മീനാക്ഷി കല്യാണം 2 [നരഭോജി] 464

ഒരു കുപ്പി സന്യാസി മദ്യത്തിന് അപ്പുറം പഴയ കല്യാണ ചെറുക്കനും , ഇപ്പുറം പുതിയ കല്യാണ ചെറുക്കനും ഇരുന്നു . ചുറ്റും അവിടവിടെ ആയി അജുവും ജോണും ശരത്തും വട്ടത്തിൽ ഇരുന്നു .

മീനാക്ഷി കുളിക്കാൻ കയറി, അകത്തു വെള്ളം വീഴുന്ന ശബ്ദം കേൾക്കാം. പിന്നിലെ സോഫയിൽ ചാരി ഞാൻ പതിഞ്ഞിരുന്നു. ആരുടെ മുഖത്തും സന്തോഷം ഇല്ല . ഞാൻ പറഞ്ഞ കാര്യങ്ങൾ അവർക്ക് ദഹിച്ച്‌ വരൻ ഒരു പാട് സമയം എടുത്തു. വിചാരിച്ച ബഹളം അജു ഉണ്ടാക്കിയില്ല, ആരും ഉണ്ടാക്കിയില്ല , എന്റെ മുഖം കണ്ടിട്ടാവാം, എല്ലാവരും ഞാൻ പറയുന്നത് സംയമനത്തോടെ കേട്ടിരുന്നു . രണ്ടാമത്തെ ഫുള്ളിൽ ആണ് കാര്യങ്ങൾ ദഹിച്ചു തുടങ്ങിയത് .ഇവിടെ വരുന്നതിനു മുൻപേ, ഞാൻ ആദ്യമായിട്ടാണ് അവളെ കാണുന്നത് എന്ന സംശയം അഭിക്കുണ്ടായിരുന്നു. എനിക്കെങ്ങനെ മീനാക്ഷിയെ പോലൊരു പെണ്ണ് ലൈൻ ആയി എന്ന സംശയം സ്വാഭാവികം ആയിട്ടും എല്ലാവര്ക്കും ഉണ്ടായിരുന്നു . അതുകൊണ്ടുതന്നെ രണ്ടാമത്തെ ഫുള്ളിൽ എല്ലാവരും പച്ചയായ യാഥാർഥ്യത്തെ തൊട്ടറിഞ്ഞു. മീനാക്ഷിക്ക് വേറെ കാമുകൻ ഉണ്ട്. അവൻ കാണാൻ ഇന്റർനാഷണൽ ലുക്ക് ആണ്. എല്ലാത്തിലും ഉപരി ഞാൻ ഇന്ന് കഴിച്ചത് ഒരു ഡമ്മി കല്യാണം ആണ്.

 

അവർക്കൊക്കെ കുറച്ചുക്കൂടി സമാധാനം ആയ പോലെ എനിക്ക് തോന്നി. ഒരുപക്ഷെ എന്റെ ജീവിതം വച്ച് നോക്കുമ്പോ അവരുടെ പ്രശ്നങ്ങളൊന്നും, ഒന്നും അല്ല എന്ന് അവര്ക് തോന്നിയിരിക്കാം.

മദ്യപാനം തുടർന്നു, ഞാൻ ആദ്യത്തെ പെഗും , കൈയിൽ വച്ച് , ചിന്തയിൽ മുഴുകി ഇരുപ്പാണ് ഇതുവരെ തൊട്ടിട്ടില്ല .

 

അപ്പോഴേക്കും കുളി കഴിഞ്ഞ മീനാക്ഷി വന്നു , അവൾ തിരക്കിട്ടു വന്ന് എനിക്ക് എതിർവശത്തായി കിടന്നിരുന്ന കസേരയിൽ ഇരുന്നു , ഞങ്ങളോട് പങ്കു ചേർന്നു.

