മാന്ത്രികലോകം 16 [Cyril] 2193

മാന്ത്രികലോകം 16

Author : Cyril

[Previous part]

 

അമ്മു

 

“അവ്യവസ്ഥ-ശക്തിയുടെ കുരുക്കിൽ വീഴാതെ ശ്രദ്ധിക്കണം, അമ്മു… അതിന്റെ പ്രേരണ നിന്നെ വഴിതെറ്റിക്കാതെ സൂക്ഷിക്കണം.
ഇല്ലെങ്കില്‍ അൽദീയ നിന്നോട് ഒരിക്കല്‍ പറഞ്ഞത് പോലെ, സത്യമേത് മിഥ്യയേത് എന്നറിയാതെ നി വലയും. രക്ഷയ്ക്ക് പകരം നി നാശത്തെ തിരഞ്ഞെടുക്കുന്നത് പോലും നി അറിയില്ല. നന്മയും തിന്മയും എന്താണെന്ന് പോലും തിരിച്ചറിയാൻ കഴിയാതെ പോകും. അതുകൊണ്ട്‌ എപ്പോഴും അവ്യവസ്ഥ-ശക്തിയിൽ നിന്നും കരുതിയിരിക്കണം, അമ്മു…!!”

അത്രയും പറഞ്ഞിട്ട് ഫ്രെൻ അപ്രത്യക്ഷനായി.

ഞെട്ടല്‍ മാറാത്ത ഞാൻ വായും പൊളിച്ച് ഫ്രെൻ നിന്നിരുന്നിടത്ത് തന്നെ നോക്കി നിന്നു.

“എന്താണ് സംഭവിച്ചത്…?” മുന്നില്‍ കണ്ട മേഘങ്ങളോട് ഞാൻ ചോദിച്ചു.

“മേഘങ്ങള്‍…!!” ഞാൻ ഞെട്ടലോടെ ചുറ്റുപാടും നോക്കി.

എന്റെ അവതാർ ആകാശത്ത് പാറി പറക്കുന്നത് അപ്പോഴാണ് ഞാൻ ഗ്രഹിച്ചത്.

“അമ്മു…!?”

എന്റെ പേരും വിളിച്ച് ആരോ എന്റെ ശരീരത്തെ ശക്തിയായി ഉലച്ചു.

ഉടനെ എന്റെ അവതാറിനെയും ആത്മാവിനെയും എന്റെ ശരീരത്തിലേക്ക് ഞാൻ പ്രവേശിപ്പിച്ചു.

അടുത്ത ക്ഷണം എന്റെ മുഖത്ത് ആരോ തുടരെത്തുടരെ നക്കി.

“ആ…ഹ്….. അഗ്നി……!”

ഒച്ച വെച്ചുകൊണ്ട് ഞാൻ ചാടി എഴുന്നേറ്റു.
************

 

സിദ്ധാര്‍ത്ഥ്

 

രണ്ട് ദിവസത്തിന് മുന്‍പ് നടന്ന സംഭവങ്ങള്‍ ആലോചിക്കുമ്പോൾ എല്ലാം, ഭയം മനസില്‍ നിറയും.

ആ വാളിനെ കുറിച്ച് ഓര്‍ക്കുമ്പോൾ എല്ലാം ഒരു നടുക്കം മനസ്സിനെ ബാധിക്കും.

ഞങ്ങൾ പത്തുപേരുടെ ആത്മാവും ഒന്നായി ലയിച്ച് പ്രവര്‍ത്തിച്ചത് കൊണ്ട്‌ മാത്രമാണ് ആ വാളിനെ എങ്ങനെയോ കഷ്ടിച്ച് നിയന്ത്രിക്കാൻ കഴിഞ്ഞത്…

പക്ഷേ കുറച്ചുനേരം കൂടി അമ്മുവിന്റെ കൈയില്‍ തന്നെ ആ വാൾ ഉണ്ടായിരുന്നെങ്കില്‍ അത് പിന്നെയും ഞങ്ങളുടെ ആത്മാവിനെ സ്തംഭിപ്പിച്ച് ഞങ്ങളുടെ ശക്തിയെ തുടർച്ചയായി വലിച്ചെടുത്ത് കൊണ്ട്‌ എല്ലാറ്റിനെയും നശിപ്പിക്കുമായിരുന്നു.

