മായ [Neethu M Babu] 76

പിന്നീട് കുറച്ചു ദിവസങ്ങൾക്കു ശേഷം ആണ് ആർ പി ആ ഷോക്കിൽ നിന്നും മോചിതനായത്.
ദിവസങ്ങൾക്ക് ശേഷം അയാൾ ഈ കാര്യങ്ങൾ എല്ലാം തന്റെ കൂട്ടുകാരനായ ഡി വൈ എസ് പി അരുണിനോട് പറഞ്ഞു. താൻ അന്വേഷിക്കാം എന്നു പറഞ്ഞ അരുൺ ഒരാഴ്ച്ചക്കു ശേഷം കൊടുത്ത വാർത്തകൾ കേട്ട ആർ പി ശരിക്കും തളർന്നു പോയി. ആ ഗ്രാമത്തിൽ ദിനേശ് മേനോന്റെ അല്ലാതെ ഇടിഞ്ഞു പൊളിഞ്ഞു കിടക്കുന്ന വേറെ ഒരു തറവാട് കൂടെ ഉണ്ടായിരുന്നു.
അവിടുത്തെ കാര്യസ്ഥന്റെ മകൾ ആയിരുന്ന മായയെ ആരോ ബലാത്സംഗം ചെയ്തു കൊന്നതായിരുന്നു, പക്ഷേ പ്രതിയെ പിടിക്കുക ഒന്നും ഉണ്ടായില്ല,
മായയുടെ ശവം കണ്ടെത്തിയ കുളത്തിൽ തന്നെ ഈ അടുത്തു നരേന്ദ്രൻ എന്നു പറഞ്ഞ ഒരാളും മുങ്ങി മരിച്ചിട്ടുണ്ട്.
ഇതാണ് മായയുടെ ഫോട്ടോ എന്നു പറഞ്ഞ് അരുൺ കാണിച്ച ഫോട്ടോ കാണുന്നതിന് മുൻപ് തന്നെ ആർ പി ക്കു ഉറപ്പായിരുന്നു അതു തന്റെ മായ തന്നെ ആയിരിക്കും എന്ന്. മായയുടെ കഥ പിന്നീട് അയാൾ തിരക്കഥ ആക്കി.
ആ കഥ ആണിപ്പോൾ അവരെ എല്ലാം പുരസ്‌കാര നിറവിൽ എത്തിച്ചത്
നന്ദി മായാ ഒരുപാട് നന്ദി….
അയാൾ മനസ്സിൽ പറഞ്ഞു
പെട്ടന്ന് പാലപ്പൂവിന്റെ മണമുള്ള ഒരു തണുത്ത കാറ്റ് അയാളുടെ റൂമിലേക്ക് കയറി വന്നു
സാർ ഞാൻ എത്തി എന്നവൾ പറയുന്ന പോലെ ആർ പി ക്കു തോന്നി…