മീനാക്ഷി കല്യാണം 2 [നരഭോജി] 464

: വെറുതെ നാല് ചുമരിനുള്ളിൽ നിന്ന് താലി കെട്ടിയാൽ കല്യാണം ആവുമോ, അതിനു അതിന്റെതായ നടപടികൾ ഇല്ലേ .

: ഞാൻ ചെന്നൈ രജിസ്റ്റർ ഓഫീസിൽ വിളിച്ചു എല്ലാം സെറ്റ് ചെയ്തിട്ടുണ്ട്. (അതിനു ഉത്തരം പറഞ്ഞത് കളക്ടർ ചേട്ടൻ ആയിരുന്നു .)

എല്ലാവരും ചേട്ടനെ നോക്കി, ചേട്ടൻ അജുവിനെ നോക്കി . അവൻ ചിരിച്ചു കാണിച്ചു. അവൻ ഇന്നലെ തന്നെ വിളിച്ചു കാര്യം പറഞ്ഞിട്ടുണ്ടായിരുന്നു.

എല്ലാവരും കൂടി ഒത്തുകളിച്ചു അവസാനം എന്നെ തോൽപ്പിച്ചു അല്ലേ , സന്തോഷം, എന്താച്ചാ ആയിക്കോ . രാഘവ മാമൻ മീനാക്ഷിയെയും എന്നെയും ചേട്ടനെയും അജുവിനെയും ഒരു കറങ്ങി നോക്കി, കണ്ണ് തുടച്ചു എല്ലാരേയും വിളിച്ചു ഇറങ്ങിപോയി.

 

ബാക്കി അവിടെ, ചേട്ടനും,അഭിയും,ഞാനും, മീനാക്ഷിയും, പിന്നെ അജുവും പിള്ളേരും മാത്രം ശേഷിച്ചു . ഇപ്പോ അവരെ പറഞ്ഞു മനസിലാക്കുക ടാസ്‌ക് ആയതു കൊണ്ട് ഞാൻ അതിനു മുതിർന്നില്ല. രജിസ്റ്റർ ചെയ്തു ഒരു മാസം കഴിഞ്ഞു, വന്നു ഒപ്പിട്ടാൽ മാത്രമേ കല്യാണം ആവു എന്ന് എനിക്ക് അറിയാവുന്നതു കൊണ്ട്. ഞാൻ രെജിസ്ട്രേഷനും നിന്ന് കൊടുത്തു. ഒരുമാസത്തിൽ എന്തായാലും അവളുടെ കാമുകൻ തിരിച്ചു വരും എന്ന വിശ്വാസത്തിൽ അവളും, അവൾക് ഇപ്പോൾ എന്നെ അത്ര വിശ്വാസം പോരാ എന്നെനിക്ക് തോന്നി.ഇനി ഒരു പെണ്ണും കിട്ടാതെ നിന്നുപോയ ഞാൻ അവളെ തട്ടി എടുക്കാൻ നോക്കുന്നതാണെങ്കിലോ, അവൾ സംസാരിക്കാതെ, എന്നെ നോക്കാതെ അകന്നാണ് നില്കുന്നത്, ഇത് കഴിഞ്ഞു പറഞ്ഞു മനസിലാക്കാം.    രജിസ്ട്രേഷന് പോയത് നന്നായി, പോകുന്ന വഴിക്കു മനസ് മാറിയ രാഘവമാമനും ആൾക്കാരും രജിസ്ട്രേഷന്റെ സമയത്തു അവിടെ എത്തി അതിൽ പങ്കുചേർന്നു. അപ്പോ എല്ലാവരും വിശ്വസിച്ചു, ഒരു വകക്ക് കൊള്ളാത്ത, വെറും വേസ്റ്റ് ആയ എന്നോടും മീനാക്ഷിയെ പോലൊരു പെൺകുട്ടിക്ക് പ്രണയം തോന്നും എന്ന്. എനിക്കെന്തോ അതിൽ ചെറിയ ഒരു സന്തോഷം തോന്നി. രാഘവ മാമനും, കളക്ടർ ചേട്ടനും നാട്ടുകാരെയും, വീട്ടുകാരെയും പറഞ്ഞു മനസിലാക്കിയിട്ട് വിളിക്കാൻ വരാം എന്ന് പറഞ്ഞു തിരിച്ചു പോയി , ഒരു തിരക്കും ഇല്ല , വന്നില്ലെങ്കിലും കൊഴപ്പല്യ ഞാൻ മനസ്സി പറഞ്ഞു .

