മീനാക്ഷി കല്യാണം 2 [നരഭോജി] 468

അപ്പോ ആണ് ഞാൻ മാസ്ക് ഊരിയത് കണ്ടു ഒരു ചെക്കൻ അടുത്തേക് വരണ കണ്ടത്, വല്ല മലയാളി ചെക്കൻ ആവും , എന്റെ ഇന്നാള് റിലീസ് ആയ ഒതളങ്ങജ്യൂസ് ദിനങ്ങൾ കണ്ടിട്ടാവും , അല്ലെങ്കി എന്റെ ഞെരിപ്പൻ ഇന്റർവ്യൂ കണ്ടിട്ടുള്ള വല്ലോരും ആവും , എന്തായാലും എന്നെ ഇതുവരെ അടിച്ചു താഴ്ത്തിയ ഇവളുടെ മുന്നിൽ റോൾ വയ്ക്കാൻ പറ്റിയ സന്ദർഭം ആണ്.

 

അവൻ ഫോൺ എടുത്ത് ക്യാമറയും ഒന്ന് ആക്കി ആണ് വരണത് , അവൻ അടുത്തെത്തി എന്റെ അടുത്ത കുനിഞ്ഞു നിന്ന് ,

: വേഗം എടുത്തോ മോനെ, അതികം ബഹളം ഒന്നും ഇണ്ടാക്കല്ലേ, ഞാൻ എടുക്കാണോ (ഞാൻ കൈ നീട്ടി ),

ചെക്കൻ അപ്പോഴാണ് അടുത്ത നിക്കണ എന്നെ കാണണ് തന്നെ, അവൻ ഞെട്ടി

: യാര് അണ്ണാ നീങ്കെ. കൊഞ്ചം തള്ളി ഉക്കാര് , ഫോട്ടോ എടുപ്പത്തു പത്തതെ ഇല്ലെയ. പൈത്യകാരൻ പായല് .  (ചെലക്കാണ്ട് കൊറച്ചു നീങ്ങി ഇരിക്ക് നായെ, ഞാൻ ഫോട്ടോ എടുക്കട്ടെന്നു)

നോക്കുമ്പോ ആ പന്നി അവിടെ നിന്ന് കുനിഞ്ഞു കഷ്ടപ്പെട്ട് അടുത്തുള്ള ഒണക്ക മരത്തിൽ നാല് കാക്ക ഇരിക്കണതാണ് ഫോട്ടോ എടുക്കാൻ നോക്കണത്. പട്ടിമോറൻ ……. എനിക്ക് അങ്ങട് കലിച്ച് വന്നു.

ഞാൻ ആകെ ചമ്മി തവിടു പൊടി ആയി നോക്കിമ്പോ മീനാക്ഷി ഇരുന്നു ചിരിക്കാണ്.

: ഇപ്പഴത്തെ പിള്ളേരുടെ ഓരോ ഫോട്ടോപിടുത്തങ്ങൾ (ഞാൻ വളിച്ച ഒരു ചിരി ചിരിച്ചു .)

: അതെ അതെ ..( അവൾ വീണ്ടും ചിരി തുടങ്ങി)

(ദയനീയമായി ഇത്തവണയും പരാജയപ്പെട്ട ഞാൻ വീണ്ടും മൊബൈലിലേക്കു ശ്രദ്ധ തിരിച്ചു)

അപ്പോഴേക്കും നല്ല ചൂട് ചായ എത്തി, ദോഷം പറയരുതല്ലോ നല്ല ഊള ചായ . ഞാൻ അത് ആ ഫോട്ടോതെണ്ടി കിടന്നിരുന്ന ഭാഗത്തേക്ക് ഒഴിച്ച്‌, തിരിഞ്ഞു നോക്കാതെ നടന്നു .

പാർക്കിങ്ങിൽ പോയി. ചേതക്കിന്റെ കിക്കർ അടിക്കുമ്പോഴും മീനാക്ഷി വയറും പൊത്തിപിടിച്ചു ചിരിക്കുന്നുണ്ടായിരുന്നു  . എനിക്കെന്തോ ആ ചിരിയോടു ചെറിയ ഇഷ്ടം മനസ്സിൽ തോന്നി തുടങ്ങി. മറ്റൊരാളെ പ്രണയിക്കുന്ന പെൺകുട്ടി, അവളെ കുറിച്ച് അങ്ങനെ വിചാരിക്കരുതെന്നു ഞാൻ മനസിനെ സ്വയം തിരുത്തി. എനിക്ക് അല്ലെങ്കിലും ഉള്ളത ഏതെങ്കിലും പെൺകുട്ടി സ്നേഹത്തോടെ പെരുമാറിയ അപ്പോ പ്രേമമാണന്നു തെറ്റ്ധരിക്കും, വെറുതെ നാണംകെടാൻ നിക്കണ്ട.., എങ്കിലും റിയർവ്യൂ മിററിൽ കാണുന്ന ആ മാലാഖകൊച്ചിനെ ചെന്നൈ പട്ടണം മൊത്തം അത്ഭുതത്തോടെ നോക്കുന്നുണ്ടായിരുന്നു.