നനഞ്ഞ അവളുടെ മുടിയിഴകൾ, ഒരു വശത്തേക്ക്  മുഴുവനായും   കോതിയിട്ടു ,നനവാർന്ന മുഖത്ത് ചെറുപുഞ്ചിരി എഴുതി വച്ച് . നനുത്ത ആ ചന്ദ്രിക മണ്ണിൽ ഇറങ്ങി വന്നതാണോ എന്നെനിക്കു തോന്നിപോയി, ആ കാപ്പിപ്പൊടി കണ്ണുകളിലും, കുഞ്ഞു നുണകുഴികളിലും ആകാംഷ ഒളിപ്പിച്ചു വച്ച് , അവൾ അവർ ഓരോരുത്തരും പറയുന്നത് ശ്രദ്ധിച്ചു കേട്ടു . അവൾ ഇപ്പോൾ എന്നെ നോക്കുന്ന പോലും ഇല്ല . അവൾക് ഞാൻ ബാധ്യത ആയ പോലെ തോന്നി തുടങ്ങിയിരിക്കുന്നു എന്നെനിക്ക് തോന്നി. ആ കുസൃതി നിറഞ്ഞ നോട്ടം ഒരിക്കൽ കൂടി കിട്ടാൻ എന്റെ മനസ് ഞാൻ അറിയാതെ വെമ്പി.

അജുവും, അഭിയും മറ്റുള്ളവരും ഒരേപോലെ ഇതിനൊക്കെ ഒപ്പം നിന്നതു അവൾക് വലിയ ആശ്വാസം ആയി എന്ന് തോന്നുന്നു. അവൾ സന്തോഷത്തിൽ എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു. എനിക്കൊരു സന്തോഷവും, തോന്നിയില്ല , ആരെങ്കിലും ഇതിനൊക്കെ എതിർത്തിരുന്നെങ്കിൽ എന്ന് എനിക്കിപ്പോ തോന്നിതുടങ്ങി. ഞാൻ എന്റെ ഗ്ലാസിലെ മദ്യത്തിൽ നിലാവ് കലരുന്നതും നോക്കി തല കുനിഞ്ഞിരുന്നു.

അജു:നിനക്ക് ഓര്മ ഉണ്ടോ അരവിന്ദ, നമ്മൾ എങ്ങനെയാ സുഹൃത്തുക്കൾ ആയെന്നു.

ഞാൻ അവനെ വെറുതെ നോക്കി. ഒന്നും പറഞ്ഞില്ല. (എനിക്ക് ഓര്മ ഉണ്ടായിരുന്നില്ല. അടിച്ചാൽ അവനു കഴിഞ്ഞ ജന്മത്തിലെ കഥ വരെ ഓര്മ വരുന്നത് കൊണ്ട് ജോണും ശരത്തും അതിൽ ശ്രദ്ധ കൊടുത്തില്ല , മീനാക്ഷിയും അഭിയും മാത്രം ശ്രദ്ധിക്കുന്നുണ്ട്.)

അജു : ആറാം ക്‌ളാസിൽ,  (ഒരു ഗ്ലാസ് ക്ലീൻ ആക്കി നിലത്തു വച്ച് അവൻ തുടർന്നു) ………

അന്ന് ഞങ്ങൾ എറിഞ്ഞു പൊട്ടിച്ച ഹെഡ് മാഷിന്റെ , ചോര ഒലിച്ച പെട്ടതല , ആ കല്ലടക്കം നീ ഏറ്റെടുത്തു . ഞങ്ങളെ രക്ഷിച്ചു. തല്ലു കിട്ടിയിട്ടും, അച്ഛൻ അന്ന് മുഴുവൻ നിന്നെ വീടിനു പുറത്തു നിർത്തിയിട്ടും, നീ ഞങ്ങളെ പറ്റി ഒരു വാക്കു പറഞ്ഞില്ല. അതിനു ശേഷം ഇത്ര കൊല്ലം ആയി , ഒന്നിൽ നിന്നും നീ ഒഴിഞ്ഞു മാറിയിട്ടില്ല , എല്ലാം ഏറ്റടുത്തിട്ടേ ഉള്ളു, ഇപ്പോൾ ഇതും ….

അവൻ ഒരു പെഗ് കൂടി ഒഴിച്ച് വെള്ളം ഒഴിച്ചു.

“ഇതിനൊരു അവസാനം ഇല്ലേ. “അവൻ ചോദിച്ചു .

ഞാൻ ഒന്നും പറയാതെ താഴെ നോക്കി ഇരുന്നു . എനിക്കതിനു ഉത്തരം ഇല്ലായിരുന്നു അതെൻറെ ക്യാരക്ടർ ആണ്, അതിലെനിക്ക് ഒന്നും ചെയ്യാൻ കഴിയില്ല.

