പിറ്റേന്ന് രാവിലെ വന്നു തിരിച്ചു പോകുന്നതിനു മുൻപ് അവൾ പറഞ്ഞു ‘‘സാറേ ഒരു കാര്യം പറഞ്ഞാൽ കേൾക്കുമോ’’
‘‘നീ പറഞ്ഞാൽ കേൾക്കാതെ’’
‘‘എന്നാൽ സത്യം ചെയ്യൂ ഇനി കുടിക്കരുത് സിഗരറ്റും വലിക്കരുത് വാക്ക് താ’’ അവൾ കൈനീട്ടി
ഒന്നു മടിച്ചിട്ടാണെങ്കിലും അയാൾ അവളുടെ കയ്യിൽ പിടിച്ചു പറഞ്ഞു ‘‘സത്യം ഇന്ന് മുതൽ നോ വലി നോ കുടി, എന്റെ കളരി പരമ്പര ദൈവങ്ങൾ ആണ് ഇതു സത്യം ഇതു സത്യം’’
അവൾ പൊട്ടിച്ചിരിച്ചുകൊണ്ടു പുറത്തേക്കു ഓടി
അന്ന് വൈകുന്നേരം അവർ നടത്തം കഴിഞ്ഞു തിരിച്ചു വരുമ്പോൾ അവളുടെ വീട്ടിലേക്കു തിരിയുന്ന സമയത്തു അയാൾ പറഞ്ഞു ‘‘അധികം വൈകാതെ ഞാൻ തിരിച്ചു പോകും’’
‘‘കഥ എഴുതി കഴിഞ്ഞോ?’’
‘‘ഇല്ലാ’’
‘‘എന്നാൽ സാറ് എന്റെ കഥ എഴുതിക്കോ’’
‘‘നിന്റെ കഥ എന്റേതും കൂടി ആക്കട്ടെ ഞാൻ നിന്നെ എന്റെ ജീവിതത്തിലേക്ക് കൂട്ടട്ടെ?’’
‘‘സാറ് തമാശ പറയാതെ പോയാട്ടെ, എനിക്ക് അതിനൊന്നും ഉള്ള ഭാഗ്യം ഇല്ല’’
എന്നു പറഞ്ഞു കൊണ്ടു അവൾ പെട്ടന്ന് തന്നെ വീട്ടിലേക്ക് കയറി പോയി.
പിറ്റേന്ന് വെള്ളിയാഴ്ച്ച ആയിരുന്നു.അന്ന് വൈകിട്ട് വന്നപ്പോൾ പതിവിനു വിപരീതം ആയിട്ടു ചുകന്ന പാവാടയും ജമ്പറും ധരിച്ചു കൊണ്ടാണ് മായ വന്നത്
ശരിക്കും ഒരു ദേവതയെ പോലുണ്ട് അയാൾ പറഞ്ഞു.
‘‘ഒന്നു പോ സാറേ ഇന്ന് അമാവാസി അല്ലെ, ഞാൻ കാവിലെ അമ്പലത്തിൽ വിളക്ക് വെച്ചു വരാം’’ എന്നു പറഞ്ഞ് അവൾ പറമ്പിലേക്ക് കയറി പോയി അല്പസമയത്തിനു ശേഷം കുളത്തിന്റെ അവിടെ എന്തോ ശബ്ദം കേട്ട അയാൾ അവിടേക്ക് നടന്നു. അവിടെ എത്തിയപ്പോൾ ഉണ്ട് മായയെ നരേന്ദ്രൻ കയറിപിടിക്കുന്നു, അവൾ ചെറുത്തു നിൽക്കുന്നുണ്ട്.
