മീനാക്ഷി കല്യാണം 2 [നരഭോജി] 468

: ശ്രീറാം കാർത്തികേയൻ , അതാണ് ന്റെ ചെക്കന്റെ പേര് .

അവളതു പറഞ്ഞപ്പോ മാത്രം ചെറിയ ഒരു നഷ്ടബോധം മനസ്സിൽ വന്നു, എന്ത് കൊണ്ടെന്നു അറിയില്ല. എനിക്കെന്തോ ഇത് വരെ കണ്ടിട്ടില്ലാത്ത അവനോടു അസൂയ തോന്നി തുടങ്ങിയിരിക്കുന്നു.

ഞാൻ അവളോട് കഴിച്ചോളാൻ പറഞ്ഞു കുളിക്കാൻ കയറി, കുളിച്ചു സെറ്റ് ആയി തിരിച്ചു ഹാളിലേക്ക് കടക്കുമ്പോൾ കഴിച്ചു കൊണ്ടിരുന്ന പ്ലേറ്റ് അടക്കം പിടിച്ചു, പേടിച്ചു അടുക്കളയിലേക്കു നോക്കി നിക്കുന്ന മീനാക്ഷിയെ ആണ് കാണുന്നത് , ചുളിവ് വീണ ആ ചുവന്ന കല്യാണ സാരിയിലും അഴിഞ്ഞു വീഴാറായ മുടിയിഴകളിലും,  ഒഴിഞ്ഞ കഴുത്തിലും കാതിൽ  ഭയത്തിനൊത്ത്‌ തൂങ്ങിയാടുന്ന ജിമിക്കിയിലും, മഷിപോലും എഴുതാത്ത അഴകുള്ള നേത്രങ്ങളിലും, ഒരു നേർത്ത ചിരിമാത്രം അലങ്കാരമായി അണിഞ്ഞു, മറ്റേതു നവവധുവിനേക്കാൾ ശോഭയോടെ ഒരു അപ്സരസെന്നോണം വിളങ്ങുന്ന അവളെ ഞാൻ  അൽപനേരം നോക്കി നിന്നു .ഇത്ര ഭംഗിയുള്ള ഒരു കല്യാണപെണ്ണിനെ ഞാൻ എന്റെ ജീവിതത്തിൽ കണ്ടിട്ടില്ല , അവൾ മുഴുവനായി ഒരുങ്ങിയിട്ടു കൂടി ഇല്ല, എന്നിട്ടു കൂടി .

 

ഞാൻ ഹാളിലേക്ക് കടന്നു എന്താ സംഭവം എന്ന്നോക്കി. ഇത്ര ഒക്കെ പേടി ഉണ്ടെങ്കിലും സ്ഥിരമായ ഇടവേളയിൽ മീനാക്ഷി ഉപ്പുമാവ് വായിലേക്ക് എറിഞ്ഞിടുന്നുണ്ട് . നോക്കുമ്പോ അടുക്കളയിൽ ജംമ്പു ഉണ്ട്, അവൻ സ്ഥിരമായി ഞാൻ അവനു വേണ്ടി സ്ലാബിനു മുകളിൽ വെക്കാറുള്ള പഴം എടുക്കാൻ നോക്കുക ആണ്. അവൻ അതെടുത്തു ജനലിലൂടെ പുറത്തു പോയി.

എന്നെ കണ്ടതും അങ്ങോട്ട് കൈ ചൂണ്ടി

: ഒരു കൊരങ്ങൻ….( കൊച്ചുകുട്ടികളെ പോലെ കണ്ണുകൾ വികസിപ്പിച്ചു അവളിതു പറഞ്ഞു തീർത്തു)

: അത് ജംബു ആണ്, പുറത്തുനിന്നു ഒന്നും കിട്ടിയില്ലെങ്കിൽ അവൻ ഇവിടെ വരാറുണ്ട് , വേറെ ഒന്നും എടുക്കില്ല , ആരേം ഉപദ്രവിക്കേം ഇല്ല , അവനു വച്ച പഴം എടുത്ത് പോവും, പാവ …

: പാവം….ഞാൻ ഇപ്പോ പേടിച്ചു ചത്തേനെ, പറയാൻ പറ്റില്ലേ കൊരങ്ങനെ, വന്യമൃഗം ആണ്.

(വല്യ കാര്യത്തിൽ ഇത് പറയുമ്പോഴും, ഉപ്പുമാവ് വായിലേക്ക് തുടർച്ചയായി എറിഞ്ഞിടുന്നുണ്ട് )

ഇവള് ജംമ്പു കടിച്ചിട്ടല്ല , മിക്കാവാറും ഉപ്പുമാവ് തൊണ്ടയിൽ കുടുങ്ങി ആവും ചാവാൻ പോണത് . ഞാൻ മനസ്സിൽ വിചാരിച്ചു ചിരിച്ചു.

: ജംബു , കൊരങ്ങന്ന് വിളിച്ച ചെലപ്പോ കടിച്ചു വച്ചിട്ട് പോവും .

: ആ ജംബു , ജംബു … അവളതു വെറുതെ ഉരുവിട്ട് പറഞ്ഞു, മേശപുറത്തിരിക്കുന്ന ഫുഡിന് കൂടുതൽ പ്രാധാന്യം കൊടുത്തു ,

ഞാൻ അവൾക് എതിർ വശത്തു ഇരുന്നു , അവൾക് അല്പം വെള്ളം വീത്തി കൊടുത്ത് , അവളുടെ ആസ്വദിച്ചുള്ള ആ തീറ്റ നോക്കി ഇരുന്നു  .

