മീനാക്ഷിയെ ഫ്ലാറ്റിൽ ആക്കി ഞാൻ റെക്കോർഡിങ് സ്റ്റുഡിയോയിൽ പോയി അവിടെ ബാക്കി കിടന്നിരുന്ന വർക്കുകൾ തീർത്തു വന്നപ്പോൾ, സമയം 9:30 ദൈവമേ മീനാക്ഷി വല്ലതും കഴിച്ചിട്ടുണ്ടാവുമോ , ഞാൻ രണ്ടു ഹാംബെർഗറും വാങ്ങി വീട്ടിലേക്കു വച്ച്പിടിച്ചു , പുറത്തു ചെരിപ്പുകൾ കണ്ടപ്പോൾ തന്നെ മനസിലായി ശ്യാമും അലീനയും വന്നിട്ടുണ്ട് , അവർ മീനാക്ഷിയെ കണ്ടോ ആവോ , ഞാൻ വേഗം ഉള്ളിൽ കയറി മീനാക്ഷിയെ തിരഞ്ഞു. പെട്ടന്ന് സോഫയുടെ പുറകിൽ നിന്നു ഒരു തല പൊങ്ങി വന്നു :“ഉണ്ണിയേട്ടാ…,കള്ളന്മാരാണെന്നുതോന്നുന്നു അതിന്റെ അകത്തു ആരോ ഉണ്ട് .” (അവൾ വീണ്ടും ഉണ്ണിയേട്ടാന്നു വിളിച്ചു തുടങ്ങിയതിൽ എന്റെ ഉള്ളിൽ അതിയായ സന്തോഷം തോന്നി, ഞാൻ അത് പുറത്തു കാണിച്ചില്ല, ഞാൻ ചിരിച്ചുകൊണ്ട് പറഞ്ഞു)
അവർ എനിക്ക് അറിയുന്ന കള്ളന്മാർ ആണ്, രാവിലെ നീ തറയിൽ കണ്ടത് അവരുടെ എല്ലാം അവരുടെ സ്ഥാവന ജംഗമ വസ്തുക്കളാണ് . ഞാൻ അവളെ നോക്കി. അവൾ എന്തൊക്കെയോ ചിന്തിച്ചു ചിരിച്ചു കൊണ്ട് എന്നെ നോക്കി, അവളുടെ എന്നെ പറ്റിയുള്ള വലിയൊരു സംശയം മാറി എന്ന് അവളുടെ മുഖത്തുനിന്നു എനിക്ക് മനസിലായി.
ഞാൻ ബർഗർ എടുത്ത് അവൾക് കൊടുത്തു,
ഞാൻ സമയം ഇത്ര വൈകിയത് ശ്രദ്ധിച്ചില്ല , നിനക്കു ഇത് വേണ്ടെങ്ങി ഒരു അരമണിക്കൂർ ഞാൻ എന്തേലും ഉണ്ടാക്കി തരാം .
വേണ്ട (അവൾ ആ ബർഗർ വാങ്ങി കഴിച്ചു തുടങ്ങി) , ഉണ്ണിയേട്ടൻ ഇവിടെ ഇരിക്ക് (അവൾക് അടുത്ത് തറയിൽ തട്ടികൊണ്ട് മീനാക്ഷി പറഞ്ഞു . ശ്രദ്ധ അപ്പോഴും ഭക്ഷണത്തിൽ തന്നെ ആണ് .)
ഞാൻ ചെന്ന് അവൾക്ക് അരികിൽ സോഫക്ക് പിന്നിലായി ചുവരിൽ ചാരി നിലത്തിരുന്നു .അവളും ചുമരിനോട് ചേർന്ന് എനിക്കരികിലേക്കു നീങ്ങി ഇരുന്നു, ഞങ്ങളുടെ തലയ്ക്കു മുകളിൽ തുറന്നിട്ട ജനലിലൂടെ തിളങ്ങുന്ന നിലാവെളിച്ചം തിരക്കിട്ടുവന്നു , ശ്രദ്ധിക്കാതെ എതിരെ കിടന്നിരുന്ന സോഫയുടെ പുറകിൽ തട്ടി ,നിലത്തു വീണു ഉരുണ്ടു കളിക്കാൻ തുടങ്ങി . ഞങ്ങളുടെ കാലുകൾ നിലവിൽ നനഞ്ഞു .നിലാവെളിച്ചത്തിൽ ശോഭയിൽ ലയിച്ചു സമയം ഒത്തിരി കടന്നുപോയി .
