ഇതേ സമയം നാട്ടിൽ …..
ദിവസോം രാത്രി പതിവുള്ള ഫുട്ബാൾ കളിയും കഴിഞ്ഞു അമ്പലക്കുളത്തിൽ ഒരു കുളിയും പാസ് ആക്കി അജുവും, ജോണും ചുമ്മാ വെടിയും പറഞ്ഞു ആൽത്തറയിൽ കിടപ്പായിരുന്നു , മുകളിൽ ചുവന്നു കിടന്നിരുന്ന ആകാശവും , കൂടണയാൻ തിരക്ക് കൂട്ടുന്ന പക്ഷികളെയും നോക്കി അജു സ്ഥിരം ഫിലോസഫി എടുത്ത് പുറത്തിട്ടു .
:എടാ ജോണെ , ലോകത്തു എവിടെ കിട്ടുട ഇത്ര സുഖം , നമ്മടെ നാടും , ഈ വയലും , ആൽത്തറയും , പുലർകാലെ ഉള്ള കോടമഞ്ഞും, സന്ധ്യക്ക് ഉള്ള ഈ ചെറുകാറ്റും, ലോകത്തു എവിട പോയാലും ഇത്ര നല്ല സ്ഥലം വേറെ ഇണ്ടാവില്ല . സന്ധ്യക് രണ്ടെണ്ണം വിട്ട് ഈ കാറ്റും കൊണ്ട് ഇരിക്കാൻ പുണ്യം ചെയണം പുണ്യം. എന്നെ കൊന്നാലും ഞാൻ ഇവിടം വിട്ട് പോവില്ല.
: വല്ല ജോലി കിട്ടിയ ഞാൻ പോവും നായെ, ഗൾഫിലേക്കോ, കാനഡയിലേക്കോ, ഏതെങ്കിലും നരകത്തിലേക്ക്, ഇവിടെ ഇങ്ങനെ മാനത്തും നോക്കി നാടക്കാംന്ന് തന്ന്യാ ഉള്ളോ . കൊല്ലങ്ങൾ ആയിട്ട് നമ്മൾക്കൊക്കെ വല്ല മാറ്റം ഉണ്ടോ, ഉണ്ടങ്ങി പറ.
: ഏതെങ്കിലും നരകത്തി പോയ മതിയെങ്കി, എന്റെ ഓഫീസിലേക്ക് പോരെ, അവിടെ ചെകുത്താനും ഉണ്ട്, എന്റെ ബോസ്. ആ മാങ്ങാണ്ടിമോറൻ.(അജു ചിരിച്ചു)
നീ പൊറത്തു പണിക്ക് പോണെങ്കി പൊക്കോ നായെ, വെറുതെ എന്നെ വഴി തെറ്റിക്കാൻ നോക്കരുത്, ഒരുപാട് … ഒരുപാട് .. സങ്കടം ഇണ്ടാകണ കാര്യങ്ങളാ ഇവനെ നീ ഇപ്പോ പറഞ്ഞത് . നമ്മടെ നാട്, ഈ കാറ്റ്, വൈകീട്ട് രണ്ടു പെഗ് .
: അതിനു നീ എന്നാണ് രണ്ടു പെഗിൽ നിർത്തിയിട്ടുള്ളെ.
: ചങ്കി കൊള്ളണ, വർത്താനം ആണ് ചങ്കെ നീ ഇപ്പോ പറഞ്ഞത് , അതിന്റെ വിഷമത്തിൽ നമുക്കിന്നു രണ്ടെണ്ണം അടിക്കാം വാ …
: നല്ല ഐഡിയ, അങ്ങനെ വല്ല ഉപകരം ഉള്ള കാര്യങ്ങള് പറ നീ, തേഞ്ഞ ഫിലോസഫി അടിക്കാണ്ട്.
അവർ എണീറ്റപ്പോ, അകലെ നിന്ന് ശരത് നടന്നു വരുന്നുണ്ട് ,
അജു: ആ ഒരു നാറി കൂടി വരണുണ്ട്, രണ്ടു ബീർ കൂടി എടുക്കാം.
ജോൺ: അതിനു അവൻ എന്നാണ് ഒരു ബിയർ ഫുൾ കുടിച്ചിട്ടുള്ളെ, ബിയർനെ അപമാനിക്കാൻ ആയിട്ട് പിറന്ന നായ.
അജു: അവനല്ല, അവസാനം നമ്മുക്ക് തന്നെ കുടിക്കാൻ ആണ്.( അജു ചിരി തുടങ്ങി )
അപ്പോഴേക്കും ശരത് അടുത്തെത്തി
ശരത് : പോടാ ചതിയന്മാരെ, ഇന്ന് രണ്ടു ബിയറും ഞാൻ തന്നെ കുടിച്ചു വറ്റിക്കും. നീ ഒക്കെ ചാർ ഒഴിച്ച് നക്കിയ മതി.
