മാംഗല്യം 56

.ഇളം പച്ചയും നീലയും നിറത്തില്‍ നക്ഷത്ര പൊട്ടുകള്‍ക്ക് താഴെ സ്വര്‍ണ്ണനിറത്തില്‍ മുത്തുകള്‍ പതിപ്പിച്ചത്…

മുഖത്തെ കള്ളത്തരം പെട്ടെന്ന് കണ്ട് പിടിക്കാതിരിക്കാനായ് അവളോട് ചോദിച്ചു..

“നിന്റെ ചിലപ്പ് തന്നെ സഹിക്കാന്‍ വയ്യ..അപ്പോളാണ് ഇനി ഒരു മണികൂടി…!

ഞാനടുത്ത് ഇല്ലാത്തപ്പോള്‍ ഇതിന്റെ കിലുക്ക് കേള്‍ക്കുമ്പോള്‍ എന്നെ ഓര്‍ക്കണം അതിനാണ് ഇത്..”

“നീ എവ്ടെ പോകുന്നു.?”

“അച്ഛന്‍ പറഞ്ഞു എന്നോട് രണ്ട് ദിവസം വീട്ടില്‍ പോയ് നിക്കാന്‍..അവ്ടെ പൂജ ഒക്കെ ഉണ്ട്…നാളെ ഡോക്ടറെ കണ്ടിട്ട് വീട്ടിലോട്ട് പോകാന്ന് കരുതി..എന്റെ ശല്യം രണ്ട് ദിവസത്തേക്ക് ഉണ്ടാകില്ല സമാധാനം ആയില്ലേ?പോട്ടേ ദേവേട്ടാ ഞാന്‍..?ദേവേട്ടന്‍ എന്താ ഒന്നും പറയാത്തത്?”

“ഞാനെന്ത് പറയാന്‍..എന്റെ അനുവാദം ചോദിക്കണ്ട കാര്യമില്ലല്ലോ?നിനക്ക് ഇഷ്ടമുള്ളത് ചെയ്യൂ ദേവൂ ..”

കയ്യിലിരുന്ന ബുക്കിലെ പേജ്കള്‍ മറിച്ച് അവളുടെ മുഖത്ത് നോക്കാതെ പറഞ്ഞപ്പോള്‍ മുഖം വാടിയോ?

അവളവന്റെ അടുത്തിരുന്നു.. ദേഷ്യം പിടിച്ച് വെട്ടിക്കാന്‍ ശ്രമിച്ച ആ മുഖം അവൾ കൈകുമ്പിളിലെടുത്തു..ആ കണ്ണുകളിലേക്ക് നോക്കി.

“.ന്റെ ദേവേട്ടാ ഈ കള്ളതെമ്മാടിയെ വിട്ട് ഞാനെവ്ടെ പോകാനാ..!
എനിക്ക് എവ്ടെയും പോകണ്ട..ഇനി എന്നെ പറഞ്ഞ് വിട്ടാലും പോകില്ല..അത്രയ്ക് അത്രയ്ക് ഇഷ്ടമാ എനിക്കീ കള്ള തെമ്മാടിയേ.!”

.ഉള്ളിലൊരു നനവ് പടരും പോലെ…അവളുടെ കണ്ണുകളുടെ ആഴങ്ങളിലേക്ക് ആ പ്രണയത്തിലേക്ക് വീഴും പോലെ…!
അവളില്‍ നിന്നും കണ്ണുകള്‍ മാറ്റി ഉള്ളിലെ സന്തോഷം പുറത്ത് കാട്ടാതെ പറഞ്ഞു…

“ദേവൂട്ടാ ഞാന്‍ നിന്റെ ഭര്‍ത്താവാണ് ഇങ്ങനെ ഒക്കെ വിളിച്ചാലേ..!”

പറഞ്ഞത് പൂര്‍ത്തി ആക്കും മുന്നെ അവളിടയ്ക് കയറി..

“.പറഞ്ഞാല്‍ എന്ത് ചെയ്യും ഇയാള് കൊണ്ട്പോയ് കേസ് കൊടുക്കുമോ?എന്നാല്‍ ഇത്കൂടി ചേര്‍ത്ത് കൊടുക്ക്…”

പറഞ്ഞ് തീരും മുന്നെ കൈതണ്ടയില്‍ അവളുടെ നഖത്തിന്റെ ചുമന്ന പാട് വീഴ്ത്ത്തിയതും ഒരുമിച്ചായിരുന്നു..!അപ്പോള്‍ അവളുടെ ചിരികള്‍ക്കൊപ്പം ആ മണിയും ചിരിക്കുന്നുണ്ടായിരുന്നു..!

അവസാന ചെക്കപ്പ് കഴിഞ്ഞ് ഡോക്ടറുടെ മുറിയില്‍ നിന്നിറങ്ങുമ്പോള്‍ മനസ്സ് നിറയെ സന്തോഷമായിരുന്നു..

4 Comments

  1. Simply superb!!! Heart touching!!!

  2. ??

  3. ഇങ്ങനെ കൊല്ലണ്ടയിരുന്നു

  4. Excellent story heart touching story…..

Comments are closed.