മാംഗല്യം 56

.ആറ് മാസം മുന്നെ ഒരു ജീവച്ഛവം പോലെ ഇവ്ടെയാണ് കിടന്നത്…ഇവളുടെ കൈ പിടിച്ചാണ് താനീ പുതിയ ജീവിതത്തിലേക്ക് വന്നത്…ആ ഓര്‍മ്മയില്‍ അവനവളെ ഒന്ന് കൂടി ചേര്‍ത്ത് പിടിച്ചു..

ശങ്കര്‍ ഇപ്പോള്‍ പഴയത് പോലെ ആരോഗ്യവാനാണ്…
ഇനി ഒരുമിച്ചൊരു ദാമ്പത്യം തുടങ്ങാം എന്ന് പറഞ്ഞപ്പോള്‍ അവനവളെ ഒളികണ്ണിട്ട് നോക്കി.!

“..അല്ല ദേവൂട്ടാ ഡോക്ടര്‍ എന്താ അവസാനം പറഞ്ഞത്?ഞാന്‍ കേട്ടില്ല..!”

“അതോ മരുന്ന് കൃത്യമായ് കഴിക്കണമെന്ന്…”

“അതല്ല അതിനു ശേഷം..ദാമ്പത്യമെന്നോ മറ്റോ?”

“ദേ ദേവാട്ടാ മിണ്ടാതിരുന്നോ?നാളെ നമ്മളൊരുമിച്ച് ദേവിയെ കണ്ട് നിര്‍മ്മാല്ല്യം തൊഴണം…അത് കഴിഞ്ഞ് മതി എല്ലാം…!”

“അല്ല ദേവൂട്ടാ ഈ എല്ലാം എന്ന് പറഞ്ഞാല്‍..?”

മറുപടി ഇല്ലാതെ അവള്‍ തപ്പിതടഞ്ഞപ്പോള്‍ ഒരു കള്ളചിരിയോടെ അവന്‍ മുറിയിലേക്ക് പോയ്..!

അന്ന് രാത്രി പതിവിലും കൂടുതല്‍ നക്ഷത്രങ്ങള്‍ ആകാശത്ത് തിളങ്ങി നിന്നു.

“.ദേവേട്ടാ നാളെ പുലര്‍ച്ചെ അഞ്ചരയ്ക്കാണ് നിര്‍മ്മാല്യം…
രാവിലെ മടിപിടിക്കരുത്..നേരത്തെ ഉറങ്ങിക്കേ വേഗം…!”

“ദേവൂട്ടാ നിര്‍മ്മാല്യം തൊഴുതിട്ട് പിന്നെ എന്ത് ചെയ്യും..”?

“അര്‍ച്ചന നടത്തും..”

,”പിന്നെ…”?

“തിരിച്ച് വരും ..”

“.പിന്നെ..?”

“ബ്രേക്ക് ഫാസ്റ്റ് നല്ല അപ്പവും കറിയും കഴിക്കും..”!

“പിന്നെ …”?

പിന്നെ കുന്തം…മിണ്ടതെ കിടന്നേ…!
ഇല്ലേല്‍ ഞാനിപ്പോള്‍ അമ്മേടട്ത്ത് പോയ് കിടക്കുമേ…!”

4 Comments

  1. Simply superb!!! Heart touching!!!

  2. ??

  3. ഇങ്ങനെ കൊല്ലണ്ടയിരുന്നു

  4. Excellent story heart touching story…..

Comments are closed.