“”പറയാനൊക്കെ എളുപ്പാടാ പക്ഷെ ലൈഫല്ലേ…””,
അനന്ദു പിന്നെയും ഫിലോസഫി പറഞ്ഞു.
“”അത് പിന്നത്തെ കാര്യല്ലേ ഇപ്പൊ അത് പറഞ്ഞ് മുഡ് കളയണ്ട…””,
ദൂരെ മലമുകളിലേക്ക് നോക്കി ഇരുന്നു കൊണ്ട് അഭി പറഞ്ഞു.
“”അത് ശരിയാണ് ഇപ്പൊ ഇങ്ങനെ അങ്ങ്ട്ട് പോട്ടേ…””,
പിന്നേം കുറച്ച് നേരം മൗനം, പെട്ടന്ന് ആദിയേം വലിച്ച് കണ്ണൻ അവടെന്ന് പോരുമ്പൊ അവന്റെ വായ പൊത്തികളഞ്ഞു അതെന്തിനാന്ന് മനസിലായില്ല.
“”ടാ കണ്ണാ നീ എന്തിനാ ഷാപ്പില് വച്ച് അങ്ങനെ ചെയ്തെ…””,
സച്ചിൻ അതിനേ കുറിച്ച് കണ്ണനോട് ചോദിച്ചു.
“”അയ്യേ എങ്ങനെ..?””,
ആദി പെട്ടന്ന് എഴുന്നേറ്റു.
“”ടാ മിണ്ടാണ്ട് കെടക്ക് ശവമേ അവടെ എങ്ങാനും…””,
“”ഓ ഏമാനേ…””,
വലത്തേ കൈകൊണ്ട് വായ അടക്കുന്ന ആക്ഷനും കാട്ടി ആദി നിലത്ത് കൂഞ്ഞി കൂടി.
“”എടാ അത് ഒരു ഫ്ലാഷ് ബാക്ക്ണ്…””,
“”ആഹാ പറയെടാ ഫ്ലാഷ് ബാക്ക് കേക്കാൻ പറ്റിയ മൂഡാണ്…””,
സച്ചിൻ കണ്ണനെ പ്രോത്സാഹിപ്പിച്ചു.
“”എടാ അത് എന്താന്ന് വെച്ചാൽ മുത്തച്ഛൻ മരിച്ച് കഴിഞ്ഞ് ഒരാണ്ടിന്റെ ഇടക്ക് ഈ ശിവൻകുട്ടിയേട്ടനേയും ക്ഷണിച്ചിരുന്നു.””,””കുടുംബക്കാരല്ലേ പങ്കെടുക്കട്ടെന്ന് വച്ച്…””,
“”മ്മം… എന്ന്ട്ട്…””,
“”എടാ അയാക്ക് മൂന്ന് പെൺകുട്ടികളാണ്…””,””നമ്മളെ മനോരമ്മേലൊക്കെ കണ്ട്ട്ടില്ലെ സ്കെച്ച് ചെയ്ത ഓരോ പെണ്ണുങ്ങളെ അതേ പോലേ..””,””വട്ട മുഖോം നീണ്ട് കൂർത്ത മൂക്കും കുഞ്ഞി കൂർത്ത ചുണ്ടുകളും…””,””മൂന്നു പെൺകുട്ടികളും ഒന്നിനൊന്നു മെച്ചം…””,””നല്ല അടി പൊളി അപ്സരസ്..””,””അവളെ കണ്ട് ആദിക്ക് ദിവ്യപ്രേമം പൊട്ടി മൊളച്ചു…””,
“”എല്ലാത്തിനേം…””,
“”പോടാ…””,””ആതിനുള്ള കപ്പാസിറ്റിയൊന്നും ആ പുല്ലിൽ മലർന്ന് കെടക്ക്ണ ബോഡിക്കില്ല…””,
സച്ചിൻ്റെ ചോദ്യത്തിന് കണ്ണൻ ആദിയെ പുച്ഛിച്ചു.
“”പിന്നെ..?””,
“”അതിൽ മുത്തതിനെയാണ് ഇവൻ നോട്ടമിട്ടത്…””,
“”ന്ട്ട്…””,
“”ന്ട്ട്ന്താ ഇവന്റെ ഒലുപ്പിക്കല് കണ്ട് അവൻ ചരട് വലിക്കാനുള്ള പരിപാടി ആണെന്ന് ശിവൻകുട്ടിക്ക് മനസിലായി…””,””പക്ഷേ അയാൾക്ക് പ്രശ്നം ഒന്നും ഇണ്ടായില്ല പക്ഷെ വേറെ രണ്ട് കണ്ണുകൾ ഇത് കാണുന്നുണ്ടായി….””,
“”ആരാണവൻ…””,
സച്ചിൻ കണ്ണൻ്റെ മറുപടിക്കായി ഉറ്റുനോക്കി
“”അവൻ അല്ല അവർ..””,””കൊറച്ച് പ്രായം ഇണ്ട്…””,””എന്റെ ഇവന്റേം ഒക്കെ ഒരേയൊരു മുത്തശ്ശി സുഭദ്രോ ഭാർഗ്ഗവൻ…””,
“”അയ്യോ ന്ന്ട്ട്…””,
“”പിന്നെ ഇവനെ ഇവടെ കാല് കുത്താൻ സമ്മതിച്ചിട്ടില്ല സുഭദ്രാമ്മ..””,
“”ഓ ഹൊറിബിൾ ഇത്ര ഡെയ്ഞ്ചറാണോ നിന്റെ മുത്തശ്ശി..””
സച്ചിൻ്റെ ചോദ്യം കേട്ട് ബോധം വന്നപോലെ ആദി പെട്ടന്ന് ചാടി എഴുന്നേറ്റു.
♥♥♥♥♥
Super
എവിടെ എവിടെ അടുത്ത part എവിടെ
ഒത്തിരി ഇഷ്ടമായി സഞ്ജിത് ബ്രോ…. വേഗം അടുത്ത പാർട്ട് എഴുതാൻ നോക്ക് ബ്രോ…. Iam വെയിറ്റിംഗ്…. ?❤❤
കഥ സൂപ്പർ ??
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
Nannayitund..baki bagangakayi waiting❣️❣️❣️❣️❣️