ആ അലര്‍ച്ചയില്‍ എല്ലാവരും ഉണര്‍ന്നു അവളൊഴിച്ച്…ഒരിക്കലും ഉണരാത്ത ഒരുറക്കത്തിലേക്ക് അവള്‍ പോയിരുന്നു…
ചുണ്ടുകളില്‍ പുഞ്ചിരി ഒളിപ്പിച്ച് ശാന്തമായ്.!
.”ശങ്കര്‍…. മോനേ ഇനിയും താമസിപ്പിക്കണോ?
ചിതയിലേക്ക് എടുക്കും മുന്നെ നിനക്ക് അവസാനമായ് ഒന്ന് കാണണ്ടേ അവളേ..?”
“വേണ്ട… വേണ്ട അച്ഛാ..ന്റെ ദേവൂട്ടനെ തീയ് വിഴുങ്ങണത് കാണാന്‍ എനിക്ക് വയ്യ..!”
അത് വരെ പിടിച്ച് വച്ച കണ്ണീരൊക്കെ കണ്ണുനീരായ് ഒലിച്ചിറങ്ങി..
“സ്നേഹം കൊണ്ട് പൊതിഞ്ഞ് പിടിച്ചിട്ടും കൊണ്ട് പോയില്ലേ അച്ഛാ അവളെ എന്റെടുത്ത് നിന്ന്..ന്റെ നെഞ്ചിൽ ഇപ്പോളും ഉണ്ട് അവളുടെ ചൂട്..ഒരിക്കലും പിരിയില്ലെന്ന് പറഞ്ഞിട്ട് ഒരു വാക്ക് പറയാതെ പോയില്ലേ അവള്…”
അവനെ എന്ത് പറഞ്ഞാശ്വസിപ്പിക്കണമെന്നറിയാതെ ആ അച്ഛനവനെ ചേര്‍ത്ത് പിടിച്ചു.
“.അച്ഛാ എനിക്കിത്തിരി നേരം ഒറ്റയ്കിരിക്കണം…
പേടിക്കണ്ട മരിക്കില്ല…
അതിനുള്ള അവകാശം പോലും അവളു തട്ടി എടുത്തില്ലേ..?”
കട്ടിലിനൊരറ്റത്ത് അവളുടെ മണം മാറാത്ത സാരിയില്‍ മുഖം പൂഴ്ത്തി കരയുമ്പോള്‍ അവനാഗ്രഹിച്ചു
…ഒന്നു കൂടി കാണാന്‍ കഴിഞ്ഞെങ്കില്‍..!
കാതില്‍ അവളുടെ ദേവേട്ടാനുള്ള വിളി കേള്‍ക്കുന്നുവോ…അവളുടെ ചിരി ഒച്ചകള്‍…ഇല്ല എല്ലാം തന്റെ തോന്നലാണ്…!
ഇനി ഒരിക്കല്‍ കൂടി ഒരുപാടിഷ്ടത്തോടെ കണ്ണിറുക്കി കള്ളതെമ്മാടീന്നു വിളിക്കില്ല അവൾ…
അല അടങ്ങാത്ത കടലുപോലെ ആയിരുന്നു നിന്റെ സ്നേഹം …ഒരു തുള്ളി പോലും തിരിച്ച് തരാന്‍ കഴിഞ്ഞില്ലല്ലോ എനിക്ക്…!
എത്ര വട്ടം നീ എന്നോട് ചോദിച്ചു നിന്നെ എനിക്കെത്ര മാത്രം ഇഷ്ടമാണെന്ന്..,ഒരിക്കല്‍ പോലും പറഞ്ഞില്ലല്ലോ ഞാന്‍ …
നീ ആണെനിക്ക് ഏറ്റവും പ്രിയപെട്ടവളെന്ന്..!
.അത് കേള്‍ക്കാനെങ്കിലും നീ ഒന്ന് വരുമോ ദേവൂട്ടാ..ഒന്നു കൂടി കാണാന്‍ .
.കൊതി തീരും വരെ താലോലിക്കാന്‍..!
ഒരിക്കല്‍ കൂടി ഒന്ന് വരുമോ മോളേ..”!
അവളുടെ ഓര്‍മ്മകളുടെ അഗ്നിയില്‍ അവന്‍ നീറുമ്പോള്‍ പുറത്ത് ചിത എരിഞ്ഞ് തീരുന്നുണ്ടായിരുന്നു..ആ അഗ്നിയുടെ ചൂട് സൂര്യനെ പോലും മറച്ചു..!
അവളുടെ ചിരി ഒച്ചകള്‍ ബാക്കി ആക്കി അപ്പോളും കാറ്റത്ത് ആ മണി കിലുങ്ങി കൊണ്ടേഇരുന്നു…അവനെ ആശ്വസിപ്പിക്കും പോലെ…
Simply superb!!! Heart touching!!!
??
ഇങ്ങനെ കൊല്ലണ്ടയിരുന്നു
Excellent story heart touching story…..