❤️മിഴിയോരം?
MIZHIYORAM| Author : Rambo | Previous Part
“”സാർ….
സാർ…!!!””
നല്ല ടെൻഷനോടെ ലാപ്പിലേക്ക് കണ്ണുംനട്ടിരിപ്പായിരുന്ന എന്നെ യാഥാർഥ്യത്തിലേക്ക് കൊണ്ടുവന്നത് ആ മധുരമാർന്ന ശബ്ദമായിരുന്നു..
നല്ല പരിചിതമായ.. ആ ശബ്ദത്തിനുടമയെതേടി എന്റെ മിഴികൾ ചെന്നെത്തിനിന്നതാകട്ടെ എന്റെ സ്റ്റുഡന്റായ ജിഹാനയുടെ മുഖത്തും…!!
അതുവരെ ഞാനനുഭവിച്ച ടെൻഷൻ… എന്തോ..അവളുടെ മുഖം കണ്ടതോടെ ഞാൻ മറക്കുകയായിരുന്നു..!!
എന്നത്തേയുംപോലെ…അതിൽ ബ്രാമിച്ചുഞാൻ ഒരുനിമിഷം നോക്കിനിന്നുപോയി
“”യെസ്…
പറയു ജിഹാന…!!
എന്താടോ…വല്ല ഡൗട്ട്സുമുണ്ടോ തനിക്ക്…??””
എന്റെ കസേരയിലേക്ക് ചാഞ്ഞിരുന്ന്..ആ കണ്ണുകളിലേക്ക് തന്നെ നോട്ടമെറിഞ്ഞായി ചോദ്യം..
പക്ഷേ…എന്നത്തേയും പോലുള്ള ആ പ്രസരിപ്പ്..ഇന്നാമുഖത്തെനിക്ക് കാണുവാനായിരുന്നില്ല..!!!
“”അത് സാർ…””
“”ഹാ….ആരിത്…ജിഹാനയോ…!!
രണ്ടുദിവസമായി ലീവായിരുന്നല്ലോ…???
എന്തുപറ്റി..??””
അന്നേരം സ്റ്റാഫ്റൂമിലേക്ക് കയറിവന്ന ബീന മാഡം അവളെ കണ്ടപാടെ ചോദിച്ചു..
മാഡം കോളേജിലെ സീനിയർ സ്റ്റാഫ് ആണ്
“”ഞാനുമത് ചോദിക്കുവായിരുന്നു മിസ്സേ””
മാഡത്തിനോട് പറഞ്ഞുകൊണ്ട് ഞാൻ നോട്ടം വീണ്ടും അവളുടെ നേർക്ക്പായിച്ചു..
“”അ…അത് സാർ…””
“”ആഹ് ഹരി…!!
ഞാൻ പറയാൻ വിട്ടുപോയി..നിന്നെ പ്രിൻസിപ്പാൾ കാണണമെന്ന് പറഞ്ഞിരുന്നു.. സംതിങ് അർജന്റ്..!!
ഇവളെകണ്ടപ്പോ അത് പറയാൻ ഞാൻ വിട്ടുപോയി..””
ജിഹാന പറയാൻ തുടങ്ങിയപ്പോഴേക്കും മിസ്സ് ഇടയിൽകയറി ദൃതിയോടെ എന്നോട് പറഞ്ഞു..
“”ഓഹ്…
എന്നോട് ഉച്ചയ്ക്ക് കാണണമെന്ന് പറഞ്ഞിരുന്നു…മറന്നല്ലോ..!!””
കസേരയിൽനിന്ന് വളരെവേഗം ഞാനെഴുന്നേറ്റ്
“”അല്ല…നീ എന്താ പറയാൻ വന്നത്…??””
ജിഹാനയെ കടന്ന് പോകാൻനേരം.. എന്തോ ഓർത്തെന്നപോലെ ഞാൻ ചോദിച്ചു
“”അത്….അതൊന്നുമില്ല സർ..
ഞാൻ പിന്നീട് പറഞ്ഞോളാം..””
അവിടുന്ന് വേഗം പ്രിൻസിയുടെ റൂമിലേക്കുള്ള ഓട്ടമായിരുന്നു..
വലിയ പ്രശനമുള്ളതോന്നുമായിരുന്നില്ല..
ഒരു ഫിലിം ഫെസ്റ്റ് വെക്കണം എന്ന് ഞാൻ അദ്ദേഹത്തോട് സജ്ജസ്റ് ചെയ്തിരുന്നു..
പുള്ളിക്കും താല്പര്യം തോന്നിയതുകൊണ്ട് പെട്ടെന്ന് നടത്തുവാനുള്ള പ്ലാനിലായിരുന്നു..
അതിനാണ് തിരക്കിട്ട് വിളിപ്പിച്ചതും
ഏകദേശം ഒന്നൊന്നര മണിക്കൂറോളം അതിനുള്ളിൽ പൊരിഞ്ഞ ഡിസ്ക്കഷൻ നടത്തി..അതിന് പിന്തുണയായി എല്ല സാറുമാരും കൂടെ നിന്നതോടെ എവരിതിങ് വർക്ഡ് സോ നൈസ്‌ലി..!!
പിള്ളേർക്ക് ഈ പിരിമുറുക്കത്തിനിടയിൽ ആയാസം ലഭിക്കാനുള്ള നല്ലൊരുവഴിതന്നെയാണ് ഫിലിം ഫെസ്റ്റ്.. അവർക്കും നല്ല താല്പര്യമുണ്ടെ..
??????❤ ❤ ??
തുടക്കം കൊള്ളാം. പിന്നെ നിത്യയെയും ജോണിനെയും വല്ലാതെ മിസ്സ് ചെയ്യുന്നുണ്ട്. ഡാർക്ക് ഹവർന് വേണ്ടി കട്ട വെയ്റ്റിംഗ്.
സസ്നേഹം
❤❤❤❤❤❤❤❤
ഒറ്റ ശ്വാസത്തിൽ എഴുതി തീർത്തു അല്ലെ? കൊള്ളാം നന്നായിട്ടുണ്ട് ,???
?
തുടരും എന്നെഴുതാൻ വിട്ടുപോയി സഹോ..!!
ഇതൊരു തുടർക്കഥയായിരുന്നു?
????
കൊള്ളാം ?❤️?❤️
നന്ദി സഹോ
Alla kk iyyle ulla chettan thane alle ithu
വധു ടീച്ചർ anu enna story ezhuthuna all alle ?? anakil athu enthayi story
Njan vicharicha all allakil sorrytto ?
Ath Romeo, ith Rambo
അത് വേ ഇത് റെ?
Ippo entha nadannae.onnum manasilayilla.onnum koodi vayikkattae
?
വരുന്ന ഭാഗത്തിൽ വ്യക്തമാക്കാം