ഫ്ലാറ്റ് പൂട്ടി ഞങ്ങൾ ഇറങ്ങി, മീനാക്ഷിക് കുമാർ അണ്ണനെ കണ്ടു പിടിക്കണം, പിന്നെ സ്റ്റെല്ല മേരീസിൽ സിർട്ടിഫിക്കറ്റ്സ് സബ്മിറ്റ് ചെയ്യണം . ആദ്യം ഞങ്ങൾ അടുത്തവീട്ടിലെ സെൽവ അണ്ണന്റെ പഴയ ചേതക് സ്കൂട്ടറും എടുത്ത് കോടമ്പാക്കത്തേക്ക് പറപ്പിച്ചു. മീനാക്ഷി സ്കൂട്ടർ യാത്ര ആസ്വദിക്കുന്നുണ്ടെന്നു അവളുടെ മുഖം റിയർവ്യൂ മിററിൽ കണ്ടപ്പോ എനിക്ക് മനസിലായി , അവളുടെ ആ നല്ല നിമിഷത്തെ നശിപ്പിക്കണ്ട എന്ന് വച്ച് യാത്രക് ഇടയിൽ ഞാൻ അവളോട് ഒന്നും ചോദിച്ചില്ല.
കോടമ്പാക്കത് കുമാർ അണ്ണൻ സ്റ്റാർ ആയിരുന്നു, അതുകൊണ്ടു തിരഞ്ഞു നാടകണ്ടി വന്നില്ല. പടയപ്പ പടത്തിൽ രജനികാന്ത് ഇട്ട വെള്ള കളർ ഷെർവാണി പുള്ളി അടിച്ചതാണെന്നാണ് പുള്ളി തന്നെ പറയുന്നത് . പിന്നെ പറയാൻ ഉണ്ടോ അവിടെത്തെ vip തന്നെ ആണ് പുള്ളി .
: ഇങ്കെ ബാച്ചിലേർസുക്ക് റൂം കടയ്ക്കിറത്തു റൊമ്പ കഷ്ടം മാ , അതും തനിയ ഒരു പൊണ്ക്കു റൊമ്പ റൊമ്പ കഷ്ടം , സ്റ്റെല്ല മേരീസ് കോളജ് താനെ, എൻ തങ്കച്ചി അങ്കെ തോട്ടത്തിലെ വേല പത്തിട്ടിരിക് , പേര് കുമുദം , നിങ്കെ അവക്കിട്ട പേശി പാറ് , കുമാർ സൊല്ലിയാച്ചു സൊല്ലു .
(അപ്പൊ കുമാരണ്ണന്റെ പെങ്ങൾ കോളേജിൽ തോട്ടം തൊഴിലാളിയാണ് , അവര് വിചാരിച്ച മാത്രമേ രാവിലെ വന്നുകയറിയ ഈ മാരണത്തെ എൻറെ തലയിൽ നിന്ന് ഒഴിവക്കാൻ പറ്റു.)
ഞങ്ങൾ സ്റ്റെല്ല മേരീസ് കോളേജിൽ എത്തി , പെൺകുട്ടികളുടെ ഒരു മാർജിൻ ഫ്രീ മാർക്കറ്റ് .
ഞാൻ കളക്ഷൻ പിടിച്ചു പുറത്തു ഇരുന്നപ്പോ, മീനക്ഷി പോയി പ്രിൻസിപ്പാളെ കണ്ടു സിർട്ടിഫിക്കറ്റ് സബ്മിറ്റ് ചെയ്തു , തിങ്കളാഴ്ച ചാർജ് എടുകാംന്നു സമ്മതിച്ചു പോന്നു . ഞാൻ പെൺകുട്ടികളുടെ സകല കളക്ഷനും എടുത്തു ഇരിക്കുന്നതിനിടയിൽ അവൾ പിന്നിൽ നിന്ന് വിളിച്ചു, ഞാൻ എന്താ ചെയ്തു കൊണ്ടിരുന്നിരുന്നേ എന്ന് മനസിലായിട്ടുണ്ട് അവൾക്, കുറച്ചു ദേഷ്യത്തിൽ ആണ്, എനിക്ക് പുല്ലാണ്.
: ഞാൻ തിങ്കളാഴ്ച തൊട്ട് ഇവിടത്തെ മിസ് ആണ്, അപ്പോ എന്റെ കൂടെ വന്നിരിക്കണതൊരു വായിന്നോക്കി ആണെന്ന് പിള്ളേരെക്കൊണ്ടു പറയിക്കരുത്, എനിക്കതൊരു കുറച്ചിലാണ് . അരവിന്ദേട്ടൻ ഇവിടെ കൂടി എന്നെ നാണം കെടുത്തരുത്.
ക്യാന്റീനിൽ കയറുന്നതിനു മുന്ന് അവള് പറഞ്ഞു, എനിക്ക് ആകെ സങ്കടം ആയി, ഇവളെ സഹായിക്കണ്ട ഒരു ആവശ്യോം എനിക്കില്ല, പിന്നെ അമ്മ പണ്ടെനിക് വേണ്ടി ആലോചിച്ച മാരണം അല്ലെ വച്ചിട്ടാണ്, ഞാൻ പൊടിക്ക് അടങ്ങി. മനുഷ്യൻ ഇവിടെ ആണ്ടിനും ശങ്കരാന്തിക്കും ആണ്, വല്ല വല്ല പെമ്പിള്ളേരെ കാണണത് അപ്പോഴാണ്, ഞാൻ പിന്നെ മൊബൈൽ എടുത്ത് തോണ്ടി ഇരുന്നു .
