“മുത്തശ്ശിക്കഥ” (സ്വർഗത്തിൽ നിന്നൊരു തിരിച്ചുവരവ്) [Maneesh Kumar MS] 52

Views : 922

സ്വർഗ്ഗത്തിൽ എത്തിയ ദാക്ഷായണി അമ്മയ്ക്ക് ക്ഷീണം മാറാൻ കഞ്ഞിയും ചമ്മന്തിയും ദൈവം കൊടുത്തു, രണ്ടാമത്തെ തവണയും പാത്രം നിറയെ കഞ്ഞി വാങ്ങിച്ച് കുടിച്ചു. വിശപ്പൊക്കെ മാറ്റി മൂവരും ദൈവത്തിന്റെ ഓഫീസ് മുറിയിലെത്തി, ദൈവം കമ്പ്യൂട്ടറിൽ ദാക്ഷായണി അമ്മയുടെ ഡാറ്റ നോക്കി സ്ഥിതീകരിക്കുകയാണ്, കാലൻ ദൈവത്തിന്റെ വലത് വശത്ത് കംപ്യൂട്ടറിൽ നോക്കി നിൽക്കുകയാണ്, അമ്മ ദൈവതിനെ നോക്കി മേശയുടെ എതിർവശത്തെ കസേരയിൽ ഇരിക്കുകയാണ്. അങ്ങനെ അമ്മയോട് ദൈവത്തിന്റെ വക ചോദ്യങ്ങൾ ഉയരാൻ തുടങ്ങി, “പേര്? വയസ്സ്? വീട്ട് നമ്പർ?” ദാക്ഷായണി അമ്മ മറുപടി കൊടുത്തു “പേര് ദാക്ഷായണി അമ്മ, വയസ്സ് 69, വീട്ട് നമ്പർ 35.” ദൈവത്തിന്റെ നെറ്റിചുളുങ്ങി, അങ്ങനെ വരാൻ വഴി ഇല്ലല്ലോ, ഒന്നൂടെ കംപ്യൂട്ടറിൽ നോക്കി, അല്ലല്ലോ ആളിതല്ലല്ലോ, ദൈവം കാലനെ തുറിച്ച് നോക്കി. ആള് മാറിപ്പോയി. ദാക്ഷായണി അമ്മയോട് ചോദിച്ചപ്പോ അവരുടെ തൊട്ട് അടുത്തുള്ള വീട്ടിലും ഒരു ദാക്ഷായണി അമ്മയുണ്ട്, ശെരിക്കും ആ അമ്മയുടെ ആത്മാവിനെയാണ് സ്വർഗത്തിൽ എത്തിക്കേണ്ടത്, കാലന് വീട് മാറിപ്പോയി.
ദാക്ഷായണി അമ്മയെ ദഹിപ്പിക്കാനും മറ്റു ചടങ്ങുകൾക്കുമായി മക്കളും കൊച്ചുമക്കളും അമ്മയുടെ ശരീരം അവിടെന്ന് അടുത്തതും മരിച്ച് കിടന്ന ദാക്ഷായണി അമ്മ ചാടി എഴുന്നേറ്റു. എല്ലാരും ഭയന്ന് നിലവിളിച്ചു, ആർക്കും കണ്ട കാഴ്ച്ച വിശ്വസിക്കാൻ കഴിഞ്ഞില്ല, നാടെങ്ങും ഇത് പാട്ടായി. ദാക്ഷായണി അമ്മ മരണത്തിൽ നിന്ന് ഉയർത്തെഴുന്നേറ്റ് ആദ്യം ചോദിച്ചത് കഞ്ഞിയും ചമ്മന്തിയുമാണ്. മകൾ കഞ്ഞിയും ചമ്മന്തിയും ഉടനെ ഉണ്ടാക്കി അമ്മയ്ക്ക് കൊടുത്തു, പക്ഷെ ആ കഞ്ഞി അമ്മയ്ക്ക് ഇഷ്ടമായില്ല, തനിക്ക് സ്വർഗത്തിൽ നിന്ന് കുടിക്കാൻ കിട്ടിയ കഞ്ഞിയും ചമ്മന്തിയും തന്നെ വേണം എന്ന് പറഞ്ഞ് വാശി പിടിച്ചു. പെട്ടെന്ന് തൊട്ടപ്പുറത്തെ വീട്ടിൽ നിന്ന് കരച്ചിലുയർന്നു. ഇത്തവണ ശരിയായ ദാക്ഷായണി അമ്മയുമായി കാലൻ പറന്നു. നടന്ന കാര്യങ്ങൾ എല്ലാം ഒരു മുത്തശ്ശികഥയായ് മക്കളോടും കൊച്ചുമക്കളോടും ദാക്ഷായണി അമ്മ പറഞ്ഞു. മക്കളും കൊച്ചുമക്കളും അവരുടെ മക്കളോട് ഈ കഥ പറഞ്ഞു അങ്ങനെ ദാക്ഷായണി അമ്മ കഥകളിലൂടെ അനശ്വരയായി ജീവിച്ചു.
-മനീഷ് കുമാർ എം. എസ്
തിരുവനന്തപുരം

Recent Stories

The Author

Maneesh Kumar MS

7 Comments

  1. Ahaaaa😉

    1. 🙂

  2. Nannayittund

    1. Thank you Shahana.

  3. Kollaam
    Puthuma undu

    1. Thank you Santhosh.

  4. actually muthashikadha short story categoryil aan post cheythe. ith oru crime thriller story alla.

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com