മാംഗല്യം 56

“ദേവേട്ടാ ഇതെന്താ കരയുന്നുവോ?അമ്മ പറഞ്ഞപ്പോള്‍ ഞാന്‍ കരുതി കുറച്ച് കൂടി ധൈര്യം കാണും എന്ന് ഇതെന്താ ചെറിയ കുട്ടികളെ പോലെ..!”

കണ്ണ് നീരു തുടയ്കാന്‍ വന്ന കൈകള്‍ തട്ടി മാറ്റി..

“നിനക്കെന്താ ഈ മുറിയില്‍ കാര്യം..?
തൊടരുത് എന്നെ!
പോയ്ക്കോളണം ഈ ശങ്കറിനു ആരുടെയും സഹതാപം ആവശ്യമില്ല..”

അവര്‍ക്കിടയില്‍ ഒരു നിശബ്ദത നിറഞ്ഞുവോ?

“ശരി സമ്മതിച്ചു ശങ്കറിനു സഹതാപം വേണ്ട..
പക്ഷെ എനിക്ക് സ്നേഹിക്കാലോ ശങ്കറിനെ അല്ല..!

ദേവേട്ടനെ എന്റെ കഴുത്തില്‍ താലി കെട്ടിയ ഈ ദേവേട്ടനെ..!”

“നിന്നെ പോലെ മധുരമുള്ള വാക്കുകള്‍ കേട്ടിട്ടുണ്ട്..ഇനി വേണ്ട..ഇന്ന് തന്നെ നീ നിന്റെ വീട്ടിലേക്ക് തിരികെ പൊയ്ക്കോ?”

അതിനു മറുപടി പറയാതെ അവള്‍ ചുരുട്ടി പിടിച്ചിരുന്ന ആ പേപ്പര്‍ അവനു നേരെ നീട്ടി..

“ഈ ദേഷ്യത്തിനും വെറുപ്പിനും കാരണം ഇതല്ലേ?

എന്നെ ഇഷ്ടമല്ലെങ്കില്‍ അത് പറയാരുന്നു ഇന്നല്ല ..
അന്ന് എന്റെ വീട്ടില്‍ വന്ന് എന്നെ കണ്ടപ്പോള്‍..!

ആശുപത്രി ചുമരുകള്‍ക്ക് നടുവില്‍ വച്ച് ഈ താലി കെട്ടും മുന്നെ എന്ത് കൊണ്ട് പറഞ്ഞില്ല..

ഇനി ഒരു മടങ്ങി പോക്കില്ല..,!

ഒരു പക്ഷെ ദേവേട്ടന് ഈ ജന്മം എന്നെ അംഗീകരിക്കാന്‍ കഴിഞ്ഞെന്നു വരില്ല.

ദേവേട്ടന്റെ മനസ്സിലുള്ള ഭാര്യ ക്ക് ചേര്‍ന്ന രൂപമാകില്ല എന്റേത് ..

ദേവേട്ടനിഷ്ടപെട്ട ആ കുട്ടി ആരെന്നോ എന്തെന്നോ എനിക്കറിയണ്ട.

ഒരുപക്ഷെ അവളുടെ അത്രയും സ്നേഹിക്കാന്‍ കഴിഞ്ഞൂന്നും വരില്ല..

ജീവനെ പോലെ അവളെ സ്നേഹിച്ചത് കൊണ്ടാണല്ലോ ജീവനെടുക്കാന്‍ നോക്കിയതും..

4 Comments

  1. Simply superb!!! Heart touching!!!

  2. ??

  3. ഇങ്ങനെ കൊല്ലണ്ടയിരുന്നു

  4. Excellent story heart touching story…..

Comments are closed.