നെയ്ഒഴിച്ച് കടുകും ഉള്ളി മുളക് കുറച്ചു കാരറ്റ് അണ്ടിപരിപ്പും വാട്ടി നല്ല മണം പരന്നപോൾ , അതിലേക്കു വെള്ളം ഒഴിച്ചു , അപ്പോൾ ഉണ്ടായ ശബ്ദത്തിൽ ഞെട്ടിയ മീനാക്ഷി , അത്ര നേരം എന്നോട് മിണ്ടാതെ , ജനലരികിൽ ഞാൻ സ്ഥിരം പക്ഷികൾക്ക് വെക്കാറുള്ള വെള്ളത്തിനരികിൽ വന്നിരിക്കുന്ന പലനിറത്തിലുള്ള കിളികളെ നോക്കി എന്തോ ചിന്തിച്ചിരിക്കുക ആയിരുന്നു . പച്ച,മഞ്ഞ,ചുവപ്പു കടും നിറങ്ങളിൽ ഉള്ള കുഞ്ഞു കിളികൾ അവയെ കാണാൻ തന്നെ നല്ല ചേലാണ് .
അവൾ പതിയെ നടന്നു വന്നു എന്റെ അടുത്തു നിന്നു . അവളുടെ സ്വർണ വർണ്ണമുള്ള മുഖത്തു കുങ്കുമ രാശികൾ പടർന്നിരുന്നു, ആ കുഞ്ഞു നുണകുഴികൾ കാണാനേ ഇല്ല. അലസമായി വീണുകിടക്കുന്ന മുടിയിഴകളെ കാറ്റു അപഹരിക്കാൻ കിണഞ്ഞു ശ്രമിക്കുന്നുണ്ട് , അത് അവളെ അലോസര പെടുത്തുന്നും ഉണ്ട് . ഇടയ്ക്കിടയ്ക്ക് കാറ്റിന്റെ നിരാശപ്പെടുത്തി അവളതിനെ ആ നേർത്ത ചെവിക്കു പിന്നിൽ ഒളിച്ചു വയ്ക്കാൻ നോക്കുന്നുണ്ട്, ഈ പോരാട്ടം തുടർന്ന് നടന്നു കൊണ്ടേ ഇരുന്നു .
ഈ മൂടോന്നു മാറ്റാൻ ഞാൻ തിളച്ച വെള്ളത്തിൽ അല്പം ഉപ്പിട്ട് ഇളക്കി അവളോട് അവളുടെ പ്രണയകഥ ചോദിച്ചു .
മറ്റൊരാളുടെ സുന്ദരമായ പ്രണയകഥ കേൾക്കുക എന്നതിൽ പരം അരോചകമായ ഒരു കാര്യം വേറെ ഇല്ല, നമ്മൾ മടുപ്പിന്റെ പടുകുഴിയിലും അവർ ആസ്വാദനത്തിന്റെ പർവതശൃംഗങ്ങളിലും ആയിരിക്കും, ഇടയ്കിടയ്ക്കുള്ള അഭിനയത്തിന്റെ ചരട് വലിയൊഴിച്ചാൽ. മീനാക്ഷിയുടെ കഥ ഒരു സാധാരണ കഥ ആയിരുന്നു, മഹാരാജാസ് കോളേജിൽ പുതിയതായി ജോയിൻ ചെയ്ത രണ്ടു അസിസ്റ്റന്റ് പ്രൊഫിസേഴ്സ് തമ്മിൽ ഉണ്ടായ പ്രണയവും,സ്വന്തം സ്വപ്നം തേടി ഉള്ള നായകന്റെ യാത്രയും .നായികയുടെ കാത്തിരിപ്പും. കല്യാണത്തിന്റെ കാര്യത്തിൽ കുരങ്ങൻ ഏത്തപ്പഴം പിടിച്ചപോലെ ഉള്ള രാഘവമാമന്റെ തേഞ്ഞ പിടിവാശിയും. ആകെ കൂടി ഒരു ജക പൊക ബോറു കഥ.
കഥ പറഞ്ഞതിന് ശേഷം അവൾ ഒരു കവർ എടുത്ത് മേശപ്പുറത്തു വച്ചു അതിൽ അപ്പോയിന്മെന്റ് ഓർഡർ, സ്റ്റെല്ല മേരിസ് കോളജ് എന്ന് എഴുതിയിരുന്നു .
അപ്പോ അതാണ് ചാടി കയറി ഇങ്ങട് പോന്നേക്കണേ, വിദേശത്തുന്നു അടുത്ത മാസം തിരിച്ചു വരുന്ന കാമുകന് അവളുടെ അമ്മുമ്മേടെ സർപ്രൈസ് കൊടുക്കാൻ . എനിക്കതിൽ ഇത്ര ദേഷ്യം വരണ്ട കാര്യം ഇല്ല എന്നാലും. എന്തോ ആകെ കൂടി ചൊറിഞ്ഞു കയറിവന്നു .
ഇവളുടെ അച്ഛന്റെ പേര് പറഞ്ഞോണ്ടാവും , അയാള് പണ്ടേ എനിക്ക് പാര ആണ് , രാഘവ മാമൻ , സ്വന്തം മാമൻ ഒന്നും അല്ല . അടുത്ത വീട്ടിൽ ഉള്ള ഒരു പോങ്ങൻ ആണ്, പ്രായം കാരണം അങ്ങനെ വിളിക്കണ്ടി വന്നു. എന്നെ പറ്റി സകല അപവാദവും നാട്ടിൽ പറഞ്ഞു പരത്തണതു അയാളാണ്. എന്തായാലും കല്യാണം മുടങ്ങിയപ്പോ അവൻറെ കണ്ണൊക്കെ തുറിച്ചിണ്ടാവും, ഞാൻ രഹസ്യം ആയി സന്തോഷിച്ചു.