157 Comments

  1. മാന്ത്രികൻ

    ബ്രോ…
    ഫ്രൻ സുഹൃത്തുക്കൾക്ക് ദൈവ യോദ്ധാക്കളാക്ൻകാൻ വേണ്ടി തന്റെ ശക്തികളിൽ പലതും നൽകി.അതിൽ ഒരു ക്ഷണകാന്തി പക്ഷിയുടെ കാര്യം പറയുന്നുണ്ട്.
    എന്നാൽ ഒരു പക്ഷി ആഹാരം തേടിപോയ മാസങ്ങൾ ആയില്ലേ… അതിന്റെ വിവരം ഒന്നും ഇല്ലല്ലോ… അപ്പോൾ ഇപ്പോഴും അവന്റെ ഉള്ളിൽ ഒരു ക്ഷണകാന്തി പക്ഷിയുടെ ശക്തി ഇല്ലേ….??

    1. കഥ related ആയി വരുന്നതുകൊണ്ട് ആ ക്ഷണകാന്തിയുടെ കാര്യം ഇപ്പോൾ ഇവിടെ പറയാൻ കഴിയില്ല. ക്ലൈമാക്സ് പാര്‍ട്ടിൽ എല്ലാം clear ആകുമെന്ന് മാത്രമേ പറയാൻ കഴിയൂ.

      എന്തായാലും സംശയം ചോദിച്ചതിൽ വളരെ സന്തോഷം bro. ❤️❤️❤️??

    1. നന്ദി… സ്നേഹം ❤️❤️❤️??

  2. sad ending akumo bro………. i feel something like that

    1. Ending പറഞ്ഞാൽ പിന്നേ ക്ലൈമാക്സ് വായിക്കാൻ ഒരു ത്രീല്ലുണ്ടാവില്ല bro.

  3. Ente aathmavu evidaano entho korach bandhanam nadathaanund….✌️

    1. ഒഷേദ്രസ് മന്ത്രവാദിയെ വിളിച്ചാല്‍ അതിന് പരിഹാരം ഉടനെ ഉണ്ടാവും… അതിനുശേഷവും നിങ്ങളുടെ ആത്മാവ് നിങ്ങള്‍ക്ക് തന്നെ സ്വന്തം ആണെങ്കിൽ പിന്നെയും കാണാം.

      വായിച്ചതില്‍ വളരെ സന്തോഷം bro. സ്നേഹം ❤️❤️❤️??

  4. Kilian poyi, athu thirichu vannittu entae Botha manasinae upabotha manasumayi bandichittu ithintae abiprayam njaan parayammm…

    1. ആത്മാവുമായി ബന്ധിപ്പിക്കാനും മറക്കരുത് bro ?

      വായനക്ക് നന്ദി… ഒത്തിരി സ്നേഹം ❤️❤️❤️??

  5. നീലകുറുക്കൻ

    As usual.. Mind blasting

    1. ഒത്തിരി സ്നേഹം bro❤️❤️❤️??

  6. Cyril ബ്രോ , എന്നും പറയുന്നത് പോലെ തന്നെ എൻ്റെ കിളിയും കിളികൂടും പാറി. ഒന്നും പറയാൻ ഇല്ല അടിപൊളി. ഫ്രൻഷെർ എന്ന കഥാപാത്രത്തെ ഇത്ര അധികം സവിശേഷതയോടെ എഴുതാൻ സാധിച്ചതിൽ വളരെ അധികം സന്തോഷം തോന്നി. ഈ എഴുത്തിനെ എങ്ങനെ പ്രശംസികണം എന്ന് എനിക്ക് അറിയില്ല. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
    സ്നേഹത്തോടെ LOTH……??

    1. ഈ കഥയില്‍, ആര്‍ക്കും പെട്ടന്ന് മനസിലാക്കാന്‍ കഴിയാത്ത ദുരൂഹതകളുടെ അവതാരമായിട്ടാണ് ഫ്രെൻഷർ എന്ന കഥാപാത്രത്തെ സൃഷ്ടിക്കാന്‍ ഞാൻ ആഗ്രഹിച്ചത്. എത്രത്തോളം ഫലം ചെയ്തെന്ന് അറിയില്ല.

      എന്തായാലും കഥ ഇഷ്ട്ടപ്പെട്ടു എന്നറിഞ്ഞതിൽ അതിയായ സന്തോഷമുണ്ട് bro. ഒത്തിരി നന്ദി… സ്നേഹം ❤️❤️❤️??