സ്റ്റെല്ല മേരീസ് ലെ കാന്റീൻ ഓപ്പൺ ആണ്, നല്ല ഹൈടെക് സെറ്റ് അപ്പ്, പുറത്തു നല്ല വ്യൂ ഒക്കെ കണ്ടു, നല്ല പൊള്ളണ വെയിലൊക്കെ കൊണ്ട്, സുഖം ആയിട്ട് കടപ്പുറത്തു മാന്തൾ ഉണക്കാൻ ഇട്ടിരിക്കണേ പോലെ ഇരിക്ക.
ഓരോ മേശക്കു മുകളിലും വലിയകുട വച്ചിട്ടുണ്ട്, ഭാഗ്യത്തിന് ഒരു തരി വെയില് പോലും കുടയിൽ തട്ടണില്ല, എല്ലാം എൻറെ ഉച്ചൻ തലയിൽ തന്നെ അടിക്കുന്നുണ്ട്, എന്റെ നിഴലിൽ മീനാക്ഷി സുഖിച്ചു ഇരുന്നു മാസ്ക് മാറ്റി , അവിടെ ഇരുന്ന പിള്ളേരെല്ലാം ഏതാ ഈ സുന്ദരി എന്ന് അത്ഭുതപ്പെട്ടു നോക്കുന്നുണ്ട് . അടിപൊളി …
എല്ലാവര്ക്കും സ്നേഹം. അടുത്ത ഭാഗം തറവാട്ടിൽ ഈ ആഴ്ച പബ്ലിഷ് ചെയ്യും. പേജ് കൂടുതലാണ് അതാണ് വൈകുന്നത്. അത് എഡിറ്റയ്‌തിട്ടു ഇവിടെ അടുത്ത ആഴ്ച ഇടാം.
?
ബ്രോയാണോ പ്രായം എന്ന കഥയുടെ എഴുത്തുകാരൻ
Tharavadu mns what
തറവാട് means a heavenly place that create this magical writers for us “LEGENDS” can only understand
മോനുസേ അടുത്ത പാർട്ട് എന്തിയെ ?
നരഭോജി,
എഴുത്ത് കിടുക്കി, വിവരണം ഒക്കെ അടിപൊളി, നിങ്ങളുടെ എഴുത്തിന്റെ ശൈലിയാണ് എന്നെ കൂടുതൽ ആകർഷിച്ചത്, ആശംസകൾ…
super..
❤️❤️❤️❤️
Machu poli waiting for next part
ശ്യാമിന്റെയും അലീനയുടെയും ‘സ്നേഹം’ തന്നെ മിതമായി വിവരിക്കാമായിരുന്നു. വികാര വിക്ഷുഭ്ധത ഒഴിവാക്കി അതൊരു സമാഗമമായി തന്നെ ചേർക്കുന്നതായിരുന്നു ‘ആവിയുടെ വീടിന്റെ’ ഭംഗിക്ക് ചേർച്ച. ആ ഭംഗി ഒന്നു വേറെ തന്നെയായിരുന്നു. മീനാക്ഷിയുടെ ആ തിരിച്ചറിവിന്റെ പൂര്ണതയും ഒരളവ് വരെ അതുമാണ്. അവിടെ വായിക്കാനാണ് എനിക്കും താല്പര്യം കൂടുതൽ.
തീർച്ചയായും Mr.Hide , കുട്ടികൾക്കു വേണ്ടി എഴുതുന്നതിലും രസം അങ്ങ് തറവാട്ടിൽ കാർന്നോൻമാർക്കു വേണ്ടി എഴുതുന്നത് തന്നെയാണ് .
Avalkk vere aale ishttaan nammal pinnil pokunnath sheriaano?…
Namukk ullath nammude kayyil thanne ethippedum…. Aa oru flow il potte
Ath writer theerumanikkum
Njan writerod theerumaanikkanda en paranjitt illallo… Just said my opinion…. Normally varunn cliche type aakaruth enn aan udreshichath
ഈ സൈറ്റിന് വേണ്ടി അല്ലറ ചില്ലറ ചില മാറ്റങ്ങൾ വരുത്തിയ പതിപ്പ് ആണ് ഇത്. KK യിൽ വരുന്നത്തിൽ നിന്ന് കഥ വ്യത്യാസം ഉണ്ടായിരിക്കില്ല . .
Adipoli story..super❣️❣️❣️❣️❣️❣️
Super story ❤️❤️❤️❤️
Repost anuoh
Ith repost ano
കൊള്ളാം. അടിപൊളി. എനിക്ക് ഇഷ്ടപ്പെട്ടു. കഥയുടെ പോക്കും എഴുതുന്ന ശൈലിയും എല്ലാം ഇഷ്ടമായി. ഇനി സംഭവിക്കാൻ പോകുന്നതിനായി കാത്തിരിക്കുന്നു.❤️❤️❤️❤️
❤️❤️❤️