അതിന് താൻ സിഗരറ്റ് വാങ്ങാൻ പറഞ്ഞിരുന്നില്ലല്ലോ ഇവൾ ഇതെങ്ങിനെ അറിഞ്ഞു? താൻ വലിക്കുന്ന കാര്യം ദിനേശെട്ടനു പോലും അറിയില്ലല്ലോ അയാൾ അത്ഭുതപ്പെട്ടു.
‘‘രാവിലെ മുറ്റം അടിക്കുന്ന സമയത്ത് ഒഴിഞ്ഞ സിഗരറ്റ് പാക്കറ്റ് കണ്ടു. അതുകൊണ്ടു വാങ്ങിയതാ’’ മനസ്സു വായിച്ച പോലെ അവൾ പറഞ്ഞു|.
‘‘മായ ഞാനൊന്നു ഗ്രാമത്തിൽ കറങ്ങിയാലോ’’ ചായ കുടിക്കുന്നതിന് ഇടയിൽ അയാൾ ചോദിച്ചു
‘‘സാറിനു പരിചയം ഇല്ലാത്ത വഴികൾ അല്ലെ ഞാനും വരാം’’
‘‘തനിക്ക് ബുദ്ധിമുട്ടാവില്ലേ’’
‘‘എന്തു ബുദ്ധിമുട്ടു സാർ’’
‘‘ഞാൻ ഷർട്ട് മാറ്റി വരാം’’ അയാൾ പറഞ്ഞു
‘‘സാറിനു അലക്കാനുള്ളത് എല്ലാം റൂമിനു പുറത്തിട്ടാൽ മതി ഞാൻ രാവിലെ വരുമ്പോൾ അലക്കാം’’ അവൾ പറഞ്ഞു.വാതിൽ പൂട്ടി അവർ പുറത്തോട്ടിറങ്ങി
അവൾ വഴികാട്ടിയായി മുന്നിൽ നടന്നു. തന്റെ മുന്നിൽ മണിനാദം ഉതിർത്തു കൊണ്ടു ചലിക്കുന്ന സുന്ദരമായ നഗ്‌നപാദങ്ങൾ നോക്കി കൊണ്ട് അയാൾ അൽപസമയം നടന്നു. പിന്നീട് അവളോട് ചോദിച്ചു ‘‘താൻ എന്താ ചെരിപ്പ് ഇടാത്തത്?’’
‘‘ഓ ഞങ്ങൾക്ക് നടക്കാൻ ചെരിപ്പു വേണം എന്നൊന്നും ഇല്ല സാറേ’’ പുഴയും വയലുകളും ചെറിയ കുന്നുകളും പുഴയും ഒക്കെ ഉള്ള സുന്ദര ഗ്രാമം, അതിനു അതിർത്തി കെട്ടിയത് പോലെ മൂന്ന് വശവും മലകളും.
ഇവിടെ കുറച്ചു സ്ഥലം വാങ്ങി വീട് വെച്ചാലോ എന്നു അയാൾക്ക് തോന്നി. കുറെ സമയം നടന്നു അവർ തിരിച്ചു വന്നു, മായയുടെ വീടിനു അടുത്തു എത്തിയപ്പോൾ അവൾ പറഞ്ഞു. ‘‘സാറ് നടന്നോ ഞാൻ കുറച്ചു കഴിഞ്ഞു ചോറുമായി വരാം’’
അയാൾ പെട്ടന്ന് പോക്കറ്റിൽ നിന്നും കുറച്ചു പൈസ എടുത്തു അവൾക്ക് കൊടുത്തു പറഞ്ഞു ‘‘സാധനങ്ങൾ വാങ്ങാൻ പൈസ വേണ്ടേ’’ പക്ഷേ അവൾ അതു വാങ്ങാൻ കൂട്ടാക്കിയില്ല. ‘‘കാശെല്ലാം ദിനേശ് സാറ് അയച്ചു തന്നിട്ടുണ്ട് സറിനോടൊന്നും വാങ്ങരുത് എന്നു പ്രത്യേകം പറഞ്ഞിട്ടുണ്ട്’’
അന്ന് പുതിയ ഒരു കഥ എഴുതാൻ വേണ്ടി പേപ്പറും പെന്നും എടുത്തെങ്കിലും അയാളുടെ മനസ്സിൽ മായയുടെ മുഖം മാത്രമേ ഉണ്ടായിരുന്നുള്ളു, ഒരു അക്ഷരവും എഴുതാൻ കഴിഞ്ഞില്ല. രാത്രി മായ പറഞ്ഞതു പോലെ തട്ടിനു മുകളിൽ നിന്നും പല അപശബ്ദങ്ങളും കേട്ടു, മായ മുന്നറിയിപ്പ് തന്നിരുന്നില്ലെങ്കിൽ താൻ പേടിച്ചു പോയേനെ അയാൾ ഓർത്തു.