  7. Bro, you are really amazing, your thoughts, your imagination, your way of writing everything beyond words, I am a big fan of yours,

    1. വായനക്കും നല്ല വാക്കുകള്‍ക്കും ഒത്തിരി നന്ദി bro… ഒത്തിരി സ്നേഹം ❤️❤️❤️??

  8. ❤️❤️❤️❤️

  9. Cyril fan club ramanatukara

    എൻ്റെ പൊന്നു cyril ബ്രോ , ഇതൊക്കെ എവിടെ നിന്ന് വരുന്നു??????❤️

    1. എന്തായാലും ഒരാൾ മാത്രമുള്ള ഈ ക്ലബ് കൊള്ളാം ??

      പിന്നേ എല്ലാം ഭാവനയില്‍ നിന്ന് വരുന്നു bro.

      കഥ വായിച്ചതില്‍ സന്തോഷം. ഒത്തിരി സ്നേഹം bro ❤️❤️❤️??

  10. Ente ponnu bro ningal thangappan alla ponnappana…….. Nice sanam poli oru rakshemillla…. Enik engana parayanam ennu polum ariyilla….. It is wonderful extraordinary and superb sanam

    1. സത്യമായിട്ടും ഞാൻ അവർ രണ്ട് പേരുടെയും അപ്പൻ അല്ല bro???

      കഥ ഇഷ്ട്ടപ്പെട്ടതിൽ ഒരുപാട്‌ സന്തോഷം. നല്ല വാക്കുകള്‍ക്കും ഒത്തിരി നന്ദി bro.
      സ്നേഹത്തോടെ ❤️❤️❤️??

  11. ഒരു കാര്യം പറയാൻ വിട്ടു പോയി,
    എസ്പെഷലി താങ്കൾ ഒരു ഇൻസിടെൻ്റ് നെ എങ്ങനെ എല്ലാം ചിന്തിക്കുന്നു എന്നത്.. wow. Awesome. I can’t beleive how could you think in such detail to convey the ideas in authentic way. For eg: clearing fairies doubt about the highest power that fairy mother can achieve after transforming herself. Each and every corner of it has covered..
    Thanks for putting this effort for this story bro .❤️❤️❤️❤️❤️❤️

    1. എല്ലാറ്റിനും Theorized detailing കൊടുക്കുമ്പോൾ, maybe എന്റെ ഈ മാന്ത്രികലോകം ഈ പ്രപഞ്ചത്തില്‍ എവിടെയോ നിലനില്‍ക്കുന്നു എന്ന ചെറിയ ഒരു തോന്നലെങ്കിലും വായനക്കാരില്‍ ഉണ്ടാവും എന്ന ചിന്തയാണ് അതിന്‌ കാരണം…

      മാന്ത്രികലോകം വായിക്കാൻ അല്ല, അതിൽ വായനക്കാർ ജീവിച്ചത് പോലെ തോന്നിപ്പിക്കാനാണ് എന്റെ ശ്രമം.

      എന്തായാലും കഥ ഇഷ്ട്ടപ്പെട്ടു എന്നതിൽ വളരെ സന്തോഷം bro. ഒത്തിരി സ്നേഹം ❤️❤️❤️??

  12. സിറിൽ ബ്രോ,
    കഥ അങ്ങനെ അതിൻ്റെ പര്യവസനതിലേക്ക് എത്തുക ആണല്ലേ… ഈ പർട്ടും വളരെ നന്നായിരുന്നു. താങ്കളുടെ കഥ എപ്പോഴും നമ്മൾ chinthikkunnathinte വേറെ ഒരു ഡയറക്ഷനിൽ ആരികും.. പക്ഷേ എനിക്ക് ഒരു ഡൗട് ഉള്ളത്. ചെകുതാൻവനം പോലെ ഉന്നതശക്തിയിൽ നിന്ന് ശക്തി swaroopikkunnathu പോലെ സംഹരാരിയിൽ നിന്ന് ശക്തി സ്വീകരിക്കുന്ന ഒരു end vannal രണ്ടു കഥകളും ഒരേ ക്ലൈമാക്സ് ആകും.. അങ്ങനെ ഒരിക്കലും ആകാൻ താങ്കൾ അനുവദിക്കില്ല എങ്കിലും കഥ ആ ഒരു ഡയറക്ഷൻ നിലേക്ക് പോകുന്ന പോലെ തോന്നി. ക്ലൈമാക്സ് ഇതുവരെ വന്ന എല്ലാ പർതിലും മികച്ചത് ആരിക്കും എന്ന് ആഗ്രഹിക്കുന്നു. എല്ലാ ആശംസകളും…
    ലൗ യൂർ writings a lot..??❤️❤️❤️

    1. ചെകുത്താന്‍ വനം പോലെ ഇതിന് ക്ലൈമാക്സ് വരില്ല bro. Similar ക്ലൈമാക്സ് boring അല്ലേ…!