പെട്ടന്ന് അടുക്കളയിൽ പത്രങ്ങൾ അനങ്ങുന്ന ശബ്ദം കേട്ട് നോക്കിയപ്പോൾ ജംബു ആണ്, അവനു രാത്രിയും ഒന്നും കിട്ടിയില്ലെന്നു തോന്നുന്നു. ഇവിടെ നിന്ന് നോക്കിയാൽ അടുക്കള മുഴുവനായും കാണാം, തുറന്ന അടുക്കള ആണ്.
ഒരു പഴം എടുത്ത് അവൻ ജനൽ വഴി ഇറങ്ങി പോയി.
ഇതെല്ലം സസൂക്ഷ്മം നിരീക്ഷിച്ച ശേഷം മീനാക്ഷി പറഞ്ഞു തുടങ്ങി,
: ഉണ്ണിയേട്ടന്റെ വീട് ഞങ്ങളുടെ എല്ലാം അഭയസ്ഥാനം ആണല്ലെ. ഈ കൊരങ്ങൻ .,,, അല്ല സോറി ജംബു (അവൾ സ്വയം തലയ്ക്കു കിഴുക്കി തുടർന്നു) രാവിലെ കണ്ട പല നിറത്തിലുള്ള പക്ഷികൾ , എന്ത് രസാ അവറ്റോളെ കാണാൻ , പിന്നെ ആരെന്നു പോലും അറിയാത്ത ഈ റൂമിനുള്ളിൽ വഴക്കുകൂടുന്ന രണ്ടു പേർ , അകത്തു നിന്ന് അലീനയുടെ കരച്ചിലും , ശ്യാമിന്റെ ചൂടായുള്ള സംസാരവും കേൾക്കാം . ശ്യാമിന് പുതിയതായിട്ടു വീട്ടിൽ വന്നിട്ടുള്ള കല്യാണ ആലോചനയാണുന്നു തോന്നുന്നു വിഷയം. അവനു ഇവളെ ഇഷ്ടമാണെങ്കി അത് വീട്ടി പറഞ്ഞേനെ , ഇത് തേക്കാൻ ഉള്ള പരിപാടി തന്നെ , അലപനേരത്തെ നിശ്ശബ്ദതക്ക് ശേഷം എന്റെ കണ്ണിലേക്കു നോക്കി അവൾ തുടർന്നു , ഇപ്പോ എവിടെനിന്നോ ഓടി വന്നിരിക്കുന്ന ഞാനും, എല്ലാരുടെയും ഒരേ ഒരു അഭയസ്ഥാനം ഉണ്ണിയേട്ടൻ . (അവൾ ഇത് പറഞ്ഞപ്പോൾ എനിക്ക് ആരൊക്കെയോ ഉണ്ട് എന്ന് ഒരു നിമിഷം എനിക്ക് തോന്നി പോയി)
സരുനെ മിസ്സെയാറുണ്ടോ , എന്നെങ്കിലും , ഒറ്റക്കായിപോയി എന്ന് തോന്നാറുണ്ടോ ഉണ്ണിയേട്ടന് .
അതൊരു ഭാരം കൂടിയ ചോദ്യം ആയിരുന്നു …
ഞാൻ അവളുടെ കണ്ണിൽ കുറച്ചു നേരം നോക്കിയിരുന്നു , എന്റെ കണ്ണിൽ നനവ് പടർന്നു , ഞാൻ പറഞ്ഞു .