പിറ്റേന്ന് രാവിലെ നേരത്തെ എണീറ്റു കുളി ഒക്കെ കഴിഞ്ഞു അൽപസമയം പറമ്പിൽ കറങ്ങാം എന്നു വിചാരിച്ചു പുറത്തോട്ടിറങ്ങി നടന്നു. അയാൾ പാമ്പിൻകാവിനു മുന്നിൽ എത്തിയപ്പോൾ ഭയത്തോടെ പിറകോട്ടു ചാടി മുന്നിൽ പത്തിവിരിച്ച് ഒരു മൂർഖൻ പാമ്പ് പെട്ടന്ന് ഉറച്ച ഒരു ശബ്ദം മുഴങ്ങി പിറകിൽ നിന്ന്–
അടിപൊളി കഥ എന്നിക്ക് ഇഷ്ടപ്പെട്ടു
Aahha yakshi set✌ aake oru doubt narenthran kayaripidichu ennathum vellathil mukki konnathum illusion aanonathaa… ? Nalla ezhuthaanu oru lagum ella….✌
എനിക്ക് ഈ കഥ ഒത്തിരി ഇഷ്ടം ആയി അടിപൊളി ആയിട്ടുണ്ട് ????
തന്റെ വായിച്ച കഥകളിൽ എനിക്ക് ശരിക്കും ഇഷ്ടപ്പെട്ട ഒരെണ്ണം… ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Author please reply
ഇത് നിങ്ങൾ തന്നെ ആണോ എഴുതുന്നത്… കാരണം ചില കഥകൾ വേറെ സ്ഥലങ്ങൾ ഇന്ക്ലൂഡിങ് മനോരമ നോവലിൽ കണ്ടു…മാത്രം അല്ല ഇത്രേം വേഗം വേഗം കഥകളും…
മിണ്ടാതിരി…
ഇത് കുട്ടേട്ടന്റെ ഫെക് അക്കൗണ്ട് ആണ് ???
ഏയ്..
കുട്ടേട്ടൻ മണ്ടൻ അല്ല മനോരമയിൽ നിന്നും നോവൽ ചൂണ്ടാൻ… എങ്ങാണം കോപ്പി റൈറ്റ്റിന്റെ പേരിൽ കേസ് വന്നാൽ സൈറ്റ് പൂട്ടണ്ടവരും എന്ന് അങ്ങേർക്ക് നന്നായി അറിയാം… ഒപ്പം പിഴയും… എന്തായാലും അടിച്ചു മാറ്റിയത് ആണേൽ മനോരമ മംഗളം പോലെയുള്ള പ്രമുഖ സഥലങ്ങളിൽ നിന്നും അടിച്ചു മാറ്റാതെ ഇരിക്കുക… കോപ്പി റൈറ്റ്റിന്റെ പേരിൽ കേസ് പോയാൽ നിങ്ങൾ മാത്രം അല്ല സൈറ്റ് കൂടെ പൂട്ടണ്ട വരും ☹️
??
വീണ്ടും അടിച്ചുമാറ്റൽ ?
ഇനി അവിടെ എഴുതുന്നത് ഈ ആൾ ആണോന്ന് അറിയില്ലല്ലോ.