മാംഗല്യം 56

അവളുടെ കള്ള ഭീഷണിയില്‍ പേടിച്ചപോലെ അവളെ ഒന്നുകൂടി ചേര്‍ത്ത് കിടത്തി..!

“ദേവൂട്ടാ രക്ഷപെടുമോ എന്ന് പോലും ഉറപ്പില്ലാതെ ഈ കല്ല്യാണത്തിന് നീ എന്തിനാ സമ്മതിച്ചത്..?ഇഷ്ടമാണെന്ന് കൂടി പറഞ്ഞിട്ടില്ല..,
ഒരു വാക്ക് കൂടി മിണ്ടീട്ടില്ല..പിന്നെയും നിനക്കെങ്ങനെ എന്നെ ഇത്രയും അധികം സ്നേഹിക്കാന്‍ കഴിഞ്ഞു..?”

“ദേവേട്ടാ ഞാനെടുത്ത തീരുമാനം തെറ്റാണെന്ന് എനിക്ക് തോന്നിയിരുന്നില്ല..;
ആ തുണ്ട് പേപ്പര്‍ വായിക്കും വരെ..!

പക്ഷെ അമ്മയ്ക് എഴുതിവച്ചിരുന്ന ആ പേപ്പര്‍ വായിച്ച നിമിഷം എനിക്ക് തോന്നി ചെയ്തത് തെറ്റായ് പോയ് എന്ന്…

കല്ല്യാണത്തിന് മുന്നെ കാണിച്ച അകല്‍ച്ചയുടെ അര്‍ത്ഥവും…!

.ആദ്യം എനിക്ക് വെറുപ്പാണ് തോന്നിയത് ഏതോ ഒരു പെണ്ണ് ചതിച്ചെന്നോര്‍ത്ത് വളര്‍ത്തി വലുതാക്കിയ അമ്മയെം അച്ഛനെയും മറന്ന് മരിക്കാന്‍ പോയ ദേവേട്ടനോട്..

ഒന്നും അറിയാതെ നാളെയുടെ ജീവിതം സ്വപ്നം കണ്ട എന്നോട്..

എന്തിനായിരുന്നു ദേവേട്ടാ..?

ഇപ്പോളും ഈ മനസ്സില്‍ എന്നോട് എത്ര സ്നേഹമുണ്ടെന്ന് അറിയില്ല..എന്റെ സ്ഥാനമെന്തെന്നും…

പഴയതൊന്നും ഞാനോര്‍മിപ്പിക്കുന്നില്ല…
എന്നാലും ദേവേട്ടനോര്‍ക്കുന്നോ ഭക്ഷണമോ വെള്ളമോ ഒന്നും ഇല്ലാതെ കരഞ്ഞ് പ്രാര്‍ത്ഥനയോടെ നിന്ന അമ്മയെ..

പൊന്ന് മോന്റെ ജീവന്‍ തിരിച്ച് പിടിക്കാന്‍ എന്ത് വേണമെന്നറിയാതെ ഓടിയ അച്ഛനെ..!

അവരെ ഒക്കെ മറന്ന് എല്ലാം അവസാനിപ്പിക്കാന്ന് തീരുമാനിക്കാന്‍ നിനക്ക് എങ്ങനെ കഴിഞ്ഞു മോനെ..!

ഒരു നിമിഷം എങ്കില്‍ ഒരു നിമിഷം കൂടി ഇഷ്ടമുള്ളവര്‍ക്കൊപ്പം ജീവിക്കാന്‍ ആഗ്രഹിക്കുന്ന എത്ര പേരുണ്ടെന്നറിയുമോ?

പ്രിയപെട്ടവരെ പിരിയാന്‍ കഴിയാതെ ആയുസ്സിനു വേണ്ടി ദേവത്തോട് പ്രാര്‍ത്ഥിക്കുന്ന എത്രയോ പേര്‍…

4 Comments

  1. Simply superb!!! Heart touching!!!

  2. ??

  3. ഇങ്ങനെ കൊല്ലണ്ടയിരുന്നു

  4. Excellent story heart touching story…..

Comments are closed.