പക്ഷെ ഒന്നെനിക്ക് പറയാന്‍ കഴിയും ഈ ചാരകണ്ണുകളെ ഞാനിഷ്ടപെടുന്നുണ്ടെന്ന്…”
ഇടറുന്ന വാക്കുകള്‍ പൂര്‍ത്തിയാക്കും മുന്നെ അവന്റെ ഒച്ച ഉയര്‍ന്നു..
.”ഒന്ന് നിര്‍ത്താമോ?ശല്യങ്ങള്‍ വീട്ടിലും സമാധാനം തരില്ലേ?”
“ശരി ദേവേട്ടാ നിര്‍ത്താം ഞാന്‍ പോകാം പക്ഷെ പോകും മുന്നെ ഈ തുണ്ട് പേപ്പര്‍ അമ്മയെം അച്ഛനെയും കാണിക്കും വേണോ?”
“നീ എന്താ എന്നെ ബ്ളാക്ക് മെയില്‍ ചെയ്യുവാണോ?”
“അങ്ങനെ എങ്കില്‍ അങ്ങനെ വിചാരിച്ചോ?
പിന്നെ തല്ക്കാലം ഞാനീ വീടെന്നല്ല;
ഈ മുറി വിട്ട് എവ്ടേക്കും പോകുന്നില്ല…
ദേവേട്ടന്‍ വേണേല്‍ പൊയ്ക്കോ?
പിന്നെ എന്റെ മുറിയില്‍ കിടന്ന് ഇത് പോലെ അലറാന്‍ ഒന്നും പറ്റില്ല..,
നല്ല കൊച്ചായിട്ട് ഞാന്‍ പറയും പോലെ നിന്നാല്‍ വേഗം അസുഖം മാറും..!
എന്നിട്ട് എന്നെ പുറത്താക്കുകയോ ഒഴിവാക്കുകയോ എന്ത് വേണേലും ആവാം..അതുവരെ എന്നെ സഹിച്ചേ പറ്റൂ ..അതിനുള്ള ലൈസന്‍സാണ് ഈ താലി..!”
“ഒരു താലി “!
ദേഷ്യത്തില്‍ അവന്‍ പിറുപിറുക്കുമ്പോളേക്കും കയ്യിലെ എണ്ണചെപ്പ് നിലത്ത് വച്ച് അവൾ കാലുകളില്‍ എണ്ണയിട്ട് തുടങ്ങിയിരുന്നു.
വേദന സഹിക്കാന്‍ കഴിയാതെ ഉറങ്ങാന്‍ കഴിയാത്ത രാത്രികളില്‍ അവളവന്റെ തല മടിയില്‍ വച്ചു മുടികളില്‍ വിരലോടിച്ച് കഥകള്‍ പറഞ്ഞു കൊടുത്തു.
പണ്ടെന്നോ ഇണകളായിരുന്ന നക്ഷത്രങ്ങളിലൊരെണ്ണം ആയുസ്സറ്റ് ഭൂമിയിലേക്ക് വീണപ്പോള്‍ അതിന്റെ ഇണകരഞ്ഞത്രേ..ആ കണ്ണുനീരിനൊപ്പം അവളും ഭൂമിയിലേക്ക് വന്നത്രേ.,അങ്ങനെയാണ് ഭൂമിയില്‍ മിന്നാമിനുങ്ങുകള്‍ ഉണ്ടായത്..!
കഥകള്‍ കേട്ട് ഉറക്കത്തിലേക്ക് വീഴുമ്പോള്‍ അറിയലുണ്ട് നെറ്റിയില്‍ പടരുന്ന കണ്ണീരുമ്മ…
Simply superb!!! Heart touching!!!
??
ഇങ്ങനെ കൊല്ലണ്ടയിരുന്നു
Excellent story heart touching story…..