ഞാൻ തിളച്ച വെള്ളത്തിൽ, റവയിട്ട് ഇളക്കി കുറുകി വന്നപ്പോ , അല്പം നെയ് ഒഴിച്ച് ഇറക്കി വച്ചു അവളെ നോക്കി . അവളിതൊക്കെ എന്തോ സിനിമ കാണുന്ന ലാഘവത്തിൽ കണ്ടിരിപ്പുണ്ട്. പെണ്ണിന് പാചകം അറിയില്ലെന്ന് തോന്നുന്നു, എല്ലാം കെട്ടുന്നവന്റെ ഭാഗ്യം.
അപ്പോ നിനക്കു ആരെ ആണ് കണ്ടു പിടികണ്ടെ അമേരിക്കയിൽ ഉള്ള നിന്റെ കാമുകനെയോ, ഗോപാലപുരത്തു നീണ്ടു പരന്നു കിടക്കുന്ന സ്റ്റെല്ല മേരീസ് കോളേജോ.
ഇതൊന്നും അല്ല (അവൾ കുലുങ്ങി ചിരിച്ചുകൊണ്ട് പറഞ്ഞു ),
: കോടമ്പാക്കത് തയ്യൽ കട നടത്തുന്ന കുമാർ അണ്ണനെ.
ഞാൻ അന്തം വിട്ടു അവളെ നോക്കി, അവൾക് മാത്രം എവിടന്നു ഇവിടെ ഇത്ര അധികം ആള്ക്കാരെ പരിജയം കൊല്ലങ്ങൾ ആയിട്ടു ഇവിടെ താമസിക്കണ നമുക്കൊന്നും ഇല്ലാലോ.
അതും കാമുകൻ തന്നെ ? (ഞാൻ ചിരിച്ചു ചോദ്യ ഭാവത്തിൽ അവളെ നോക്കി)
അത് ശ്രീ പറയാറുള്ള ആളാണ്, അയാളാണ് അവനിവിടെ റൂം ശരിയാക്കി കൊടുത്തത് .
ഏതു ശ്രീ
എല്ലാവര്ക്കും സ്നേഹം. അടുത്ത ഭാഗം തറവാട്ടിൽ ഈ ആഴ്ച പബ്ലിഷ് ചെയ്യും. പേജ് കൂടുതലാണ് അതാണ് വൈകുന്നത്. അത് എഡിറ്റയ്‌തിട്ടു ഇവിടെ അടുത്ത ആഴ്ച ഇടാം.
?
ബ്രോയാണോ പ്രായം എന്ന കഥയുടെ എഴുത്തുകാരൻ
Tharavadu mns what
തറവാട് means a heavenly place that create this magical writers for us “LEGENDS” can only understand
മോനുസേ അടുത്ത പാർട്ട് എന്തിയെ ?
നരഭോജി,
എഴുത്ത് കിടുക്കി, വിവരണം ഒക്കെ അടിപൊളി, നിങ്ങളുടെ എഴുത്തിന്റെ ശൈലിയാണ് എന്നെ കൂടുതൽ ആകർഷിച്ചത്, ആശംസകൾ…
super..
❤️❤️❤️❤️
Machu poli waiting for next part
ശ്യാമിന്റെയും അലീനയുടെയും ‘സ്നേഹം’ തന്നെ മിതമായി വിവരിക്കാമായിരുന്നു. വികാര വിക്ഷുഭ്ധത ഒഴിവാക്കി അതൊരു സമാഗമമായി തന്നെ ചേർക്കുന്നതായിരുന്നു ‘ആവിയുടെ വീടിന്റെ’ ഭംഗിക്ക് ചേർച്ച. ആ ഭംഗി ഒന്നു വേറെ തന്നെയായിരുന്നു. മീനാക്ഷിയുടെ ആ തിരിച്ചറിവിന്റെ പൂര്ണതയും ഒരളവ് വരെ അതുമാണ്. അവിടെ വായിക്കാനാണ് എനിക്കും താല്പര്യം കൂടുതൽ.
തീർച്ചയായും Mr.Hide , കുട്ടികൾക്കു വേണ്ടി എഴുതുന്നതിലും രസം അങ്ങ് തറവാട്ടിൽ കാർന്നോൻമാർക്കു വേണ്ടി എഴുതുന്നത് തന്നെയാണ് .
Avalkk vere aale ishttaan nammal pinnil pokunnath sheriaano?…
Namukk ullath nammude kayyil thanne ethippedum…. Aa oru flow il potte
Ath writer theerumanikkum
Njan writerod theerumaanikkanda en paranjitt illallo… Just said my opinion…. Normally varunn cliche type aakaruth enn aan udreshichath
ഈ സൈറ്റിന് വേണ്ടി അല്ലറ ചില്ലറ ചില മാറ്റങ്ങൾ വരുത്തിയ പതിപ്പ് ആണ് ഇത്. KK യിൽ വരുന്നത്തിൽ നിന്ന് കഥ വ്യത്യാസം ഉണ്ടായിരിക്കില്ല . .
Adipoli story..super❣️❣️❣️❣️❣️❣️
Super story ❤️❤️❤️❤️
Repost anuoh
Ith repost ano
കൊള്ളാം. അടിപൊളി. എനിക്ക് ഇഷ്ടപ്പെട്ടു. കഥയുടെ പോക്കും എഴുതുന്ന ശൈലിയും എല്ലാം ഇഷ്ടമായി. ഇനി സംഭവിക്കാൻ പോകുന്നതിനായി കാത്തിരിക്കുന്നു.❤️❤️❤️❤️
❤️❤️❤️