മൂന്നാം 👹 തീയാട്ട്
Author : Sajith
[ Previous Part ]
എന്നത്തെയും പോലെ കുറച്ച് വൈകി തന്നെയാണ് സച്ചിൻ കോളേജിലെത്തിയത്. റാഗിംഗിൽ നിന്ന് രക്ഷപ്പെടുക എന്നൊരു പരസ്യമായ ലക്ഷ്യം വച്ചാണ് മനപൂർവ്വം വൈകിയെത്തിയത്. അവൻ കയറി ചെല്ലുമ്പോൾ ആദ്യം കണ്ണ് പോയത് കോളേജ് ഗേറ്റിന് മുൻപിൽ വലിച്ച് കെട്ടിയിരുന്ന ഫ്ലക്സിലേക്കാണ്. LJP അങ്കമാലി ഡയറീസിലെ അപ്പാനി രവി, കൈയ്യിൽ തോട്ടയൊക്കെ പിടിച്ച് നിൽക്കുന്ന ഒരു ചിത്രം. അതിന്റെ അടിയിൽ കമന്റ് ” ടാ കൊച്ചെറ്ക്ക് നീ തോട്ട കണ്ടിട്ടുണ്ടോ” ബൈ ദ്രോണാസ്.
ഒഫിഷ്യലായിട്ട് തേർഡ് ഇയറിനെ മൊത്തം ദ്രോണാസ് എന്ന് വിളിക്കണം എന്നാണ് അതിന്റെ ഒരു പൊരുൾ. അവര് മുഴുവൻ ആഹ് ഗ്യാങിന്റെ കീഴിലായിരിക്കും ഇങ്ങനെ എല്ലാ ഇയറുകാർക്കും കാണും സെക്കന്റിയറിന്റേത് അഗാരിയൻസ് സച്ചിൻ്റെ ഫസ്റ്റിയറിനും ഒഫീഷ്യൽ ഗ്യാങ് നെയിം കണ്ടു പിടിക്കാനുള്ള ഓട്ടത്തിലാണ് കൂട്ടത്തിലെ ചിലർ.
ഒരു ഗ്യാങിന്റെ കീഴിൽ പ്രത്യേകം വേർതിരിവില്ല എല്ലാ ഡിപ്പാർട്ട്‌മെന്റിലേ ബോയിസ് പിന്നെ വേണങ്കി ഗേൾസ് ആ ഗ്യാങിലെ മെമ്പേഴ്സാണ്. ഒരു ഗ്യാങെന്ന് പറയുമ്പൊ ഒരു ഇയറ് മൊത്തം ഏകദേശം നാന്നൂറോളം വരുന്ന സ്റ്റുഡൻസ് ഇണ്ടാവും. ഈ ഗ്യാങ്ങുകൾ തമ്മിലാണ് പിന്നീട് മത്സരങ്ങൾ നടക്കുക. മത്സരം ഏന്ന് പറയുമ്പോൾ കലാപരമായിട്ടൊന്നുമില്ല മുഴുവൻ കായികപരമാണ് ചവിട്ട്, കുത്ത്, അടി, ഇടി ഇതൊക്കെ തന്നെ മത്സര വിഭാഗങ്ങൾ.
***
ക്ലാസ് തുടങ്ങിയിട്ട് ഇപ്പൊ ഏകദേശം ഒരു മാസത്തോളം ആയി കടുകട്ടി റാഗിങ്ങിന്റെ വീര്യവും മറ്റും കുറഞ്ഞ് വരുന്നുണ്ട് എങ്കിലും പൂർണ്ണമായിട്ട് മാറിയില്ല താനും. സച്ചിൻ്റെ ഗ്യാങിൽ കൂടുതൽ സുഹൃത്ത് ബന്ധങ്ങൾ ധൃഢമായി അവനും കണ്ണനും ആദിയും അനന്തുവും അഭിജിത്തും ആദിലും സജീവമായി തന്നെ അവരുടേതായ പരിപാടികളിൽ ഏർപ്പെട്ടു, സന്ദീപ് എൻ എസ് എസിൽ ചേർന്ന് കോളേജ് സേവക്കിറങ്ങി.
ഫസ്റ്റിയറിലെ പിള്ളേർ സീനിയേർസിനെ അനുകരിച്ച് കൊണ്ട് റാസ്ത്താൻസ് എന്ന് ഒഫീഷ്യലി പേര് വെച്ചു. ജോൺസനും ലിജിനും അതിൽ സജീവമായിരുന്നു ഭാക്കി ആറാളും അതിലൊന്നും വല്ല്യ ശ്രദ്ധകൊടുത്തില്ല ഒരു തണുത്ത മട്ടിലുള്ള അപ്രോച്ച്.
ഫുൾ സ്ലീവ് ഷർട്ടോ മറ്റോ ഇട്ടാൽ കൈ മടക്കി വയ്ക്കാൻ പാടില്ല കഴുത്തിലോ കൈയ്യിലോ ചെയ്ൻ മുതലായ സാധനങ്ങൾ ഒന്നും ഇടാൻ പാടില്ല. ഇത്തരത്തിലുള്ള നിബന്ധനകൾ ഇപ്പൊഴും തുടരുന്നുണ്ട്. അഭിജിത്തിന് കഴിഞ്ഞ ദിവസം വരുന്ന വഴിക്ക് ഷൂസിലാണ് പണികിട്ടിയത്. ഷൂസഴിച്ച് അവന്റെ തലേല് വെപ്പിച്ച് നടത്തിച്ചു. അനസിൻ്റെ പാർട്ടി കൺസെഷൻ പരിഗണിച്ച് റാഗിങ്ങിൽ നിന്ന് സച്ചിന് ലേശം ഇളവുകൾ കിട്ടിയിരുന്നു. പക്ഷേ വേറെ ചില പണികൾ കിട്ടിതുടങ്ങി അനസിന്റെ കൂടെ നടന്നോണ്ട് അവനെയും പിടിച്ച് ഒരു സംഘടനാ പ്രവർത്തകനാക്കി. മുന്നേ അനസിനെ പരിചയമുള്ളത് കൊണ്ട് ഒഴിയുക നടപ്പില്ല. അതിൻ്റെ തലവേദന ഒരു ഭാഗത്ത് നടക്കുന്നതിനിടയിലാണ് അടുത്ത പണി, ദ്രോണാസിന്റെ വക ഫ്രഷേർസ് ഡേ. കേക്ക്ണ അത്ര സുഖം ഒന്നും ഉണ്ടാവില്ല. പ്രിൻസിപ്പൽന്റെയും ടീച്ചർമാരുടെയും അനുവാദത്തോടെ ആയിരത്തോളം വരുന്ന കുട്ടികളുടെ മുൻപിൽ വലിയ ഹോളിൽ വച്ച് നടത്തുന്ന ഒരു റാഗിംങ്. അതാണിവിടെ ഫ്രഷേർസ് ഡേ.
♥♥♥♥♥
Super
എവിടെ എവിടെ അടുത്ത part എവിടെ
ഒത്തിരി ഇഷ്ടമായി സഞ്ജിത് ബ്രോ…. വേഗം അടുത്ത പാർട്ട് എഴുതാൻ നോക്ക് ബ്രോ…. Iam വെയിറ്റിംഗ്…. ?❤❤
കഥ സൂപ്പർ ??
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
Nannayitund..baki bagangakayi waiting❣️❣️❣️❣️❣️