മാമകഹൃദയത്തിൻ ആത്മരഹസ്യം – 3 [ദാസൻ] 174

“എന്നെ നീ എടി പോടി എന്നൊന്നും വിളിക്കരുത്”

“ഞാൻ ഒരു തർക്കത്തിനില്ല, അടിയൻ തമ്പുരാട്ടിയെന്ന് വിളിച്ചോളാം”

“നിങ്ങൾ എന്നെ കളിയാക്കുകയാണൊ?”

“ഇല്ല. എവിടെയാണ് പ്രകേണ്ടതെന്ന് പറയു.”

അവൾ സ്ഥലങ്ങളൊക്കെ പറഞ്ഞു, അവിടെയൊക്കെ പോയിക്കൊണ്ടിരിക്കുന്നതിനിടയിൽ ലഞ്ച് കഴിക്കാനുള്ള സമയമായി.

” വെജ് ആണോ നോൺ വെജ് ആണോ കഴിക്കുന്നത്”

“എനിക്ക് എന്തായാലും കുഴപ്പമില്ല”

” ഹോട്ടലിൽ കയറി ഭക്ഷണം കഴിച്ചു കഴിയുമ്പോൾ എന്തെങ്കിലും ഉദ്ദേശമുണ്ടോ”

“എനിക്ക് എന്ത് ഉദ്ദേശം”

”ക്യാഷ് പേ ചെയ്യാനോ മറ്റോ”

” ഞാൻ പേ ചെയ്യണോ”

” വേണ്ടായേ, അങ്ങനെ ചെയ്യരുത് എന്ന് പറയാനാണ്”

നല്ലൊരു ഹോട്ടൽ നോക്കി ഞാൻ വണ്ടി ഒതുക്കി, പാർക്കിംഗിൽ വണ്ടി നിർത്തി. ഞങ്ങൾ രണ്ടുപേരും ഹോട്ടലിൽ A/C ഫാമിലി റൂമിൽ കയറി. ഭക്ഷണം ഓർഡർ ചെയ്യാൻ പറഞ്ഞപ്പോൾ, അവൾക്ക് വേണ്ടി എന്തൊക്കെയോ ഓർഡർ ചെയ്തു. ഞാൻ ഒരു ഫിഷ് കറി മീൽസും ഓർഡർ ചെയ്തു.

” പൈസയുടെ ബുദ്ധിമുട്ട് കൊണ്ടാണ് മീൽസ് ഓഡർ ചെയ്തതെങ്കിൽ, ഞാൻ ക്യാഷ് പേ ചെയ്തേനെ. നല്ല എന്തെങ്കിലും വെറൈറ്റി ഫുഡ് ഓർഡർ ചെയ്തു കഴിക്കാം ആയിരുന്നില്ലേ.”

“ഏതായാലും സംഭവിച്ചു പോയില്ലേ, ഇങ്ങനെ തന്നെ ഇരിക്കട്ടെ.”

ഞങ്ങൾ ഭക്ഷണം കഴിച്ച് പുറത്തേക്കിറങ്ങി ക്യാഷ് പേ ചെയ്ത് വണ്ടിയിൽ കയറി വീണ്ടും യാത്ര തുടർന്നു. രണ്ടു സ്ഥലത്ത് കയറിയപ്പോഴേക്കും ശാലിനി

” നമുക്ക് ഇനി തിരിച്ചു പോകാം.”

” ഇനി കയറാനുള്ള വീടുകളോ”

” അത് അടുത്ത ദിവസങ്ങളിൽ ഏതെങ്കിലും ദിവസം വരാം.”

ഞാൻ വണ്ടി തിരിച്ച് അവളുടെ വീട്ടിലേക്ക് വിട്ടു. കാർ വന്നു നിൽക്കുന്ന ശബ്ദം കേട്ട് സിറ്റൗട്ടിൽ അമ്മായി കാത്തുനിൽപ്പുണ്ടായിരുന്നു.

” നിർമല എന്നെ വിളിച്ചിട്ടുണ്ടായിരുന്നു, നിങ്ങൾ എന്താണ് അവളുടെ വീട്ടിൽ പോകാതിരുന്നത്?”

അവൾ മറുപടിയൊന്നും പറയാതെ മുകളിലേക്ക് കയറി പോയി. കുറച്ചു കഴിഞ്ഞ് ഞാനും മുറിയിലേക്ക് പോയി, മുറിയിൽ അവളെ കണ്ടില്ല അവളുടെ മേൽ വസ്ത്രങ്ങൾ കട്ടിലിൽ കിടപ്പുണ്ട്. ഞാൻ എൻറെ വസ്ത്രങ്ങൾ മാറി കഴിഞ്ഞപ്പോൾ കുളിമുറിയിൽ നിന്നും ഫ്ലഷ് ചെയ്യുന്ന ശബ്ദം കേട്ടു. ഉടനെ ഇറങ്ങി വരുന്നതും കണ്ടു.

“എന്തായി മോളെ, എന്തു പറ്റി?”

“മോളൊ, ആരുടെ മോള്?”

