മാംഗല്യം 56

അവളുടെ കഥകള്‍ കേട്ട് കേട്ട് അക്ഷരങ്ങളെ ഇഷ്ടപെട്ടുതുടങ്ങി.,
വായനയുടെയും സംഗീതത്തിന്റെയും ഒരു പുതിയ ലോകം തനിക്കു മുന്നിൽ തുറന്ന പോലെ…

അവളടുത്തു വരുമ്പോൾ
ഉള്ള എണ്ണകളുടെ മണം അവനിഷ്ടപെട്ട് തുടങ്ങി…

അവളെ ഒഴിവാക്കാനായ് ചെവിയില്‍ തിരുകുന്ന ഹെഡ്സെറ്റ് മ്യൂട്ടായ് മാറുന്നതില്‍ അവനല്‍ഭുത പെട്ടു..!
തനിക്ക് ചുറ്റും പുതിയ ഒരു വെളിച്ചം നിറയും പോലെ..!

എത്ര കണ്ടില്ലെന്നു നടിച്ചിട്ടും ഇഷ്ടപെടുന്ന എന്തോ ഒന്ന്…

ശങ്കര്‍ എന്ന പേരു പോലും താന്‍ മറന്നു തുടങ്ങിയിരിക്കുന്നു..
ശങ്കറില്‍ നിന്നും ദേവേട്ടനിലേക്കുള്ള മാറ്റം താന്‍ അറിയുന്നുണ്ടായിരുന്നു..

അനുസരണകേട് കാട്ടുമ്പോള്‍ അവള്‍ തരുന്ന പിച്ചും ദേഷ്യം അലിയിക്കാന്‍ തരുന്ന കുഞ്ഞ് ഉമ്മകളും താന്‍ മൗനമായ് ആസ്വദിച്ചു..

അവളടുത്ത് ഇല്ലാത്തപ്പോള്‍ ആ ശ്രദ്ധകിട്ടാനായ് മാത്രം വാശികള്‍ കാണിച്ചു..

രാത്രിയല്‍ അവളുടെ കഥകള്‍ കേള്‍ക്കാനായ് മാത്രം വേദന അഭിനയിച്ചു..
നെറുകയില്‍ ചുണ്ടമരാനായ് കള്ള ഉറക്കം നടിച്ചു..!
ടാ കള്ള തെമ്മാടീനുള്ള വിളികള്‍ തനിക്ക് പ്രിയപെട്ടതായ്..

അവളടുത്തില്ലാത്ത ഏകാന്തതയില്‍ അവന്‍ തിരിച്ചറിഞ്ഞു ഇതാണ് പ്രണയം..
തന്റെ ഉള്ളിലിരമ്പുന്ന ഈ വികാരം ഇതാണ് പ്രണയം…!

ഇതിനു മുന്നെ താനനുഭവിച്ചത് വെറും അഭിനയമായിരുന്നിരിക്കണം..പരസ്പരം പ്രണയിക്കുന്നു എന്ന് കാണിക്കാന്‍ കാട്ടികൂട്ടിയ അഭിനയം മാത്രം..!

ഇതാണ് സത്യം …തന്റേതാണിവള്‍ ..!തന്റെ ദേവൂട്ടന്‍..!

മുറിയില്‍ മണികിലുങ്ങുന്ന ഒച്ച കേട്ട് കണ്ണുതുറന്നപ്പോള്‍ കയ്യിലൊരു വിന്‍ഡ് ബെല്ലും മുഖത്ത് ഒരു കള്ളചിരിയുമായ് അവള്‍…

4 Comments

  1. Simply superb!!! Heart touching!!!

  2. ??

  3. ഇങ്ങനെ കൊല്ലണ്ടയിരുന്നു

  4. Excellent story heart touching story…..

Comments are closed.