അഭി അജുവിനും പിള്ളേർക്ക് ഒപ്പം വരാം എന്ന് പറഞ്ഞു അവിടെ നിന്നു. അവനു മാത്രം എന്തോ ഇതിലൊക്കെ സംശയം ഉണ്ടെന്നു എനിക്ക് തോന്നി.

അങ്ങനെ വിശ്വവിഖ്യാതമായമായ ആ പകൽ, രാത്രിക്കു വേണ്ടി വഴി മാറി കൊടുക്കണ്ടി വന്നു , എന്റെ ജീവിതത്തിൽ വരാൻ ഇരിക്കുന്ന സംഭവ വികാസങ്ങളുടെ പ്രതിഫലനം എന്നപോലെ.

 

 

**********************************

 

 

നിലാവിൽ മുങ്ങിയ തണുത്ത രാത്രി……..

22 Comments

  1. നരഭോജി

    എല്ലാവര്ക്കും സ്നേഹം. അടുത്ത ഭാഗം തറവാട്ടിൽ ഈ ആഴ്ച പബ്ലിഷ് ചെയ്യും. പേജ് കൂടുതലാണ് അതാണ് വൈകുന്നത്. അത് എഡിറ്റയ്‌തിട്ടു ഇവിടെ അടുത്ത ആഴ്ച ഇടാം.

      1. ബ്രോയാണോ പ്രായം എന്ന കഥയുടെ എഴുത്തുകാരൻ

    1. Tharavadu mns what

      1. ഇരുട്ട്

        തറവാട് means a heavenly place that create this magical writers for us “LEGENDS” can only understand

  2. ജിന്ന്?

    മോനുസേ അടുത്ത പാർട്ട്‌ എന്തിയെ ?

  3. നരഭോജി,
    എഴുത്ത് കിടുക്കി, വിവരണം ഒക്കെ അടിപൊളി, നിങ്ങളുടെ എഴുത്തിന്റെ ശൈലിയാണ് എന്നെ കൂടുതൽ ആകർഷിച്ചത്, ആശംസകൾ…

  4. ❤️❤️❤️❤️

  5. Machu poli waiting for next part

  6. ശ്യാമിന്റെയും അലീനയുടെയും ‘സ്നേഹം’ തന്നെ മിതമായി വിവരിക്കാമായിരുന്നു. വികാര വിക്ഷുഭ്ധത ഒഴിവാക്കി അതൊരു സമാഗമമായി തന്നെ ചേർക്കുന്നതായിരുന്നു ‘ആവിയുടെ വീടിന്റെ’ ഭംഗിക്ക് ചേർച്ച. ആ ഭംഗി ഒന്നു വേറെ തന്നെയായിരുന്നു. മീനാക്ഷിയുടെ ആ തിരിച്ചറിവിന്റെ പൂര്ണതയും ഒരളവ് വരെ അതുമാണ്. അവിടെ വായിക്കാനാണ് എനിക്കും താല്പര്യം കൂടുതൽ.

    1. തീർച്ചയായും Mr.Hide , കുട്ടികൾക്കു വേണ്ടി എഴുതുന്നതിലും രസം അങ്ങ് തറവാട്ടിൽ കാർന്നോൻമാർക്കു വേണ്ടി എഴുതുന്നത് തന്നെയാണ് .

  7. Avalkk vere aale ishttaan nammal pinnil pokunnath sheriaano?…

    Namukk ullath nammude kayyil thanne ethippedum…. Aa oru flow il potte

    1. Ath writer theerumanikkum

      1. Njan writerod theerumaanikkanda en paranjitt illallo… Just said my opinion…. Normally varunn cliche type aakaruth enn aan udreshichath

  8. ഈ സൈറ്റിന് വേണ്ടി അല്ലറ ചില്ലറ ചില മാറ്റങ്ങൾ വരുത്തിയ പതിപ്പ് ആണ് ഇത്. KK യിൽ വരുന്നത്തിൽ നിന്ന് കഥ വ്യത്യാസം ഉണ്ടായിരിക്കില്ല . .

  9. Adipoli story..super❣️❣️❣️❣️❣️❣️

  10. Super story ❤️❤️❤️❤️

  11. Ith repost ano

  12. കൊള്ളാം. അടിപൊളി. എനിക്ക് ഇഷ്ടപ്പെട്ടു. കഥയുടെ പോക്കും എഴുതുന്ന ശൈലിയും എല്ലാം ഇഷ്ടമായി. ഇനി സംഭവിക്കാൻ പോകുന്നതിനായി കാത്തിരിക്കുന്നു.❤️❤️❤️❤️

  13. ❤️❤️❤️

Comments are closed.