മാംഗല്യം 56

“ഒരു കാര്യം ചെയ്യാം ലക്ഷ്മി അമ്മേ നാളെ തന്നെ കുട്ടീടെ കല്ല്യാണം നടത്താം..വേറെ ഒരു ചെറുക്കനെ നോക്കിയാല്‍ പോരേ..!”

തലമൂത്ത ആരുടെ ഒക്കെയോ അഭിപ്രായമാണ്.

എന്ത് ചെയ്യണമെന്നറിയാതെ വിറങ്ങലിച്ച് നിക്കുന്ന അമ്മ.

“അമ്മേ ഒന്ന് വരൂ ..ഇനി മറ്റൊരു കല്ല്യാണം വേണ്ടമ്മേ..ദേവേട്ടന്റെ വീട്ടുകാര്‍ക്ക് സമ്മതം എങ്കില്‍ നമുക്ക് ആശുപത്രിയില്‍ വച്ച് കല്ല്യാണം നടത്താം.ഇനി മറ്റൊരാളെ ആ സ്ഥാനത്ത് കാണാന്‍ വയ്യ അമ്മേ..”

ചിന്നി ചിതറിയതെങ്കിലും അവളുടെ വാക്കുകള്‍ ഉറച്ചതായിരുന്നു..,

എതിര്‍പ്പുകളെ വകവയ്കാതെ സ്പെഷ്യല്‍ പെര്‍മിഷന്‍ വാങ്ങി ഐ സി യുവിനുള്ളില്‍ വച്ച് ദേവന്‍ അവളുടെ കഴുത്തില്‍ താലി കെട്ടി..!

അപ്പോളും ആ ചാര കണ്ണുകളിലെ ശൂന്യത അവളുടെ ആത്മാവിനെ വേദനിപ്പിച്ചു..!

അനുവദിച്ച സമയം കഴിഞ്ഞ് അവള്‍ നേരെ പോയത് ദേവിയെ കാണാനാണ്…

അതുവരെ അടക്കി പിടിച്ചതെന്തൊക്കെയോ ആ തിരുനടയില്‍ ദേവീടെ മുന്നില്‍ കണ്ണുകളിലൂടെ പൊഴിഞ്ഞു കൊണ്ടിരുന്നു..!

“ദേവി ആയിട്ടല്ല ഒരു കൂടപിറപ്പായേ നിന്നെ ഞാന്‍ കണ്ടിട്ടുള്ളൂ ..എത്രയോ മാല ഞാന്‍ കെട്ടിഇട്ടിരിക്കുന്നു ..
ഇന്നെന്റെ കഴുത്തിലുള്ള ഈ താലിമാല അത് കാക്കേണ്ടത് നീയാണ്..
ദേവേട്ടനുമായ് വന്നീ തിരുനടയില്‍ നിന്നെനിക്ക് നിര്‍മ്മാല്യം തൊഴണം..അതിനുശേഷമേ എനിക്കൊരു ജീവിതമുണ്ടാകൂ …
അതല്ലാ ഇനിയും പരീക്ഷണം ബാക്കി എങ്കില്‍ ദേവീ നീ എന്റെ ആയുസ്സെടുക്കൂ ആ അച്ഛനും അമ്മയ്കും ആ മോനെ തിരിച്ച് കൊടുത്തേക്കൂ ..”

ആല്‍തറയില്‍ നിന്നുയര്‍ന്ന കാറ്റില്‍ ക്ഷേത്ര മണികള്‍ ഒരുമിച്ച് കിലുങ്ങിയോ?

വീട്ടിലെത്തി ബാഗില്‍ വസ്ത്രങ്ങളടുക്കുമ്പോള്‍ മനസ്സ് ഉത്തരം ഇല്ലാത്ത ചോദ്യങ്ങളിൽ ഉലയുകയായിരുന്നു..

“മോളേ ദേവൂട്ടീ ഇത് വേണ്ടീരുന്നോ?ഒന്ന് കൂടി ആലോചിച്ചിട്ട് പോരായിരുന്നോ?അവനെന്തങ്കിലും പറ്റിയാല്‍..?”

അടരാന്‍ കൊതിച്ച് നിന്ന മിഴിനീര്‍ അമ്മയിൽ നിന്നുംമറച്ച് അവള്‍ ചുണ്ടിലൊരു പുഞ്ചിരി വരുത്തി.

“.ഒന്നും സംഭവിക്കില്ല അമ്മേ..ചെയ്തത് ശരിയോ തെറ്റോ എന്നറിയില്ല..ഇങ്ങനെ ചെയ്യാനാണ് മനസ്സ് പറഞ്ഞത്..

മറ്റുള്ളവരെന്തോ പറഞ്ഞോട്ടെ അവരുടെ ഒക്കെ വാക്ക് ധിക്കരിച്ചെന്നോ അഹങ്കാരി എന്നോ എന്തും..

4 Comments

  1. Simply superb!!! Heart touching!!!

  2. ??

  3. ഇങ്ങനെ കൊല്ലണ്ടയിരുന്നു

  4. Excellent story heart touching story…..

Comments are closed.