ജോൺ : ഈ പന്നിക്ക്, പാമ്പിന്റെ ചെവിയണല്ലാ (ജോൺ അത്ഭുതത്തോടെ പറഞ്ഞു)
അജു: എന്തെ നായെ വൈകിയേ , എത്ര നേരായി ഞങ്ങൾ ഇവിടെ ഇരിക്കണത് ( അജു ദേഷ്യപെട്ട് )
ശരത് : വരണ വഴിക്ക്, ആ സതീശനും , രമേശും , രാഘവേട്ടനും ഒക്കെ കൂടി കൊറേ സമയം വെറുതെ കളഞ്ഞു. പെണ്ണ് ഓടിപോയ പൊക്കോട്ടെന്നു വച്ചൂടെ. ഇത് സൈബർസെല്ലിൽ ഒക്കെ പോയി സ്ഥലം കണ്ടു പിടിച്ചു വച്ചിരിക്കാണ് പൊട്ടന്മാര്.
അജു : മീനാക്ഷിടെ കാര്യം അല്ലെ നീ പറയണത് .
ശരത് : ആന്നെ , അവള് ചെന്നൈയിൽ ഉണ്ടെന്നു ,കാമുകന്റെ ഒപ്പം , അവളുടെ അമ്മ ഒക്കെ കരഞ്ഞു നശിപ്പിക്കണിണ്ടു അവടെ . പിന്നേം ആരൊക്കെയോ ഉണ്ട്, പിന്നെ നമ്മടെ അഭീനെ കണ്ടു അവിടെ. അവര് അങ്ങോട്ട് പോവാൻ ഉള്ള പൊറപ്പാടാ . ഞാൻ ഒരു റോളാ വെച്ച് കിടക്കട്ടെ.
ജോൺ : നീ എന്ത് റോളാ വച്ചതു , വല്ല തേഞ്ഞറോൾ ആവും എന്നാലും പറ .
എല്ലാവര്ക്കും സ്നേഹം. അടുത്ത ഭാഗം തറവാട്ടിൽ ഈ ആഴ്ച പബ്ലിഷ് ചെയ്യും. പേജ് കൂടുതലാണ് അതാണ് വൈകുന്നത്. അത് എഡിറ്റയ്തിട്ടു ഇവിടെ അടുത്ത ആഴ്ച ഇടാം.
?
ബ്രോയാണോ പ്രായം എന്ന കഥയുടെ എഴുത്തുകാരൻ
Tharavadu mns what
തറവാട് means a heavenly place that create this magical writers for us “LEGENDS” can only understand
മോനുസേ അടുത്ത പാർട്ട് എന്തിയെ ?
നരഭോജി,
എഴുത്ത് കിടുക്കി, വിവരണം ഒക്കെ അടിപൊളി, നിങ്ങളുടെ എഴുത്തിന്റെ ശൈലിയാണ് എന്നെ കൂടുതൽ ആകർഷിച്ചത്, ആശംസകൾ…
super..
❤️❤️❤️❤️
Machu poli waiting for next part
ശ്യാമിന്റെയും അലീനയുടെയും ‘സ്നേഹം’ തന്നെ മിതമായി വിവരിക്കാമായിരുന്നു. വികാര വിക്ഷുഭ്ധത ഒഴിവാക്കി അതൊരു സമാഗമമായി തന്നെ ചേർക്കുന്നതായിരുന്നു ‘ആവിയുടെ വീടിന്റെ’ ഭംഗിക്ക് ചേർച്ച. ആ ഭംഗി ഒന്നു വേറെ തന്നെയായിരുന്നു. മീനാക്ഷിയുടെ ആ തിരിച്ചറിവിന്റെ പൂര്ണതയും ഒരളവ് വരെ അതുമാണ്. അവിടെ വായിക്കാനാണ് എനിക്കും താല്പര്യം കൂടുതൽ.
തീർച്ചയായും Mr.Hide , കുട്ടികൾക്കു വേണ്ടി എഴുതുന്നതിലും രസം അങ്ങ് തറവാട്ടിൽ കാർന്നോൻമാർക്കു വേണ്ടി എഴുതുന്നത് തന്നെയാണ് .
Avalkk vere aale ishttaan nammal pinnil pokunnath sheriaano?…
Namukk ullath nammude kayyil thanne ethippedum…. Aa oru flow il potte
Ath writer theerumanikkum
Njan writerod theerumaanikkanda en paranjitt illallo… Just said my opinion…. Normally varunn cliche type aakaruth enn aan udreshichath
ഈ സൈറ്റിന് വേണ്ടി അല്ലറ ചില്ലറ ചില മാറ്റങ്ങൾ വരുത്തിയ പതിപ്പ് ആണ് ഇത്. KK യിൽ വരുന്നത്തിൽ നിന്ന് കഥ വ്യത്യാസം ഉണ്ടായിരിക്കില്ല . .
Adipoli story..super❣️❣️❣️❣️❣️❣️
Super story ❤️❤️❤️❤️
Repost anuoh
Ith repost ano
കൊള്ളാം. അടിപൊളി. എനിക്ക് ഇഷ്ടപ്പെട്ടു. കഥയുടെ പോക്കും എഴുതുന്ന ശൈലിയും എല്ലാം ഇഷ്ടമായി. ഇനി സംഭവിക്കാൻ പോകുന്നതിനായി കാത്തിരിക്കുന്നു.❤️❤️❤️❤️
❤️❤️❤️