അജു : ഇതേതാ ഈ നായ,….. ശ്യാമല്ലേ……, ഡാ മരത്തലയ ഇങ്ങട് വന്നെടാ …
(നാട്ടിൽ വച്ചേ അവന്റെ ഉടായിപ്പ് അറിയുന്നതുകൊണ്ടു, അജു അവനെ കൈ കാട്ടി വിളിച്ചു , എല്ലാവരുടെ ശ്രദ്ധയും സ്വാഭാവികം ആയി അവരിലേക്ക് തിരിഞ്ഞു .)
ശ്യാം ഇളിച്ചുകൊണ്ടു അവിടെ വന്നിരുന്നു, ഒപ്പം അലീനയും .
അജു : നീ ഏതാ മോളെ ഇവന്റെ, പുതിയ ലൈൻ ആണോ ? അപ്പോ നാട്ടില് ഉള്ള ശ്രുതി , അഞ്ജലി ഒക്കെ എന്ത് ചെയ്യൂട,
ശ്യാം : അജു ചേട്ടാ , ഇത് ചുമ്മാ , ഒരു താമശ ആണ് , നാട്ടിൽ ഒന്നും പറയരുത് (അവൻ തല ചൊറിഞ്ഞു പറഞ്ഞു)
അലീന: യു ചീറ്റ് , അപ്പോ നീ എന്നെ കേട്ടാന്നു പറഞ്ഞതോ. ഇത് ചതി ആണ്, എനിക്ക് നീതി കിട്ടണം.
ഞാൻ ഇതിലൊന്നും ശ്രദ്ധ കൊടുക്കാതെ, ഞാൻ വിഫലമായി എന്റെ കാലുകളിൽ വന്നു തലോടി സമാധാനിപ്പിക്കാൻ ശ്രമിക്കുന്ന നിലാവിനെ നോക്കി.
പറഞ്ഞിരിക്കലെ അവൾ അവിടെ ഇരുന്നിരുന്ന ഒരു പെഗ് എടുത്ത് അടിച്ചു , അവിടെ ഇരുന്നോരുടെ ഒക്കെ കിളി പോയി , സംസാരിച്ചിരിക്കലെ അവള് രണ്ടും മൂന്നും പെഗ് അടിച്ചു . അജുനു സാധനം ഇവള് തീർക്കും എന്ന് തോന്നി തുടങ്ങി .
അജു : വിളിച്ചോണ്ട് പോടാ ഈ മറുതയെ . (അജു കുപ്പി മാറ്റി വച്ച്, ശ്യാമിനെ നോക്കി). പിന്നെ നിന്നെ ഇനി ഈ പരിസരത്തു കണ്ട നിന്റെ കുഞ്ഞിക്കാല്, ഞാൻ വെട്ടി പട്ടിക്കു ഇട്ടു കൊടുക്കും. കേട്ടോടാ മരപ്പാഴെ, ഇപ്പോ പണ്ടത്തെ പോലെ അല്ലെ, ചെക്കൻ ഒരു കല്യാണം ഒക്കെ കഴിച്ചു. ഞാൻ ഒഴികെ എല്ലാവരും ആ തമാശക്ക് ചിരിച്ചു.
ഞാൻ ഒളികണ്ണ് ഇട്ടു നോക്കുമ്പോൾ മീനാക്ഷിയും അതിനു ചിരിക്കാതെ എന്തോ സീരിയസ് ആയി ചിന്തിച്ചിരിക്കുന്നുണ്ട് , ഈശ്വര എന്നെ തട്ടാൻ വല്ലതും ആയിരിക്കോ. യേയ്… ഒരിക്കലും ഇല്ല.
ശ്യാം തല കുലുക്കി എണീറ്റു. അലീനയെ പിടിച്ചു പൊക്കി, അവള് നല്ല ഫിറ്റാണ് എണീക്കാൻ പറ്റണില്ല,
ഞാൻ ചുറ്റും നോക്കി ഓരോരുത്തരും അവരവരുടെ ലോകത്താണ്, ജോൺ ശരത്തിനെ ആ ബിയർ മുഴുവൻ കുടിക്കാൻ പ്രോത്സാഹിപ്പിക്കുക ആണ്, മതിന്നൊരു വാക്കു കേട്ടിട്ട് വേണം അത് വാങ്ങിച്ചു അവനു കമത്താൻ.
അജു നാട്ടിലെ എന്തോ താമശ മീനാക്ഷിയോട് പറഞ്ഞോണ്ടിരിക്കാണ്, ഇടയിൽ അവളെ സമാധാനിപ്പിക്കാൻ ശ്രീറാം വന്നു കഴിഞ്ഞൽ ഇത് പറിച്ചു കാട്ടിൽ കളയാം എന്നൊക്കെ താലിയെ നോക്കി അവൻ പറയുന്ന പോലെ തോന്നി. അവൾ അത് കേട്ട് ചിരിച്ചു താലിയിൽ പിടിച്ചു ഒട്ടും താല്പര്യം ഇല്ലാതെ ഇടതു വശത്തേക്ക് എറിഞ്ഞിട്ടു. ആർക്കും വേണ്ടാത്ത ഒരു പഴ്വസ്തുവായി അതവിടെ കിടന്നു ഊഞ്ഞാലാടി. ശ്യാം അലീനയെ എങ്ങനെ ഒക്കെയോ പൊക്കി എടുത്ത് പുറത്തേക്കു പോവുക ആണ് . അഭി ഏതോ സീരിയസ് കോളിൽ ആണ്. ഞാൻ ഈ ബഹളത്തിനിടയിൽ ഇരുന്നു ആരും ശ്രദ്ധിക്കുന്നില്ല എന്ന് ഉറപ്പുവരുത്തി, പതുക്കെ മീനാക്ഷിയുടെ കഴുത്തിൽ കിടന്നാടുന്ന താലിയിൽ നോക്കി.
