പിന്നെ പുഞ്ചിരിച്ചു കൊണ്ടു പറഞ്ഞു ‘‘ഏതായാലും കോഴിക്കോട് എത്തുന്നത് വരെ ഒരു കഥ കേട്ടിരിക്കാമല്ലോ പറയൂ.’’
കഥ പറഞ്ഞു കഴിഞ്ഞിട്ട് കുറച്ചു സമയം ഒന്നും പറഞ്ഞില്ല. പിന്നീട് താൻ അവസാനം ചെയ്ത സിനിമക്ക് വാങ്ങിയ തുക പറഞ്ഞു. മലയാളത്തിൽ ഒരു രണ്ടു സിനിമ ചെയ്യാം അത്രയും പൈസ ഉണ്ടെങ്കിൽ.
പക്ഷേ പിന്നെ പറഞ്ഞ വാക്കുകൾ തന്നെ ഞെട്ടിച്ചു.
‘‘ഏതായാലും സ്വന്തം ഭാഷയിൽ ഒരു പടം ചെയ്യണം എന്ന് ആഗ്രഹം ഇല്ലാത്തവർ ഉണ്ടാകുമോ? അതു കൊണ്ടു ഇതിനു നിങ്ങൾ എന്തു തരുന്നുവോ അതാണ് എന്റെ പ്രതിഫലം, കഥ എനിക്ക് ഇഷ്ടമായി. പക്ഷേ 3 മാസം കഴിഞ്ഞേ ഡേറ്റ് ഉണ്ടാവൂ.’’
ഏതായാലും ശ്രീകലയുടെ ഡേറ്റ് കിട്ടിയതോടെ കാര്യങ്ങൾ എല്ലാം ഉഷാർ ആയി.
‘‘സർ ഇത്രയും വർഷത്തിനിടയിൽ എത്ര ഭാഷ, എത്ര സിനിമകൾ, പക്ഷേ ആദ്യം ആയിട്ടാണ് എനിക്ക് ഒരു അവർഡു കിട്ടുന്നത്. മായയോട് ഒരുപാട് നന്ദി, once again thank you sir’’
എന്നു പറഞ്ഞു ഫോണ് കട്ടു ചെയ്തു.
ഇനി ഇപ്പൊ ആരും വിളിക്കേണ്ട എന്നു തീരുമാനിച്ചു ആർപി മൊബൈൽ ഓഫാക്കി.
മായയോട് ഒരു പാട് നന്ദി എന്ന ശ്രീകലയുടെ വാക്കുകൾ അപ്പോഴും ചെവിയിൽ മുഴങ്ങി.
മായ അവളോടെങ്ങനെ താൻ നന്ദി പറയും ആർപിക്കു മായയെ കുറിച്ചു ഓർക്കുമ്പോൾ തന്നെ രോമങ്ങൾ ഒക്കെ എഴുന്നേറ്റു നിൽക്കുന്നു. അതു സ്നേഹം കൊണ്ടു ആണോ അതോ ഭയം കൊണ്ടോ?
മായയെ ആദ്യം കണ്ട നിമിഷം ആർ പി ഓർത്തു. ആദ്യം ചെയ്ത് നാലു സിനിമകളും സൂപ്പർ ഹിറ്റ്. അതിനു ശേഷം പിന്നീട് മൂന്നു സിനിമകൾ വൻ പരാജയങ്ങൾ. ആർ പിയുടെ കാലം കഴിഞ്ഞു എന്നു തോന്നിയ കാലം. പിന്നീട് ഒരുവർഷത്തോളം സിനിമ ഒന്നും ചെയ്തില്ല.
എല്ലാവരും പുതിയ സിനിമ ഒന്നും ഇല്ലേ ? എന്നു ചോദിച്ചുകൊണ്ടിരിക്കുന്ന സമയം.
എന്നാൽ തന്റെ മനസ്സു ബ്ലാങ്ക് ആയിരുന്നു, ആ സമയത്തു ആണ് മേനോൻ ചേട്ടൻ പറഞ്ഞത് ‘‘ താൻ ഇങ്ങനെ വെറുതെ ഇരിക്കല്ലേ നമുക്ക് ഒരു പടം ചെയ്യാം’’ എന്ന്.
