണ് കേട്ടത്
“”എടാ തെണ്ടീ””
കൈയ്യിൽ കിട്ടിയ വടിയെട്ത്ത് ആദിക്ക് പിന്നാലെ കണ്ണനോടി ബാക്കിയുള്ളവരും അതിന് പിന്നാലെ ചാടി ഇറങ്ങി.
“”എടാ ഈ വിവരം ഇല്ലാത്തവനെ പിടിച്ച് വെക്കടാ അല്ലേ നാളെ കോളേജിന് അവധിയാവും…””,
എല്ലാം വെള്ള പൊറത്ത് കാട്ടി കൂട്ട്ണതാണ്. ആദിയോടി പുല്ലിലേക്ക് ഓടി മറിഞ്ഞ് ഉരുണ്ടു വീണു. കൈയ്യിലെ വടി വലിച്ചെറിഞ്ഞ് കണ്ണൻ ചാടി കേറി അവന്റെ നെഞ്ചത്ത് തന്നെയിരുന്നു കൈരണ്ടും കണ്ണൻ മുട്ടിനടിയിലാക്കി ആദിക്ക് അനങ്ങാൻ വയ്യ. അവന്റെ ഓരോ കവിളിലും കണ്ണൻ മാറി മാറി അടിച്ചു.
“”ആരാടാ കുട്ടിചാത്തൻ…?””,
കണ്ണൻ്റെ ചോദ്യവും പിന്നെ അടിയും.
“”ഞാനും എന്റെ അച്ഛനും…””,
അടി കൊണ്ട ആദിത്യൻ വിളിച്ച് പറഞ്ഞു
ടപ്പേ..
വീണ്ടുമൊരെണ്ണം കൂടി കിട്ടി.
“”കണ്ണാ മതിയെടാ നിർത്ത് സമയം കൊറേയായി പൂവാ..””,
അടിയൊക്കെ കഴിഞ്ഞ് കണ്ണൻ എഴുന്നേറ്റു ആദിയെ കൈയ്യ് പിടിച്ച് നീപ്പിച്ചതും അവനാണ്.
അവിടം വിട്ട് പോരുമ്പൊ സമയം ഏകദേശം ഏഴരയായിരുന്നു. ഒരു വിധം കുന്നിറങ്ങി വന്ന് വണ്ടിയിൽ കയറി വിയർപ്പിലൂടെയും മൂത്രത്തിലൂടെയും കള്ളൊക്കെ എറങ്ങി പോയിരുന്നു കെട്ടും വിട്ടു. വണ്ടിയെടുത്ത് തിരിച്ചു ഈ സമയത്ത് വല്ല്യ ചെക്കിംഗും കാര്യങ്ങളും ഒന്നും ഇല്ലാത്തോണ്ട് സുഗായിട്ട് തിരിച്ചെത്തി. സച്ചിനും ആദിലും കോളേജിന് താഴെ ഇറങ്ങി ശേഷം സച്ചിനെ ആദിൽ തന്നെ ബൈക്കിൽ തിരിച്ച് വീട്ടിലാക്കി കൊടുത്തു.
സച്ചിൻ കേറിച്ചെല്ലുമ്പൊ അച്ഛൻ ഉമ്മെറത്തുണ്ട്. ഒന്നും പറയാതെ വേഗം മുറിയിൽ കയറി തോർത്തും എടുത്ത് ബാത്ത്റൂമിലേക്കോടി ഇട്ട പാന്റും ഷർട്ടും കുത്തിപിഴിഞ്ഞു. ഇനി അതിന്ന് കള്ളിന്റെ മണമെങ്ങാനും കിട്ടിയാൽ അവൻ വീട്ടീന്ന് പുറത്താവും. അലക്കും മറ്റും സച്ചിൻ സ്വന്തമായി ചെയ്യുന്നോണ്ട് ആർക്കും അതിൽ പുതുമയൊന്നും തോന്നിയില്ല അതേതായാലും ഉപകാരമായി. കുളിക്കുന്നതിനിടയ്ക്കാണ് വയറിന് നല്ല വേദന വന്നത് ടോയിലറ്റിൽ കയറിയപ്പൊ ഒറ്റടിക്ക് വയറ് ക്ലീൻ. ചെത്ത് കള്ളിന് ഇങ്ങനൊരു ഗുണം ഇണ്ടെന്ന് അപ്പൊ മനസിലാക്കി. വെറുതെ നാട്ടുകാര് ബാലസുധയും ചെറു പഴവും വാങ്ങി കാശ് കളയുന്നു.
♥♥♥♥♥
Super
എവിടെ എവിടെ അടുത്ത part എവിടെ
ഒത്തിരി ഇഷ്ടമായി സഞ്ജിത് ബ്രോ…. വേഗം അടുത്ത പാർട്ട് എഴുതാൻ നോക്ക് ബ്രോ…. Iam വെയിറ്റിംഗ്…. ?❤❤
കഥ സൂപ്പർ ??
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
Nannayitund..baki bagangakayi waiting❣️❣️❣️❣️❣️