മാംഗല്യം 56

ന്റെ അമ്മ മാത്രം അറിഞ്ഞാല്‍ മതി എന്നെ..!
എന്നെ മകളെ പോലെ സ്നേഹിക്കാന്‍ കൊതിച്ച ഇതുപോലെ ഒരമ്മയാണ് അവ്ടെ വിധിയെ പഴിച്ചിരിക്കുന്നത്..!

എനിക്കായ് ജീവിതം നീട്ടിയ ഒരുമനുഷ്യന്‍ അവിടെ വേദനിച്ച് കിടക്കുമ്പോള്‍ എങ്ങനാ അമ്മേ അമ്മേടെ ദേവൂട്ടിക്ക് മറ്റൊരാള്‍ടെ മുന്നില്‍ തലകുനിച്ച് കൊടുക്കാന്‍ കഴിയുക..?

ന്റെ അമ്മ എന്നെ അങ്ങനാണോ പഠിപ്പിച്ചത്..ന്റെ മനസ്സാക്ഷിക്ക് ശരി എന്ന് തോന്നണത് ഞാന്‍ ചെയ്തു..!
അമ്മേടെ ദേവൂട്ടിക്ക് കൂട്ടായ് ദേവി ഉണ്ടാകും ..അമ്മേടെ അനുഗ്രഹവും..”!

കൈകളില്‍ ബാഗ് പിടിച്ച് പടി ഇറങ്ങുമ്പോള്‍ ആലോചിച്ചു ഇങ്ങനെ ഒരു യാത്ര അയപ്പാണോ തനിക്ക് വിധിച്ചത്..ഇതാണ് ജീവിതം..!

ശങ്കര്‍ദേവ് എന്ന വ്യക്തി തന്റെ ഭര്‍ത്താവാണ് പക്ഷെ..!

“ദേവൂട്ടീ മോളേ വാ വീട്ടില്‍ പോകാം..രാത്രി അച്ഛനുണ്ടാകും ഇവ്ടെ..അതല്ല മോള്‍ക്ക് മോള്‍ടെ വീട്ടില്‍ പോണമെങ്കില്‍ കൊണ്ട് വിടാം..”

“വേണ്ടമ്മേ ഞാനമ്മയോടൊപ്പം അവിടുത്തെ വീട്ടില്‍ വരാം..”

കട്ടിലിനോട് ചേര്‍ന്ന് ബാഗ് വച്ച് അവളാ മുറിയാകെ കണ്ണോടിച്ചു..ഇനി ഇതാണ് തന്റെ ലോകം..!

നിറഞ്ഞ് വന്ന മിഴികള്‍ തുടയ്ക്കുമ്പോള്‍ കണ്ടു ടെബിള്‍ ലാംബിനോട് ചേര്‍ത്ത് വച്ചിരിക്കുന്ന ഫോട്ടോ..

അമ്മയുടെയും അച്ഛന്റെയും തോളില്‍ കയ്യിട്ട് ചാരകണ്ണുകളില്‍ കുസൃതി നിറച്ച ദേവേട്ടന്‍..ആ ചുണ്ടുകളിലെ ചിരി കണ്ണില്‍ നിറയുന്നുണ്ട്..!

കൈകളിലെ ഫോട്ടോ തിരികെ വയ്കുമ്പോളാണ് മടക്കിവച്ചിരുന്ന ആ പേപ്പര്‍ അവള്‍ ശ്രദ്ധിച്ചത്..മിടിക്കുന്ന ഹൃദയത്തോടെ അവളത് തുറന്നു..

“അമ്മേ മാപ്പ്..!അവളെ മറക്കാന്‍ കഴിയുന്നില്ല..മറ്റൊരുവളെ താലി കെട്ടി ചതിക്കാനും..!”

കയ്യിലിരുന്ന കടലാസ്സ് തുണ്ട് വിറയ്കുന്നുണ്ടായിരുന്നു..

തല കറങ്ങും പോലെ തോന്നി..ഒന്നുറക്കെ കരയാനും..

അപ്പോള്‍ അപകടമല്ല മനപൂര്‍വ്വം..!

മനസ്സ് ഒരു മരവിപ്പിലേക്ക് നീങ്ങുന്നത് അവളറിഞ്ഞു..
നെഞ്ചോട് ചേര്‍ന്ന് കിടന്ന താലി ചുട്ട്പൊള്ളും പോലെ..!

“ശങ്കറിനെ ഇപ്പോള്‍ ഡിസ്സ്ചാര്‍ജ്ജ് ചെയ്യുന്നത് അയാളുടെ ഒറ്റ നിര്‍ബന്ധം കൊണ്ടാണ്..വീട്ടില്‍ ചെന്നാലും ഫിസ്സിയോ തെറാപ്പി തുടരണം..പിന്ന ആയുര്‍വേദം നോക്കണമെങ്കില്‍ അതും ആകാം..ദേവൂ നെ എല്ലാം പഠിപ്പിച്ചിട്ടുണ്ട്..

4 Comments

  1. Simply superb!!! Heart touching!!!

  2. ??

  3. ഇങ്ങനെ കൊല്ലണ്ടയിരുന്നു

  4. Excellent story heart touching story…..

Comments are closed.