മീനാക്ഷി കല്യാണം 2 [നരഭോജി] 468

 

**********************************

 

അവരെ ചുറ്റി മുറുകുന്ന പ്രശ്നനങ്ങളുടെ, കുരുക്കുകൾ അറിയാതെ അരവിന്ദനും മീനാക്ഷിയും , സോഫക്കും ചുവരിനും ഇടയ്ക്കുള്ള ഇടുങ്ങിയ സ്ഥലത്തു രണ്ടു കൊച്ചു കുട്ടികളെ പോലെ ഇരുന്നുറങ്ങി….

 

 

**********************************

 

 

 

പ്രഭാതം പൊട്ടി വിടർന്നു

 

(ഠപ്പേ………… കിർ …) ഫ്ലാറ്റിന്റെ വാതിൽ വന്നു ശക്തിയിൽ ചുമരിലിടിച്ചു നിന്നു വേദനയിൽ അമറി.

ഗാഢമായ ഉറക്കത്തിൽനിന്നു അതെന്നെ ഉണർത്തി. പ്രശ്നങ്ങളുടെ തുടക്കം ആണ്, എങ്കിലും ഞാൻ ഇത്ര ഗാഢമായി ഉറങ്ങിയിട്ട് കൊല്ലങ്ങൾ ആയി, എനിക്കതു വിരോധാഭാസം ആയി തോന്നി. അബോധമണ്ഡലത്തിനും ബോധമണ്ഡലത്തിനും ഇടയിൽ എനിക്കുറപ്പുണ്ട് ഈ രണ്ടു കൊല്ലത്തിനിടക്ക് ശ്യാം ഒരിക്കൽ പോലും ഇങ്ങനെ ശബ്ദം ഉണ്ടാക്കി ഇറങ്ങി പോയിട്ടില്ല. ഇത് മറ്റാരോ ആണ്. തുറക്കാൻ ശ്രമിച്ച കണ്ണിൽ, പുലർകാല രശ്മികൾ അവയുടെ ഹൃദ്യമായ വിരലുകൾ കൊണ്ട് കുത്തി.

റൂമിൽ ഒരുപാട് ആളുകൾ ഉണ്ട്. എന്തെങ്കിലും പറയുന്നതിന് മുൻപേ, ആരോ എന്നെ കോളറിൽ പിടിച്ച്‌ പൊക്കി, ചുമരിനോട് ചേർത്ത് ഒട്ടിച്ചു. അപ്പോഴാണ് കണ്ണ് ശരിക്കും ആൾകാരെ ഒക്കെ ഒന്ന് സൂം ചെയ്തത്. അടിപൊളി മീനാക്ഷിടെ കുടുംബക്കാര് മൊത്തം ഉണ്ട്, ഇന്ന് അപ്പോ ഇടി കൊണ്ട് എന്റെ കാര്യം തീരുമാനം ആയത് തന്നെ.

പകുതി എയറിൽ പെരുവിരൽ നിലത്തു കുത്തി ഞാൻ എന്നെ ദേഷ്യത്തിൽ തുറിച്ചു നോക്കുന്ന കണ്ണുകൾ നോക്കി രാഘവൻ മാമൻ , മീനാക്ഷിടെ കസിൻസ് രമേശനും , സതീശന് . സതീശന്റെ മസ്സിൽ ഉരുട്ടി കയറ്റിയ കയ്യാണ് എന്നെ നിലത്തു വീഴാതെ എയറിൽ താങ്ങി പിടിച്ചിരിക്കുന്നത്, പിന്നിലും ആരോ രണ്ടു മൂന്ന് പേരുണ്ട് എവിടെയോ കണ്ട ഒരു ഓര്മ മാത്രേ ഉള്ളു, തല്ലു കിട്ടുമ്പോ വിശദമായിട്ട് പരിചയപെടാം . അതിനും പിന്നിൽ ഇവരെ പിടിച്ചു മാറ്റാനും സമാധാനിപ്പിക്കാനും ശ്രമിക്കുന്ന രണ്ടു മൂന്ന് പേരെ ഞാൻ നോക്കി , മീനാക്ഷിയുടെ അരുമ ആങ്ങള മനു  , അവന്റെ തൊട്ടപ്പുറത്തു അഭി , പാവം കല്യാണത്തിന് വേണ്ടി മുടി ഒക്കെ വേറെ രീതിയിൽ വെട്ടി മീശ ഒക്കെ സെറ്റു ചെയ്തു നിർത്തിയിട്ടുണ്ട് , എന്നാലും കണ്ട മനസിലാവും പട്ടാളം തന്നെന്നു , അപ്പുറത്തു തിരക്കിൽ നിന്ന് ഒഴിഞ്ഞു കട്ടളപടിയിൽ കയ്യും ചാരി നിന്നു എന്നെ നോക്കുന്ന കളക്ടർ ചേട്ടൻ  അപ്പോ ഫോറം തികഞ്ഞു അച്ഛൻ വന്നിട്ടില്ല , ഇല്ലെങ്ങി ഇവരെ ഒന്നും എന്നെ തല്ലാൻ അനുവദിചേനില്ല പുള്ളി ഒറ്റക് തല്ലി അങ്ങോട്ടു കൊന്നേനെ. എനിക്ക് ചുണ്ടിൽ ചെറിയ ചിരി വന്നു. അപ്പോ കിട്ടിയ അടിക്കു , കണ്ണിൽ മിന്നാമിന്നി കാബറെ കളിക്കണതു കാണാൻ പറ്റി. വളരെ മനോഹരം .