അപ്പോഴാണ് ശ്യാം അലീനയും ആയി കയറി വന്നത് . അവൻ ആരെയും ശ്രദ്ധിക്കാതെ റൂമിലേക്ക് കയറിപ്പോവാൻ നോക്കി.

22 Comments

  1. നരഭോജി

    എല്ലാവര്ക്കും സ്നേഹം. അടുത്ത ഭാഗം തറവാട്ടിൽ ഈ ആഴ്ച പബ്ലിഷ് ചെയ്യും. പേജ് കൂടുതലാണ് അതാണ് വൈകുന്നത്. അത് എഡിറ്റയ്‌തിട്ടു ഇവിടെ അടുത്ത ആഴ്ച ഇടാം.

      1. ബ്രോയാണോ പ്രായം എന്ന കഥയുടെ എഴുത്തുകാരൻ

    1. Tharavadu mns what

      1. ഇരുട്ട്

        തറവാട് means a heavenly place that create this magical writers for us “LEGENDS” can only understand

  2. ജിന്ന്?

    മോനുസേ അടുത്ത പാർട്ട്‌ എന്തിയെ ?

  3. നരഭോജി,
    എഴുത്ത് കിടുക്കി, വിവരണം ഒക്കെ അടിപൊളി, നിങ്ങളുടെ എഴുത്തിന്റെ ശൈലിയാണ് എന്നെ കൂടുതൽ ആകർഷിച്ചത്, ആശംസകൾ…

  4. ❤️❤️❤️❤️

  5. Machu poli waiting for next part

  6. ശ്യാമിന്റെയും അലീനയുടെയും ‘സ്നേഹം’ തന്നെ മിതമായി വിവരിക്കാമായിരുന്നു. വികാര വിക്ഷുഭ്ധത ഒഴിവാക്കി അതൊരു സമാഗമമായി തന്നെ ചേർക്കുന്നതായിരുന്നു ‘ആവിയുടെ വീടിന്റെ’ ഭംഗിക്ക് ചേർച്ച. ആ ഭംഗി ഒന്നു വേറെ തന്നെയായിരുന്നു. മീനാക്ഷിയുടെ ആ തിരിച്ചറിവിന്റെ പൂര്ണതയും ഒരളവ് വരെ അതുമാണ്. അവിടെ വായിക്കാനാണ് എനിക്കും താല്പര്യം കൂടുതൽ.

    1. തീർച്ചയായും Mr.Hide , കുട്ടികൾക്കു വേണ്ടി എഴുതുന്നതിലും രസം അങ്ങ് തറവാട്ടിൽ കാർന്നോൻമാർക്കു വേണ്ടി എഴുതുന്നത് തന്നെയാണ് .

  7. Avalkk vere aale ishttaan nammal pinnil pokunnath sheriaano?…

    Namukk ullath nammude kayyil thanne ethippedum…. Aa oru flow il potte

    1. Ath writer theerumanikkum

      1. Njan writerod theerumaanikkanda en paranjitt illallo… Just said my opinion…. Normally varunn cliche type aakaruth enn aan udreshichath

  8. ഈ സൈറ്റിന് വേണ്ടി അല്ലറ ചില്ലറ ചില മാറ്റങ്ങൾ വരുത്തിയ പതിപ്പ് ആണ് ഇത്. KK യിൽ വരുന്നത്തിൽ നിന്ന് കഥ വ്യത്യാസം ഉണ്ടായിരിക്കില്ല . .

  9. Adipoli story..super❣️❣️❣️❣️❣️❣️

  10. Super story ❤️❤️❤️❤️

  11. Ith repost ano

  12. കൊള്ളാം. അടിപൊളി. എനിക്ക് ഇഷ്ടപ്പെട്ടു. കഥയുടെ പോക്കും എഴുതുന്ന ശൈലിയും എല്ലാം ഇഷ്ടമായി. ഇനി സംഭവിക്കാൻ പോകുന്നതിനായി കാത്തിരിക്കുന്നു.❤️❤️❤️❤️

  13. ❤️❤️❤️

Comments are closed.