കുറെ ഒഴിഞ്ഞു മാറിയെങ്കിലും വിടാതെ പിറകെ കൂടി.
ഒഴിഞ്ഞു മാറാൻ വേണ്ടി ‘‘മനസ്സിൽ കഥ ഒന്നും ഇല്ലെന്നു‘‘ പറഞ്ഞപ്പോൾ പറഞ്ഞു‘‘ നീ ഇങ്ങനെ സോഷ്യൽ മീഡിയ മാത്രം നോക്കി ഇരുന്നാൽ എവിടെ നിന്നു കഥ കിട്ടും?, ഒരു കാര്യം ചെയ്യൂ എന്റെ നാട്ടിൽ പോ. അവിടെ തറവാട് വീട് ഒഴിഞ്ഞു കിടക്കുക ആണ്.
ആരും ശല്യപ്പെടുത്താൻ ഉണ്ടാവില്ല. മാത്രവും അല്ല മനോഹരമായ നാട്ടിൻപുറവും’’
‘‘നീ എന്നാണ് പോകുന്നത് എന്നു പറയു, ഞാൻ രമേട്ടനോട് വിളിച്ചു പറയാം’’
‘‘അടുത്ത ആഴ്ച്ച പോകാം പക്ഷേ ഒരു കണ്ടീഷൻ ഇവിടെ നിന്നു പോയാൽ പിന്നെ ഞാൻ കഥ എഴുതി തിരിച്ചു വരുന്നത് വരെ എന്നെ വിളിക്കാനെ പാടില്ല’’
അടിപൊളി കഥ എന്നിക്ക് ഇഷ്ടപ്പെട്ടു
Aahha yakshi set✌ aake oru doubt narenthran kayaripidichu ennathum vellathil mukki konnathum illusion aanonathaa… ? Nalla ezhuthaanu oru lagum ella….✌
എനിക്ക് ഈ കഥ ഒത്തിരി ഇഷ്ടം ആയി അടിപൊളി ആയിട്ടുണ്ട് ????
തന്റെ വായിച്ച കഥകളിൽ എനിക്ക് ശരിക്കും ഇഷ്ടപ്പെട്ട ഒരെണ്ണം… ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Author please reply
ഇത് നിങ്ങൾ തന്നെ ആണോ എഴുതുന്നത്… കാരണം ചില കഥകൾ വേറെ സ്ഥലങ്ങൾ ഇന്ക്ലൂഡിങ് മനോരമ നോവലിൽ കണ്ടു…മാത്രം അല്ല ഇത്രേം വേഗം വേഗം കഥകളും…
മിണ്ടാതിരി…
ഇത് കുട്ടേട്ടന്റെ ഫെക് അക്കൗണ്ട് ആണ് ???
ഏയ്..
കുട്ടേട്ടൻ മണ്ടൻ അല്ല മനോരമയിൽ നിന്നും നോവൽ ചൂണ്ടാൻ… എങ്ങാണം കോപ്പി റൈറ്റ്റിന്റെ പേരിൽ കേസ് വന്നാൽ സൈറ്റ് പൂട്ടണ്ടവരും എന്ന് അങ്ങേർക്ക് നന്നായി അറിയാം… ഒപ്പം പിഴയും… എന്തായാലും അടിച്ചു മാറ്റിയത് ആണേൽ മനോരമ മംഗളം പോലെയുള്ള പ്രമുഖ സഥലങ്ങളിൽ നിന്നും അടിച്ചു മാറ്റാതെ ഇരിക്കുക… കോപ്പി റൈറ്റ്റിന്റെ പേരിൽ കേസ് പോയാൽ നിങ്ങൾ മാത്രം അല്ല സൈറ്റ് കൂടെ പൂട്ടണ്ട വരും ☹️
??
വീണ്ടും അടിച്ചുമാറ്റൽ ?
ഇനി അവിടെ എഴുതുന്നത് ഈ ആൾ ആണോന്ന് അറിയില്ലല്ലോ.