      പിന്നേ മികച്ച ക്ലൈമാക്സ് തരണം എന്ന് തന്നെയാണ് എന്റെയും ആഗ്രഹം, പക്ഷേ എന്താവുമെന്ന് കണ്ടുതന്നെ അറിയണം.

      എന്റെ എഴുത്ത് ഇഷ്ടമായതിൽ വളരെ സന്തോഷം bro ❤️❤️

  13. As usual thala pokanju vayichittu. Eaiting for the climax

    1. ഒത്തിരി സ്നേഹം bro ❤️❤️❤️??

  14. As usual. Fren rokz.. adyathe 30 page manasilakkan kurach paad pettu.. engane aan bro ningal ithrayum complex aya oru plot mindil set cheyyunnath.. it’s awesome.. (by th by eatha item??}. Waiting 4 the endgame…

    1. വെറും 30 pages മാത്രമായത് ഭാഗ്യം. പിന്നെ കോംപ്ലക്സ് ആയ part അല്ല മനസില്‍ set ചെയ്തത്…. മനസ്സിലുള്ള dots എല്ലാം connect ചെയ്യുമ്പോൾ അത് അങ്ങനെ ആവുന്നു എന്നാണ്‌ തോന്നുന്നത്?

      പിന്നേ നിങ്ങൾ അന്വേഷിച്ച ആ item — അത് great secret ആണ് bro… മാന്ത്രിക ലോകത്ത് മാത്രെ കിട്ടൂ ??

      പിന്നേ കഥ വായിച്ച് comment ചെയ്തതില്‍ ഒത്തിരി സന്തോഷം bro.
      സ്നേഹത്തോടെ ❤️❤️❤️??

  15. സിറിൽ ബ്രോ, നന്നായിരുന്നു. അങ്ങനെ കഥ തീരുന്നു അല്ലേ? പതിവുപോലെ തന്നെ ഒട്ടും മോശം ആക്കിയില്ല. ഇപ്പോഴും ആരും അവനെ പൂർണമായി മനസ്സിലാക്കുന്നില്ല. എല്ലാവരുടെയും രക്ഷ മാത്രം ആണ് അവൻ നോക്കുന്നത്. അവന്റെ കൂട്ടുകാർ അപകടത്തിൽ ആകുമ്പോഴെല്ലാം അവരുടെ രക്ഷയ്ക്ക് എത്തുന്നു. അവരുടെ വിധി തന്നെ മാറ്റി എഴുതി. അവന്റെ അമ്മയെ ഓഷെദ്രാസിന്റെ അടിമ ആകുന്നതിൽ നിന്നും മാറ്റി. ഇതുവരെ അവന് എല്ലാവര്ക്കും നന്മ മാത്രം ആണ് ചെയ്തതും. എല്ലാം അവസാനിക്കുമ്പോൾ ഫ്രെൻ സാഷയുമായി ഒന്നിക്കും എന്നു തന്നെ പ്രതീക്ഷിക്കുന്നു. once again thanks a lot for a wonderful part.

    1. നിങ്ങൾ point ചെയ്തത് പോലെ ഫ്രെൻ അവന്റെ കൂട്ടുകാര്‍ക്കും അമ്മയ്ക്കും നല്ലത് തന്നെയാണ് ചെയ്തത്. എന്തായാലും ഇനി എന്ത് സംഭവിക്കുമെന്ന് കണ്ടുതന്നെ അറിയണം.

      വായിച്ചതിനും മനസ്സിലുള്ളത് ഇവിടെ ഷെയർ ചെയ്തതിനും ഒരുപാട്‌ നന്ദി bro.

      സ്നേഹത്തോടെ ❤️❤️❤️??