ഞാൻ പിന്നീട് ഒന്നും പറഞ്ഞില്ല. നാളെ ഇവിടെ നിന്നും രക്ഷപ്പെടാം, നാളെ വീട്ടിലേക്ക് പോകുന്ന ദിവസമാണ്. അന്ന് രാത്രി സാധാരണ കിടക്കുന്നത് പോലെ തറയിൽ തന്നെയായിരുന്നു.

ഉച്ചക്ക് ഭക്ഷണം കഴിച്ച് അവളുടെ അമ്മാവനും അമ്മായിയും കൂടിയാണ് ഞങ്ങളെ വീട്ടിലേക്ക് ആക്കിയത്. അവർക്ക് നല്ല രീതിയിലുള്ള സ്വീകരണമാണ് നല്കിയത്. അവൾ അച്ഛനോടും അമ്മയോടും വളരെ സ്നേഹത്തിൽ പെരുമാറി.

Updated: November 14, 2021 — 10:08 am

12 Comments

  1. ♥♥♥♥♥♥

    1. Thanks

  2. Bro,
    ishtapettu.
    Pinne dasante character istapettilla.
    Ellam thurannu parayan samayavum, sougariyavum undaittum parayadhirunnadhu sariyailla.
    Inganeyum inntha kalathu alkar undavumo ?
    edhayalum kathrikkunnu.

    1. താങ്ക്സ്

  3. njangalude ella kadhakalum oru missing und ee part il thane orupad stalathu avasyamillatha arguments nu time kalanju oru sthalathu aanenkil kuzhapamilla pakshe thurannu samsarikan ishtam pole samayam undayirunu enitu avide anavashya arguments konduvannu time kalanju thurannu parayaanullathu ingane maati vechu adutha part lekku vechittu karyamilla athu vayanad bhadhikkum dasan enna charecter nu parayan orupad karangal undu athu thuranu samaraikamallo (ithe ente abhiprayam )
    Ini writer nte manasil kadhayude gathi ingane aanenkil,ee track il poyal kadha udheshicha reetiyil ethu enn anekil kuzhapamilla manasil vere kaaryangal koodi ithine opam konduvaran aanu ee type il ezhuthiyathenkil ok
    Enthayalum waiting for next part ?❤️

    1. Thankalude*

    2. ആദ്യം തന്നെ താങ്കൾക്ക് ഞാൻ നന്ദി രേഖപ്പെടുത്തുന്നു.കാരണം താങ്കൾ എൻ്റെ എല്ലാ കഥകൾക്കും അഭിപ്രായം പറയുന്നുണ്ട്, അതിനാണ് നന്ദി. ഇനി മറുപടിയാകാം.

      കഥാപാത്രം തുറന്നു പറയാതിരുന്നതിന് പല കാരണങ്ങൾ ഉണ്ട്. അവന് ഈ കല്യാണ വിഷയത്തിൽ ആദ്യം മുതൽ തന്നെ താല്പര്യം അമിതമായി ഉണ്ടായിരുന്നില്ല. പിന്നെ അമ്മയുടെ താല്പര്യപ്രകാരമാണ് ആലോചന നടക്കുന്നത്, അതിന് അവളുടെ വായിൽ നിന്നും ഒരുപാട് മോശം സംസാരം കേട്ടതാണ്. അവളുടെ പ്രേമനൈരാശ്യത്താൽ ആത്മഹത്യക്ക് ശ്രമിച്ചത് കണ്ടതല്ലെ. കുറച്ചു നാളുകൾക്ക് ശേഷം അവളുടെ അച്ഛൻ (കഥാപാത്രത്തിൻ്റെ അമ്മാവൻ) അവൻ്റെ അമ്മയുടേയും അച്ഛൻ്റെയും കാല് പിടിക്കുന്നതു പോലെ അപേക്ഷിച്ചപ്പോൾ അവർ സമ്മതിച്ചു.പിന്നെ അവളോട് സംസാരിക്കാൻ അവസരങ്ങൾ കിട്ടിയെങ്കിലും, അവളുടെ അച്ഛൻ കല്യാണക്കാര്യത്തെക്കുറിച്ച് വീട്ടിൽ വന്ന് സംസാരിക്കണമെന്നുണ്ടെങ്കിൽ അവളുടെ അനുവാദം കിട്ടിയിട്ടായിരിക്കുമല്ലൊ. പിന്നെ അവളോട് സംസാരിച്ച്, അവളുടെ ദാസനോടുള്ള സിമ്പതി അറിയണമെന്ന് കഥാപാത്രത്തിന് താല്പര്യം ഇല്ലായിരുന്നു. സിമ്പതി എന്നുദ്ദേശിച്ചത്, എന്നെ അനാവശ്യം പറഞ്ഞിട്ടും പ്രേമം പൊളിഞ്ഞിട്ടും കെട്ടാൻ തയ്യാറായ ദാസനോട് അവൾക്ക് നന്ദിയൊ കടപ്പാടൊ പറയാനുള്ള അവസരം കൊടുക്കേണ്ട എന്നു വിചാരിച്ചു.പിന്നെ അവളുടെ അച്ഛൻ ദേഷ്യപ്പെട്ടപ്പോൾ അവന് പൊട്ടിത്തെറിക്കാമായിരുന്നു.പക്ഷെ അവൻ ബന്ധങ്ങളുടെ വ്യാപ്തി നോക്കുന്ന കഥാപാത്രമാണ്. അവന് അപ്പോൾ എല്ലാം തുറന്നു പറഞ്ഞ് അവിടെ നിന്നും ഇറങ്ങിപ്പോകാമായിരുന്നു. പിന്നീട് സംഭവിക്കുന്ന അത്യാപത്തുകൾ നികത്താൻ കഴിയാത്തതായിരിക്കും, അതവൾക്ക് മാത്രമല്ല നഷ്ടം അവനു കൂടിയുണ്ട്, അത് മനസ്സിലാക്കിക്കൊണ്ടാണ് അവൻ മിണ്ടാതിരുന്നത്.കഥ നിങ്ങളുടെയൊക്കെ പ്രതീക്ഷക്കൊത്ത് ഉയരും തീർച്ച.

