മാംഗല്യം 56

മനസ്സ് പതിയെ വേര്‍പാടിന്റെ നനവുള്ള വേദനയിലേക്ക് പാകപെടും പോലെ..!

കൈകളില്‍ മയിലാഞ്ചി ചുവപ്പ് പടരുമ്പോള്‍ കേട്ടു പുറത്ത് അടക്കി പിടിച്ച സംസാരം..ആഘോഷത്തിന്റെ ആരവം നിന്നത് പോലെ..

എല്ലാവരുടെയും മുഖത്ത് പറയാന്‍ മടിക്കുന്നതെന്തോ?ഒടുവില്‍ തന്നെ കെട്ടിപിടിച്ച് അമ്മയാണ് പറഞ്ഞത്

“ശങ്കറിന് ഒരു അപകടം പറ്റി.”

മുറിയില്‍ കയറി തലയിണയില്‍ മുഖം അമര്‍ത്തുമ്പോള്‍ ആരോ പറയണ കേട്ടു..

“അവളിലൊരു കണ്ണ് വേണം എന്തെങ്കിലും ചെയ്താലോ?”

ഏങ്ങലടികള്‍ നിന്നപ്പോള്‍ അടുത്തിരുന്ന അമ്മയോട് ചോദിച്ചു.

“.അമ്മേ ജീവനോടെ ഉണ്ടോ അതോ?”

പൂര്‍ത്തിയാകും മുന്നെ അമ്മ ഇറുകെ ചേര്‍ത്ത് പിടിച്ചു..

“നട്ടെല്ലിനാണ് പരിക്കെന്നാ പറഞ്ഞത്..ഐ സി യുവിലുണ്ട്..ഇനി നടക്കാന്‍ കഴിയുമോ എന്ന് വരെ സംശയം ആണ്..ന്റെ മോളു വിഷമിക്കാതെ നമുക്ക് ഇത് വിധിച്ചിട്ടില്ല..”

“അമ്മേ എനിക്കൊന്നു കാണണം..!”

ആദ്യം സമ്മതിച്ചില്ലെങ്കിലും അവളുടെ വാശിക്ക് മുന്നില്‍ ആ അമ്മയ്ക് തോല്‍ക്കേണ്ടി വന്നു..

ഐ സി യു എന്നെഴുതിയ വാതിലിന് പുറത്ത് കരഞ്ഞ് തളര്‍ന്നിരിക്കുന്ന അമ്മ.,സങ്കടം ഉള്ളിലൊതുക്കി നിക്കുന്ന അച്ഛന്‍..!
അവളെ കണ്ടതും ഒരു പൊട്ടികരച്ചിലായിരുന്നു അമ്മ..

“ഞങ്ങള്‍ക്ക് വിധിച്ചിട്ടില്ല മോളേ നിന്നെ..!
നാളെ അവന്റെ കൈ പിടിച്ച് ഞങ്ങളുടെ വീട്ടിലേക്ക് വരണ്ട പെണ്ണായിരുന്നു നീ..പക്ഷേ…അകത്ത് അവന്‍..”

പറഞ്ഞത് പൂര്‍ത്തിയാക്കാന്‍ കഴിയാതെ ആ അമ്മ വിതുമ്പി..

തിരികെ വീട്ടിലെത്തുമ്പോള്‍ മനസ്സ് ശൂന്യമായിരുന്നു..

4 Comments

  1. Simply superb!!! Heart touching!!!

  2. ??

  3. ഇങ്ങനെ കൊല്ലണ്ടയിരുന്നു

  4. Excellent story heart touching story…..

Comments are closed.