ഞാൻ മീനാക്ഷിയെ നോക്കി അവൾ ഉറക്കെ കരഞ്ഞു അച്ഛനോട് , എന്നെ ഒന്നും ചെയ്യരുതെന്നു പറയുന്നുണ്ട് .

എനിക്ക് വേണ്ടി ആരെങ്കിലും കരയുന്നതു, എന്റെ ഉള്ളിന്റെ ഉള്ളിൽ ഒരു നോവ് സമ്മാനിച്ചു എന്ന് പറയാതിരിക്കാൻ വയ്യല്ലോ, അമ്മ ഉള്ളപ്പോഴും ശേഷവും വേറെ ആരും എനിക്ക് വേണ്ടി കരഞ്ഞിട്ടില്ല.

അത് നിർത്തണം, ഞാൻ ഈ മണ്ടന്മാരോട് സംസാരിച്ചു നോക്കാം എന്ന് വിചാരിച്ചു ,

22 Comments

  1. നരഭോജി

    എല്ലാവര്ക്കും സ്നേഹം. അടുത്ത ഭാഗം തറവാട്ടിൽ ഈ ആഴ്ച പബ്ലിഷ് ചെയ്യും. പേജ് കൂടുതലാണ് അതാണ് വൈകുന്നത്. അത് എഡിറ്റയ്‌തിട്ടു ഇവിടെ അടുത്ത ആഴ്ച ഇടാം.

      1. ബ്രോയാണോ പ്രായം എന്ന കഥയുടെ എഴുത്തുകാരൻ

    1. Tharavadu mns what

      1. ഇരുട്ട്

        തറവാട് means a heavenly place that create this magical writers for us “LEGENDS” can only understand

  2. ജിന്ന്?

    മോനുസേ അടുത്ത പാർട്ട്‌ എന്തിയെ ?

  3. നരഭോജി,
    എഴുത്ത് കിടുക്കി, വിവരണം ഒക്കെ അടിപൊളി, നിങ്ങളുടെ എഴുത്തിന്റെ ശൈലിയാണ് എന്നെ കൂടുതൽ ആകർഷിച്ചത്, ആശംസകൾ…

  4. ❤️❤️❤️❤️

  5. Machu poli waiting for next part

  6. ശ്യാമിന്റെയും അലീനയുടെയും ‘സ്നേഹം’ തന്നെ മിതമായി വിവരിക്കാമായിരുന്നു. വികാര വിക്ഷുഭ്ധത ഒഴിവാക്കി അതൊരു സമാഗമമായി തന്നെ ചേർക്കുന്നതായിരുന്നു ‘ആവിയുടെ വീടിന്റെ’ ഭംഗിക്ക് ചേർച്ച. ആ ഭംഗി ഒന്നു വേറെ തന്നെയായിരുന്നു. മീനാക്ഷിയുടെ ആ തിരിച്ചറിവിന്റെ പൂര്ണതയും ഒരളവ് വരെ അതുമാണ്. അവിടെ വായിക്കാനാണ് എനിക്കും താല്പര്യം കൂടുതൽ.

    1. തീർച്ചയായും Mr.Hide , കുട്ടികൾക്കു വേണ്ടി എഴുതുന്നതിലും രസം അങ്ങ് തറവാട്ടിൽ കാർന്നോൻമാർക്കു വേണ്ടി എഴുതുന്നത് തന്നെയാണ് .

  7. Avalkk vere aale ishttaan nammal pinnil pokunnath sheriaano?…

    Namukk ullath nammude kayyil thanne ethippedum…. Aa oru flow il potte

    1. Ath writer theerumanikkum

      1. Njan writerod theerumaanikkanda en paranjitt illallo… Just said my opinion…. Normally varunn cliche type aakaruth enn aan udreshichath

  8. ഈ സൈറ്റിന് വേണ്ടി അല്ലറ ചില്ലറ ചില മാറ്റങ്ങൾ വരുത്തിയ പതിപ്പ് ആണ് ഇത്. KK യിൽ വരുന്നത്തിൽ നിന്ന് കഥ വ്യത്യാസം ഉണ്ടായിരിക്കില്ല . .

  9. Adipoli story..super❣️❣️❣️❣️❣️❣️

  10. Super story ❤️❤️❤️❤️

  11. Ith repost ano

  12. കൊള്ളാം. അടിപൊളി. എനിക്ക് ഇഷ്ടപ്പെട്ടു. കഥയുടെ പോക്കും എഴുതുന്ന ശൈലിയും എല്ലാം ഇഷ്ടമായി. ഇനി സംഭവിക്കാൻ പോകുന്നതിനായി കാത്തിരിക്കുന്നു.❤️❤️❤️❤️

  13. ❤️❤️❤️

Comments are closed.