പക്ഷേ അയാളുടെ കരുത്തിന് മുൻപിൽ അവൾ തളരാൻ തുടങ്ങിയിരുന്നു. പെട്ടന്ന് ഓടി എത്തിയ ആർ പി അയാളെ പിറകിലോട്ടു പിടിച്ചു വലിച്ചു. പക്ഷേ ആർ പി യെ തട്ടി എറിഞ്ഞ് അയാൾ വീണ്ടും മായയെ പിടിക്കാൻ ശ്രമിച്ചു. ഇത്തവണ ആർ പി അയാളെ വെള്ളത്തിലേക്ക് ചവിട്ടി വീഴ്ത്തി, ഉഗ്ര ശക്തിയോടെ തിരിച്ചടിച്ചു നരേന്ദ്രൻ അയാളുടെ തല പിടിച്ചു കല്ലിൽ ഇടിച്ചു കുപിതനായ ആർ പി അയാളെ തിരിച്ചടിച്ചു വെള്ളത്തിലേക്ക് വീഴ്ത്തി വെള്ളത്തിൽ നിന്നും ഉയർന്നു വന്ന അയാളുടെ തല ആർ പി വെള്ളത്തിലേക്ക് തന്നെ താഴ്ത്തി പിടിച്ചു അയാളുടെ പിടച്ചിൽ നിൽക്കുന്നത് വരെ
പിന്നീട് അയാളുടെ ശരീരം വെള്ളത്തിലേക്ക് തള്ളി, അതിനു ശേഷം കല്പടവിൽ തളർന്നിരുന്ന അയാളുടെ പിന്നിൽ നിന്നു വന്ന മായ കരഞ്ഞു കൊണ്ടു കെട്ടിപിടിച്ചു പറഞ്ഞു.
അടിപൊളി കഥ എന്നിക്ക് ഇഷ്ടപ്പെട്ടു
Aahha yakshi set✌ aake oru doubt narenthran kayaripidichu ennathum vellathil mukki konnathum illusion aanonathaa… ? Nalla ezhuthaanu oru lagum ella….✌
എനിക്ക് ഈ കഥ ഒത്തിരി ഇഷ്ടം ആയി അടിപൊളി ആയിട്ടുണ്ട് ????
തന്റെ വായിച്ച കഥകളിൽ എനിക്ക് ശരിക്കും ഇഷ്ടപ്പെട്ട ഒരെണ്ണം… ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Author please reply
ഇത് നിങ്ങൾ തന്നെ ആണോ എഴുതുന്നത്… കാരണം ചില കഥകൾ വേറെ സ്ഥലങ്ങൾ ഇന്ക്ലൂഡിങ് മനോരമ നോവലിൽ കണ്ടു…മാത്രം അല്ല ഇത്രേം വേഗം വേഗം കഥകളും…
മിണ്ടാതിരി…
ഇത് കുട്ടേട്ടന്റെ ഫെക് അക്കൗണ്ട് ആണ് ???
ഏയ്..
കുട്ടേട്ടൻ മണ്ടൻ അല്ല മനോരമയിൽ നിന്നും നോവൽ ചൂണ്ടാൻ… എങ്ങാണം കോപ്പി റൈറ്റ്റിന്റെ പേരിൽ കേസ് വന്നാൽ സൈറ്റ് പൂട്ടണ്ടവരും എന്ന് അങ്ങേർക്ക് നന്നായി അറിയാം… ഒപ്പം പിഴയും… എന്തായാലും അടിച്ചു മാറ്റിയത് ആണേൽ മനോരമ മംഗളം പോലെയുള്ള പ്രമുഖ സഥലങ്ങളിൽ നിന്നും അടിച്ചു മാറ്റാതെ ഇരിക്കുക… കോപ്പി റൈറ്റ്റിന്റെ പേരിൽ കേസ് പോയാൽ നിങ്ങൾ മാത്രം അല്ല സൈറ്റ് കൂടെ പൂട്ടണ്ട വരും ☹️
??
വീണ്ടും അടിച്ചുമാറ്റൽ ?
ഇനി അവിടെ എഴുതുന്നത് ഈ ആൾ ആണോന്ന് അറിയില്ലല്ലോ.