മുറിയിൽ നിറഞ്ഞു നിന്നിരുന്ന നിലാവും, അവളണിഞ്ഞ നീലവസ്ത്രവും, അതിന്റെ സ്വർണ ശോഭ ഇരട്ടിയാക്കി. പുലരാൻ നേരം ചക്രവാള സീമകളിൽ കാണുന്ന ധ്രുവനക്ഷത്രം എന്ന പോലെ, അത് തെളിഞ്ഞു കണ്ടു. നനഞ്ഞ മഞ്ഞചരടിൽ ഈറനണിഞ്ഞു കിടന്നിരുന്ന അത് ലക്ഷ്യബോധം ഇല്ലാതെ എന്റെ മനസ്സിനെ പരിക്രമണം ചെയ്തുകൊണ്ടിരുന്നു. മീനാക്ഷിയുടെ ഓരോ ഭാവങ്ങൾക്കും, ചിരിക്കും, ആകാംഷകൾക്കും അത് കാറ്റിൽ നൃത്തംവച്ചു.
മറ്റൊരാളുടെ കാമുകി, നാളെ എല്ലാം പൊട്ടിച്ചെറിഞ്ഞു ആരെയോ വിവാഹം ചെയേണ്ടവൾ, ആരുടെയോ മകൾ, ആരുടെയൊക്കെയോ സുഹൃത്ത്, ആർക്കൊക്കെയോ പ്രിയപ്പെട്ടവൾ, എന്റേതായി അവളിൽ ഒന്നും തന്നെ ഇല്ല ……………. ആ ഒരു മുഴം താലിച്ചരടല്ലാതെ …………….
എല്ലാവര്ക്കും സ്നേഹം. അടുത്ത ഭാഗം തറവാട്ടിൽ ഈ ആഴ്ച പബ്ലിഷ് ചെയ്യും. പേജ് കൂടുതലാണ് അതാണ് വൈകുന്നത്. അത് എഡിറ്റയ്തിട്ടു ഇവിടെ അടുത്ത ആഴ്ച ഇടാം.
?
ബ്രോയാണോ പ്രായം എന്ന കഥയുടെ എഴുത്തുകാരൻ
Tharavadu mns what
തറവാട് means a heavenly place that create this magical writers for us “LEGENDS” can only understand
മോനുസേ അടുത്ത പാർട്ട് എന്തിയെ ?
നരഭോജി,
എഴുത്ത് കിടുക്കി, വിവരണം ഒക്കെ അടിപൊളി, നിങ്ങളുടെ എഴുത്തിന്റെ ശൈലിയാണ് എന്നെ കൂടുതൽ ആകർഷിച്ചത്, ആശംസകൾ…
super..
❤️❤️❤️❤️
Machu poli waiting for next part
ശ്യാമിന്റെയും അലീനയുടെയും ‘സ്നേഹം’ തന്നെ മിതമായി വിവരിക്കാമായിരുന്നു. വികാര വിക്ഷുഭ്ധത ഒഴിവാക്കി അതൊരു സമാഗമമായി തന്നെ ചേർക്കുന്നതായിരുന്നു ‘ആവിയുടെ വീടിന്റെ’ ഭംഗിക്ക് ചേർച്ച. ആ ഭംഗി ഒന്നു വേറെ തന്നെയായിരുന്നു. മീനാക്ഷിയുടെ ആ തിരിച്ചറിവിന്റെ പൂര്ണതയും ഒരളവ് വരെ അതുമാണ്. അവിടെ വായിക്കാനാണ് എനിക്കും താല്പര്യം കൂടുതൽ.
തീർച്ചയായും Mr.Hide , കുട്ടികൾക്കു വേണ്ടി എഴുതുന്നതിലും രസം അങ്ങ് തറവാട്ടിൽ കാർന്നോൻമാർക്കു വേണ്ടി എഴുതുന്നത് തന്നെയാണ് .
Avalkk vere aale ishttaan nammal pinnil pokunnath sheriaano?…
Namukk ullath nammude kayyil thanne ethippedum…. Aa oru flow il potte
Ath writer theerumanikkum
Njan writerod theerumaanikkanda en paranjitt illallo… Just said my opinion…. Normally varunn cliche type aakaruth enn aan udreshichath
ഈ സൈറ്റിന് വേണ്ടി അല്ലറ ചില്ലറ ചില മാറ്റങ്ങൾ വരുത്തിയ പതിപ്പ് ആണ് ഇത്. KK യിൽ വരുന്നത്തിൽ നിന്ന് കഥ വ്യത്യാസം ഉണ്ടായിരിക്കില്ല . .
Adipoli story..super❣️❣️❣️❣️❣️❣️
Super story ❤️❤️❤️❤️
Repost anuoh
Ith repost ano
കൊള്ളാം. അടിപൊളി. എനിക്ക് ഇഷ്ടപ്പെട്ടു. കഥയുടെ പോക്കും എഴുതുന്ന ശൈലിയും എല്ലാം ഇഷ്ടമായി. ഇനി സംഭവിക്കാൻ പോകുന്നതിനായി കാത്തിരിക്കുന്നു.❤️❤️❤️❤️
❤️❤️❤️