  16. അബ്രാം

    ഫിക്ഷൻ എന്നതിൻ്റെ യദാർത്ഥ ഉദാഹരണമാണ് നിങ്ങളുടെ രചനകൾ. ചെകുത്താൻ വനം നന്നായിരുന്നു. പക്ഷേ ഇതൊരു അസാധ്യരചനയാണ്. ഓരോ ചെറിയ കാര്യങ്ങളും വിശദമായി വിവരിച്ച് അതിനെ മുന്നിൽ കാണാൻ കഴിയുന്നത് പോലെയുള്ള എഴുത്ത്. ക്ലൈമാക്സ് ഇതിനെ മറ്റൊരു തലത്തിലേക്ക് ഉയർത്തട്ടെ…

    1. വലിയ വാക്കുകളാണ് നിങ്ങളിവിടെ കുറിച്ചത് bro. വായനക്ക് നന്ദി. ക്ലൈമാക്സ് നന്നായി എഴുതി അവസാനിപ്പിക്കാൻ ഞാൻ ശ്രമിക്കാം bro.
      സ്നേഹത്തോടെ ❤️❤️❤️??

  17. Super bro ???

    1. നന്ദി.. സ്നേഹം ❤️❤️❤️??

  18. ലുയിസ്

    കമന്റ് ചെയ്യാൻ മടിയായിട്ട് അല്ല bro
    എന്ത് പറയണം എന്നറിയാഞ്ഞിട്ടാണ്
    കഥ വായിച്ചു കിളി പോയ tym മനസ്സിൽ ഒന്നും വരൂല
    കഥ ഓരോ പാർട്ട്‌ ഉം ഒന്നിനൊന്നു മെച്ചം??

    1. വായനക്കാരുടെ പോസിറ്റിവ് ആന്‍ഡ് നെഗറ്റീവ് comments il നിന്നും എഴുത്തുകാരന് സ്വയം വിലയിരുത്താനും തെറ്റുകള്‍ മനസ്സിലാക്കി തിരുത്താനും അവസരം ലഭിക്കും.

      എന്തായാലും നല്ല വാക്കുകള്‍ക്ക് ഒരുപാട്‌ നന്ദി bro.
      സ്നേഹത്തോടെ ❤️❤️❤️??

  19. ??????????

    1. ❤️❤️❤️??

  20. Cyril അണ്ണാ… താങ്കൾ പോളി ആണ് …and this story was an amzing one…. ഇതിനോടകം ഞാൻ ഒരു 3 ഇന് മുകളിലെങ്കിലും ഈ കഥ മുഴുവൻ വായിച്ചു കഴിഞ്ഞിരിക്കുന്നു .എത്ര വായിച്ചാലും മതി വരുന്നില്ല …..അടുത്ത ഭാഗം അവസാനം എന്നത് ചിന്തിക്കാൻ കൂടെ കഴിയാത്തത് ആണ് എന്നാലും ഇതിൻ്റെ ക്ലൈമാക്സ് ഇത്രയും പെട്ടെന്ന് തരുവല്ലോ ലെ??

    1. ആവര്‍ത്തിച്ച് വായിച്ചു എന്ന് കേട്ടപ്പോള്‍ ഒരുപാട്‌ സന്തോഷം തോന്നി. അടുത്തത് ക്ലൈമാക്സ് ആയതുകൊണ്ട് കുറച്ച് ചിന്തിച്ച് വേണം എഴുതാന്‍, എന്നാലും പെട്ടന്ന് എഴുതി തീർക്കാൻ ശ്രമിക്കാം bro.

      നല്ല വാക്കുകള്‍ക്ക് ഒത്തിരി നന്ദി bro. സ്നേഹം ❤️❤️❤️??

  21. ജോബിന്‍

    സിറിൽ ബ്രോ …വായിച്ച് കിളി പോയി എത്രമാത്രം സങ്കീർണമായ ഒരു കഥയാണ് …താങ്കൾക്ക് എങ്ങനെ ഇത്രയും പാർട്ടി ഇത്ര സങ്കീർണ്ണമായി ചിന്തിച്ചു കൂട്ടി എഴുതാൻ സാധിക്കുന്നു …അത്ഭുതകരം….

    1. വായിച്ച് ഇഷ്ട്ടപ്പെട്ടതിൽ വളരെ സന്തോഷം bro. പിന്നെ ഇതുവരെയുള്ളത് ചിന്തിച്ച് എഴുതാന്‍ വലിയ ബുദ്ധിമുട്ട് തോന്നിയിട്ടില്ല,തരക്കേടില്ലാത്ത ഒരു ഫ്ലോയിൽ എഴുത്ത് നടക്കുന്നു.