      എന്ന് സ്വന്തം
      ദാസൻ ബ്രോ.

  4. ദാസാ
    നല്ല ഭാഷാ ശൈലി ഉള്ള ആളാ താൻ. പക്ഷെ വായിക്കുന്ന ആളുകൾ അവർക്ക് സെൻസ് ഉള്ളവരാണെന്നു ഓർക്കണേ. ആര് കല്യാണം ഉറപ്പിച്ചാലും. പെണ്ണിനോടൊന്നു സംസാരിക്കാൻ മടിക്കുന്ന ഏതു ചെറുപ്പക്കാർ ആണ് ഇന്നുള്ളത്. ലോജിക് കൂടി നോക്കി എഴുതു സാഹോ.. അവളുടെ മനോഭാവം മനസിലായിട്ടും തലവെച്ചു കൊടുത്ത്… ഡിവോഴ്സ് വാങ്ങി പിന്നെ ഇപ്പൊ ഐ എ എസ്‌ കോച്ചിങ്ന് വിട്ട പെണ്ണിനെ കെട്ടി അവളുടെ കളക്ടർ കാറിൽ പോകുന്ന പ്ലാനിങ് ആണേ. കേട്ടുന്നേനു മുൻപ് അവൾക്കിഷ്ടമില്ല എന്ന് മനസിലാക്കി വീട്ടുകാരെ അറിയിച്ചു പിന്മാറണം. അതാരുന്നു വേണ്ടത്.
    കഥകാരന്റെ സ്വാതന്ത്ര്യം.. മാനിക്കുന്നു. . താങ്കളുടെ കഥക്ക് എന്ത് കൊണ്ട് റീച് കിട്ടുന്നില്ല എന്ന് ഞാൻ ചൂണ്ടികാണിച്ചു എന്നെ ഉള്ളൂ..
    .. കിളിക്കൂടിനു സംഭവിച്ചത് ഓർക്കുക… താങ്കളുടെ ഭാഷ വളരെ ഇഷ്ടമായത് കൊണ്ടാണ് ഇങ്ങനെ അഭിപ്രായം പറയേണ്ടി വന്നത്…. സോറി.
    സ്നേഹം മാത്രം

    1. അവളുടെ ആറ്റിറ്റ്യൂട് മാറിയിട്ടുണ്ടാകും എന്നാണ് കഥാപാത്രത്തിന് തോന്നിയത്. ഒരു Love അഫയർ failer ആയതിൻ്റെ വിഷമം സ്വാഭാവികമായിട്ടും ഉണ്ടാകുമല്ലൊ, അതിൻ്റെ ഒരു വൈകാരിക ബുദ്ധിമുട്ട് അവളിൽ കുറച്ചു നാൾ ഉണ്ടാകും. അത് ഈ കല്യാണത്തോടെ മാറും എന്നാണ് കഥാപാത്രം കരുതിയത്.പിന്നെ അവൻ്റെ അച്ഛനും അമ്മയും പറയുന്ന കാര്യം, അവൻ അംഗീകരിച്ചു. ഇനിയിപ്പോൾ കാര്യങ്ങൾ പറഞ്ഞാൽ ഉണ്ടാകുന്ന ഭവിഷത്തുകൾക്ക് ഇവൻ കൂടി ഉത്തരവാദിയാകും.ഏതായാലും എല്ലാവരും കൂടി അവൻ്റെ തലയിൽ കെട്ടിവച്ചതല്ലെ ചുമക്കുക തന്നെ. ഏതായാലും കഥ മുമ്പോട്ട് പോകട്ടെ. നിങ്ങളെപ്പോലുള്ള വായനക്കാരാണ് എൻ്റെ ശക്തി. പതിനായിരമോ ലക്ഷമൊ വായനക്കാർ വേണമെന്നില്ല. വായിക്കുന്ന മൂന്ന് പേരാണെങ്കിൽ അതു മതി. അഭിപ്രായം എഴുതിയതിന് നന്ദി Bro…

      1. ❤❤❤

  5. Page കുറഞ്ഞു പോയി next partil pariganikkane

Comments are closed.