അവസാനം ചിരിച്ചു അവളെ നോക്കിയിരിക്കുന്ന എന്നെ നോക്കി അവൾ പറഞ്ഞു

: ഇതിനു ന്റെ സരു ഉണ്ടാക്കുന്ന അതെ രുചി (അവൾക്കു അതിൽ കൂടുതൽ ഒന്നും പറയാൻ പറ്റിയില്ല വാക്കുകൾ ഇടറി കണ്ണിൽ ഈറൻ പടർന്നു , അവൾ പതുകെ എഴുന്നേറ്റു പോയി )

എന്റെ അവസ്ഥയും മറ്റൊന്നായിരുന്നില്ല ,മുഖത്തെ ചിരി വറ്റി സങ്കടം ഇരച്ചു കയറി , അമ്മയെ പറ്റി ആണ് പറഞ്ഞത് , അമ്മയെ….അമ്മയുടെ ഭക്ഷണത്തെ എന്നനേക്കാൾ സ്നേഹിക്കുന്ന ഒരാൾ, എനിക്കവളോടുള്ള സ്നേഹം കൂടിവന്നു.

ഞാൻ കുറച്ചു ഉപ്പുമാവെടുത്തു കണ്ണടച്ച് കഴിച്ചു നോക്കി, അതെ ശരിയാണ്, ‘അമ്മ ഉണ്ടാകാറുള്ള അതെ രുചി,  ആർത്തിയോടെ ഒരു പിടി കൂടി വാരി വായിലിട്ട്, അവൾ കാണാതെ കണ്ണുതുടച്ചു ഞാൻ എഴുന്നേറ്റു .

 

 

**********************

22 Comments

  1. നരഭോജി

    എല്ലാവര്ക്കും സ്നേഹം. അടുത്ത ഭാഗം തറവാട്ടിൽ ഈ ആഴ്ച പബ്ലിഷ് ചെയ്യും. പേജ് കൂടുതലാണ് അതാണ് വൈകുന്നത്. അത് എഡിറ്റയ്‌തിട്ടു ഇവിടെ അടുത്ത ആഴ്ച ഇടാം.

      1. ബ്രോയാണോ പ്രായം എന്ന കഥയുടെ എഴുത്തുകാരൻ

    1. Tharavadu mns what

      1. ഇരുട്ട്

        തറവാട് means a heavenly place that create this magical writers for us “LEGENDS” can only understand

  2. ജിന്ന്?

    മോനുസേ അടുത്ത പാർട്ട്‌ എന്തിയെ ?

  3. നരഭോജി,
    എഴുത്ത് കിടുക്കി, വിവരണം ഒക്കെ അടിപൊളി, നിങ്ങളുടെ എഴുത്തിന്റെ ശൈലിയാണ് എന്നെ കൂടുതൽ ആകർഷിച്ചത്, ആശംസകൾ…

  4. ❤️❤️❤️❤️

  5. Machu poli waiting for next part

  6. ശ്യാമിന്റെയും അലീനയുടെയും ‘സ്നേഹം’ തന്നെ മിതമായി വിവരിക്കാമായിരുന്നു. വികാര വിക്ഷുഭ്ധത ഒഴിവാക്കി അതൊരു സമാഗമമായി തന്നെ ചേർക്കുന്നതായിരുന്നു ‘ആവിയുടെ വീടിന്റെ’ ഭംഗിക്ക് ചേർച്ച. ആ ഭംഗി ഒന്നു വേറെ തന്നെയായിരുന്നു. മീനാക്ഷിയുടെ ആ തിരിച്ചറിവിന്റെ പൂര്ണതയും ഒരളവ് വരെ അതുമാണ്. അവിടെ വായിക്കാനാണ് എനിക്കും താല്പര്യം കൂടുതൽ.

    1. തീർച്ചയായും Mr.Hide , കുട്ടികൾക്കു വേണ്ടി എഴുതുന്നതിലും രസം അങ്ങ് തറവാട്ടിൽ കാർന്നോൻമാർക്കു വേണ്ടി എഴുതുന്നത് തന്നെയാണ് .

  7. Avalkk vere aale ishttaan nammal pinnil pokunnath sheriaano?…

    Namukk ullath nammude kayyil thanne ethippedum…. Aa oru flow il potte

    1. Ath writer theerumanikkum

      1. Njan writerod theerumaanikkanda en paranjitt illallo… Just said my opinion…. Normally varunn cliche type aakaruth enn aan udreshichath

  8. ഈ സൈറ്റിന് വേണ്ടി അല്ലറ ചില്ലറ ചില മാറ്റങ്ങൾ വരുത്തിയ പതിപ്പ് ആണ് ഇത്. KK യിൽ വരുന്നത്തിൽ നിന്ന് കഥ വ്യത്യാസം ഉണ്ടായിരിക്കില്ല . .

  9. Adipoli story..super❣️❣️❣️❣️❣️❣️

  10. Super story ❤️❤️❤️❤️

  11. Ith repost ano

  12. കൊള്ളാം. അടിപൊളി. എനിക്ക് ഇഷ്ടപ്പെട്ടു. കഥയുടെ പോക്കും എഴുതുന്ന ശൈലിയും എല്ലാം ഇഷ്ടമായി. ഇനി സംഭവിക്കാൻ പോകുന്നതിനായി കാത്തിരിക്കുന്നു.❤️❤️❤️❤️

  13. ❤️❤️❤️

Comments are closed.