ശങ്കര്‍ എന്ന പേരിനേക്കാള്‍ ദേവനെന്ന പേരിനെ സ്വന്തമാക്കി..ദേവേട്ടന്‍..!
ഇടയ്കിടെ വരുന്ന ദേവേട്ടന്റെ അമ്മയുടെ ഫോണ്‍ വിളികള്‍ക്കിടയില്‍ ആ ശബ്ദം ഒന്ന് കേള്‍ക്കാന്‍ കൊതിച്ചു..
തന്റെ ആഗ്രഹം മനസ്സിലാക്കിയ പോലെ ആ അമ്മ പറഞ്ഞു.
“.ശങ്കര്‍ പാവമാ ദേവൂട്ടീ..
അധികം സംസാരിക്കില്ല..പെട്ടെന്ന് ദേഷ്യം വരും പക്ഷെ മനസ്സ് നിറയെ സ്നേഹമാ.ഇനി നീ വേണം എല്ലാം മാറ്റി എടുക്കാന്‍..!”
അമ്മയുടെ വാക്ക് കേട്ടപ്പോള്‍ പണ്ടെന്നോ വായിച്ച മാധവിക്കുട്ടിയുടെ വരികളാണ് മനസ്സില്‍ നിറഞ്ഞത്..
“.പ്രകടമാക്കാത്ത സ്നേഹം പിശുക്കന്റെ കയ്യിലെ ക്ലാവ് പിടിച്ച നാണയതുട്ട് പോലെ ഉപയോഗ ശൂന്യമാണ്..!”
അത് മാത്രമാണോ?
അതോ ആരോ പറഞ്ഞതു കേട്ടിട്ടോ? ചെറുക്കനു ഒരു പ്രേമമുണ്ടായിരുന്നു..ഇന്നത്തെ കാലത്ത് പ്രണയമുണ്ടാകാത്ത ആരുമുണ്ടാകില്ലായിരിക്കാം..പക്ഷെ തന്നോടുള്ള ഈ അകല്‍ച്ച അതാകുമോ കാരണം..?
ഉത്തരം കിട്ടാത്ത ഈ ചോദ്യങ്ങളാവണം തന്റെ മനസ്സിനെ ഇത്രമേല്‍ അസ്വസ്ഥമാക്കുന്നത്..!
തോളില്‍ പതിഞ്ഞ അമ്മയുടെ കൈകള്‍ ചിന്തകളില്‍ നിന്നുണര്‍ത്തി..
“വാ കിടക്ക്..ഒരു പാട് വൈകി..”
കവിളിലെ കണ്ണ് നീര്‍ നനവ് കണ്ടാകണം അമ്മ പറഞ്ഞത്..
“എന്തിനാ വിഷമിക്കണേ..ഒരുപാട് ദൂരം ഒന്നും ഇല്ലല്ലോ?എപ്പോള്‍ വേണേലും ഇവ്ടെ വരാം ന്റെ കുട്ടിക്ക്..അമ്മേടെ കാന്താരി വിഷമിച്ചാല്‍ അമ്മയ്ക്കും വിഷമമാകില്ലേ..?”
അമ്മയോട് ചേര്‍ന്ന് കിടന്നപ്പോള്‍ താന്‍ വീണ്ടുമാ കുഞ്ഞു കുട്ടി ആകുന്നു..ആ കൈകളുടെ ചൂടില്‍ ഉറക്കം എപ്പോളോ കണ്ണുകളെ പൊതിഞ്ഞു..
ചുമന്ന പട്ട് ചുറ്റിയ ദേവീ വിഗ്രഹത്തെ നോക്കി നിന്നപ്പോള്‍ പതിവു പോലെ പറയാന്‍ കൂട്ടിവച്ചതൊക്കെ മറന്നു…
“അമ്മേ ദേവീ നാളെ ഒരു പുതിയ ജീവിതം തുടങ്ങുവാണ്..എല്ലാം ഞാന്‍ പറയാതെ അറിയാല്ലോ?കൂടെ ഉണ്ടാവണം..”
അത്രയുമേ പറയാന്‍ പറ്റിയുള്ളൂ ..
Simply superb!!! Heart touching!!!
??
ഇങ്ങനെ കൊല്ലണ്ടയിരുന്നു
Excellent story heart touching story…..