      എന്തായാലും നല്ല വാക്കുകള്‍ക്ക് നന്ദി… ഒത്തിരി സ്നേഹം bro ❤️❤️❤️??

  22. Cyril bro super part aayirunnu… Fren engane ithokke cheyyunnu… Samharikku mukalil vere shakti undo…malahiyudeyum daivagaludeyum ending nannayi…fren sashayodoppam cherum ennu pratheekshikkunnu…shokam aakarutgenu apekshikkunnu…

    1. ഇതുവരെ വന്ന പാര്‍ട്ടുകളിൽ ഒന്നും സംഹാരിക്ക് മുകളില്‍ വേറെ ശക്തി ഉള്ളതായി കണ്ടില്ല bro. ഫ്രെൻ ആന്‍ഡ് സാഷ ചേരുമൊ എന്നത് കണ്ട് തന്നെ അറിയണം. പിന്നെ ശോകം ആകുമോ എന്ന് എനിക്കും അറിയില്ല, കാരണം ക്ലൈമാക്സിനെ കുറിച്ച് ഒന്നും തന്നെ ഇതുവരെ ഞാൻ ചിന്തിച്ചിട്ടില്ല bro.

      എല്ലാം താമസിയാതെ കണ്ടറിയാം.. സ്നേഹത്തോടെ ❤️❤️❤️??

  23. Dear Cyril,
    I think this is the first time i am putting a comment on your story.
    First of all, thank you for giving us this wonderful fiction. Secondly admiring your effort and sincerity to complet the story. I have felt the pain behind this creation while reading this.
    You have given every posible detail in the narration for a wonderful experience of reading.
    Thank you so much.
    God bless you to create for wonderful stories.
    Thank you once again

    1. ഇവിടെ വാക്കുകള്‍ കുറിച്ചതിന് നന്ദി bro.

      പിന്നേ ഇത് fiction story ആണെങ്കിലും, reasoning and detailing കഥയ്ക്ക് ജീവൻ നല്‍കുകയും യാഥാര്‍ത്ഥ്യം പോലെ തോന്നിപ്പിക്കുകയും ചെയ്യും എന്നാണ് എന്റെ വിശ്വാസം. കഥ ഇഷ്ടമായതിൽ ഒരുപാട്‌ സന്തോഷം bro.
      ❤️❤️❤️??

  24. ഐ ലൈക് യു സിറിൽ ഇവിടെ കുറെകഥകൾ വരുന്നുണ്ട് ചിലർ അത് മുഴുവനും പബ്ലിഷ് ചെയ്യും ചിലർ പകുതി നിർത്തി പോകും മറ്റു ചിലർ എത്ര സ്‌ട്രെയിൻ എടുത്താലും കുറച്ചു ലേറ്റ് ആയാലും അതിനു റീപ്ലേ തരും ഇതിന്റെ എല്ലാം ഇടയിൽ പറഞ്ഞത് പറഞ്ഞ പോലെ ചെയ്യാൻ കഴിവുള്ള നിങ്ങളെ പോലെയുള്ള കുറച്ചു എഴുത്തു കാരും ❤?????❤️❤️❤️ വെയ്റ്റിംഗ് ഫോർ ക്ലൈമാക്സ്‌ ???????

    1. സത്യം പറയുകയാണെങ്കില്‍ bro, മാര്‍ച്ചില്‍ part 14 publish ചെയ്തപ്പോൾ ഞാൻ പറഞ്ഞത് April പകുതി കഴിഞ്ഞ് part 15 publish ചെയ്യാന്‍ കഴിഞ്ഞേക്കും എന്നാണ്…. പക്ഷേ publish ചെയ്തത് മെയ് അഞ്ചിന്, അതുകൊണ്ട്‌ പറഞ്ഞ വാക്ക് പാലിക്കാൻ കഴിഞ്ഞില്ല എന്നുവേണം പറയാൻ?

      ക്ലൈമാക്സ് ഇതുവരെ എഴുതാന്‍ തുടങ്ങിയില്ല, പക്ഷേ കഴിയുന്നതും വേഗം എഴുതി തീർക്കാൻ ശ്രമിക്കാം bro.
      ഒത്തിരി നന്ദിയും സ്നേഹവും ❤️❤️❤️??

Comments are closed.