കുമുദം പറഞ്ഞത് അനുസരിച്ചു, ഹോസ്റ്റലിൽ ഒരു റൂം റെഡി ആണ് , തിങ്കളാഴ്ച ചാർജ് എടുത്താൽ പിന്നെ അവിടെ കൂടിക്കോളും. അപ്പോ രണ്ടു ദിവസം ഇതിനെ സഹിക്കണം, ഹാളിൽ സോഫയിൽ കിടന്നോട്ടെ . രണ്ടു ദിവസം അല്ലെ ദാ ന്നു പറഞ്ഞ പോലെ കടന്നു പോകും, ഞാൻ മനസ്സിൽ വിചാരിച്ചു .

 

(പക്ഷെ ഈ രണ്ടു ദിവസങ്ങൾ, എന്റെ ജീവിതത്തിലെ ഏറ്റവും നീളം കൂടിയ ദിവസങ്ങൾ ആവും എന്ന് ഞാൻ സ്വപ്നത്തിൽ പോലും വിചാരിച്ചില്ല)

22 Comments

  1. നരഭോജി

    എല്ലാവര്ക്കും സ്നേഹം. അടുത്ത ഭാഗം തറവാട്ടിൽ ഈ ആഴ്ച പബ്ലിഷ് ചെയ്യും. പേജ് കൂടുതലാണ് അതാണ് വൈകുന്നത്. അത് എഡിറ്റയ്‌തിട്ടു ഇവിടെ അടുത്ത ആഴ്ച ഇടാം.

      1. ബ്രോയാണോ പ്രായം എന്ന കഥയുടെ എഴുത്തുകാരൻ

    1. Tharavadu mns what

      1. ഇരുട്ട്

        തറവാട് means a heavenly place that create this magical writers for us “LEGENDS” can only understand

  2. ജിന്ന്?

    മോനുസേ അടുത്ത പാർട്ട്‌ എന്തിയെ ?

  3. നരഭോജി,
    എഴുത്ത് കിടുക്കി, വിവരണം ഒക്കെ അടിപൊളി, നിങ്ങളുടെ എഴുത്തിന്റെ ശൈലിയാണ് എന്നെ കൂടുതൽ ആകർഷിച്ചത്, ആശംസകൾ…

  4. ❤️❤️❤️❤️

  5. Machu poli waiting for next part

  6. ശ്യാമിന്റെയും അലീനയുടെയും ‘സ്നേഹം’ തന്നെ മിതമായി വിവരിക്കാമായിരുന്നു. വികാര വിക്ഷുഭ്ധത ഒഴിവാക്കി അതൊരു സമാഗമമായി തന്നെ ചേർക്കുന്നതായിരുന്നു ‘ആവിയുടെ വീടിന്റെ’ ഭംഗിക്ക് ചേർച്ച. ആ ഭംഗി ഒന്നു വേറെ തന്നെയായിരുന്നു. മീനാക്ഷിയുടെ ആ തിരിച്ചറിവിന്റെ പൂര്ണതയും ഒരളവ് വരെ അതുമാണ്. അവിടെ വായിക്കാനാണ് എനിക്കും താല്പര്യം കൂടുതൽ.

    1. തീർച്ചയായും Mr.Hide , കുട്ടികൾക്കു വേണ്ടി എഴുതുന്നതിലും രസം അങ്ങ് തറവാട്ടിൽ കാർന്നോൻമാർക്കു വേണ്ടി എഴുതുന്നത് തന്നെയാണ് .

  7. Avalkk vere aale ishttaan nammal pinnil pokunnath sheriaano?…

    Namukk ullath nammude kayyil thanne ethippedum…. Aa oru flow il potte

    1. Ath writer theerumanikkum

      1. Njan writerod theerumaanikkanda en paranjitt illallo… Just said my opinion…. Normally varunn cliche type aakaruth enn aan udreshichath

  8. ഈ സൈറ്റിന് വേണ്ടി അല്ലറ ചില്ലറ ചില മാറ്റങ്ങൾ വരുത്തിയ പതിപ്പ് ആണ് ഇത്. KK യിൽ വരുന്നത്തിൽ നിന്ന് കഥ വ്യത്യാസം ഉണ്ടായിരിക്കില്ല . .

  9. Adipoli story..super❣️❣️❣️❣️❣️❣️

  10. Super story ❤️❤️❤️❤️

  11. Ith repost ano

  12. കൊള്ളാം. അടിപൊളി. എനിക്ക് ഇഷ്ടപ്പെട്ടു. കഥയുടെ പോക്കും എഴുതുന്ന ശൈലിയും എല്ലാം ഇഷ്ടമായി. ഇനി സംഭവിക്കാൻ പോകുന്നതിനായി കാത്തിരിക്കുന്നു.❤️❤️❤️❤️

  13. ❤️❤️❤️

Comments are closed.