എന്നാല്‍ ദേവേട്ടനോ?
.എന്തിന്റെ പേരിലായാലും ജീവനെടുക്കാനുള്ള അവകാശമൊന്നും നമുക്കില്ല…
ദേവേട്ടനെന്തെങ്കിലും സംഭവിച്ചാരുന്നേല്‍ എന്റെ അവസ്ഥ എന്താകുമായിരുന്നു…
ദേവേട്ടാ നിന്നെ ഇനിയും നഷ്ടപെടാന്‍ വയ്യ…
എനിക്കൊരു വാക്ക് തരൂ ..
.
ഇനി ഒരിക്കും ആത്മഹത്യയെ കുറിച്ച് ചിന്തിക്കില്ലെന്ന്..!
അതിനി എന്തിന്റെ പേരിലായാലും..
.ഇനി ഒരിക്കലും ആ അച്ഛനെയും അമ്മയെയും വിഷമിപ്പിക്കില്ലെന്ന്…,
വാക്ക് താ ദേവേട്ടാ..
നാളെ എനിക്കെന്തെങ്കിലും സംഭവിച്ചാലും നിന്റെ ഓര്‍മ്മകളില്‍ ജീവിക്കണമെനിക്ക് നിന്റെ പെണ്ണായ്…”
ഇടറുന്ന വാക്കുകള്‍ പൂര്‍ത്തിയാകും മുന്നെ അവനവളുടെ നിറഞ്ഞൊഴുകിയ മിഴികളില്‍ ചുണ്ടമര്‍ത്തി..
“ഇല്ല ദേവൂട്ടാ ഇനി ഒരിക്കലും ഇതാവര്‍ത്തിക്കില്ല…സത്യം…ന്റെ മോളാണെ സത്യം..!”
അവളവന്റെ കൈകളില്‍ തല വച്ച് ഒന്ന് കൂടെ ചേര്‍ന്ന് കിടന്നു.
.”പിന്നെ നീ എന്നെ എങ്ങനെ ഇഷ്ടപെട്ടു ദേവൂട്ടാ?”
.”എന്നെ ചതിക്കാന്‍ വയ്യ എന്നുള്ളവരികള്‍..ആ വരികള്‍ അതാണെന്നെ പിടിച്ച് നിര്‍ത്തിയത്…
പിന്നെ പിന്നെ ഈ തെമ്മാടീടെ ദേഷ്യം.
.ഞാന്‍ നുള്ളി പിച്ചാനായ് നീട്ടി വളര്‍ത്തുന്ന ഈ മീശ..
കഴുത്തിലെ കാക്കപുള്ളി എല്ലാം ഇഷ്ടപെട്ടു…”
“ദേവേട്ടാ ദേവേട്ടന് എന്നെ എത്ര ഇഷ്ടമാ..?ഉറുമ്പിന്റെ അത്രയും..,മണലിന്റെ അത്രയും…കടുകിന്റെ അത്രയും പറ ദേവേട്ടാ..?”
“മിണ്ടാണ്ട് കിട പെണ്ണേ.. ഒരിഷ്ടക്കാരി…പാതിരാത്രി ഇഷ്ടം ചോദിക്കുന്നു.. എനിക്ക് നിന്നെ ഇഷ്ടമേ അല്ല..”!
Simply superb!!! Heart touching!!!
??
ഇങ്ങനെ കൊല്ലണ്ടയിരുന്നു
Excellent story heart touching story…..