: എന്നും, എന്നും മിസ്സെയാറുണ്ട് , ഒറ്റക്കായി പോയി എന്ന് തോന്നാറുണ്ട് , എത്രപേർ എന്റെ ചുറ്റിലും ഉണ്ടെങ്കിലും …
അവളെന്റെ കൈകളിൽ പിടിച്ചു നിലാവിനെ നോക്കി ഇരുന്നു, പക്ഷെ ഇന്ന്, ഇന്ന് എനിക്ക് ആരൊക്കെയോ ഉണ്ട് എന്ന് തോന്നിപോയി എന്ന് എനിക്ക് അവളോട് പറയണംന്ന് ഉണ്ടായിരുന്നു, പറഞ്ഞില്ല. കുറെ നേരത്തേക്ക് മൗനം ഞങ്ങൾക്കിടയിൽ നിറഞ്ഞു നിന്നു.
എല്ലാവര്ക്കും സ്നേഹം. അടുത്ത ഭാഗം തറവാട്ടിൽ ഈ ആഴ്ച പബ്ലിഷ് ചെയ്യും. പേജ് കൂടുതലാണ് അതാണ് വൈകുന്നത്. അത് എഡിറ്റയ്തിട്ടു ഇവിടെ അടുത്ത ആഴ്ച ഇടാം.
?
ബ്രോയാണോ പ്രായം എന്ന കഥയുടെ എഴുത്തുകാരൻ
Tharavadu mns what
തറവാട് means a heavenly place that create this magical writers for us “LEGENDS” can only understand
മോനുസേ അടുത്ത പാർട്ട് എന്തിയെ ?
നരഭോജി,
എഴുത്ത് കിടുക്കി, വിവരണം ഒക്കെ അടിപൊളി, നിങ്ങളുടെ എഴുത്തിന്റെ ശൈലിയാണ് എന്നെ കൂടുതൽ ആകർഷിച്ചത്, ആശംസകൾ…
super..
❤️❤️❤️❤️
Machu poli waiting for next part
ശ്യാമിന്റെയും അലീനയുടെയും ‘സ്നേഹം’ തന്നെ മിതമായി വിവരിക്കാമായിരുന്നു. വികാര വിക്ഷുഭ്ധത ഒഴിവാക്കി അതൊരു സമാഗമമായി തന്നെ ചേർക്കുന്നതായിരുന്നു ‘ആവിയുടെ വീടിന്റെ’ ഭംഗിക്ക് ചേർച്ച. ആ ഭംഗി ഒന്നു വേറെ തന്നെയായിരുന്നു. മീനാക്ഷിയുടെ ആ തിരിച്ചറിവിന്റെ പൂര്ണതയും ഒരളവ് വരെ അതുമാണ്. അവിടെ വായിക്കാനാണ് എനിക്കും താല്പര്യം കൂടുതൽ.
തീർച്ചയായും Mr.Hide , കുട്ടികൾക്കു വേണ്ടി എഴുതുന്നതിലും രസം അങ്ങ് തറവാട്ടിൽ കാർന്നോൻമാർക്കു വേണ്ടി എഴുതുന്നത് തന്നെയാണ് .
Avalkk vere aale ishttaan nammal pinnil pokunnath sheriaano?…
Namukk ullath nammude kayyil thanne ethippedum…. Aa oru flow il potte
Ath writer theerumanikkum
Njan writerod theerumaanikkanda en paranjitt illallo… Just said my opinion…. Normally varunn cliche type aakaruth enn aan udreshichath
ഈ സൈറ്റിന് വേണ്ടി അല്ലറ ചില്ലറ ചില മാറ്റങ്ങൾ വരുത്തിയ പതിപ്പ് ആണ് ഇത്. KK യിൽ വരുന്നത്തിൽ നിന്ന് കഥ വ്യത്യാസം ഉണ്ടായിരിക്കില്ല . .
Adipoli story..super❣️❣️❣️❣️❣️❣️
Super story ❤️❤️❤️❤️
Repost anuoh
Ith repost ano
കൊള്ളാം. അടിപൊളി. എനിക്ക് ഇഷ്ടപ്പെട്ടു. കഥയുടെ പോക്കും എഴുതുന്ന ശൈലിയും എല്ലാം ഇഷ്ടമായി. ഇനി സംഭവിക്കാൻ പോകുന്നതിനായി കാത്തിരിക്കുന്നു.❤️❤️❤️❤️
❤️❤️❤️